വന്ദനം യേശുനാഥാ
വന്ദനം യേശുനാഥാവന്ദനം ചെയ്തിടുന്നു (2)പാരിൽ വേറൊരു നാമമില്ലആശ്വാസമേകിടുവാൻപാരിൽ വേറൊരു നാമമില്ലആകുലം നീക്കിടുവാൻ1 മർത്ത്യരിൻ പാപങ്ങൾ ക്ഷമിപ്പാൻനിത്യജീവൻ നൽകുവാൻ (2)നീയല്ലോ ഏക ദൈവംനീയല്ലാതാരുമില്ലസത്യവും മാർഗ്ഗവും ജീവനും നീയേനീ മാത്രം യേശുനാഥാ (2);- വന്ദനം…2 മരണനിഴൽ താഴ്വരയിൽശരണം നിൻ ചിറകിൻ കീഴിൽ (2)ഘോരമാം കൂരിരുളിൽപാരം വലഞ്ഞിടുമ്പോൾചാരത്തണഞ്ഞെൻ ഭാരം വഹിപ്പാൻനീ മാത്രം യേശുനാഥാ (2);- വന്ദനം…3 കാൽവറി ക്രൂശിൽ സ്നേഹനിണംഎനിക്കായ് നീ ചൊരിഞ്ഞൂ (2)എൻ പാപം നീ ചുമന്നുഎൻ രോഗം നീ വഹിച്ചുഈ മഹൽസ്നേഹദാനത്തിനായെന്നുംസ്തോത്രം യേശുനാഥാ (2);- വന്ദനം…
Read Moreവന്ദനം വന്ദനം വന്ദനം നാഥാ
വന്ദനം വന്ദനം വന്ദനം നാഥാവന്ദനം യേശുപരാവന്ദിതനാം വല്ലഭനാം യേശുപരാ1 ആദിയുഗങ്ങൾക്കു മുന്നമേ നിന്നിൽതിരഞ്ഞെടുത്തെന്നോ നാഥായെന്നെനിരുപമ സ്നേഹം തവ തിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-2 സ്വർഗ്ഗമഹിമകൾ വിട്ടു നീയെന്നെനീചജഗത്തിൽ തേടിയോ? നാഥാ!നികരില്ലാ സ്നേഹം തവതിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-3 രക്തം ചൊരിഞ്ഞെന്നെ വീണ്ടെടുപ്പാനായ്മൃത്യു വരിച്ചോ? കുരിശിലെൻ നാഥാ!അളവില്ലാ സ്നേഹം തവതിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-4 ഇത്ര മഹാദയ തോന്നുവതിന്നായ്എന്തുള്ളു നന്മയീ സാധുവിലോർത്താൽഅതിരില്ലാ സ്നേഹം തവതിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-
Read Moreവാനവ നായകനേ വരികാശ്രിതർ
വാനവ നായകനേ! വരികാശ്രിതർ മദ്ധ്യത്തിൽവന്നു നിൻ പൊൻകരത്താൽ പൊഴിക്കാശിഷമാരിയിപ്പോൾവന്ദനീയനാം സൽഗുരോ ! തവ പാദത്തിൽ കേണിടുന്നേ2 ഭക്തരിൻ മറവിടമേ! പരിശുദ്ധരിൻ ആശ്രയമേപാദത്തിലണയും പാപികൾക്കാനന്ദമോചനം നൽകുവോനെപാർത്തലത്തിൻ ശാപം പോക്കാൻ പാപമായ് തീർന്നോനെ;- വാനവ3 ദേഹിയിന്നാനന്ദമാം ഗിലെയാദിൻ നൽകുഴമ്പേദേഹത്തിൻ മാലിന്യരോഗമകറ്റിടും സൗഖ്യദായകനേമേദിനിക്കുപകാരമായ് മരകുശിൽ മരിച്ചവനേ;- വാനവ4 അനുഗ്രഹം പകരണമേ! രാജ്യഭരണത്തെ നയിപ്പവർ മേൽകാരുണ്യ നീതി വിജ്ഞാനസമ്പൂർണ്ണമാം മാനസം നൽകിടണംസത്യഭക്തിയിൻ പാതയിൽ ജനപാലനം ചെയ്തിടുവാൻ;- വാനവ…5 ജാതികൾ കലഹിപ്പതും വംശങ്ങൾ വ്യർത്ഥമായ് നിരൂപിപ്പതുംഭൂവിൻ രാജാക്കൾ നിന്നഭിഷിക്തന്നെതിരായ് കൂടിയാലോചിച്ചതുംവിട്ടു നിൻ വഴിയിൽ വരാനവർ […]
Read Moreവലുതും ഭയങ്കരവുമായ നാൾ
വലുതും ഭയങ്കരവുമായ നാൾ വരുംമുൻപേ രക്ഷ പ്രാപിക്കുരക്ഷയാം പെട്ടകത്തിൽ കയറുരക്ഷ നേടീക്ഷണത്തിൽപല നാൾ നീ കേട്ടിട്ടുംസുവിശേഷത്തിൻ ശബ്ദംപല നാൾ നീ തള്ളിയില്ലേപലനാൾ നിൻ വാതിൽക്കൽമുട്ടുന്ന യേശുവിൻ ശബ്ദം നീ തള്ളിയില്ലേഇപ്പോഴത്രേ രക്ഷാദിനംഇപ്പോഴത്രേ നാൽ ദിനം ചൂള പോൽ കത്തുന്ന നാൾ വരും മുൻപേയേശുവേ സ്വീകരിക്കൂഹൃദയം നൽകു സ്വർഗം നേടൂആനന്ദിച്ചുല്ലസിക്കുനിന്നുടെ രക്ഷക്കായ് ക്രൂശിതനായഎന്നേശുവേ സ്വീകരിക്കു
Read Moreവലിയ വൈദ്യൻ ചാരെയായ്- സ്വർഗ്ഗീയ സംഗീതം
വലിയ വൈദ്യൻ ചാരെയായ്; ആർദ്രവാനാമെന്നേശുവിഷാദിക്കേണ്ട കേൾക്കുവിൻ ഇമ്പമുള്ള തൻ ശബ്ദംസ്വർഗ്ഗീയ സംഗീതം പോൽ മാനവരും പാടുന്നുസൗഖ്യദായകനവൻ ശാന്തിയേകും യേശുനിൻ പാപങ്ങൾ ക്ഷമിക്കും താൻ, ഓ കേൾക്കൂ ഈശൻ ശബ്ദംവൻ കടങ്ങൾ പൊറുക്കും താൻ, വിശ്വസിക്കൂ തൻ വാക്യംസർവ്വ മഹത്വവുമിതാ മരിച്ചുയിർത്ത നാഥന്സ്നേഹിക്കുന്നേശു ക്രിസ്തനെ അതുല്യമാം തൻ നാമത്തെപാപഭയവും ശാപവും മാറിടുമേശു നാമത്തിൽപാവനമാം തൻ സാന്നിദ്ധ്യം ആനന്ദമെന്നാത്മാവിൽഗോൽഗോത്തായിലെ കുഞ്ഞാടിൽ എൻ പാപരോഗശാന്തിഗിലയാദ്യസുഗന്ധ തൈലത്തിൽ വ്യാധികളേവം മാറി
Read Moreവൈകുമ്പോൾ വാടും വയൽപ്പൂ
വൈകുമ്പോൾ വാടും വയൽപ്പൂ പോലും സോളമനെക്കാൾ സുന്ദരമായ് സൃഷ്‌ടിച്ച ദൈവം കൂടെയുള്ളപ്പോൾവൈകല്യമൊന്നും സാരമില്ലവയ്യായ്മകളും സാരമില്ലകുശവൻ കുഴച്ചതാം മണ്ണാണ് ഞാൻകുടമോ കൂജയോ തൻ നിശ്ചയംവക്കുടഞ്ഞാലും വളഞ്ഞൊടിഞ്ഞാലുംവല്ലഭൻ തൊട്ടതാം മണ്ണല്ലയോതളർന്ന കുഞ്ഞാടിനെ തോളിലേറ്റുംതകരുന്ന മനസ്സിനു താങ്ങലാകുംതായ് മറന്നാലും മറക്കില്ല ഞാനെ-ന്നോതിയ ദൈവമെൻ കൂടെയുണ്ട്
Read Moreവാഗ്ദത്തങ്ങളിൽ വിശ്വസ്തനെ
വാഗ്ദത്തങ്ങളിൽ വിശ്വസ്തനെവാക്കുപറഞ്ഞാൽ മാറാത്തവനെവാനം ഭൂമി മാറിപ്പോയാലുംഒരുനാളും മാറില്ല തൻ വാഗ്ദത്തംവാനം ഭൂമി ഉളവായ് വാക്കുകളാൽആഴിയും ഊഴിയും ഉളവായി വാക്കുകളാൽവാന ഗോളങ്ങളും സർവ്വ ചരാ ചരങ്ങളുംഉളവായി കർത്തൻ വാക്കിൻ ശക്തിയാൽപക്ഷി മൃഗാദികൾ വൃക്ഷ ലതാതികളുംവാനം ഭൂമി ആഴിയും ഊഴിയതുംആരാധിക്കും കർത്തനെ വീണു വണങ്ങി നമിച്ചീടാംകർത്തൻ രൂപം ഏകിയ സൃഷ്ടികൾ നാംസ്വർഗ്ഗത്തിൻ തിരു ജാതനായവനെനമ്മൾക്കേകി രക്ഷാ നായകനായ്കാൽവറി മലമേട്ടിൽ ജീവനെ വെടിഞ്ഞുമൂന്നാം നാൾ ഉയിർത്തു രക്ഷകനായ്
Read Moreവാഗ്‌ദത്തങ്ങൾ നിറവേറും
വാഗ്‌ദത്തങ്ങൾ നിറവേറുംനാൾകൾ കഴിഞ്ഞാലും മനമേവാക്കു പറഞ്ഞവൻ യേശു താനല്ലേവാക്കു മാറില്ലോരു നാളുംപുതുതായ് തുറക്കുന്ന വാതിൽപുതുതായ് ഒരുക്കും വഴികൾഅടയ്ക്കുവാനാവതില്ലാർക്കുമേ ഉലകിൽനാഥൻ താൻ മുൻ ചെല്ലുന്നുഎന്റെ യേശു താൻ മുൻ ചെല്ലുന്നു;- പുതുതായ്…അവിശ്വസ്തരായി നാം തീർന്നാലുംവിശ്വസ്തനായി ദൈവം പാർത്തിടുന്നുകുറവുകൾ ഓർക്കാതെഅകൃത്യങ്ങൾ ഓർക്കാതെതിരു ഭുജത്താലേ താങ്ങിടുന്നു;- പുതുതായ്…ദർശനങ്ങൾ തന്ന ദൈവമല്ലേപൂർത്തീകരിക്കുന്ന കർത്തനല്ലേസമയം മാറില്ല കാലങ്ങൾ വൈകില്ലകാത്തിരുന്നീടാം പ്രാപിച്ചിടാം;- പുതുതായ്…
Read Moreവാഗ്‌ദത്തങ്ങൾ മാറുകില്ലാ
വാഗ്‌ദത്തങ്ങൾ മാറുകില്ലാഎന്റെ വാഗ്ദത്തങ്ങൾ മാറുകില്ലവാക്കു തന്നവൻ എന്നെ മറക്കുകില്ലാഒരിക്കലും കൈവിടുകില്ലാഅസാധ്യമായതൊന്നുമില്ലാ..(4 )അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ എൻ വാഗ്ദത്തങ്ങൾ മറക്കുകില്ലാ 1 അബ്രഹാമിൻ വാഗ്ദത്തം നിവർത്തിച്ചവൻ തലമുറകൾ നൽകി അനുഗ്രഹിച്ചു മുൾപ്പടർപ്പിൻ മോശയിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി വഴിനടത്തി എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല പ്രാപിച്ചീടും ഞാൻ അത് പ്രാപിച്ചീടും ഞാൻ 2 യോസേഫിന്റെ ദർശനത്തിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി സോദരർ മദ്ധ്യേ സിംഹക്കൂട്ടിൽ ഡാനിയേലിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി ഉന്നതർ മദ്ധ്യേ എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല പ്രാപിച്ചീടും ഞാൻ അത്
Read Moreവാഗ്ദത്തം പറഞ്ഞ ദൈവം വാക്കുമാറുകില്ല
വാഗ്ദത്തം പറഞ്ഞ ദൈവം വാക്കുമാറുകില്ലവാനവും ഭൂമിയും നിർമിച്ച നാഥനെ(2)Chorusഞാനാരാധിക്കും ഞാനുയർത്തീടുമേഎന്നാളും എൻ നാഥൻ യേശുവിനെ(2)വാഗ്ദത്തം…1 കൂടെ നടന്നവർ മാറിപ്പോയിഎന്നും കൂട്ടാളിയായി എൻ യേശുമാത്രംകരുതുമവൻ എനിക്കായിആ കരുണയിൻ കരം കൂടെയുണ്ട്(2);-ഞാനാരാധിക്കും…; വാഗ്ദത്തം…2 എൻ നിന്ദയെല്ലാം മാറിടും നന്മയാൽ നിറച്ചിടുംനാൾതോറും എന്നെ നടത്തിടുംഅത്ഭുതം ഞാൻ കാണും അടയാളം ഞാൻ കാണുംഅതിശയതിൻ ഉറവിടം നീയേ(2);-ഞാനാരാധിക്കും…; വാഗ്ദത്തം….
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ തവ സ്നേഹമെൻ മനമാകവെ
- ഭൂപതിമാർ മുടിമണേ വാഴ്ക നീ
- ദേവാധി ദേവനു സ്തോത്രം
- ഇനിയുമുള്ള കാലം ഇനിയുമുള്ള നാളുക
- ആശ്രയം വെയ്പ്പാൻ ഒരാളില്ലേ