Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശുവേ കണ്ടീടുക നിന്‍റെ ജീവിതം

യേശുവേ കണ്ടീടുക…നിന്‍റെജീവിതം ധന്യമാക്കുക(2)രക്താംബരംപോൽ കടുംചുവപ്പായാലുംഹിമംപോൽ വെണ്മയാക്കീടുംനിന്‍റെ പാപമെല്ലാം പോക്കിടുമവൻ;- യേശുവേ…കാർമേഘക്കാറുകൾ ജീവിതത്തിൽ ഏറുമ്പോൾഭാരമെല്ലാം അകറ്റീടുന്ന നാഥൻആശ്വാസമരുളീടുന്നു;- യേശുവേ…ലോകത്തിൻ ഇമ്പങ്ങൾ നാശത്തിലെത്തിക്കുന്നുക്രിസ്തുനാഥൻ മാടിവിളിക്കുന്നുഅവൻ കൂട്ടു സഖിയായീടുന്നു;- യേശുവേ…വിശ്വാസമുള്ളവർ രക്ഷയെ പ്രാപിക്കുംജീവിതം ധന്യമാക്കീടും-അവർജീവിതം ധന്യമാക്കീടും;- യേശുവേ…

Read More 

യേശുവേ കാണുവാൻ ആശയേറിടുന്നെ

യേശുവേ കാണുവാൻ ആശയേറിടുന്നെ യേശുവിൻ പൊന്മുഖം ആശയായ് മുത്തിടാൻതീർന്നിടും തീർന്നിടും പാരിലെ ദുരിതം ചേർന്നിടും ചേർന്നിടും ഞാൻ സ്വർഗ്ഗവീട്ടിൽമണ്ണിലെ ജീവിതം കണ്ണുനീർ മാത്രമേ വിണ്ണിൽ ചെന്നെത്തുമ്പോൾ കണ്ണുനീർ മാറുമേകർത്തൻ എനിക്കായ് തീർത്ത ഭവനത്തിൽ കർത്താവിൻ കൂടെ ഞാൻ പാർത്തിടും നിത്യമായ്പാർത്തലേ വേല ഞാൻ തീർത്തു നിന്നീടുമേ കർത്തൻ വരുമ്പോൾ താൻ ചേർത്തിടും എന്നെയുംസന്തോക്ഷ ദേശത്തിൽ കാന്തനെ കാണുമ്പോൾ ഏന്തൊരാനന്ദമെ ഏന്തൊരാനന്ദമെപുഞ്ചിരി തൂകുന്ന അഞ്ചിത പൊന്മുഖം കാണുവതിന്നായ് വാഞ്ചയെറിടുന്നെഎന്നിങ്ങു വന്നിടും എന്നാത്മ നാഥനെ വന്നിടണേ വേഗം എന്നെ ചേർത്തിടുവാൻപരമരാജാവ് […]

Read More 

യേശുവേ ഈ സഭ മേൽ ആശു

യേശുവേ ഈ സഭ മേൽ ആശുവന്നാശിഷം താ ബഹുആശയോടീ ദാസർ ചെയ്യും യാചന കേൾക്കണമേനിന്തിരുവാക്യമെങ്ങും നൽ വെളിവു കാട്ടിടുന്നുസന്തതം കേൾപ്പവർക്കും സംരക്ഷണവുമതായ്-പിന്നെഎന്തുകൊണ്ടു പാപശീലം ഞങ്ങളിൽ നീക്കമില്ല;-നിന്നുടെ പാടുകളെ നീ നിനച്ചെങ്ങളുടെമന്നവ കേടുകളെ മായിച്ചരുളേണമെ-തൃക്കൺഒന്നുകൂടെ നോക്കുമാകിൽ ഉയിർഗുണരാം ഞങ്ങൾ;-താതനും ഞങ്ങളുടെ താതയും നീയല്ലയോ?വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താൻ-ഇപ്പോൾമോദമായ് നീ താൻ മുമ്പിൽ വാദിച്ചരുൾതരിക;-

Read More 

യേശുവേ എന്‍റെ രക്ഷകാ

യേശുവേ എന്‍റെ രക്ഷകാനിൻ ആത്മമാരി അയക്കണേനിൻ സ്നേഹവും നിൻ ശക്തിയുംനീ എന്നിൽ നിറച്ചീടണമേദൈവത്തിൻ സമ്പൂർണ്ണതയും ക്രിസ്തുവിലല്ലോഅവൻ ദേഹസ്വരൂപനായി മന്നിൽ വന്നല്ലോദൈവത്തിൻ സമ്പൂർണ്ണതയും ക്രിസ്തുവിലല്ലോഅതിൽ നമ്മൾ പൂർണ്ണരല്ലോ(2)നമ്മൾ പൂർണ്ണർ ക്രിസ്തുവിങ്കൽനമ്മൾ പൂണ്ണരല്ലോ(2)നിത്യജീവൻ ദൈവത്തിന്‍റെ ദാനമല്ലയോഅത് ക്രിസ്തുവിൽ നമുക്കായവൻ ദാനം ചെയ്തല്ലോ കൃപയാലത്രേ രക്ഷ വന്നു വിശ്വാസത്താലെഅതിൽ നമ്മൾ പൂർണ്ണരായി(2)

Read More 

യേശുവെ എന്നുടെ ജീവിത നാളെല്ലാം

യേശുവെ എന്നുടെ ജീവിത നാളെല്ലാംനീയെനിക്കാശ്രയമെനിൻ ഹിതം ഞാനെന്നും ചെയ്തിടുവാനായ്എൻ ഹിതം മറ്റുമായ് സമർപ്പിക്കുന്നേഞാനല്ല, ഞാനല്ല, ഇനി ജീവിക്കുന്നതു ഞാനല്ലഞാനല്ല ഇനി ഞാനല്ല, യേശുവത്രേ എന്നിൽ ജീവിക്കുന്നുനിന്നോടു ക്രൂശിക്കപ്പെട്ടവനായ് ഞാൻനിനക്കായ് ജീവിക്കുന്നുഎന്നിഷ്ടം ചെയ്യുവാൻ ആവതില്ലെനിക്ക്വല്ലഭനെന്നിൽ ജീവിപ്പതാൽ;- ഞാനല്ല… ലോക സൗഭാഗ്യങ്ങൾ ചേതമെന്നെണ്ണുന്നേനീയെന്‍റെ അവകാശമെനിൻ നാമം നിമിത്തം സഹിക്കുന്ന പാടുകൾസകലവും നന്മയ്ക്കായ് മാറിടുന്നു;- ഞാനല്ല…

Read More 

യേശുവേ എൻ പ്രാണനായകാ ജീവനെ

യേശുവേ എൻ പ്രാണനായകാ ജീവനെനിക്കേകിയോനെഎൻ സങ്കടങ്ങൾ അറിഞ്ഞെന്‍റെവൻകടങ്ങൾ തീർത്തെന്‍റെ കണ്ണുനീർ തുടച്ചല്ലോ നീപാപിയായ് ഞാൻ ജീവിച്ചപ്പോൾ പാത തെറ്റി ഓടിയപ്പോൾപാലകൻ നീ തേടി-ഈ പാതകനടിയാനെപാവനമാർഗ്ഗേ ചേർത്തല്ലോ;- യേശു…എന്നെ നിന്നിൽ ധന്യനാക്കുവാൻവന്നിതോ എന്നുള്ളിൽ രാജനായ്തന്നിതോ നിൻ നീതിയും ദിവ്യമാം സന്തോഷവുംനിത്യമാം സമാധാനവും;- യേശു…ഭാരമെന്യേ ജീവിക്കുവാൻ-എൻ ഭാരമെല്ലാം ചുമന്നവനെആശ്രയം നീ മാത്രമെൻ ആശയിൻ പ്രകാശമേആശിഷം നിൻ കാരുണ്യമേ;- യേശു…വന്നിടും ഞാൻ അതിവേഗത്തിൽ എന്നുരച്ചുപോയവനെവന്നു നിൻ മഹിമയിൻ രാജ്യമതിൽ ചേർക്കുവാൻആശയാൽ ഞാൻ കാത്തിടുന്നേ;- യേശു…

Read More 

യേശുവെ എൻ നാഥനെ യേശുവെ എൻ

യേശുവെ എൻ നാഥനെയേശുവെ എൻ കർത്തനെനീ അല്ലാതാശ്രയിപ്പാൻ ഭൂവിലാരുള്ളുയേശുവെ എൻ നാഥനെയേശുവെ എൻ കർത്തനെനിന്നെപ്പോൽ സ്നേഹിതനായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ളനാളുകൾ നിനക്കായ്യേശുവേ… എൻ നാഥനെ…യേശുവെ എൻ ആശയെയേശുവെ എൻ കർത്തനെനീ അല്ലാതാശ വെയ്ക്കാൻ ഭൂവിലാരുള്ളുയേശുവെ എൻ ആശയെയേശുവെ എൻ കർത്തനെനിന്നെപ്പോൽ യോഗ്യനായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ളനാളുകൾ നിനക്കായ്യേശുവേ… എൻ കാന്തനേ…യേശുവെ എൻ ഓഹരിഎൻ യേശു മാത്രം സർവ്വവുംനീ അല്ലാതാഗ്രഹിപ്പാൻ ഭൂവിലാരുള്ളുയേശുവെ എൻ ഓഹരിഎൻ യേശു മാത്രം സർവ്വവുംനിന്നെപ്പോൽ സമ്പത്തായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ള […]

Read More 

യേശുവേ എൻ കാന്തനെ അങ്ങേ​പ്പോൽ

യേശുവേ എൻ കാന്തനെഅങ്ങേപ്പോൽ ഒരു ദൈവമില്ലയേശുവേ എൻ ജീവനെഅങ്ങേപ്പോൽ ഒരു ദൈവമില്ലആരാധന ആരാധനആരാധന ആരാധന (2)ഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ഹല്ലേലുയ്യാ (2)വേദനയാൽ ഞാൻ നീറിടുമ്പോൾആശ്വാസപ്രദനായ് താൻ അരികൽ വന്നു(2)തളർന്നിടും വേളയിൽ മാറോടു ചേർത്തിടുംനല്ലൊരു സഖിയായ് കൂടെയുണ്ട്(2);- ആരാധന…ആശ്രയമില്ലാതെ അലഞ്ഞപ്പോഴുംആശ്രയമായ് എന്നേശു വന്നു(2)കണ്ണുനീർ തുടക്കും ചാരത്തണച്ചിടുംനല്ലൊരു സ്നേഹിതൻ യേശുമാത്രം(2);- ആരാധന…വൈദ്യന്മാർ എല്ലാം കൈവിട്ടപ്പോൾസൗഖ്യദായകൻ അരികിൽ വന്നു(2)ചങ്കിലെ ചോരയാൽ എന്നെ വീണ്ടെടുത്തുതൻ അടിപ്പിണരാൽ സൗഖ്യമേകി(2);- ആരാധന…

Read More 

യേശുവേ എൻ ആശ്രയം നീ ഏക

യേശുവേ എൻ ആശ്രയം നീ ഏക ആശ്രയം നിന്നിലുണ്ട് പൂർണ്ണഭാഗ്യം സൗജന്യംനിന്നിലുണ്ട് പാപത്തിന്നായ് പൂർണ്ണമോചനംനിന്നിൽ എല്ലാ ബദ്ധന്മാ‍ാർക്കായ് സ്വാതന്ത്ര്യംനിന്നിലുണ്ട് പൂർണ്ണശുദ്ധി ക്രൂശിൻ രക്തത്താൽവേണ്ടുംപോൽ നീ കഴുകിടും എന്‍റെ കാൽനിന്നിലുണ്ട് ജീവവെള്ളം ദാഹം തീർക്കുവാൻഇനിവേണ്ടാഇങ്ങും അങ്ങും ഓടുവാൻനിന്നിലുണ്ട് ആത്മദാനം പരിപൂർണ്ണമായ്കവിയുന്നോർ പാനപാത്രം എനിക്കായ്നിന്നിലുണ്ടെൻ വഴി എല്ലാം പൂർണ്ണ തെളിവായ്വളഞ്ഞതു നേരേയാക്കും നിൻതൃക്കൈനിന്നിലുണ്ട് പൂർണ്ണപ്രാപ്തി എന്നെ കാക്കുവാൻകുറ്റമില്ലാത്തൊർ സമാപ്തി നൽകും താൻനിന്നിലുണ്ട് ദൈവത്തിന്‍റെ സർവ്വനിറവുംനിന്നിൽ തീർന്നെനിക്കുമെല്ലാ കുറവും

Read More 

യേശുവേ അങ്ങൊന്നു കല്പിച്ചാൽ

യേശുവേ അങ്ങൊന്നു കല്പിച്ചാൽ ഘോരമാം കാറ്റും ഗതിമാറുംക്ഷോഭിക്കും കടലിൽ നിൻ മൊഴികൾ ശാന്തമാക്കുമെൻ ഹൃദയംനന്ദി ദേവ നന്ദി ഹൃദയം കവിയും നന്ദിനന്ദി ദേവ നന്ദി ഇന്നും എന്നും നന്ദിഅതിരില്ലാ നന്മകൾ ചെയ്തവനേഇന്നും എന്നും നന്ദിമരണ നിഴലുകൾ എൻ മുൻപിൽ വരുമ്പോൾ മഹിമയിൽ മഹിമ എന്നിൽ നിറയ്ക്കുംഭയമവൻ മാറ്റും മരണത്തെ നീക്കും യേശൂവിൻ സാക്ഷിയായെന്നെ മാറ്റും;-ചെങ്കടൽ മുമ്പിലും രഥസൈന്യം പിമ്പിലും ഇടവും വലവും പർവ്വത നിരകളും പാലും തേനും ഒഴുകും ദേശംവാഗ്ദത്തം ചെയ്തവൻ മാറുകില്ലാ;- ഈ മൺകൂടാരം തകർന്നെന്ന് […]

Read More