Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ

ആരാധനയ്ക്കെന്നും യോഗ്യനെശുദ്ധർ വാഴ്ത്തും യേശു നാഥനെവീണു വണങ്ങുന്നു ഞങ്ങളും ആത്മശക്തി പകർന്നീടുക2 ഓരോ ദിനവും നടത്തിയതോർത്താൽഎന്തു ഞാനേകിടും നിൻ പേർക്കായിനല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ്സ്വീകരിക്കാ ഈ സമർപ്പണത്തെ3 ആഴമാം കുഴിയതിൽ നിന്നു കരേറ്റിപാറമേലെൻ ഗമനം സ്ഥിരമാക്കിനാവിൽ പുതിയൊരു പാട്ടു നീ തന്നുനാൾകൾ മുഴുവൻ പാടിടുവാൻ4 ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾപരിചകൊണ്ടെന്നെ മറച്ച നാഥാകൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽശത്രുവിൻ ദൃഷ്ടി പതിച്ചതില്ല5 ആരാധനയിന്മേൽ വാസം ചെയ്യുന്നോൻസ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻആത്മാവിന്നഭിഷേകം അഗ്നിയിൻ നാവായ്നല്കിയ നാഥനെ സ്തുതിച്ചിടുന്നു

Read More 

ആരാധനാ സ്തുതി സ്തോത്രയാഗം

ആരാധനാ സ്തുതി സ്തോത്രയാഗംഅർപ്പിക്കും ഞാൻ എന്നേശുവിന് (2)ദൂതഗണങ്ങൾ വാഴ്ത്തി സ്തുതിക്കുംതിരുനാമം എൻ നാവിനതെത്രപ്രിയം (2)1 നിസ്തുലമാം നിൻ സ്നേഹംവർണ്ണിച്ചീടാനെളുതല്ല (2)അതുല്യമാം നിൻ ത്യാഗംവർണ്ണിപ്പാൻ വാക്കുകളില്ലക്രൂശിൽ തന്നത്താൻ അർപ്പിച്ചോൻ നീഎൻ പാപബന്ധനം നീക്കിയോൻ നീ (2)(ആരാധനാ….)2 നിന്നിഷ്ടം ഭൂമിയിലുംസ്വർഗ്ഗത്തിലെപ്പോൽ ആകണമേ (2)നിർമ്മലമാം നിൻ രാജ്യംവന്നിടണമേ ഈ മന്നിൽരാജ്യം ശക്തി മഹത്വമെല്ലാംഎന്നും നിനക്കുള്ളതായിടുന്നു (2)(ആരാധനാ….)

Read More 

ആരാധനാ സ്തുതി – പിതാവിനും പുത്രനും

പിതാവിനും പുത്രനും പരിശുദ്ധ റൂഹാക്കും ആരാധനാ സ്തുതി ആരാധനാ ആയുസിൻ നാൾ മുഴുവൻ ആരാധനാ സ്തുതി ആരാധനാ ആരാധനാ…. ആരാധനാ ആയുസിൻ നാൾ മുഴുവൻ പുത്രനെ തരുവാൻ തക്കവണ്ണം പാപിയാം അടിയനെ സ്നേഹിച്ച പിതാവാം ദൈവത്തിനരാധന ആയുസിൻ നാൾ മുഴുവൻ;- ആരാധനാ…കാൽവരി ക്രൂശിലെ വേദനയിൽ ശത്രുവാം എന്നെ കണ്ടതിനാൽ പുത്രനാം ദൈവത്തിനാരാധന ആയുസിൻ നാൾ മുഴുവൻ;- ആരാധനാ…സകല സത്യത്തിലും വഴി നടത്തും പരിശുദ്ധാത്മാവിനാരാധനാ ആത്മ നിറവിനാൽ വഴി നടത്തും ആത്മാവിനാരധനാ;- ആരാധനാ…

Read More 

ആരാധന രാജാധി രാജാവാം

ആരാധന രാജാധി രാജാവാംകർത്താധികർത്താവിന്യാഗമായ് എന്നാത്മ ദേഹീ-ദേഹം പൂർണ്ണമായ്ആകാശവും ഭൂമിയുംനിൻ മഹത്വം വർണ്ണിച്ചീടുംസർവ്വചരാചരസൃഷ്ടിക്കും കാരണംആയവൻ നീ എന്നും ആരാധ്യനേഞാനുമെന്റെ സർവ്വസ്വവുംസൗരഭ്യമാം യാഗമായിതിരുനാമകീർത്തിയ്ക്കായ് അർപ്പണം ചെയ്യുന്നുസ്വീകരിച്ചാശിഷം നല്കിടണേനിൻ സ്തുതിക്കായ് എൻ നാവിനെനിൻ സേവയ്ക്കായ് എൻ ജീവനെശക്തീകരിക്ക നിൻ ആത്മചൈതന്യത്താൽഭൂലോകമെങ്ങും നിൻ സാക്ഷിയാവാൻ

Read More 

ആരാധന ഹൃദയം തുറന്നു ഞാൻ

ആരാധന.. ഹൃദയം തുറന്നു ഞാൻആത്മമണാള നിൻ തിരുസവിധെ(2)ആദരവോടിതാ താണു വണങ്ങുന്നേ(2)ആരിലുമുന്നതനെ സ്തുതി നിനക്ക്….1 ഉന്നതനെ ഉയർത്തുന്നു നിന്നെ ഞാൻഉല്ലാസ ഗാനങ്ങൾ ആലപിച്ചു(2)ഉലകിൻ നായകാ നീയല്ലാതില്ല(2)ഉപേക്ഷിക്കാത്തവനായി എന്നെ എന്നും;-2 നമിക്കുന്നു നിന്നെ ഞാനിന്നു നാഥാനിൻ തിരു സവിധത്തിൽ എത്തിടുവാൻ (2)നിന്നിഷ്ടം ചെയ്യുവാൻ ഇന്നു ഞാൻ വരുന്നേ (2)നിന്നിൽ ലയിപ്പിക്ക എന്നെയും നാഥാ;-

Read More 

ആരാധന ആരാധന – വരുവിൻ വണങ്ങിൻ

ആരാധന ആരാധന ദേവാധി ദേവനാരാധനവരുവിൻ വണങ്ങിൻ വന്ദിക്കുവിൻ ആരാധിച്ചാർത്തിടുവിൻ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)രാജാധി രാജാവിനാരാധന കർത്താധി കർത്താവിനാരാധന കൂരിരുളിൻ താഴ്‌വരയിൽ ഞാൻ ഏകനായിടിലും (2)ഏലീയാവിൻ പ്രാർത്ഥന കേട്ടവൻ ഭയപ്പെടേണ്ട എന്നരുളി (2);- ഹല്ലേലൂയ്യാഅലറുന്ന ആഴിയതിൽ ഓളങ്ങൾ ഏറിയാലും (2)ആഴിയും ഊഴിയും നിർമ്മിച്ചവൻ കൈവിടില്ല എന്നരുളി (2);- ഹല്ലേലൂയ്യാലോകബന്ധങ്ങൾ കൈവിട്ടാലും ഞാൻ ഏകനായീടിലും (2)ലോകത്തിൻ ഭാരം ചുമക്കുന്ന യേശു കൈവിടില്ല എന്നരുളി (2);- ഹല്ലേലൂയ്യാ

Read More 

ആണി തറഞ്ഞ് ക്രൂശിൽ പിടയും നിൻ

ആണി തറഞ്ഞ് ക്രൂശിൽ പിടയും നിൻ കരത്തോടെൻ കരവും ചേർത്തീടുന്നു (2)നീ… എന്നിൽ വാഴാനായ് ഞാൻ വേദന ചുമക്കുന്നു (2)മുൾമുടിയണിഞ്ഞ് ക്രൂശിൽ പിടയും നിൻ ശിരസോടെൻ ശിരസ്സും ചേർത്തിടുന്നു (2)നീ… എന്നിൽ വാഴാനായ് ഞാൻ ക്രൂശു ചുമക്കുന്നു (2)ആരോരുമില്ലാതെ ക്രൂശിൽ പിടയുംനിൻ മനസ്സോടെൻ മനസ്സും ചേർത്തിടുന്നു (2)നീ… എന്നിൽ വാഴാനായ് ഞാൻ ദാരിദ്ര്യം ചുമക്കുന്നു (2)

Read More 

ആനന്ദമേറും നിൻ ജീവകാലം

ആനന്ദമേറും നിൻ ജീവകാലംമറയും നിഴൽ പോലെ… ആ…ആ അ ആനീയിതു മറക്കാതെ (2)നന്നായി വാണീടാം എന്നാളുംഎന്നു നീ ഓർക്കാതെ… (2)മണ്ണായി മാറും അഴകേറും നിൻ മെയ് (2)നിർണ്ണയമൊരു നാളിൽ… ആ…ആ അ ആ നീയിതു മറക്കാതെ;- ആനന്ദമേറും..നിൻ പ്രാണൻ പോകും മുൻപാ–ത്മാവിൻ രക്ഷയെ നേടീടാൻ.. (2)ശ്രീയേശു പാദേ വരുമോ നീ വേഗം (2)കാലം നീ കളയാതെ..ആ…ആ അ ആനീയിതു മറക്കാതെ;- ആനന്ദമേറും…ഡംഭോടു വാണീടും ധനാഢ്യർസാധുക്കളായോരും… (2)എല്ലാരും അന്ത്യേ ഒരുപോലീ ലോകേ (2)ഇല്ലന്ത്യം വെടിഞ്ഞീടും… ആ…ആ അ ആനീയിതു […]

Read More 

ആനന്ദമേറിടുന്നേ എനിക്കാനന്ദമേറിടുന്നേ

ആനന്ദമേറിടുന്നേ എനിക്കാനന്ദമേറിടുന്നേ (2)ഞാൻ ചെന്നെത്തും വീടിനെ ഓർത്തിടുമ്പോൾ (2)ആനന്ദമേറിടുന്നേ…അവനായി കാത്തിരിക്കുന്നവരെ സ്വീകരിപ്പാൻയേശു വീണ്ടും വരുംനാമും പോകും വിശുദ്ധന്മാർ കൂടെനാഥനെ സ്തുതിച്ചീടുവാൻ;-ഞാനും ചെന്നെത്തും ആ ദിവ്യഭവനമതിൽക്ലേശങ്ങൾ ഒന്നുമില്ലഞാനും വാണീടും എൻ പ്രിയൻകൂടെആനന്ദത്തോടെയെന്നും;-രാപ്പകലെന്നെ കാത്തവനെഞാനെന്നും വാഴ്ത്തിപ്പാടുംനിൻ അത്ഭുതങ്ങളെ ഞാൻ വണ്ണിച്ചിടുംഎൻ ജീവകാലമെല്ലാം;-

Read More 

ആനന്ദമേ ആനന്ദം എന്റെ ജീവിതം

ആനന്ദമേ ആനന്ദം എന്റെ ജീവിതം മരുവിൽആനന്ദത്തിൻ നായകനോടൊത്തു ഞാനും-യാത്ര ചെയ്‌വതാൽ2 ഇടുക്കമാണീപ്പാത സ്വർഗ്ഗീയ നാട്ടിലെത്തുവാൻതടസ്സങ്ങളായുണ്ടസംഖ്യം ഘോരരായ-ശ്രതു സൈന്യവും;- ആനന്ദ…3 ഓടുന്നു ഞാൻ വേഗം ലാക്കിങ്കൽ വിരുതു പ്രാപിപ്പാൻകഷ്ടതയും നിന്ദ പരിഹാസമെല്ലാം-ഏറ്റു കൊണ്ടു താൻ;- ആനന്ദ…4 എൻ ജീവനെന്റെ യേശുവിന്നായ്-ഞാനർപ്പിച്ചിടുന്നേ നിത്യതയിൽ ആനന്ദമായ് വാണിടും ഞാൻ നിശ്ചയം തന്നെ;- ആനന്ദ…5 പാപിയേ നീ വേഗം വന്നീടെന്നേശുവിന്നരികിൽപാപശാപമതൊക്കെ മാറ്റുവാൻ ശക്തനായവൻ മാത്രമേയുള്ളു;- ആനന്ദ…

Read More