Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശുവേ നീയല്ലാ താശ്രയിപ്പാൻ വേറെ

യേശുവേ നീയല്ലാതാശ്രയിപ്പാൻ വേറെലോകത്തിലൊന്നുമില്ല-എന്‍റെരക്ഷകനെ നിന്നെ ഭക്തിയോടെന്നും ഞാൻവിഘ്നം കൂടാതെ വാഴ്ത്തുംപാപഭാരത്തിൽ കിടന്നതാം എന്നെ നീമോക്ഷത്തിൽ ചേർത്തിടുവാൻ-എന്‍റെപാപഭാരങ്ങളെ ക്രൂശിൽ ചുമന്നതാൽയേശുവേ വാഴ്ത്തിടുന്നേ;- യേശുവേഎൻപ്രിയ യേശുവേ നിൻ സ്നേഹമോർത്തു ഞാൻഎല്ലാം വെടിഞ്ഞീ ഭൂവിൽ-എന്‍റെചങ്കുപോലും എന്‍റെ തമ്പുരാനെ പ്രതിസന്തോഷത്താൽ അർപ്പിക്കുന്നേ;- യേശുവേഅപ്പനമ്മ മക്കൾ സോദര ബന്ധുക്കൾഎല്ലാം വെടിഞ്ഞീഭൂവിൽ-എന്‍റെഅപ്പനോടൊപ്പമായ് ഇപ്പാരിലെങ്ങുമേമറ്റാരേം കാണുന്നില്ലേ;- യേശുവേശത്രുക്കൾ വർദ്ധിച്ചു ക്രുദ്ധിക്കുന്നേ നാഥാഭക്തരെ കീഴമർത്താൻ-പൊന്നുതൃക്കരം നീട്ടി നീ താങ്ങീടണേ നാഥാഭക്തരെ ചേർക്കുവോളം;- യേശുവേ

Read More 

യേശുവേ നീ മാത്രം മതി

യേശുവേ നീ മാത്രം മതിഎന്‍റെ ആവശ്യങ്ങൾ അറിയാൻ തിരു ഹിതം പോൽ- എന്നെ നടത്തണമെഎൻ ജിവനെ കാക്കേണമേ 2ആരാധന യേശുവിന്ആരാധന മഹോന്നതന്ആരാധന യേശുവിന്ആരാധന കർത്താവിന്എന്നെ നടത്തിയ-വഴികൾ ഓർത്താൽഎന്നെ കരുതിയ-വിധങ്ങൾ ഓർത്താൽ. 2തൻ ജീവനെ തന്നവനെഎന്നാത്മ സ്നേഹിതനെ 2;- ആരാധനാ…നിൻ സ്നേഹം മാത്രം മതിവേറെ ഒന്നും വേണ്ടെനിക്ക് 2നീ ചെയ്ത നന്മകൾ ഓർത്താൽഎങ്ങനെ സ്തുതിക്കാതിരിക്കും 2;- ആരാധനാ…യേശുവേ നീ മാത്രം മതിഎന്‍റെ ആവശ്യങ്ങൾ അറിയാൻ തീരു ഹിതം പോൽ എന്നെ നടത്തണമെഎൻ ജിവനെ കാക്കേണമേ 2;- ആരാധനാ…

Read More 

യേശുവേ നീ കൂടെവേ

യേശുവേ നീ കൂടെവേ ഉണ്ടെന്നാകിലില്ലെനിക്ക്‌ ഇല്ലൊരു ചഞ്ചലവും സാധുവിനെന്നും മണ്ണിൽ(2)നീ കൂടെ ഉണ്ടെന്നാകിൽ(3)ഇല്ലൊരു ചഞ്ചലവും(2)ഭാരങ്ങൾ പാരിതിങ്കൽഏറിടുന്ന ആ നേരവും രോഗങ്ങൾ ഓരോന്നായി വന്നിടും നേരത്തിലും(2)ജീവിത കൈതാരിയിൽകണ്ണുനീർ പാതകളിൽ കൂരുരിരുൾ ഏറിടും മുൾ പാത ആയിടിലും(2)സങ്കട സാഗരത്തിൽ വൻ തിര ഏറിടുമ്പോൾ ജീവിത നൗകയിൽ നീ അമരത്തു ഉറങ്ങുകയിൽ(2)

Read More 

യേശുവേ നീ എന്‍റെ സ​ങ്കേതമാകയാൽ

യേശുവേ നീ എന്‍റെ സങ്കേതമാകയാൽപാടും ഞാൻ ജീവിതകാലംഎൻ ശാശ്വത പാറയും ജീവന്‍റെ മാർഗ്ഗവുംനീ മാത്രം എന്നുടെ നാഥൻനീയെൻ ശരണം നീയെൻ സങ്കേതംനീ എൻ കാവലും കോട്ടയും നിത്യംലോകം മുഴുവൻ മാറിപ്പോയീടിലുംനിൻ മാറ്റമില്ലാ ദയ എന്നെന്നും സത്യംനീയെൻ ജീവനും നീയെൻ ആത്മാവുംനീ മാത്രമെനിക്കെന്നും ദൈവംഇനി ആകുലം എന്നിൽ ലേശമില്ലാഈ ലേകേ ഞാൻ ഭാഗ്യവാനാകുന്നു നിത്യംനിന്നിൽ ആശ്രയം വയ്ക്കുന്നേവർക്കുംനീ സങ്കേതം നൽകുന്ന ദൈവംഇനി ആശ്രയം വയ്ക്കില്ലാരിലും-എൻയേശുവിൽ ആശ്രയം വയ്ക്കും ഞാൻ നിത്യം

Read More 

യേശുവേ നീ ചെയ്തതോർത്താൽ

യേശുവേ നീ ചെയ്തതോർത്താൽ നന്ദിയോടെപാടിടും ഞാൻ എന്നുമെന്നും നവ്യ ഗാനംനിന്നെ മാത്രം നിന്നെ മാത്രം യേശുദേവാകണ്ടിടുവാൻ ആശയായെൻ പ്രാണനാഥാ(2)ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ…ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ…(2)ആയിരങ്ങളിൽ സുന്ദരൻ മണവാളനേ…പതിനായിരങ്ങളിൽ ശ്രേഷ്ഠമേ നിൻ നാമമേ (2)ഉന്നതൻ നീ മാത്രമേ രക്ഷകൻ നീ മാത്രമേ;ആരാധ്യൻ… പരിശുദ്ധൻ… (2) യേശുവേ…ആഴമേ അഗാധമേ നിൻ സ്നേഹമേ…കരുണയും നിൻ ദയയതും അത്യത്ഭുതംആദ്യനും നീ മാത്രമേ അന്ത്യനും നീ മാത്രമേ;ആരാധ്യൻ… പരിശുദ്ധൻ… (2) യേശുവേ…

Read More 

യേശുവേ നാഥനേ ക്രൂശിൽ നീ

യേശുവേ നാഥനേ ക്രൂശിൽ നീ എന്നെയും പങ്കാളിയാക്കിയല്ലോ യേശുവേ കർത്തനേ മരണത്തിൽ നിന്നെന്നെ ഉയർത്തെഴുന്നേൽപിച്ചല്ലോ സ്വർഗീയ താതനോട് എന്നെ നിരപ്പിക്കുവാൻ സ്വർല്ലോകം വിട്ടിറങ്ങിയേ നിൻ മരണത്താലേ നീ എന്നെയും സ്വർഗത്തെയും തമ്മിൽ നിരപ്പിച്ചല്ലോ .. അപ്പാ എന്നു വിളിച്ചങ്ങോടി ചെല്ലുവാൻ സ്വർഗത്തിലെനിക്കൊരു താതനുണ്ട് ഒരു കണ്ണു കണ്ടിട്ടില്ലാത്ത കാതു കേട്ടിട്ടില്ലാത്ത പുത്തൻ നന്മകൾ കരുതിയോൻ ബലഹീനങ്ങളിൽ തുണയേകും ദൈവത്തിൻ ആത്മവെൻറെ കൂടെയുണ്ട് വേണ്ടും വണ്ണം പ്രാർത്ഥിക്കേണ്ടതെങ്ങനെ എന്നറിയാത്ത എനിക്കായി തുണ നിൽക്കുന്നോൻ

Read More 

യേശുവേ നാഥാ അങ്ങയെ ഞാൻ

യേശുവേ നാഥാ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുമുട്ടോളമല്ല അരയോളവുംപോരാനിന്നിൽ മുങ്ങീടുവാൻ കൊതിയായീടുന്നേനിൻ സ്നേഹത്തിന്‍റെ വീതിയുംനീളവും ആഴങ്ങളുംഉയരവും ആരായുവാൻകൊതിയായീടുന്നേനിറയ്ക്കുക നിൻ അഗ്നിയാൽനിറയ്ക്കുക നിൻ ശക്തിയാൽനിറയ്ക്കുക നിൻ ജീവനാൽനിന്നെ ഘോഷിക്കുവാൻ

Read More 

യേശുവേ മണാളനെ പ്രത്യാശയിൻ

യേശുവേ മണാളനേ പ്രത്യാശയിൻ പ്രദീപമേഎൻ ആശ ഒന്നുമാത്രമേനിന്നെ കാണുവാൻ വിൺ തേജസ്സിൽകണ്ടിടും കണ്ടിടും പ്രിയനെ ഞാൻ കണ്ടിടുംഅന്യനല്ല സ്വന്തകണ്ണാൽ തന്‍റെ മുഖം കണ്ടിടുംകണ്ണുനീർ നിറഞ്ഞ ലോകമേനിന്നിൽ നിന്നു ഞാൻ മറയട്ടെകണ്ണിമയ്ക്കും നൊടിനേരത്തിൽഎത്തും ഞാൻ ബയൂലതീരത്തിൽ;- കണ്ടിടുംമേഘം പൊങ്ങിക്കാണുന്നേനിത്യകൂടാരത്തിൽ ചേരാറായ്ആശാപാശമാകും കുറ്റികൾമുറ്റുമായ് അറുത്തു നീക്കണം:- കണ്ടിടും.മൺമറഞ്ഞ സിദ്ധരുംജീവനോടിരിക്കും ശുദ്ധരുംവിണ്ണിൽ കാഹളം ധ്വനിക്കുമ്പോൾമണ്ണിൽ നിന്നും വാനിൽ പോകുമേ;- കണ്ടിടും.ഉയിർപ്പിൻ സുപ്രഭാതത്തിൽദൂതർ വീണമീട്ടും സംഘത്തിൽആ പൊൻകിരീടക്കൂട്ടത്തിൽഎന്‍റെ പേർ വിളിക്കും നേരത്തിൽ;- കണ്ടിടുംഎൻ ഓട്ടവും അദ്ധ്വാനവുംഞാൻ കാത്തതാം വിശ്വാസവുംവ്യർത്ഥമല്ല അതു നിശ്ചയംവേഗം കാണും […]

Read More 

യേശുവേ കൃപ ചെയ്യണേ

യേശുവേ കൃപ ചെയ്യണേഈശാ തിരുസവിധമാശയോടണയുമീദാസരിലകം കനിഞ്ഞിടണേ നാഥനേസ്നേഹം തിരുജനങ്ങൾക്കാദി നിലയിലെപ്പോൽകാണുന്നതില്ലയെന്നു തോന്നുമാറായിതാനിൻ മക്കളൊന്നു ചേർന്നു സമ്മോദമനുഭവി-ച്ചുള്ളൊരു കാലമോർത്തു കെഞ്ചിടുന്നിപ്പൊഴുംചാരത്തു വന്നിടുന്ന സാധുക്കളൊരുവരുംക്ഷീണിച്ചു പോകയില്ല നിൻ കൃപാ വൈഭവാൽശീതമിയന്ന മനമാകെയെരിവുകൊണ്ട്പൂർണ്ണമാകുവാൻ കൃപ ചെയ്യണേ നാഥനേസ്നേഹത്തെ വളർത്തുക ദ്വേഷത്തെയകറ്റുകദാഹത്തെത്തരിക നിൻ വാക്കുകൾ കേൾക്കുവാൻനിൻ വരവിനെ കാത്തു ചെമ്മെയോടിരിക്കുവാൻവൻ വരമരുളണം വന്ദനം വന്ദനം

Read More 

യേശുവേ കാണുവാൻ കാലമായിടു

യേശുവേ കാണുവാൻ കാലമായിടുന്നിതാ കാഹളം കേൾക്കാറായ് യേശുവേ കാണുവാൻ ആർത്തിയായിടുന്നിതാ നാഥൻ വന്നിടാറായ്നാമിതാ പോകാറായ് യേശു രാജനെ എതിരേൽക്കാൻ…ഈ മരുയാത്ര വേളയിൽ പ്രതികൂലങ്ങൾ ഏറിടുമ്പോൾ നാഥൻ നമ്മെ നേർവഴിയിൽ നടത്തിടുന്നു വലംകരം പിടിച്ചു നടത്തിടുന്നു.ശത്രു നമ്മെ തകർക്കുവാനായ് വൻ പദ്ധധികൾ ഒരുക്കിടുമ്പോൾ നാഥൻ നമ്മെ വൻകരത്തിൽ താങ്ങീടുന്നു തിരുമാർവ്വിൽ മറച്ചീടുന്നു.ദു:ഖ ദുരിതങ്ങൾ തീർന്ന് നമ്മൾ നാഥൻ സന്നിധിയിൽ ചേർന്നിടുമേ ആ ദിനം കാണുവാൻ ആനന്ദിപ്പാൻ നമ്മെ ഒരുക്കിടാം കാത്തിരിക്കാം.

Read More