ആശ്വാസമേകുവാൻ നീ മതി നാഥാ
ആശ്വാസമേകുവാൻ നീ മതി നാഥാആലംബമേകിടാൻ നീ മതിയെന്നുംകദനങ്ങളിൽ എന്റെ സഹനങ്ങളിൽ-എന്നുംകൂട്ടായെനിക്കിനി നീ മതി നാഥാസ്തുതികൾക്കു യോഗ്യൻ യാഹെന്ന ദൈവംആരാധിപ്പാൻ യോഗ്യൻ വല്ലഭനാം ദൈവംഉള്ളം തകരുമ്പോൾ അറിയുന്ന നാഥാഅഗതിൾക്കാശ്വാസം നീ തന്നെയെന്നുംഈ മരുയാത്രയിൽ ജീവന്നുറവയാംനീയില്ലയെങ്കിലെൻ ജീവിതം ശൂന്യംകണ്ണു നിറയുമ്പോൾ തുടച്ചിടും നാഥാഞാനൊന്നു തളർന്നാൽ നീയെന്നെ താങ്ങുംഈ ലോകയാത്രയതിൽ കരുണയിൻ ഒളിയാംനീയില്ലയെങ്കിലെൻ ജീവിതം ശൂന്യംമനം പുതുക്കി ഞാൻ കാത്തിടും പ്രിയനെഏഴയാമെനിക്കെന്നും പുതുബലം തരികഈധരണിയതിൽ കരുതലിൻ തണലാംനീയില്ലയെങ്കിലെൻ ജിവിതം ശൂന്യം
Read Moreആശ്വാസമായ് എനിക്കേശുവുണ്ട് ജീവിത
ആശ്വാസമായ് എനിക്കേശുവുണ്ട്ജീവിത ഭാരങ്ങൾ ഏറിടുമ്പോൾതാളടിയാകാതെ കരുതീടുവാൻഒരുനാളും പിരിയാത്ത സ്നേഹിതനായ്1 ഹൃദയം പകർന്നെനിക്കാശ്രയിക്കാംഭാരങ്ങൾ വേദനയേററുകൊള്ളുംഹൃദയസമാധാനം നല്കിയവൻ ഭയംനീക്കി പരിചയായ് കാത്തിടുന്നു;- ആശ്വാസ…2 നിസ്തുല്യ മാധുര്യമവൻ സ്നേഹമേപൊടിയാമെന്നെയും തെരഞ്ഞെടുത്തുതൻ മേശേ ഭക്ഷിച്ച് പാനംചെയ്ത്ദൈവസ്നേഹത്തിൽ വസിച്ചീടുവാൻ;- ആശ്വാസ…3 ലോകത്തിൻ ധനമെല്ലാം നൽകിയാലുംവാങ്ങാൻ കഴിയാത്ത ദിവ്യാശ്വാസംഅനുഭവിച്ചവനായ് ജീവിച്ചിടാംനിത്യതയിൽ പോയി കൂടെവാഴാം;- ആശ്വാസ…
Read Moreആശ്വാസകാലങ്ങൾക്കായ് ഈ ഏഴ
ആശ്വാസകാലങ്ങൾക്കായ് ഈ ഏഴ കാത്തിരിപ്പൂഎന്നു നീ വന്നിടും എൻ ആത്മനാഥാ ആശയായ് കാത്തിരിപ്പൂ ഈ ഏഴ കാത്തിരിപ്പൂദുരിതങ്ങൾ ഏറിടുന്നു പാരിടത്തിൽആധികൾ വ്യാധികൾ തോർന്നിടാതെനാഥാ നീ വന്നിടാതെൻ കഷ്ടങ്ങൾ തീരില്ല പാരിടത്തിൽ ഉറ്റവർ സ്നേഹിതർ മാറിടുമ്പോൾസ്നേഹം നടിച്ചവർ അകന്നിടുമ്പോൾ നീ മാത്രമേശുവേ എൻ ആശ്രയംഈ ഏഴ കാത്തിരിപ്പൂവന്നിടും നീ വേഗം മേഘമതിൽ മാറോടുചേർത്തെന്നെ ആശ്ലേഷിക്കും കണ്ണീർ തുടച്ചിടും പൊൻകരത്താൽഈ ഏഴ കാത്തിരിപ്പൂ
Read Moreആശ്വാസകാലങ്ങൾ അധികമില്ലാ
ആശ്വാസകാലങ്ങൾ അധികമില്ലാആശ്വാസദായകനനുഗമിപ്പാൻആകുലങ്ങൾ മാറും ആനന്ദമേകിടുംആ നാൾ ഇനിയും അനന്തമല്ലനടപ്പാനാവതല്ല എൻ കാൽകളാൽനായകൻ തിരുമൊഴി കേൾപ്പാൻനശ്വരമാം നാൾകൾ കഴിഞ്ഞുപോയിനല്ലൊരു നാളയെ എതിരേറ്റിടാൻദൈവത്തിൻ ശോധന പ്രത്യാശയുംദൈവീക ശാസന അനുഗ്രഹവുംദിവ്യമൊഴികൾ കേൾപ്പാൻ കാതുകൾദിവ്യനായ് ദിനവും കാത്തിരിപ്പൂ
Read Moreആശ്രിതവത്സലനേ ഉന്നതനേ
ആശ്രിതവത്സലനേ ഉന്നതനേ നിൻ നാമം വാഴ്ത്തുന്നു ഞാൻ (2) എന്തു പ്രതികൂലമേറിവന്നീടിലും നിന്നെ മാത്രം സ്തുതിക്കും (2)1 ഹല്ലേലുയ്യാ പാടി ആരാധിച്ചീടും ഞാൻനന്ദിയോടനുദിനം വാഴ്ത്തിസ്തതിച്ചിടും ഞാൻവൻ പ്രയാസങ്ങളിൽ താങ്ങിനടത്തിയോനേ എന്നാളും നിന്നെ ഞാൻ സ്തുതിച്ചിടും (2);-2 ഈ ലോകജീവിതം ധന്യമായ് തീർത്തീടാൻ നിൻ കൃപയേകി എന്നെ നയിക്ക (2) ഇത്രമാം നന്മ ചൊരിഞ്ഞിടുവാൻ എന്തുള്ളു യോഗ്യത എന്നിൽ നാഥാ (2);-3 ഹാ ! എത്ര ആനന്ദം നിന്നിൽ അലിഞ്ഞിടുമ്പോൾഎന്നിലെ വേദനയാകെ മറഞ്ഞ് (2)തിരുമുമ്പിൽ വന്നു വണങ്ങിടുമ്പോൾ എന്നിലെ […]
Read Moreആശ്രയിപ്പാനൊരു ദൈവമുണ്ട്
ആശ്രയിപ്പാനൊരു ദൈവമുണ്ട് വഴിനടത്താനൊരു ദൈവമുണ്ട്(2)ഭരപ്പെടേണ്ട തെല്ലും നീ മനമേ സ്നേഹിക്കുവാനൊരു ദൈവമുണ്ട്(2)എന്റെ കാലുകൾ ഇടറിടുമ്പോൾഈ ലോകർ എന്നെ പകച്ചിടുമ്പോൾ(2)ഉറ്റവർ ആശ്രയം ഇല്ലെങ്കിലും സ്നേഹിക്കുവാനൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ…ഈ ലോകജീവിത യാത്രയതിൽഏകനാണെന്നു ഞാൻ കരുതിയപ്പോൾ(2)ഈ മരുയാത്രയിൽ തളർന്നിടാതെന്നെ വഴിനടത്താനൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ…ആകുലചിന്തയാൽ വലഞ്ഞിടുമ്പോൾആശ്വാസമില്ലെന്നു തോന്നിയപ്പോൾ(2)പൊൻകരംനീട്ടി മാർവ്വതിൽ ചേർത്തവിശ്വസ്തനാമൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ…
Read Moreആശ്രയം നിന്നിൽ മാത്രം
ആശ്രയം നിന്നിൽ മാത്രംആകുലം തെല്ലും ഇല്ല(2)പാരിതിൽ നീ മാത്രമെൻസങ്കേതമായ് എൻ ദൈവമേ(2)യേശുവേ യേശുവേനീ മാത്രമെൻ ആശ്രയംയേശുവേ യേശുവേനീ മാത്രമെൻ ആനന്ദം(2)2 കൂരിരുൾ താഴ്വരയിൽ നടക്കും ഭയം കൂടാതെ(2)ജീവിക്കും അന്ത്യം വരെനിൻ സാന്നിധ്യം അനുഭവിച്ചു(2);- യേശുവേ…3 ഏറിടും ക്ലേശങ്ങളിൽചാരുവാൻ നീ മാത്രമേ(2)കരുതീടുവാൻ നീയല്ലാതെആരുമില്ലെൻ ദൈവമേ(2);- യേശുവേ…
Read Moreആശ്രയം നീ മാത്രമാണെൻ
ആശ്രയം നീ മാത്രമാണെൻആശ്രിതവത്സനേജീവിത യാത്രയിൽ നൽവഴി കാട്ടിയെൻഖിന്നത തീർക്കണമേ1 ഈ ലോകവും അതിൻ മോഹവുംഎന്നെ മാടി വിളിച്ചിടുമ്പോൾനിൻവചനബലം എന്നിൽ നിറയ്ക്കണമേതിരുഹിതം പോൽ മരുവിടുവാൻ;-2 നിൻ ക്രൂശുമേന്തി ഞാൻ പോയിടുംഈ ഭൂതലം തന്നിലെങ്ങുംനിൻ നൻമകൾ ഞാൻ ഘോഷിക്കുംഎന്റെ ജീവിത കാലമെല്ലാം;-3 മരുഭൂമിയിൽ കുളിർ തെന്നലുംനീർചോലയും നീയേഇരുൾ വീഥിയിൽ ഒളിയേകിടുംനിത്യസ്നേഹത്തിൻ നിറവും നീ;-
Read Moreആശ വെച്ചിടും ഞാൻ യേശുവിൽ
ആശ വെച്ചിടും ഞാൻ യേശുവിൽആശ്രയിച്ചിടും ഞാൻ യേശുവിൽആശയറ്റുഴലുന്ന ഈ നേരത്തുആശ്രയിപ്പാൻ യേശുവേ നീ മാത്രംനിൻ മുഖത്തു നോക്കിടുന്ന എന്നെ നീതള്ളിടല്ലേ എൻറെ പൊന്നു നാഥനെആരിലും ഉന്നതൻ ആയിടും നാഥനെഒന്നുമാത്രമെന്നുമെൻറെ ആശയെകൂരിരുളിൻ താഴ്വരയിൽ ആകിലുംകാണ്ണുനീരിൻ വേളയിൽ ഞാനാകിലുംമാറിടാ സ്നേഹമായ് കൂടെ വന്നെത്തിടുംനല്ലിടയനാകുമെൻറെ യേശുവേ
Read Moreആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽ
ആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽആശ്വാസമായവൻ നീ മാത്രമേ(2)എൻ ചാരെയണഞ്ഞിടും കണ്ണീർ തുടച്ചീടും നീകൈവിടാതെന്നെ കാത്തുകൊള്ളും(2)1 അനർത്ഥങ്ങളൊന്നുമെ ഭവിക്കാതെന്നെ നീ ചിറകിൻ മറവിൽ കാത്തിടുന്നു (2)ബാധകളൊന്നുമെ കൂടാരെ അടുക്കാൻ അനുവദിക്കില്ല എൻ പ്രാണ നാഥൻ(2);- ആരുമി…2 വീണിടും ആയിരങ്ങൾ എൻ ചാരെയെങ്കിലും വീഴാതെ നിർത്തീടാൻ ശക്തനവൻ (2)എല്ലാ വഴിയിലും സൂക്ഷിക്കുവാനെന്നും എൻ ചാരെയുണ്ട് തൻ ദൂതന്മാരും(2) ;- ആരുമി…3 കാൽകല്ലിൽ തട്ടാതെ വഹിച്ചിടുമെന്നെനിൻ കരം കൂടെയെന്നാശ്വാസമായി (2)അവസാനത്തോളവും നീയെന്നെ നിറുത്തണെ നിൻ മുൻപിൽ പൂർണ്ണനായ് കണ്ടീടുവാൻ(2) ;- ആരുമി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹ
- സ്നേഹ ദീപം എന്തി നമ്മൾ ഒന്നായ്
- കാൽവറി ക്കുരിശതിന്മേൽ തുങ്ങി
- ദൈവസ്നേഹമേ ദൈവ സ്നേഹമേ
- കർത്താവിൽ സന്തോഷിപ്പിൻ പ്രിയരെ

