Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശുവോടു ചേർന്നിരിപ്പതെത്രെ

യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ!യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ!ആശ തന്നോടെന്നുമെന്നിൽ വർദ്ധിച്ചിടുന്നേആശു തന്‍റെ കൂടെ വാഴാൻ കാംക്ഷിച്ചിടുന്നേപോക്കിയെന്‍റെ പാപമെല്ലാം തന്‍റെ യാഗത്താൽനീക്കിയെന്‍റെ ശാപമെല്ലാം താൻ വഹിച്ചതാൽഓർക്കുന്തോറും സ്നേഹമെന്നിൽ വർദ്ധിച്ചിടുന്നേപാർക്കുന്നേ തൻ കൂടെ വാഴാൻ എന്നു സാദ്ധ്യമോ!ശ്രേഷ്ഠമേറും നാട്ടിലെന്‍റെ വാസമാക്കുവാൻശോഭയേറും വീടെനിക്കൊരുക്കിടുന്നവൻകൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽവാണിടുന്ന നാളിനായ് ഞാൻ നോക്കിപ്പാർക്കുന്നേഅന്നു തീരുമെന്‍റെ കഷ്ടം ഇന്നീ മന്നിലെഅന്നു മാറുമെന്‍റെ ദുഃഖം നിശ്ചയം തന്നെഅന്നു തന്‍റെ ശുദ്ധരൊത്തു പാടി ആർക്കുമേഎന്നെനിക്കു സാദ്ധ്യമോ മഹൽ സമ്മേളനം!നല്ലവനേ വല്ലഭനേ പൊന്നു കാന്തനേ!അല്ലൽ തീർക്കാനെന്നു വന്നു ചേർത്തിടുമെന്നെ?തുല്യമില്ലാ മോദത്തോടെ […]

Read More 

യേശുവിന്നരികിൽ വാ പാപീ

യേശുവിന്നരികിൽ വാ പാപീഈശൻ നിൻ ദുരിതങ്ങൾ മോചിക്കും വേഗാൽപാപത്തിൽ കിടന്നു നീ – നകരത്തീയതിൽ വീണുഎരിയാതീ നിമിഷം നീ – വരിക വൈകാതെനിൻപാപമഖിലവും – തങ്കണ്ണിനു മുമ്പാകെകാണുന്നായതിനാലെ – താണു നീ വേഗംപാപിക്കാശ്രയമായി –താനല്ലാതെയില്ലാരുംപാദെ ചേർന്നിടുന്നോരെ – പാലിക്കുന്നോരുആണിപ്പാടുകളുള്ള – പാണിനീട്ടിയും കൊണ്ടുക്ഷീണരെ വിളിക്കുന്നു-കാണുന്നില്ലെ നീഒന്നുകൊണ്ടുമെൻ ചാരെ – വന്നീടും നരരെ ഞാൻനിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നോരുനിന്നെനോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നുപിന്നെയെന്നു നീ ചിത്തെ – ചിന്തിച്ചീടാതെഉന്നതൻ വിളികേട്ടു – പിന്നാലെ വരികെന്നാൽപൊന്നുലോകത്തിലെന്നും – സമ്മോദാൽ വാഴാം

Read More 

യേശുവിന്‍റെ തിരുനാമത്തിനു എന്നു

യേശുവിന്‍റെ തിരുനാമത്തിനുഎന്നുമെന്നും സ്തുതി സ്തോത്രമെവാനിലും ഭൂവിലും മേലായ നാമംവന്ദിത വല്ലഭ നാമമതു ദൂതർവാഴ്ത്തിപ്പുകഴ്ത്തിടും നാമമത്;-പാപത്തിൽ ജീവിക്കും പാപിയെ രക്ഷിപ്പ‍ാൻപാരിതിൽ വന്നൊരു നാമ മത്-പരലോകത്തിൽ ചേർക്കും നാമമതു;-ഉത്തമഭക്തന്മാർ പാടി പുകഴ്ത്തിടുംഉന്നതമാം ദൈവനാമമതു-ഉല-കെങ്ങും ധ്വനിക്കുന്ന നാമമതു;-സങ്കടം ചഞ്ചലം ശോധനവേളയിൽതാങ്ങി നടത്തിടും നാമമതു-ഭയംമുറ്റു മകറ്റിടും നാമമത്;-

Read More 

യേശുവിന്‍റെ സന്നിധിയിൽ വന്നിടുന്നു

യേശുവിന്‍റെ സന്നിധിയിൽ വന്നിടുന്നു ഞാൻ യേശുവിന്‍റെ സന്നിധിയിൽ കുമ്പിടുന്നു ഞാൻ എൻ പ്രാർത്ഥന കേട്ടെനിക്കുത്തരം നൽകുന്ന എൻ പ്രിയനിൽ എന്നും ആനന്ദിക്കും ഈ മരുയാത്രയിൽ വഴി നടത്തീടുന്ന എൻ പ്രിയനിൽ എന്നും ആശ്രയിക്കും. തിരുവചനം എന്നുംഞാൻ അനുസരിച്ചു ജീവിക്കാൻ തിരുകൃപയിൽ എന്നെനാഥാ നടത്തീടേണമേതിരുവചനം എന്നുംഞാൻ ഭൂവതിൽ ഘോഷിക്കുവാൻ തിരുകൃപ അടിയനിൽ പകർന്നിടേണമേതിരുവചനം ധ്യാനിക്കുമ്പോൾ എന്‍റെ ഉള്ളിൽ ആനന്ദം തിരുവചനം മാത്രമാണെനിക്ക് ആശ്രയംതിരുഹിതം ചെയ്തീടുവാൻ സമർപ്പിക്കുന്നു നാഥനെ തിരുഹിതം അടിയനിൽ നിവർത്തിക്കേണമേ

Read More 

യേശുവിന്‍റെ രക്തത്താൽ വീണ്ടെടുക്ക

യേശുവിന്‍റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാംതന്‍റെ പ്രീയ ജനമേ ഉണർന്നീടുകതന്‍റെ വേലയെ തികച്ചു നാം ഒരുങ്ങീടുക;-കാലമേറെയില്ലല്ലോ കാഹളം നാം കേട്ടീടാൻകാന്തൻവരാറായ് നാമും പോകാറായ്(2)യേശുവിന്‍റെ നാമത്തിൽ വിടുതൽ നമുക്കുണ്ട്സാത്താനോടെതിർത്തീടാം ദൈവജനമേഇനി തോൽവിയില്ലാ ജയം നമുക്കവകാശമേ;-ആത്മബലത്താലെ നാം കോട്ടകൾ തകർത്തിടാംരോഗം ദുഃഖം മാറീടും യേശുനാമത്തിൽഇനി ഭീതിയില്ല ജയം നമുക്കവകാശമേ;-ശാപങ്ങൾ തകർന്നീടും യേശുവിന്‍റെ നാമത്തിൽഭൂതങ്ങൾ വിട്ടോടീടും യേശുനാമത്തിൽഇനി ശോകമില്ലാ ജയം നമുക്കവകാശമേ;-

Read More 

യേശുവിന്‍റെ നാമമെത്ര ദിവ്യ മധുരം

യേശുവിന്‍റെ നാമമെത്ര ദിവ്യ മധുരംപാപികൾക്കു മോചനത്തിന്‍റെ ഉന്നതനാമംമോദമായ് പാടാം ഒന്നായ് ഇമ്പമായ് പാടാംപാരിൽ നമ്മേതേടി വന്ന യേശുവിൻ നാമംരോഗികൾക്കു സൗഖ്യമേകും യേശുവിൻ നാമംബന്ധിതർക്കു മോചനം നൽകിയ നാമംക്ലേശിതർക്കെന്നും ശാന്തി ഏകിടും നാമംആശ്രിതർക്കാശ്വാസം എന്നും തന്നിടും നാമംസത്യപാത കാട്ടിത്തന്ന യേശുനാഥൻനീതിമാർഗ്ഗമോതി തന്ന യേശുനാഥൻകരം പിടിച്ചിന്നും കർത്തൻ നടത്തിടുന്നെന്നെകുഴിയിൽ വീഴാതെന്നും കാത്തിടുന്നുപാപികൾക്കായ് ജീവൻ തന്നെ യേശു നാഥൻപാപികളെ രക്ഷിച്ചീടും യേശു നാഥൻആശ്രയിച്ചീടും എന്നും ആശ്വസിച്ചീടുംസ്തതിച്ചിടും നന്ദിയോടെ തിരുനാമം

Read More 

യേശുവിന്‍റെ നാമമേ ശാശ്വതമാം

യേശുവിന്‍റെ നാമമമേ – ശാശ്വതമാം നാമമമേആശ്രിതർക്കഭയമാം സങ്കേതമേതുല്യമില്ലാ നാമമേ – എല്ലാ നാവും വാഴ്ത്തുമേവല്ലഭത്വമുള്ള ദിവ്യനാമമേമൂവുലകിലും മേലായനാമമേനാകലോകരാദ്ധ്യവന്ദ്യനാമമേമാധുര്യമേറിടും-മാനസം മോദിക്കുംമഹോന്നതൻ ദിവ്യനാമം വാഴ്ത്തുമ്പോൾ;-കല്ലറ തകർത്തുയിർത്ത നാമമേചൊല്ലുവാനാകാത്തെ ശക്തനാമമേഅത്ഭുതനാമമേ-അതിശയനാമമേപ്രത്യാശ നൽകിടുന്ന പുണ്യനാമമേ;-പാരിൽ നിന്നു തന്‍റെ നാമം മായ്ക്കുവാൻവീറുകാട്ടിയോർ തകർന്നടിഞ്ഞുപോയ്പ്രതാപമോടിതാ പ്രശോഭപൂരിതംഭൂമണ്ഡലം നിറഞ്ഞതേക നാമമേ;-മണ്ണും വിണ്ണുമൊന്നായ് ചേർക്കും നാമമേതൻ വിശുദ്ധരൊന്നായ് പാടും നാമമേസിംഹാസനസ്ഥനാം – ക്രിസ്തേശുനായകൻഎൻ നെറ്റിമേൽ – തരുമവന്‍റെ നാമവും;-

Read More 

യേശുവിനെ ഞാൻ സ്തുതിചിടട്ടെ

യേശുവിനെ ഞാൻ സ്തുതിച്ചീടട്ടെനന്ദിയോടെന്നും വാഴ്ത്തീടട്ടെഎന്നുടെ പാപം ക്രൂശതിൽ തീർത്തപൊന്നു കർത്താവേ നിനക്ക് സ്തോത്രംപൂർണ്ണഹൃദയത്തോടെ-ഞാൻ നിന്നെ സ്തുതിക്കുംഅത്ഭുതങ്ങളെയെല്ലാം-ഞാനെന്നും വർണ്ണിക്കുംനാവിന്മേൽ പുകഴ്ത്തും-എന്നുമുല്ലസിക്കുംയേശുവിൻ നാമം എന്നെന്നും കീർത്തിക്കും;-ഏതു പ്രശ്നം വന്നാലും- യേശു മാത്രം ആശ്രയംഎന്നുമെന്നെ നടത്തും- ജയത്തിലേക്കെത്തിക്കുംദുഷ്ടങ്കൽ നിന്നു നീ രക്ഷിച്ചു കാത്തിടുംകഷ്ടകാലത്തു നീ-അഭയസ്ഥാനം തന്നെ;-സാധുവായ എന്നെയും- യേശു മറക്കയില്ലപ്രത്യാശയ്ക്കൊരിക്കലും ഭംഗം വരികില്ലഞാനെന്‍റെ സർവ്വവും- ക്രിസ്തുവിലർപ്പിക്കുംമഹത്വം കരേറ്റും-സ്തോത്രഗീതം പാടും;-

Read More 

യേശുവിനായെൻ ജീവിതം

യേശുവിനായെൻ ജീവിതം നല്കാമെൻആയുസ്സിൻ നാൾകളെല്ലാംശ്വാശതമായൊരു ദേശമെനിക്കായ് എൻനാഥൻ ഒരുക്കുന്നതാൽ (2)നല്കീടുന്നെൻ ജീവിതം നിൻ കൈകളിൽപൂർണ്ണമായി യേശു നാഥനേ (2)ദൂരത്ത് നിന്നു ഞാൻ ചാരത്തണയാതെ എൻ ജീവിതം തൂകി തകർത്തു പോയി (2)മാറത്തണയ്ക്കുവാൻ താങ്ങുവാൻ നീയന്നാക്രൂശിൽ തകർന്നതു സ്നേഹം (2);- നല്കിടുന്നെൻനിത്യ നാടിൻ വഴി എനിയ്ക്കായ് തുറന്ന എൻയേശുവേ പിൻ ചെല്ലുമെന്നും (2) വിശ്വാസ ജീവിത പോർക്കളത്തിൽ ഞാൻതളരാതെ മുന്നേറുമെന്നും (2);- നല്കിടുന്നെൻ

Read More 

യേശുവിനായ് ഞാൻ കാണുന്നു

യേശുവിനായ് ഞാൻ കാണുന്നുസ്നേഹവും ശാന്തിയുംബഹുലമാം കരുണയുംഅഭയസ്ഥാനവുംആശ്രയം യേശുവാണെന്‍റെ ആശ്രയംആശ്വാസം യേശുവാണെന്‍റെ ആശ്വാസം(2)ലോകപ്രകാര മോഹങ്ങൾഏകും നിരാശകൾനിത്യസന്തോഷം കാണുന്നുയേശുവിൻ ചാരെ ഞാൻ;-ഭൂവതിനായ് കരുതുമെൻസമ്പാദ്യം നശ്വരംസ്വർഗ്ഗത്തിനായൊരുക്കുമെൻനിക്ഷേപം ശാശ്വതം;-ഭാരം പ്രയാസ വേളയിൽഎന്നുള്ളം മൗനമായ്യേശുവെ തേടും നേരമെൻചാരെയണഞ്ഞീടും;-

Read More