Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

അങ്ങേ പോലെ ആകുവാൻ

അങ്ങേ പോലെ ആകുവാൻഅങ്ങേ മാത്രം സേവിപ്പാൻ (2)നിൻ ഹിതംപോൽ എന്നെയും നീമെനഞ്ഞീടുമോ യേശു നാഥാ (2) യേശുവേ…എൻ ജീവനെനിൻ സാന്നിധ്യം മതിയെനിക്ക്യേശുവേ… എൻ ജീവനെനിൻ സ്നേഹം മതിയെനിക്ക്പിരിഞ്ഞീടുവാൻ ആകുകില്ലഅത്ര മാധുര്യവാൻ നീയേ (2) ശിഷ്യനായി തീർന്നീടുവാൻഎനിക്കേകുമോ നിൻ സ്വഭാവം (2)സൽഫലങ്ങൾ കായ്ച്ചിടാനായ് എന്നിലെന്നെന്നും വസിക്കുമോ (2)(യേശുവേ…എൻ ജീവനെ) സാക്ഷിയായ് മാറിടുവാൻനിറച്ചീടുമോ ആത്മ ശക്തിയാൽ (2)നല്ല ഭടനായ് സേവ ചെയ്‍വാൻആശയുണ്ടെന്നെ അയക്കുമോ (2)(യേശുവേ… എൻ ജീവനെ)

Read More 

അങ്ങേപിരിഞ്ഞൊരു ജീവിതം വേണ്ടാ

അങ്ങേപിരിഞ്ഞൊരു ജീവിതം വേണ്ടാഅങ്ങേ അകന്നുഞാൻ പോകയുമില്ലാഅങ്ങ് മാത്രമെന്നിൽ സ്വന്തമായുള്ളൂഅങ്ങല്ലാതെന്നിൽ വേറാരുമില്ലായേശുവേ എൻ സ്നേഹമേ എന്നെന്നും എൻ സ്വന്തമേ(2)ആരുമില്ലാതേകനായ് ഞാനലഞ്ഞ വേളയിൽ എന്നരികിൽ വന്നവനേകണ്ണുനീരും തുടച്ചു സങ്കടങ്ങൾ പോക്കി മാർവോട് ചേർത്തണച്ചുഅങ്ങേപോലൊരു സ്നേഹിതൻ എങ്ങുമില്ലആ സ്നേഹത്തേക്കാളൊന്നും വേറെയില്ലസ്നേഹിതർ പോയാലും ഉറ്റവരകന്നാലുംരക്ഷകനാം യേശു കൂടെയുണ്ട്അങ്ങിൽ കാണുന്നു ഞാൻ നിത്യസ്നേഹത്തെഅങ്ങിൽ കാണുന്നു ഞാൻ നിത്യജീവനേഅങ്ങിൽ കാണുന്നു ഞാൻ നിത്യ രക്ഷയെഅങ്ങിൽ കാണുന്നു ഞാൻ നിത്യ ജീവനേയേശുവേ എൻ ജീവനേ എന്നെന്നും എൻ സ്വന്തമേ(2)പേരുചൊല്ലിവിളിച്ചു ഉള്ളങ്കൈയ്യിൽ വരച്ചു കണ്മണിപോൽ കാത്തുഭരമെല്ലാം ചുമന്നെൻ പാപമെല്ലാംപോക്കാൻ […]

Read More 

അങ്ങെ മാത്രം സേവിക്കുവാൻ

അങ്ങെ മാത്രം സേവിക്കുവാൻഎന്നെ മുറ്റും സമർപ്പിക്കുന്നുഅങ്ങെ മാത്രം സേവിച്ചുഞാൻ പോകും എല്ലാ നാളുംഅങ്ങെ മാത്രം…നഷ്ട്ടമാക്കി എന്റെ നാൾകൾനശ്വരമാം ലോകത്തിനായ്എങ്കിലും എന്നെ തേടി വന്നദൈവസ്നേഹം വർണ്ണാതീതംദൈവഇഷ്ട്ടം മാത്രം ചെയ്തുതിരുഹിതം പോലെ നടക്കാംനൽകുന്നു എൻ സർവ്വസ്വവുംഎന്നു അങ്ങെ മഹിമക്കായ്‌;-അങ്ങെ മാത്രം….ദോഷിയായ എന്നെ തേടിനല്ല നാഥൻ പാരിൽ വന്നുകാൽവറിയിൽ രക്തം ചിന്തിനൽകി പ്രാണൻ എൻ പേർക്കായിദൈവ സ്നേഹത്തിൽ നടന്നുആത്മാവിൻ ഫലം നൽകിടാൻവിശുദ്ധിയിൽ മുന്നേറിടാൻനൽകുന്നു ഞാൻ സമ്പൂർണ്ണമായ്;-അങ്ങെ മാത്രം….കഷ്ട്ട നഷ്ടശോധനകൾഭാരം ദു:ഖം വന്നെന്നാലുംനാഥൻ കൂടെ മാത്രം പോകുംഇന്നുമെന്നും എല്ലാ നാളുംസത്യപാതയിൽ നടന്നുനാഥനായി വേല […]

Read More 

അങ്ങേ ആരാധിക്കുന്നേ

അങ്ങേ ആരാധിക്കുന്നേ അങ്ങേ സ്നേഹിച്ചീടുന്നേ എല്ലാ ആരാധനയും എല്ലാ സ്തോത്രങ്ങളും എല്ലാ ഹല്ലേലുയ്യായും എന്റെ യേശുവിന് പ്രാണപ്രിയന് )സ്തുതി എത്ര ചൊന്നാലും മതിയാവില്ലേശുവേ സ്വർഗ്ഗാധി സ്വർഗ്ഗവും അങ്ങേപ്പോൽ ആവില്ലേ അങ്ങേ ആരാധിക്കുന്നേ അങ്ങേ സ്നേഹിച്ചീടുന്നേ എന്റെ ആദ്യപ്രേമമേ എത്ര വാത്സല്യമേ സ്നേഹപുഷ്പം ഏകുവാൻ ചങ്ക് തുറന്നവനെ സ്തുതി എത്ര ചൊന്നാലും മതിയാവില്ലേശുവേ സ്വർഗ്ഗാധി സ്വർഗ്ഗവും അങ്ങേപ്പോൽ ആവില്ലേ അങ്ങേ ആരാധിക്കുന്നേ അങ്ങേ സ്നേഹിച്ചീടുന്നേ ഹാല്ലേൽ.. ഹല്ലേലൂയാ യേശുവേ ആരാധന മഹിമയിൽ വാണീടും യേശുവേ ആരാധന മഹത്വമായി നിറഞ്ഞീടും […]

Read More 

അങ്ങറിയാതെ എന്റെ ജീവിതത്തിൽ

അങ്ങറിയാതെ എന്റെ ജീവിതത്തിൽഒന്നും ഭവിക്കയില്ലഅങ്ങല്ലോ ദിനവും എന്നെ നടത്തുന്നത്അങ്ങാണെന്റെ എല്ലാം എല്ലാം (2)ഉയിരാണേ എന്നേശുവേഅങ്ങില്ലാതെ ഞാൻ ഇല്ലായേ(2)അങ്ങയെ എന്നും എന്നും സ്നേഹിക്കുന്നെഞാൻ എന്നും എന്നും സ്നേഹിക്കുന്നേ1 അങ്ങേ വിട്ടു ഞാൻ ദൂരവേ പോയ നേരംഅങ്ങേ മറന്നൊരു വേലകളിലും (2)പരീക്ഷകളിൽ വീഴാതെ എന്നെസൂക്ഷിച്ച എന്റെ യേശു നാഥാ (2)(അങ്ങറിയാതെ…)2 എന്നെ കരുതുന്ന കരുതലോർത്തീടുമ്പോൾഎന്നുമെന്നുള്ളം ആനന്ദിക്കുന്നെ (2)സമർപ്പിക്കുന്നേ എന്നെ നിൻ കൈകളിൽഅങ്ങേ മറന്നൊരു ജീവിതം ഇനി വേണ്ട (2)(അങ്ങറിയാതെ…)

Read More 

അനേകരും തെറ്റി ഒഴിഞ്ഞിടും

അനേകരും തെറ്റി ഒഴിഞ്ഞിടും നാളിൽഅനന്ത കൃപയിൽ ഉറച്ചു നിൽപ്പാൻധൈര്യം പകരണമേ…അനുഗ്രഹത്താൽ എന്നും നിറക്കേണമേഅനന്ത സ്നേഹത്തിൻ അധിപതിയായോനെ (2)chorusപ്രിയനേ നിൻ വരവേറ്റം അടുത്തൂ..കേൾക്കുന്നീറ്റു നോവിന്നാരംഭം (2)ഭൂതലമെങ്ങും വരുവാനുള്ളതാംപരീക്ഷയിൻ നാളിൽ കാത്തീടേണമേ (2)1 സ്തുതികൾ പാടി ഞാൻനിൻ വരവിന്നായ് ഒരുങ്ങീടുന്നുകരുതീടുന്നു എൻ വിളക്കിന്നുള്ളിൽ എണ്ണയും (2)താമസമരുതേ എൻ പ്രിയ നാഥാകാഹളധ്വനി ഞാൻ കേട്ടിടും (2)(പ്രിയനേ…)2 വാന മേഘത്തിൽനീ വീണ്ടും വന്നീടും മുൻപേമാനവ ഹൃദയങ്ങൾനിന്നെ ഒന്നറിഞ്ഞീടുവാൻ (2)തിരു വചനത്താലേ ഈ ഭൂതലമൊന്നാകെ(2)നിൻ ദിവ്യ സ്നേഹത്താൽ നിറഞ്ഞീടട്ടെ (2)(പ്രിയനേ – അനേകരും…)

Read More 

അന്ധകാരമേറും ലോകയാത്രയിൽ

അന്ധകാരമേറും ലോകയാത്രയിൽഅന്ത്യത്തോളമെന്നെ കാത്തിടുന്നവൻ (2)ആദ്യനും അന്ത്യനും ആയവൻവന്ദ്യനാം എന്റെ യേശു നായകൻ (2)1 കഷ്ടതയിൽ നീ താൻ എന്റെ ഗോപുരംഎൻ ശരണം എന്നഭയസ്ഥാനവും (2)നീയല്ലോ എൻ സങ്കേതം ബലമുള്ള കോട്ടയുംനിർഭയം ഞാൻ നിന്നിലെന്നും പാർത്തിടും (2);- അന്ധ…2 ശോധനകളേറും സീയോൻ യാത്രയിൽഏകനല്ല ഞാൻ കൂടെയുണ്ടവൻ (2)നിൻ വചനമെന്നുമെൻ കാലുകൾക്കു ദീപമായ്ജീവിതാന്ത്യത്തോളം താൻ നടത്തിടും (2);- അന്ധ…3 ദുർഘടങ്ങളെങ്ങും ഏറി വരുമ്പോൾദുഃഖഭാരങ്ങളാൽ ഞാൻ വലയുമ്പോൾ(2)ആകുലം മാറ്റിടും ആനന്ദം ഏകിടുംയേശുവിന്റെ സ്നേഹമാർവ്വിൽ ചാരും ഞാൻ (2);- അന്ധ…

Read More 

അനശ്വര ദേവാ ആശ്വസിപ്പിക്കെന്നെ

അനശ്വര ദേവാ ആശ്വസിപ്പിക്കെന്നെ അടിപ്പിണരാലേ അനുഗ്രഹിക്കൂകഷ്ടത്തിൻ കൈപ്പുനീർ പാനം ചെയ്യുവാൻതിരു കൃപയെന്നിൽ പകരണമേമിഴിനീർ കണങ്ങളാൽ നിറഞ്ഞൊരെൻ ജീവിതംനിപതിച്ചു ഈ മരുഭൂയാത്രയിൽആരറിയും എൻ വ്യഥകളെല്ലാംഅറിയുന്നെൻ താതൻ അനുദിനവുംവിലാപ ഗർത്തത്തിലായെൻ നയനങ്ങൾവിരൂപമായ് എന്റെ മേനി സർവ്വംവിരഹ ദുഃഖങ്ങൾ മറന്നുപോകുംഎൻ നാഥനേശുവിൽ ഞാൻ ചാരിടുമ്പോൾ

Read More 

അനന്ത വിഹായസ്സിൽ ദൂരെ – നിത്യവിശ്രാമം

അനന്ത വിഹായസ്സിൽ ദൂരെ ദൂരെഎൻ പ്രിയൻ ഒരുക്കുന്നോരെൻ വിശ്രാമംതൻ ജീവപുസ്തകത്താളൊന്നിലായ് ചേർത്തിടുന്നെൻ പേരും വിശുദ്ധരോടെ ഏറെ നാളില്ല ഈ ഭൂവതിൽ എൻ പ്രിയൻ ചാരത്തണഞ്ഞിടുമേ പ്രിയൻ മാർവോടു ചേർന്നിടുമേ തേജസ്സണിഞ്ഞിടും ഞാൻ യവനികയ്ക്കുള്ളിൽ മറഞ്ഞിടുമേകാണുന്ന പ്രഭയെല്ലാം തീർന്നിടുമേ(2)തിരഞ്ഞെടുത്തെന്നെ കൃപയാൽ നിറച്ചു യോഗ്യത ഒന്നുമേ ഇല്ലെങ്കിലും(2) തിന്മയെല്ലാം നീക്കി വെണ്മയാക്കിനിത്യ സമാധാനം ഉള്ളിൽ നൽകി മാറാത്ത നിൻ ദയ മാറുകില്ല നിൻ സ്നേഹം എത്രയോ ശ്രേഷ്ഠമതേതാഴ്ത്തുന്നു നാഥാ നിൻ സവിധേ ആരാധന അങ്ങേയ്ക്കാരാധനാ;- അനന്ത…ഇരുൾ മൂടും വഴികളിൽ ഏകനായ് […]

Read More 

അനാഥരോ പ്രിയരേ

അനാഥരോ പ്രിയരേഅനാദിയായോനില്ലേആകുലം വേണ്ടിനീഅരുമ നാഥൻ ചാരേഅത്ഭുത മന്ത്രി…വീരനാം ദൈവം…നിത്യ പിതാവ്…സമാധാന പ്രഭു…വിജനമായ് വീഥികൾവിലാപഗീതികൾവിരഹ വേദനവേദിയായ് നാഥൻ… അത്ഭുത…മഹാമാരി മദിച്ചമഹീതലമാകെമണ്മറഞ്ഞു നരർമടങ്ങി വരാതെ…. അത്ഭുത…ജീവനും ജീവിതവുംജീവ ദാതാവിലാംജീവിക്കൂ നാഥനായിജീവകാലമെല്ലാം…. അത്ഭുത…ഏക വിശ്വ ഗ്രാമംഇളക്കമില്ലാ രാജ്യംഏകാധിപതിയായിഏകനേശു മാത്രം…. അത്ഭുത…

Read More