യഹോവ എന്‍റെ സങ്കേതവും
യഹോവ എന്‍റെ സങ്കേതവുംഎന്‍റെ ശൈലവും ബലവുംഎന്‍റെ കോട്ടയും എന്‍റെ ഗോപുരവുംഅങ്ങേയിൽ ഞാൻ ആശ്രയിക്കുംഎന്‍റെ പാറയായ ദൈവം എന്‍റെ പരിചയായ ദൈവംഎന്‍റെ രക്ഷയായ ദൈവം എന്‍റെ സ്നേഹമായ ദൈവംസ്തുതിക്കും ഞാനെന്നും ആരാധിക്കുംഎന്‍റെ പ്രിയ രക്ഷകനെസ്തുത്യനായ യഹോവയെഞാൻ വിളിച്ചപേക്ഷിച്ചിടുംദൈവം ബലമുള്ള ശത്രുവെ കാൽ കീഴാക്കുംഞാൻ ജയഘോഷം മുഴക്കിടും(2);-അനർത്ഥ ദിവസങ്ങൾ വന്നീടിലുംഎന്‍റെ ദൈവം തുണയായ് വരുംഉയരത്തിൽ നിന്നു താൻ കൈനിട്ടിഎന്‍റെ പ്രാണനെ വിടുവിച്ചിടും;-മരുഭൂപ്രയാണത്തിൽ തകർന്നിടുമ്പോൾനാഥൻ മാർവ്വിൽ ഞാൻ ചാരിടുമേമേഘ സ്തംഭത്തിൻ കീഴെന്നെ വഴി നടത്തുംസ്വർഗ്ഗ കനാനിൽ ചേർന്നിടുമേ;-
Read Moreയഹോവ എന്‍റെ ഇടയനല്ലോ
യഹോവ എന്‍റെ ഇടയനല്ലോഎനിക്കൊന്നിനും മുട്ടുണ്ടാകില്ലപച്ചയായ പുൽപ്പുറങ്ങൾ തോറും മെച്ചമായ് പോറ്റുന്ന ഇടയൻഇടയൻ ഇടയൻ നല്ല ഇടയൻഎനിക്കേറ്റും അടുത്ത ഉടയോൻഎന്‍റെ യേശു നല്ല ഇടയൻസ്വസ്ഥമായ വെള്ളത്തിനരികെസുഖത്തോടെന്നെ നടത്തിടുന്നുഎന്‍റെ പ്രാണനെ തണുപ്പിക്കുന്നുനീതിപാതയിൽ നടത്തിടുന്നു;- ഇടയൻ…കൂരിരുൾ താഴ്വരയിൽ നടന്നാൽഒരു അനർത്ഥവും ഭയപ്പെടില്ലഎന്നോട് കൂടെ ഇരിക്കും നിന്‍റെവടിയും കോലും ആശ്വാസമായ്;- ഇടയൻ…ശത്രുക്കൾ കാൺകെ വിരുന്നൊരുക്കുംഅഭിഷേക തൈലം തലയിൽആയുഷ്ക്കാല നന്മ കരുണ നീണാൾവസിക്കും തൻ ആലയത്തിൽ;- ഇടയൻ…
Read Moreയഹോവ എന്‍റെ ഇടയൻ പാലിക്കുന്ന
യഹോവ എന്‍റെ ഇടയൻപാലിക്കുന്നവനെന്നെ ദിനവുംഎന്‍റെ ആയുസ്സിൻ നാളെല്ലാംഅങ്ങെ പാടി സ്തുതിച്ചിടും ഞാൻപച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻനിശ്ചല ജലമെന്നെ കുടിപ്പിക്കുന്നുഎൻ പ്രാണനെ അവൻ തണുപ്പിക്കുന്നുനീതിയിൻ പാതയിൽ നടത്തുന്നെന്നെ;- യഹോവ…കൂരിരുൾ താഴ്വരയിൽ ഞാൻ നടന്നാലുംഭവിക്കില്ല യാതൊരു അനർത്ഥങ്ങളുംതൻ ശക്തി എന്മേൽ പകർന്നീടുവാൻഉന്നതൻ എന്നോടു കൂടെയുണ്ടല്ലൊ;- യഹോവ…ശത്രുക്കൾ കാൺകെ വിരുന്നൊരുക്കുന്നുഎൻ തലയെ അഭിഷേകം ചെയ്യുംഎൻ പാനപാത്രവും നിറയ്ക്കുന്നവൻദീർഘകാലം വസിക്കും നിന്നാലയം തന്നിൽ;- യഹോവ…
Read Moreയഹോവ എൻ നല്ലിടയൻ എനിക്കൊരു
യഹോവ എൻ നല്ലിടയൻ എനിക്കൊരു മുട്ടും ഇല്ലപച്ചയായ പുൽപ്പുറത്തിൽ കിടത്തുന്നെന്നെ!സ്വസ്ഥമായ വെള്ളത്തിന്നരികത്തെന്നെ നടത്തുന്നുഎന്‍റെ പ്രാണനെ നാഥൻ താൻ തണുപ്പിക്കുന്നു!തിരുനാമം നിമിത്തമായ് നീതിപാതെ നടത്തുന്നുകൂരിരുളിൻ താഴ്‌വരയിൽ ഭയപ്പെടില്ല!ദൈവമെന്‍റെ കൂടെയുണ്ട് എന്നുമെന്നെ നടത്തിടാൻതൻ വടിയും കോലും എന്നെ ആശ്വസിപ്പിക്കും!എന്‍റെ ശത്രുക്കൾ കാൺകെ താൻ വിരുന്നെനിക്കൊരുക്കുന്നുഎൻ തലയെ എണ്ണകൊണ്ട് അഭിഷേകിക്കും!എന്‍റെ പാനപാത്രമെന്നും നിറഞ്ഞു കവിഞ്ഞീടുന്നുനന്മയും കരുണയും എന്നെ പിന്തുടർന്നിടും!യഹോവയിൻ വിശുദ്ധമാം ആലയേ ഞാൻ വസിച്ചീടുംനിത്യം സ്തുതിക്കും ഞാനെന്‍റെ ജീവനാഥനെ!സ്തുതി സ്തുതി നിത്യം സ്തുതി അവനെന്നും യോഗ്യമല്ലൊസ്തുതിച്ചീടാം തിരുമുൻപിൽ ആദാരവോടെ!സങ്കീർത്തനം-2(വഞ്ചിപ്പാട്ട്)
Read Moreയഹോവാ ദൈവമാം വിശുദ്ധജാതി നാം
യഹോവ ദൈവമാം വിശുദ്ധജാതി നാംഅവനവകാശമാം ജനം നാംപരദേശികൾ നാം ഭാഗ്യശാലികൾഇതുപോലൊരു ജാതിയുണ്ടോആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവുംബലവും ദൈവമൊരുവനത്രേആകയാൽ പാരിടം ആകെയിളകിലുംനാമിനി ഭയപ്പെടുകയില്ലാ;- യഹോവഅവനീ-തലത്തിൽ അപമാനം നമു-ക്കവകാശമെന്നോർത്തിടണംഅവനായ് കഷ്ടത ഏൽക്കുകിൽ തേജസ്സിൽഅനന്തായുഗം വാണിടും നാം;- യഹോവനിരനിരനിരയായ് അണിനിരന്നീടുവിൻകുരിശിൻ പടയാളികളെജയ-ജയ-ജയ കാഹളം ഊതിടുവിൻജയവീരനാം യേശുവിന്;- യഹോവ
Read Moreയാഹിൻ നാമമത് എത്ര ഉറപ്പുള്ള
യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേയാഹിൻ നാമമത് സർവ്വ ശക്തിയുള്ള സങ്കേതമേനീതിമാൻ ഓടിയെത്തി അഭയം കാണുംനീതിമാൻ അതിലെന്നും ആശ്രയിച്ചിടും(2)സൈന്യത്തെപ്പോലെ ശത്രു വന്നാലുംതേനീച്ചപോലെ ചുറ്റി വളഞ്ഞെന്നാലും(2)ഓടിയെത്തീടാം അവൻ സവിധേ കോട്ടയായ് ശൈലമായ് കാത്തീടും ദൈവം(2);- യാഹിൻ…പഴികളും ദുഷികളും ഏറിടുമ്പോൾകഷ്ടത നിന്നെ തളർത്തിടുമ്പോൾ(2)പതറരുതേ കലങ്ങരുതേ ശാശ്വതഭുജത്തിൽ നിന്നെ താങ്ങിടും ദൈവം(2);- യാഹിൻ…ശത്രുവിന്‍റെ ഉപദ്രവം ഹേതുവായിദുഖിച്ചു നടക്കേണ്ടി വന്നീടിലും(2)അസ്ഥി തകർക്കും വണ്ണം നിന്ദ ഏറിയാൽധൈര്യമായ് എത്തുക അവൻ സവിധേ(2);- യാഹിൻ…
Read Moreയാഹെന്നെ കരുതുന്നു
യാഹെന്നെ കരുതുന്നു യാഹെന്നെ നടത്തുന്നുയാഹിൽ എൻ ശരണമെഭൂവിൽ അലംഭാവമോടെ വസിക്കുവാൻ ദൈവമേനിൻ കൃപ മതിയെനിക്കനവരതംചാഞ്ചല്യം എന്തിനു മനമേ നിനക്കു ചങ്ങാതിയവൻ വഴിയാത്രയതിൽചെങ്കടൽ തുറന്നു തൻ ജനത്തെ നടത്തിയോൻചന്തമോടെന്നും നടത്തീടുമെചിന്താകുലങ്ങൾ വേണ്ടിനിയുംചിന്മയരൂപനിൽ ശരണം വയ്ക്കിൽ;- യാഹെന്നെകണ്ണുനീർ ഒഴുക്കും വേളയിൽ നിന്നുള്ളംകണ്ടീടുമ്പോൾ എന്നും തുണച്ചീടുമേകുടിനീരിനായി കേഴും നിനക്ക്കുളിരരുവി ഏകും മരുഭൂവിലുംകോടാനുകോടിനന്മകളിലവൻകരുതീടും നിന്നെ അന്ത്യത്തോളം;- യാഹെന്നെ
Read Moreയാഹെന്ന ദൈവം എന്നിടയനഹോ
യാഹെന്ന ദൈവം എന്നിടയനഹോ!യാതൊരു കുറവുമില്ലെനിക്കിനിയുംപച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻനിശ്ചല ജലം എന്നെ കുടിപ്പിക്കുന്നുസന്തതമെന്നുള്ളം തണുപ്പിക്കുന്നുതൻ തിരുപ്പാതയിൽ നടത്തുന്നെന്നെകൂരിരുൾ താഴ്വരയതിൽ നടന്നാൽസാരമില്ലെനിക്കൊരു ഭയവുമില്ല;-ഉന്നതൻ എന്നോടു കൂടെയുണ്ട്തന്നിടുന്നാശ്വാസം തൻ വടിയാൽഎനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നുഎന്നുടെ വൈരികളിൻ നടുവിൽ;-ശിരസ്സിനെ അഖിലവും അനുദിനവുംപൂശുന്നു സൗരഭ്യതൈലമതാൽഎന്നുടെ പാനപാത്രം ദിനവുംഉന്നതൻ കരുണയാൽ കവിഞ്ഞിടുന്നു;-നന്മയും കരുണയും എന്നായുസ്സിൽഉണ്മയായ് തുടർന്നിടും ദിനവുമഹോ!സ്വർഗ്ഗീയ ആലയം തന്നിലീ ഞാൻദീർഘകാലം വസിക്കും ശുഭമായ്;-
Read Moreയാഹെൻ ദൈവമെൻ ആശ്രയമേ
യാഹെൻ ദൈവമെൻ ആശ്രയമേഎന്‍റെ സങ്കേതം നീ മാത്രമേനിൻ പാതയെ നോക്കി നോക്കിമുമ്പോട്ടോടുമന്ത്യംവരെയുംഎന്‍റെ ജീവിത നാളുകളിൽ പ്രാണനായകൻ കൂടെയുണ്ടേഭയം വേണ്ടിഹെ മരുഭുവതിൽപ്രാണനായകൻ കൂടെയുണ്ടേഎൻ പാപഭാരം ചുമന്നു കുരിശേറി കാൽവറിമേട്ടിൽഎൻ പേർക്കായ് ജീവൻ തന്നോനെനിന്‍റെ സ്നേഹം എന്താശ്ചര്യമേദിനമൊക്കെയും നിന്നെ സേവിപ്പാൻ നിന്‍റെ വൻകൃപ നൽകിടണേ;- എന്‍റെ…ശത്രുനിരനിരയായ് നിൽക്കുന്നേനിന്ദപരിഹാസം ഏറിടുന്നേപ്രതികൂലങ്ങളേറിടുന്നേ നാഥാ നിൻ മാർവ്വിൽ ചരിടുന്നേശക്തി നൽകേണം ജയം നൽകേണംസ്വർഗ്ഗസീയോനിലെത്തും വരെ;- എന്‍റെ…യേശുമണവാളൻ വന്നിടാറായ്തന്‍റെ കാന്തയെ ചേർത്തിടുവാൻഇനി കാലങ്ങളേറെയില്ല തന്‍റെ വാഗ്ദത്തം നിറവേറുന്നേഎന്നു വന്നീടും മുഖം കാണുവാൻ പ്രിയാ എന്നു നീ […]
Read Moreയാഹേ സൃഷ്ടികർത്താവേ
യാഹേ സൃഷ്ടികർത്താവേമർത്യനെ നീയോർക്കാൻ എന്തുള്ളൂ നാഥാസൃഷ്ടികളിലേറ്റം ധന്യത ചാർത്തിമർത്യനുന്നതമാം മാനം നൽകീടാൻനിൻ സ്വരൂപം നൽകിയീമൺമയ മേനിനിൻ ഭുജങ്ങളാലെ മെനഞ്ഞെടുത്തുജീവശ്വാസമൂതി ആത്മം പകർന്നുസൃഷ്ടികൾക്കധിപരായ് നിയുക്തരാക്കി;- യാഹേ…ദിവ്യതേജസ്സേകിയീമൺകൂടാരത്തിൽനിൻ ആലയം തീർത്തു മർത്യന്നുൾത്താരിൽസത്യത്തിൻ വിശുദ്ധിയിൽ ആരാധിപ്പാനുംനിന്നിഷ്ടമീഭൂവിൽ നിവർത്തിപ്പാനും;- യാഹേ…പാപം മൂലം വന്ന ശാപം പോക്കീടാൻസ്വന്തപുത്രനെ നീ തന്നു യാഗമായ്ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാൽനിത്യമായ രക്ഷ ഞങ്ങൾക്കൊരുക്കി;- യാഹേ…എത്രയോ വിസ്താരം തൃക്കരങ്ങൾക്ക്ഈപ്രപഞ്ചമെല്ലാം വഹിച്ചീടുവാൻഎണ്ണിത്തീർപ്പാനാമോ നിൻ കൃത്യങ്ങളെവർണ്ണിച്ചീടാനാമോ നിൻ മാഹാത്മ്യങ്ങൾ;- യാഹേ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാനോർ വാഴ്ത്തും മശിഹാരാജാ
- ദൈവം ന്യായാധിപൻ
- ഇനി ഞാനല്ല കർത്തനേശുവല്ലോ
- യേശുവിൻ കൂടുള്ള യാത്ര ആനന്ദമെ
- ആകുലതയിൽ ആശ്വാസമായ്

