യേശു ആരിലും ഉന്നതനാമെൻ ആത്മ
യേശു ആരിലും ഉന്നതനാമെൻ-ആത്മ സഖാവവനെതായ്മറക്കാമെങ്കിലും എന്നെ മറക്കാസ്നേഹിതനെഏവരുമെന്നെ കൈവെടിഞ്ഞാലുംയേശു താൻ എന്നരികിൽ വരുമെഏതു ഖേദവും തീരും ഞാൻ തിരുമാർവ്വിൽ ചാരിടുമ്പോൾ;-എന്നെത്തേടി വിൺനഗരം വിട്ടൂഴിയിൽ വന്നവനെഎന്‍റെ പാപശാപമകറ്റാൻ ജീവനെ തന്നവനെഎന്തിനും ഹാ തൻ തിരുസ്നേഹപാശബന്ധമഴിക്കുവാൻ കഴിയാ-തെന്നുമെന്നും ഞാനിനി അവനിലും അവനിനി എന്നിലുംമാം;-മാനസമേ ചാരുക ദിനവും ഈ നല്ലസ്നേഹിതനിൽധ്യാനം ചെയ്യുക തൻ തിരുസ്നേഹമധുരിമ സന്തതവുംഎന്തു ഖേദം വരികിലും പതറായേശുവിൽ നിന്നാശ്രയം കരുതിഅന്ത്യത്തോളം പൊരുതുക കുരിശിൻ ഉത്തമനാം ഭടനായ്;-
Read Moreയേശു ആദ്യനും അന്ത്യനുമേ
യേശു ആദ്യനും അന്ത്യനുമേസർവ്വസൃഷ്ടാവും കർത്താവുമേ(2)നിന്നിൽ ഞാനുളവായല്ലോ (2)ഉന്നതനേ ആരാധ്യനേപരിശുദ്ധനേ ആരാധന (2)ഉന്നതനേശുവിനാരാധന (2)യേശു ആരിലും ഉന്നതനേയേശു ആരിലും പരിശുദ്ധനേ(2)നിന്നിൽ ഞാനുളവായല്ലോ(2)യേശു മരണത്തെ ജയിച്ചവനാംയേശു ഉയിർത്തെഴുന്നേറ്റവനാം(2)അവനിൽ ഞാനുളവായല്ലോ(2)
Read Moreയെറുശലേമെൻ ഇമ്പ വീടെ എപ്പോൾ
യെരുശലേമെൻ ഇമ്പവീടേ എപ്പോൾ ഞാൻ വന്നു ചേരുംധരണിയിലെ പാടും കേടും എപ്പോൾ ഇങ്ങൊഴിയും?ഭക്തരിൻ ഭാഗ്യതലമേ പരിമള സ്ഥലംനീയേദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ!;-രാവും അന്ധകാരം വെയിൽ ശീതവും അങ്ങില്ലേ!ദീപതുല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ;-രത്നങ്ങളല്ലോ നിന്മതിൽ പൊന്നു-മാണിക്യങ്ങൾ!പന്ത്രണ്ടു നിൻ വാതിലുകളും മിന്നും മുത്തല്ലോ!;-യെരുശലേമിൻ ഇമ്പ വീടെ എന്നു ഞാൻ വന്നു ചേരും!പരമരാജാവിൻ മഹത്വം അരികിൽ-കണ്ടീടും;-ശ്രേഷ്ട നടക്കാവുകളും തോട്ടങ്ങളും എല്ലാംകാട്ടുവാനിണയില്ലാത്ത കൂട്ടമരങ്ങൾ;-ജീവനദി ഇമ്പ ശബ്ദം മേവി അതിലൂടെപോവതും ഈരാറുവൃക്ഷം നില്പതും മോടി;-ദൂതരും അങ്ങാർത്തുസദാ സ്വരമണ്ഡലം പാടിനാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി;-യെരുശലേമിൽ അധിപനീശോ തിരുമുൻ […]
Read Moreയെരുശലേം എൻ ആലയം ആശിച്ച
യെരുശലേം എൻ ആലയം ആശിച്ച ഗൃഹമേഞാൻ നിന്നിലെത്തി ത്രാണനം പ്രാപിക്കും എന്നുമേയെരുശലേം എൻ ഭവനം എപ്പോൾ കണ്ടീടുവാൻഹാ നിൻനാമം മനോഹരം എന്നങ്ങു ചേരുവാൻഅങ്ങുള്ള സ്വർണ്ണവീഥിയിൽ നടന്നുലാവുവാൻപളുങ്കിൻ കടൽതീരത്തിൽ കർത്താവേ തൊഴുവാൻ;-എണ്ണമില്ലാത്ത കൂട്ടരുമായ് നിൽക്കുന്നു സിദ്ധന്മാർകർത്താവെ വാഴ്ത്തും സംഘമായ വിശുദ്ധഗീതക്കാർ;-വാഞ്ഛിച്ചു ഞാനാക്കൂട്ടത്തിൽ ചെന്നെത്തും നാളിനെവന്നാലും കഷ്ടമിഹത്തിൽ സ്തുതിപ്പേൻ ആ ഗൃഹേ;-യെരുശലേം എൻ ആലയം എൻ ഭാഗ്യം പ്രാപിപ്പാൻതുണയ്ക്കു ജയപാളയം ഇറക്കുകെൻ പുരാൻ;-
Read Moreയൗവനക്കാരാ, യൗവനക്കാരാ
യൗവനക്കാരാ, യൗവനക്കാരാഗമിക്കുന്നതെവിടേക്കു നീ (2)തിരിഞ്ഞൊന്നു നോക്കുമോ കിടക്കുന്നതാരെന്ന്ക്രൂശതിന്മേൽ നിനക്കായിനിനക്കറിയാമോ ഇവനുടെ നാമംയൗവനക്കാരാ, യൗവനക്കാരാ(2)പറഞ്ഞുതരാം ഞാൻ ഇവനുടെ നാമംഇവനത്രെ ദൈവപുത്രൻ;- നിനക്കറിയാമോ ഇവനേറ്റ പാടുകൾയൗവനക്കാരാ, യൗവനക്കാരാ(2)അടിയിടി പഴി ദുഷി അനവധിയേറ്റുമുറിവുകളും നിനക്കായി;-നിനക്കറിയാമോ ഇതിനുള്ള കാരണംയൗവനക്കാരാ, യൗവനക്കാരാ(2)നിന്നുടെ പാപങ്ങൾ നിമിത്തമായല്ലോഇവൻ മരിപ്പാനിടയായ്;-നിനക്കറിയാമോ മറുവിലയെന്തെന്ന്യൗവനക്കാരാ, യൗവനക്കാരാ(2)കൊടുക്ക നിൻ ഹൃദയത്തെ അവനായിട്ടിന്ന്നേടുക ആത്മരക്ഷ;-നിനക്കറിയാമോ സമാധാനമെന്തെന്ന്യൗവനക്കാരാ, യൗവനക്കാരാ(2)തരികില്ലീ ലോകം സമാധാനമൊട്ടുംഇവൻ സമാധാനപ്രഭു;-
Read Moreയാത്രയെന്നു തീരിമോ ധരിത്രിയിൽ
യാത്രയെന്നു തീരുമോ ധരിത്രിയിൽഅന്ത്യനാളിതെത്ര ദൂരമാകുമോയാത്രയെന്നു തീരുമോ എൻ രക്ഷകാആർത്തിയേറിടുന്നു നിന്‍റെ നാളിനായ്ക്ഷിപ്രമാമി ജീവിതം കഴിഞ്ഞുപോംനിത്യജീവിതം നമുക്കു ലഭ്യമാംആത്മനായകന്‍റെ രാജ്യമെത്രയോമോഹനമതെന്നു കാണുമേഴ ഞാൻ;-യേശുവാണെനിക്കു ഭൂവിലാശ്രയംഭാഗ്യശാലിയാണു ഞാൻ ധരിത്രിയിൽഅന്യനായൊരിക്കലായിരുന്നു ഞാൻഈ വൻ കൃപയിനോഹരിക്കു യോഗ്യനായ്;-എത്രയോ മഹത്വമാമീ രക്ഷയെമർത്യനാമെനിക്കു നൽകിയെന്നതാൽആയുസ്സിന്‍റെ നാൾ മുഴുവനെപ്പോഴുംവാഴ്ത്തിടും തിരു മഹത്വമേഴ ഞാൻ;-
Read Moreയാക്കോബിൻ വല്ലഭന്‍റെ ഭുജബലത്താൽ
യാക്കോബിൻ വല്ലഭന്‍റെ ഭുജബലത്താൽ വിടുതലുണ്ട്, വിടുതലുണ്ട്ശാലേമിൻ രാജനാം യേശുവിങ്കൽവീണ്ടെടുപ്പുള്ളതിനാൽമരണത്തിൻ പാശങ്ങൾ ചുറ്റിയാലുംപാതാളവേദനകൾ ഞെരുക്കിയാലുംമരണത്തിൻ ഭീകര താഴ്വരയിൽബലമുള്ള ഭുജത്താൽ താങ്ങിടും താൻ;-അനർത്ഥങ്ങൾ അസംഖ്യമായി ഏറിയാലുംപ്രതികൂലത്താൽ മനം നീറിയാലുംഅകൃത്യങ്ങൾ ക്ഷമിച്ച എൻ അത്മനാഥൻഅതിലെല്ലാം ജയം തരും ഭുജബലത്താൽ;-ശത്രുസൈന്യം പാളയമിറങ്ങിയാലും അന്ധകാര ശക്തികൾ പെരുകിയാലുംക്രിസ്തുവാം പാറമേൽ ഉറച്ചു നില്പാൻജയത്തിൻകൊടി-വീണ്ടും ഉയർത്തിടാമേ;-
Read Moreയാക്കോബിൻ വല്ലഭൻ മാറാത്തവൻ
യാക്കോബിൻ വല്ലഭൻ മാറാത്തവൻവാനവും ഭൂമിയും മാറിയാലുംവിശ്വസ്തനവൻ ദയ എന്നുമുള്ളത്ഇന്നോളമെൻ മരുയാത്രയിൽവർണ്ണീച്ചീടുമേ ഘോഷിച്ചാർക്കുമേനാഥനവൻ മമ പാതയിൽവലം കരം തന്നെന്നെ നടത്തുന്നതാൽപാറയാം യാഹവൻ വാഴ്ത്തപ്പെട്ടോൻയുദ്ധത്തിനായ് എന്‍റെ കൈകളേയുംപോരിനായ് അവൻ എന്‍റെ വിരലിനെയുംഅഭ്യസിപ്പിക്കുന്നു തൻ കൃപയാൽ;-കരയുവാൻ കണ്ണുള്ള കാലമെല്ലാംകരുതീടും കനിഞ്ഞവൻ കണ്മണിപോൽആപത്തിലും എന്‍റെ രോഗത്തിലുംനാലാമനായ് അവൻ വന്നുചേരുമേ;-ദൈവമാം രാജാവേ അങ്ങേ പുകഴ്ത്തുന്നുനാൾതോറും നിൻ തിരുനാമത്തെ വാഴ്ത്തുന്നുഉന്നതനേ യാഹേ നിത്യം സ്തുത്യനേആർത്തിയോടെ ഞങ്ങൾ ആരാധിക്കുന്നേ;-
Read Moreയാക്കോബിൻ ദൈവം ഇന്നും നമുക്കു
യാക്കോബിൻ ദൈവം ഇന്നും നമുക്കുള്ളവൻനമ്മെ ജീവപര്യന്തം കാത്തിടുമേഒരോ ദിവസവും കൃപനൽകി നമ്മെഇമ്മാനുവേലവൻ താൻ നടത്തീടുമേഹലേലുയ്യാ അവൻ ആത്മരക്ഷകൻഹലേലുയ്യാ അവൻ സൗഖ്യദായകൻഹലേലുയ്യാ ശുദ്ധാത്മദായകൻ നമ്മെനിത്യതയ്ക്കായ് ഒരുക്കീടുമേആഴിയിൽ നാം കടന്നു പോയിടിലും-അതുനമ്മെ കവിഞ്ഞിടാതെ കാത്തിടുമേതീയിൽ നാം ആകിലും ജ്വാല നമ്മെ തെല്ലുംഏശാതിമ്മാനുവേൽ താൻ നടത്തീടുമേ;-സാക്ഷാൽ രോഗങ്ങൾ അവൻ വഹിച്ചതിനാൽഎല്ലാ വേദനയും അവൻ ചുമന്നതിനാൽഅടിപ്പിണരാൽ അവൻ സൗഖ്യമാക്കി ഇന്നുംഇമ്മാനുവേലവൻ താൻ നടത്തിടുമേ;-സീയോൻ പ്രയാണികളെ ആനന്ദിപ്പിൻ-നമ്മൾദുഖവും നെടുവീർപ്പും ഓടീടുമേനിത്യാനന്ദം നമ്മിൽ പകർന്നു നമ്മെ ഇന്നുംഇമ്മാനുവേലവൻ താൻ നടത്തീടുമേ;-ജയശാലിയായവൻ വന്നിടുമേ എല്ലാപ്രതിഫലവുമവൻ തന്നിടുമേആത്മാവിനാലതിനായൊരുക്കി-നമ്മെ ഇന്നും […]
Read Moreയാക്കോബിൻ ദൈവം എന്‍റെ ദൈവം
യാക്കോബിൻ ദൈവം എന്‍റെ ദൈവംഇസഹാക്കിൻ ദൈവം എന്‍റെ ദൈവം (2)ആരാധിപ്പാൻ ശക്തൻ സ്തുതിച്ചിടാൻ യോഗ്യൻ (2)ഈ ദൈവത്തെ നമുക്കിന്ന് ആരാധിക്കാംയഹെന്ന ദൈവത്തെ ആരാധിച്ചിടാംനമുക്കരാധിക്കാം നമുക്കരാധിക്കാംഅവൻ വിളിച്ചാൽ കേൾക്കുന്ന ദൈവമല്ലോനമുക്കരാധിക്കാം നമുക്കരാധിക്കാം അവൻ പാപങ്ങൾ പോക്കുന്ന ദൈവമല്ലോ (2)ദൈവം നൽകിയ ദാനങ്ങളെ ഓർത്തു നിത്യം നമിച്ചിടാംദൈവം നടത്തിയ പാതകളെ കണ്ടു മോദാൽ വാഴ്ത്തിടാം;നമ്മെ കരം പിടിച്ചനുദിനം നടത്തുന്ന വിധങ്ങളെസ്തുതിച്ചു നിത്യം ആരാധിക്കാം (2)ഈ ലോക യാത്രയിൽ തളരാതെ മുന്നേറാൻയാഹെന്ന ദൈവത്തെ ആരാധിച്ചിടാം (2);- നമുക്കരാ…ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ കരുതിയ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആയിരങ്ങൾ ആഹാരമില്ലാതെ
- നീയല്ലാതെ ഒരു നന്മയുമില്ല
- സ്തുതിപ്പിൻ സ്തുതിപ്പിൻ അനുദിനം
- സർവ്വ നന്മകൾക്കും സർവ്വ
- ഹല്ലേലുയ്യ സ്തുതി നാൾതോറും

