Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശുവേ അങ്ങേ ഞാൻ സ്തുതിക്കുന്നു

യേശുവേ അങ്ങേ ഞാൻ സ്തുതിക്കുന്നു യേശുവേ അങ്ങേ ഞാൻ ആരാധിക്കുന്നുനീയാണെൻ ആശ്രയം നീയാണെൻ കോട്ടയും എന്നെ ഒരുനാളും കൈവിടില്ല എന്നെ ഒരുനാളും മറക്കുകില്ല (2)നിന്നിൽ ഞാൻ ജീവിക്കുന്നു നിന്‍റെ ഹിതം പോൽ എന്നെ നടത്തണമെഉറ്റവർ എന്നെ കൈവിടുമ്പോൾ കൂടെയിരിക്കും എൻ നല്ലിടയൻ ക്ഷീണിതനായി പോയിടുമ്പോൾ കൃപ നൽകി വിടുവിക്കും എന്നിടയൻഎന്നെ ബലപെടുത്തും എന്നെ വിടുവിച്ചിടുംഎന്‍റെ യേശു മാത്രം മതിയെനിക്ക് (2)എന്നെ ഒരുനാളും കൈവിടില്ല എന്നെ ഒരുനാളും മറക്കുകില്ല (2)നിന്നിൽ ഞാൻ ജീവിക്കുന്നു നിന്‍റെ ഹിതം പോൽ എന്നെ […]

Read More 

യേശുവേ അങ്ങേ ഞാൻ ആരാധിക്കും

യേശുവേ അങ്ങേ ഞാൻ ആരാധിക്കുംനീയല്ലോ സർവ്വവും നിർമ്മിച്ച ദൈവംരാജത്വവും സർവ്വാധികാരങ്ങളുംസർവ്വ മഹത്വവും നിനക്കുളളത്അത്യുച്ചത്തിൽ ഞാൻ എന്നും പാടീടുംയേശുവേ നീ മഹോന്നതൻഅത്യുച്ചത്തിൽ ഞാൻ എന്നും പാടീടുംയേശുവേ നീ മഹോന്നതൻയേശുവേ ദേവൻമാരിൽ നിനക്ക്തുല്ല്യനായി മറ്റാരുമില്ലാഅത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനെനിന്നെപ്പോലെ മറ്റാരുമില്ലാവിശുദ്ധിയിൽ മഹിമ ഉളളവനെസ്തുതികളിൽ ഭയങ്കരനെആകാശത്തിൻ കീഴെ ഭൂമിക്കുമീതെആരാധനയ്ക്കു യോഗ്യൻ നീ മാത്രം

Read More 

യേശുവേ ആരാധ്യനേ ക്രിസ്തുവേ

യേശുവേ ആരാധ്യനേ ക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെ – ഹാലേലൂയ്യാജീവൻറെ വഴിയും സത്യവും യേശുഎനിക്കായി ജീവൻ നൽകിയ ഇടയൻ(2)എൻ ജീവിതത്തിൽ സമാധാന പ്രഭുവായിവാണിടട്ടേ, എന്നും വാണിടട്ടേ(2);- യേശുവേ…കഷ്ടനഷ്ട ശോധനയിൽ പതറാതെ നിൽപ്പാൻപരിശുദ്ധാത്മാവിൻ അഭിഷേകം നൽകി(2)മരുഭൂ പ്രയാണത്തിൽ പതറി വീഴാതെമേഘ തണലിൽ സ്വാന്തനം ഏകി(2));- യേശുവേ…കുരുടന്‍റെ നിലവിളികേട്ട പരൻമുടന്തന്‍റെ യാചന കേട്ട നാഥൻ(2)പക്ഷപാത രോഗിയിൽ മനസലിഞ്ഞഎൻ അതിമഹത്തായ പ്രതിഫലമേ(2);- യേശുവേ…

Read More 

യേശുവേ ആരാധന

യേശുവേ ആരാധനസ്നേഹമേ ആരാധന (2)സ്തുതിയും ബഹുമാനവും എല്ലാമഹത്വത്തിനും യോഗ്യനേയേശുവേ തിരുമാർവ്വതിൽഅണയാൻ ആശയേഅങ്ങേ മാത്രം അങ്ങേ മാത്രം അങ്ങേമാത്രം ഞാൻ ആരാധിച്ചീടും(2)നിന്നെ കാണാൻ നിന്നിലണയാൻയേശുവേ ഞാൻ കൊതിക്കുന്നേഓ സ്നേഹമെ കാരുണ്യമേ നിന്നിൽവസിപ്പാൻ എന്നാശയേഅങ്ങേപ്പോലെ സ്നേഹിച്ചീടാൻആർക്കുമാവില്ലതീ ഉലകിൽകരുതീടാൻ ഒരു താതനില്ല സ്തുതിയുംതിരുരക്തവും ദിവ്യജീവനും എന്‍റെരക്ഷയ്ക്കായ് തന്നവനെഎന്‍റെ രോഗവും സർവ്വപാപവും തന്‍റെചുമലിൽ ഏറ്റവനേഅങ്ങേ പിരിഞ്ഞ് ഒരു ജീവിതം അതുസാധ്യമല്ല പരനേഅങ്ങേ മറന്ന് ഒരു നിമിഷം ഇതുശൂന്യമാണീ മരുവിൽ;- യേശുവേ….

Read More 

യേശുവേ ആ പൊന്മുഖം കാണ്മാൻ

യേശുവേ ആ പൊന്മുഖം കാണ്മാൻ പ്രത്യാശയോടെകാത്തിടുന്നു പാരിടെ ഞങ്ങൾകോടാകോടി ദൂതരുമായ് മേഘവാനിൽ എന്നു വരുംആശയോടെ കാത്തിടുന്നു വേഗം വരണേ(2)കാഹളത്തിൻ നാദം മുഴങ്ങും നൊടിയിടയിൽസത്യസഭ എത്തിടും വാനിൽമണവറ പൂകിടും നമ്മൾ പ്രിയനോടുകൂടെചൊല്ലിടും എൻ സങ്കടമെല്ലാംഹാ മണവറയ്ക്കകത്ത് കാന്തനോടു ചേർന്നുവാഴുംആ മനോഹരസുദിനം ഹന്ത എന്തു ചന്തമോർത്താൽ(2)കോടാകോടി ശുദ്ധരുമൊത്തു വാണിടും നമ്മൾആയിരമാണ്ടിദ്ധര തന്നിൽകഷ്ടമില്ല ദുഃഖവുമില്ല ഹാ എത്ര മോദംയേശു നാഥൻ രാജാവാകുമ്പോൾവെള്ള സിംഹാസനമുണ്ട് അന്ത്യന്യായവിധിയുമുണ്ട്അഞ്ചു കിരീടങ്ങളുണ്ട് സത്യസേവ ചെയ്തവർക്ക്(2)

Read More 

യേശുവരാൻ കാലമായി മദ്ധ്യാകാശം

യേശുവരാൻ കാലമായി മദ്ധ്യാകാശംതന്നിലിതാ യേശുവരാറായിസോദര സോദരിമാരേ ഒരുങ്ങിട്ടുണ്ടോപറന്നുപോകാൻ യേശുവരാറായികാലമില്ലാ കാലമില്ലാ യേശുവരാൻ നേരമായി(2)യേശുവരാറായി യേശുവരാറായിലോത്തിൻ കാലത്തെന്നതുപോൽ നോഹിൻ കാലംപോലെയുമാം യേശു വരും നാളിൽവിറ്റും നട്ടും തിന്നു കുടിച്ചൊന്നും അറിയാതെ നമ്മൾപാർത്തിടുന്നു പാരിൽ;- കാലമില്ലാ…വരുന്നു വേഗം യേശുരാജൻ ഒരുങ്ങി നിൽക്കുംസഭയെ ചേർപ്പാൻ വാന മദ്ധ്യത്തിങ്കൽമണവാട്ടി തൻ ഭാരമെല്ലാം നീങ്ങി നിത്യംമണിയറയിൽ വസിച്ചിടു വാനായി;- കാലമില്ലാ…പാരിടത്തിൻ പാടുകളും പട്ടിണി പരിഹാസങ്ങൾസഹിച്ചു നിൽക്കും ശുദ്ധർപരമരൂപം ധരിച്ചവരായ് വാനിലേക്കുയർന്നിടുമേഅതിശയിക്കും ലോകംഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആനന്ദമായ് പാടിടാമെയേശു വരാറായി യേശു വരാറായി;- യേശുവരാൻ…

Read More 

യേശുവല്ലാ താരുമില്ല ഭൂവിൽ നമ്മെ

യേശുവല്ലാതാരുമില്ല ഭൂവിൽ നമ്മെ മാത്രം സ്നേഹിച്ചിടുവാൻ ഏകനായ് ഞാൻ ഇരുന്നപ്പോൾ നിൻ സ്നേഹമെന്നിൽ പകർന്ന നാഥാ എല്ലാം യേശു മാത്രം എനിക്കെല്ലാം യേശു മാത്രം ഈ ലോക ജീവിതം മാഞ്ഞു പോയാലും എല്ലാമെൻ യേശു മാത്രം പരദേശിയായി ഞാൻ ഏകനായാലും യേശു എന്നെ കൈവിടില്ല എൻ ഭാര ദുഖവും ഏറി വന്നാലും യേശു എന്നെ കൈവിടില്ല ;-ഈ ജീവിതത്തിൽ ആശ്രയിപ്പാനെൻയേശു മാത്രം എന്നാശ്രയംവാഗ്ദത്തം തന്നവൻ മാറുകില്ല വാക്കു മാറാത്തവൻ യേശു മാത്രം;-

Read More 

യേശുവേ എൻ രക്ഷകാ

യേശുവേ എൻ രക്ഷകാവാഞ്ചിക്കുന്നു നിനക്കായ്ആത്മാവിൽ ആരാധിപ്പാൻദിനം തോറും നിൻ കൃപതാഅകറ്റീടുക നാഥാ അകറ്റീടുകഎന്നിൽ മുറുകെ പറ്റും പാപത്തെആത്മാവിൻ നവ ഫലത്തെഎന്നെന്നും വെളിപ്പെടുത്താൻനിൻ വേലയിൽ ഞങ്ങൾ വർദ്ധിച്ചീടാൻമനം ആശിക്കുന്നു ദിനവുംകൃപ ഞങ്ങളിൽ പകർന്നുഅഭിഷേകം ചെയ്തീടുക;- അകറ്റീടുക…വേഗം ഞാൻ വന്നിടാംഎന്നുര ചെയ്തവൻവന്നിടാൻ നേരമായ്വിശുദ്ധിയെ തികച്ചീടുകകാന്തനെ എതിരേൽക്കുവാൻ

Read More 

യെശൂരൂന്‍റെ ദൈവത്തെപോൽ

യെശൂരൂന്‍റെ ദൈവത്തെപോൽ വേറൊരു ദൈവമില്ല(2)എന്നെ സഹായിപ്പാൻ തന്‍റെ മഹിമയോടെ മേഘാരൂഡനായി വരും(2)അവൻ ആൽഫ ഒമേഗഅവൻ ആദ്യൻ അന്ത്യൻ(2)(യെശൂരൂന്‍റെ.. )രാജാധിരാജാവും കർത്താധി കർത്താവും ദേവാധിദേവനും അവൻ മാത്രമേ(2)കാലങ്ങൾ മാറിപോയാലുംഅവനെന്നും മാറാത്തവൻ(2);- അവൻ ആൽഫ…മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻപാറയെ പിളർന്നു ദാഹം പോക്കും(2)ചിന്താകുലങ്ങൾ ഇല്ലാതെ ചന്തമായി എന്നും നടത്തും(2);- അവൻ ആൽഫ…കാരാഗൃഹത്തിലും പത്‌മോസിൻ ദ്വീപിലുംആത്മാവിൽ എന്നെ നിറയ്ക്കുന്നവൻ(2)ബലഹീനൻ ആയി തീർന്നെന്നാലുംപുതുബലം എന്നിൽ പകരും(2);- അവൻ ആൽഫ…

Read More 

യേശുപരൻ വാണീടും പാരിൽ

പല്ലവിയേശുപരൻ വാണീടും പാരിൽഎന്നും മഹാരാജനായ്ചരണങ്ങൾയേശുപരൻ വാണീടുംയേശു എന്നും വാണീടുംഈ സൂര്യ ചന്ദ്രന്മാരുംതീരെ ഇല്ലാതെ പോയെന്നാലും;- യേശു…വൻ കരകളിന്മേലുംവലിയ രാജ്യങ്ങൾമേലുംമാലോകർ എവർമേലുംദൂരെ ദ്വീപാന്തരങ്ങൾ മേലും;- യേശു…സാധുജാതികൾമേലുംവീരജാതികൾ മേലുംസർവ്വകുലങ്ങൾ മേലുംപാരിൽ സകല ഭാഷക്കാർ മേലും;- യേശു…രാജർ പ്രഭുക്കൾ ചക്ര-വർത്തികൾ സകലരുംരാജാധിരാജന്മുമ്പിൽവീണു വണങ്ങി കുമ്പിട്ടുനിൽക്കും;- യേശു…സത്യ സുവിശേഷത്തിൻസാധുകല്പന പോലെസകല രാജാക്കന്മാരുംചെയ്യും നീതി വസിക്കും എങ്ങും;- യേശു…കുറ്റം ശിക്ഷകളില്ലഗുണമല്ലാതൊന്നും ഇല്ലകൊണ്ടാടും ലോകരെല്ലാംയേശു ഏക ചക്രവർത്തിയാം;- യേശു…സന്ധ്യയുഷസ്സുകളിൻസകല ദേശത്തുള്ളോരുംസംഗീതം യേശുപേരിൽപാടി വന്ദനം ചെയ്യും എന്നും;- യേശു…

Read More