Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശു തരും ആനന്ദം അതു

യേശു തരും ആനന്ദം അതു സ്വഗ്ഗീയാനന്ദംയേശുതരും ആനന്ദം അതുഇല്ലാത്താനന്ദംആർക്കുവേണം ആർക്കുവേണം ആർക്കതുവേണംയേശുവിനെ നോക്കിടുമ്പോൾ അവനരുളീടും

Read More 

യേശു സന്നിധി മമ ഭാഗ്യം

യേശു സന്നിധി മമ ഭാഗ്യംക്ലേശം മാറ്റി മഹാ സന്തോഷം ഏകുന്ന-യേശു..ശുദ്ധാത്മാവനുദിനം എന്നുള്ളിൽ വസിച്ചെന്നെപ്രാർത്ഥിപ്പാൻ പഠിപ്പിക്കുന്നേരമെപ്പോഴും;- യേശു..ദൈവവചനമതിൽ ധ്യാനിച്ചീടുവാനതി-രാവിലെ തൻപാദം പ്രാപിക്കുന്നേരം;- യേശു..പാപത്താലശുദ്ധനായ്‌ തീരും സമയമനു-താപഹൃദയമോടെ ഞാനണയുമ്പോൾ;- യേശു..ലോകചിന്തകളാകും ഭാരച്ചുമടതിനാൽആകുലപ്പെട്ടു തളർന്നീടുന്ന നേരം;- യേശു..ദുഃഖങ്ങൾ ഹൃദയത്തെ മുറ്റും തകര്‍ത്തീടുമ്പോൾ ഒക്കെയും സഹിച്ചീടാൻ ശക്തി നൽകുന്ന;- യേശു..ഏതൊരു സമയമെന്നന്ധതയതുമൂലംപാതയറിയാതെ ഞാൻ വലയുമ്പോൾ;- യേശു..തക്ക സമയമെല്ലാ മുട്ടും പ്രയാസവും തൻമക്കൾക്കു തീർത്തു കൊടുത്തീടുന്നോരെൻ;- യേശു..ശത്രുവിൻ പരീക്ഷയെൻ നേരെ വന്നീടുന്നോരു മാത്രയിൽ ജയം നൽകി രക്ഷിച്ചീടുന്ന;- യേശു..മന്നിടമതിലെന്‍റെ കണ്ണടഞ്ഞതിൻ ശേഷംപൊന്നു ലോകവാസത്തിൽ എന്നും […]

Read More 

യേശു സന്നിധാനം എന്തോരു സമാധാനം

യേശു സന്നിധാനം എന്തോരു സമാധാനംഅഴലും മനസ്സിന് അരുളും സുഖദാനംലോകത്തിന്നിൻപത്തെ തേടുവോർ ശോകത്താൽ വീണിടുമേ?ക്രിസ്തുവിൻ സന്നിധി ചേർന്നിടുന്നോർക്കെന്നുമത്യാനന്ദമേ;- യേശു..വേദനയേറുന്ന നേരവും സോദരർ മാറുമ്പോഴുംമാറാത്ത സ്നേഹിതനാമേശുവിൻ മാറിൽ ഞാൻ ചാരിടുമേ;- യേശു..വേറില്ലൊരാശ്വാസ സ്ഥാനവും വേറില്ലോരാശ്രയവുംമൃത്യുവിലും സമാധാനമെന്‍റെ ക്രിസ്തുവിൻ സന്നിധാനം;- യേശു..കണ്ണുനീർ പൂർണ്ണമായി തോർന്നിടും കർത്താവു വന്നിടുമ്പോൾപിന്നീടൊരിക്കലും വേർപെടാതെ തന്നിൽ മറഞ്ഞിടും ഞാൻ;- യേശു..

Read More 

യേശു രക്ഷിതാവെൻ സ്വന്തമായതാൽ

യേശു രക്ഷിതാവെൻ സ്വന്തമായതാൽഞാനവൻ സന്താനം ആയിതീർന്നതാൽഎന്തു-മോദം എന്‍റെ അന്തരംഗത്തിൽപാടും ഞാൻ സന്തോഷത്താൽരക്ഷ ദാനമോ അതെത്ര മാധുര്യംഎന്നെ വീണ്ടതോ അതെത്ര ആശ്ചര്യംകർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽകീർത്തിക്കും ഞാൻ നന്ദിയാൽരക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻനീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻനടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽപാലിക്കെന്നെ കൃപയിൽ;-പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻശത്രു എന്‍റെ മേൽ ജയം കൊണ്ടീടായ് വാൻയേശുവേ നിൻ ശക്തി എന്നും നൽകുകേആത്മാവാൽ നിറക്കുകേ;-സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾഎന്‍റെ സർവ്വ-ഖേദം അന്നു തീരുമ്പോൾകർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെഹല്ലേലുയ്യാ പാടുമേ;-

Read More 

യേശു രാജൻ വേഗം തന്‍റെ വാനസമൂഹ

യേശു രാജൻ വേഗം തന്‍റെ വാനസമൂഹമതായ്വന്നീടുന്നീ ലോകത്തിന്‍റെ രാജാവായ് വാഴ്വാനായ്യേശുരാജൻ വരുന്നുണ്ട് ലോകത്തിൽ വാഴുവാനായ്ഏവരോടും കല്പിക്കുന്നുണ്ട് ഒരുങ്ങി കൊൾവാനായ്യേശുരാജൻ വീണ്ടും ലോകേ മേഘത്തിൽ വന്നീടുമ്പോൾചേർക്കും തൻ വിശുദ്ധന്മാരെ മേഘത്തിൽ തന്നോടന്ന്ഇന്നു ഞങ്ങൾ ദുഃഖിക്കുന്നുണ്ട് ലോകത്തിൽ നിന്ദിതരായ്അന്നു ഞങ്ങൾ ആനന്ദിച്ചീടും ദൂതരാൽ വന്ദിതരായ്;-ഇന്നു ഞങ്ങൾ വേദനയോടെ ഘോഷിക്കും സുവിശേഷംഅന്നു ഞങ്ങൾ രക്ഷകൻകൂടെ വാണീടും സ്വർഗ്ഗദേശേ;-വന്നെങ്കിൽ നീ ഇന്നുതന്നെ യേശുവിൻ ക്രൂശതിങ്കൽചേർക്കും തന്‍റെ കൂടെ നിന്നെ നിത്യം തൻ വരവിങ്കൽ;-

Read More 

യേശു രാജൻ വേഗം മേഘമതിൽ വരുന്നു

യേശു രാജൻ വേഗം മേഘമതിൽ വരുന്നുആശയോടുണർന്നു പാട്ടുപാടിടാംആശയോടു പ്രാർത്ഥിക്കാം കാത്തിരുന്നു വസിക്കാംഅരുമ മണവാളൻ വേഗം വരുന്നിതാശോഭപരിപൂർണ്ണൻ ശോഭയേറും കാന്തൻശൂലേംകാരി തന്‍റെ പ്രേമവല്ലഭൻതേജസ്സോടെ വരുന്നു ആകാശത്തിൽ വേഗംഏക മനസ്സോടെ യാത്ര തുടരാംദൂതസംഘം ഇറങ്ങി കാഹളങ്ങൾ ഊതിവൃതസംഘമവരുമായ് ആകാശത്തിൽ കയറിവിവിധ ഘോഷമായ് പ്രിയൻമുഖം കാണ്മാൻ ഇതാ വേഗം വരുന്നു വേഗം വരുന്നിതാഅന്നു രണ്ടു നരന്മാർ വയലിൽ വേലയ്ക്കിരിക്കുംഒന്നു ദൂതനെടുക്കും തോഴനെ കൈവെടിയുംതിരികല്ലിൽ പൊടിക്കും ഇരുനാരീജനങ്ങൾഒരുത്തി വാനിലേറും മറ്റവളെ വെടിയുംസന്ധ്യനേരം വരുമോ പാതിരാത്രിയകുമോകോഴികൂകും നേരത്തോ ഉഷസ്സിൽ വരുമോചേർന്നു പാടിടാം നാം ആർത്തുഘോഷിക്കാം […]

Read More 

യേശു രാജൻ വേഗം വാനിൽ വന്നീടും

യേശു രാജൻ വേഗം വാനിൽ വന്നീടും(2)തൻ വരവിനായ് ഒരുങ്ങി നിൽക്ക നാം ദിനം(2)ഗംഭീര നാദം കേൾക്കും നിശ്ചയം(2)സൂര്യചന്ദ്രതാരകാദി ഗോളങ്ങൾ(2)സൂക്ഷമബുദ്ധികൾ നിരീക്ഷണം നടത്തുമ്പോൾ(2)ഭീമ മാറ്റം വരുവാൻ പോകുന്നു(2);- യേശു…ഭരണകൂടം മാറി-മറിഞ്ഞു വന്നിടും(2)ഭരണാധികാരികൾ പൊടുന്നിനവെ മാറുന്നു(2)മരിച്ചുയിർത്തവൻ ഭരണം കൈയ്യേൽക്കും(2)ദൈവമക്കൾ തേജസ്സേറി വാഴുമേ(2)തൻ വരവിൽ മുന്നണിയായ് നിന്നിടുമവർ(2)കാണും ഞാനും പ്രിയനെ എതിരേൽപ്പാൻ(2)ലക്ഷോപലക്ഷം ദൂതർ സേവിതനിതാ: എന്ന രീതി

Read More 

യേശു രാജൻ വരുന്നു ദൂതരുമായ് വരുന്നു

യേശു രാജൻ വരുന്നു ദൂതരുമായ് വരുന്നുശുദ്ധരെ വാനത്തിൽ ചേർത്തീടാൻശോഭയേറും മുഖം കണ്ടീടുവാൻവേഗം നമ്മെയങ്ങു ചേർത്തീടുവാൻരക്ഷപ്പെട്ട കൂട്ടമേ വേഗമങ്ങുചേരുവാൻകർത്താധി കർത്തൻ വിളിക്കുന്നുസ്വന്ത നീതി തന്നിൽ ചാരിടാതെഹന്ത നിൻ രക്ഷയെ തേടിടുമോ;- യേശുന്യായവിധിനാളിൽ നീ വെന്തിടുവാൻ കാലമായ്വേഗം നിന്നന്ത്യത്തെ ചിന്തിക്കചൂളപോൽ കത്തുന്ന നാളുകളിൽരക്ഷയെ തേടുവാൻ ഓടിടുമോ;- യേശുതീ മഴ കല്മഴ പെരുകീടുമേമൂന്നിലൊന്നാകെ വെന്തീടുമേഅന്തിക്രിസ്തൻ വരുന്നു മുദ്രയുമായ് വരുന്നുസന്താപകാലത്തെ ചിന്തിക്ക;- യേശു

Read More 

യേശു രാജൻ വരുന്നിതാ നാശലോകം

യേശു രാജൻ വരുന്നിതാ നാശലോകം തകരുന്നേദൈവജനമേ ഉണർന്നിപ്പോൾ തലകളുയർത്തിപ്പാടുവിൻഎഴുന്നു ശോഭിപ്പീൻ ദീപം തെളിയിപ്പീൻപറന്നുപോകാൻ കാലമേറ്റം അടുത്തുവരുന്നിതായുദ്ധശബ്ദം മുഴങ്ങുന്നേ കാഹളങ്ങളൂതാറായ്എത്ര വേഗം ഉണർന്നു നീ ശക്തിയെ പുതുക്കുക;- എഴു..ജാതിജാതിയോടിതാ രാജ്യമെങ്ങും പൊരുതുന്നേജാതികൾ നിരാശയാൽ പരിഭ്രമിക്കും കാലമായ്;- എഴു..ദൈവസഭയതുണരട്ടെ അനുഭവങ്ങൾ കാണട്ടെസമയം ലേശം കളയാതെ അരുമനാഥനെ സാക്ഷിപ്പിൻ;- എഴു..ആദ്യസ്നേഹം വിശ്വാസം ആദിമപ്രതിഷ്ഠയുംപുതുക്കി ജീവിതത്തെ നീ കാത്തുസൂക്ഷിച്ചീടുക;- എഴു..നിൻ വിചാരണയിലെ ആട്ടിൻകൂട്ടം മുഴുവനുംദുഷ്ടജന്തു തൊട്ടിടാതെ ജാഗരിച്ചു കാത്തുകൊൾ;- എഴു..ഇടയശ്രേഷ്ഠൻ വെളിപ്പെടാൻ കാലമടുത്തുവരുന്നിതാകൂലി തന്‍റെ കയ്യിലും പ്രതിഫലവുമായിതാ;- എഴു..നിൻ കിരീടം ആരുമെടുത്തിടാതെ സൂക്ഷിക്കജീവിത […]

Read More 

യേശു രാജൻ വന്നിടും മേഘത്തേരതിൽ

യേശു രാജൻ വന്നിടും മേഘത്തേരതിൽ തൻ ജനത്തെ തന്നരികിൽ ചേർത്തിടുവാനായ് കാലമധികമില്ലിനി പ്രിയൻ വന്നിടാൻ ക്രിസ്തുവിൻ പ്രിയജനമേ ഒരുങ്ങികൊള്ളൂക ലോകമോഹ ഇമ്പം തേടി ഓടിയവരെ സത്യപാത വിട്ടുതെറ്റി പോയവരെ ന്യായം വിധിച്ചീടുമേ നിത്യാഗ്നിയിൽ തള്ളീടുമെന്നോർത്തിടുക ദൈവശബ്ദം കേട്ടിട്ടും സമർപ്പിച്ചീടുവാൻ മനസ്സില്ലാതെ മറുതലിച്ചു പോയവരെ എത്ര ദൂരം ഓടിടും ഈ പാതയിൽ ഘോരമായ നാൾ വരുന്നിതാ പാവനമാം ജീവിതം നയിച്ചവർക്കെല്ലാം പ്രതിഫലം അനവധിയായ് നൽകീടുമേ വീണ്ടെടുക്കപ്പെട്ട സർവ്വ ശുദ്ധരോടോത്ത് പ്രിയൻകൂടെ വാണിടുമേ

Read More