Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യാഹേ നിന്‍റെ നാമം വാഴ്ത്തിടുന്നു

യാഹേ നിന്‍റെ നാമം വാഴ്ത്തിടുന്നുയാഹേ നിന്‍റെ നാമം പുകഴ്ത്തിടുന്നുസംഗീതത്തോടും സ്തോത്രത്തോടുംനിന്‍റെ നാമം വാഴ്ത്തിടുന്നുനിന്‍റെ നാമം വാഴ്ത്തിടുന്നു (2)നിന്‍റെ മഹത്വം ആകാശം വർണ്ണിച്ചിടുമ്പോൾനിന്‍റെ കൃപകൾ ഭൂലോകം വാഴ്ത്തിടുമ്പോൾരക്ഷകനാം നിൻ സന്നിധിയിൽ ഞങ്ങൾ വണങ്ങിടുന്നുപാലകനാം നിൻ സവിധേ ഞങ്ങൾ നമിച്ചിടുന്നു;-രോഗങ്ങൾ സഹിച്ചു ഞാൻ വലഞ്ഞിടുമ്പോൾദുരിതങ്ങൾ എന്‍റെ ദേഹി തകർത്തിടുമ്പോൾരക്ഷകനായ് നീ കരം പിടിച്ചെന്നെ ഉയർത്തിടുന്നുഅഭയമേകി നീ അരികിൽ എന്നെ അണച്ചിടുന്നു;-

Read More 

യാഹേ നീയെന്നെ എന്നും ശോധന

യാഹേ നീയെന്നെ എന്നും ശോധന ചെയ്തിടുന്നുഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും നീയറിയുന്നുഎന്‍റെ നിരൂപണം ദൂരത്തു നിന്നു നീ ഗ്രഹിച്ചീടുന്നു(2)എന്‍റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു (2)എന്‍റെ വഴികളെയെല്ലാം നാഥാ നീയറിയുന്നു നീയറിയതെ വാക്കുളൊന്നും നാവിന്മേലില്ല മുൻപും പിൻപും അടച്ചും നിൻ കൈ എന്മേൽ വെച്ചടുന്നു നിൻ പരിജ്ഞാനം എന്നും എനിക്ക് അത്ഭുതമാകുന്നു;-നിന്‍റെ ആത്മാവിനെയൊളിച്ചു ഞാനെവിടെ പോകും തിരുസന്നിധി വിട്ടെവിടേക്കു ഞാനോടി പോയിടും ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെയുമുണ്ടല്ലോ പതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും നീയുണ്ട്;-ഞാനെൻ ചിറകു […]

Read More 

യാഹേ നീയെൻ ദൈവം വാഴ്ത്തും

യാഹേ നീയെൻ ദൈവംവാഴ്ത്തും ഞാൻ നിന്നെസ്തുത്യർഹമേ തവ നാമംആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ലഅലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ലഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽനിൻ വിളികേട്ടു പിൻ വരുവാൻ;- യാഹേ…അലറുന്നീയാഴിയിൽ അലയതിഘോരംതോന്നുന്നു ഭീതിയെൻ ഹ്യദിപാരംപാദങ്ങൾ ആഴത്തിൽ താഴുന്നു പ്രിയനേഏന്തുക ത്യക്കരമതിനാൽ;- യാഹേ…എന്നിലും ഭക്തർ എന്നിലും ശക്തർവീണു തകർന്നീപ്പോർക്കളത്തിൽകാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരംവീരപുമാൻകളിൽ വീണവരിൽ;- യാഹേ…ഈയിഹ ശക്തികളഖിലവും ഭക്തനുവിപരീതം നീ അറിയുന്നേതാങ്ങുക കരത്തിൽ കാക്കുക ബലത്തിൽസ്വർഗ്ഗസീയോൻ പുരി വരെയും;- യാഹേ…പോർക്കളമുമ്പിൽ പിന്മാറുകയോ പടി-വാതിലിലിനി ഞാൻ തളരുകയോഒന്നു ഞാൻ ചെയ്യുന്നു മുമ്പിലേക്കോടുന്നുവിരുതൊന്നു താനെൻ ലക്ഷ്യം;- […]

Read More 

യാഹേ നീയെൻ ദൈവം അങ്ങേ

യാഹേ നീയെൻ ദൈവം അങ്ങേപ്പോലാരുമില്ലനീയാണെൻ സങ്കേതം മറ്റൊരു ദൈവമില്ല (2)അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻആയുസ്സിൻ നാൾകളെല്ലാംഅങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻജീവിതകാലമെല്ലാം;- യാഹേ നീയെൻ…ദൂതന്മാർ വാഴ്ത്തുന്ന ദൈവംസാറാഫുകൾ ആരാധിക്കും ദൈവംഅത്യുന്നതൻ പരമോന്നതൻ ആരിലും ശ്രേഷ്ഠൻ നീ (2)അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻആയുസ്സിൻ നാൾകളെല്ലാംഅങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻജീവിതകാലമെല്ലാം;- യാഹേ നീയെൻ…ദാവീദേപ്പോൽ നൃത്തം ഞാൻ ചെയ്യുംമിര്യാമോപ്പോൽ തപ്പെടുത്താർക്കുംആരാധ്യനും സ്തുതിക്കു യോഗ്യനുംമറ്റൊരു ദൈവമില്ല (2)അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻആയുസ്സിൻ നാൾകളെല്ലാംഅങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻജീവിതകാലമെല്ലാം;- യാഹേ നീയെൻ…

Read More 

യാഹാം ദൈവം സ്തുതിക്കു യോഗ്യൻ

യാഹാം ദൈവം സ്തുതിക്കു യോഗ്യൻമുട്ടുണ്ടാകയില്ലൊരിക്കലുംസ്വസ്തജലം നൽകി പുൽപുറങ്ങളേകിജയത്തോടെ നടത്തുന്നെന്നെവന്നു പുകഴ്ത്തീടിൻ-വിശുദ്ധരേവന്നു കാണ്മീനിപ്പോൾ തൻ മുഖസൗന്ദര്യംവിശുദ്ധ സംഘമെല്ലാം അണിനിരന്നുകൊണ്ട്യാഹ നാമം ഉയർത്തീടാംയാഹാം ദൈവം ശ്രേഷ്ടയിടയൻഇമ്മാനുവേലെൻ കൂടുള്ളവൻനന്മ പ്രവഹിക്കും ദയ പിൻതുടരുംആലയത്തിൽ വസിക്കും നിത്യം;- വന്നു…യാഹാം ദൈവം സീയോനിൻ ദൈവംപ്രാണനെ തണുപ്പിക്കുന്നവൻതൻ തിരുനാമത്താൽ നീതി പാതകളിൽജയത്തോടെ നടത്തുന്നെന്നെ;- വന്നു…യാഹാം ദൈവം നല്ല ഇടയൻതൻ സ്നേഹവടി എന്നെ നയിക്കുംമേശയൊരുക്കിടും എണ്ണ പകർന്നിടുംക്രിസ്തു തന്നെ ചെങ്കോലെനിക്ക്;- വന്നു…യാഹാം ദൈവം ദീപ്തിയിൻ ദൈവംഇരുൾ ലോകപാതെ ദർശിക്കുംആപത്തനർഥങ്ങൾ കൂരിരുൾ താഴ്വരനീക്കുപോക്കു നല്കി നടത്തും;- വന്നു…

Read More 

യാഹ് നല്ല ഇടയൻ എന്നുമെന്‍റെ പാലകൻ

യാഹ് നല്ല ഇടയൻഎന്നുമെന്‍റെ പാലകൻഇല്ലെനിക്കു ഖേദമൊന്നുമേപച്ചയായ പുൽപ്പുറങ്ങളിൽ സ്വച്ചമാം നദിക്കരികിലുംക്ഷേമമായി പോറ്റുന്നെന്നെയുംസ്നേഹമോടെന്നേശു നായകൻ;- യാഹ്കൂരിരുളിൻ താഴ്വരയതിൽഏകനായി സഞ്ചരിക്കിലുംആധിയെന്യെ പാർത്തിടുന്നതുംആത്മനാഥൻ കൂടെയുള്ളതാൽ;- യാഹ്ശത്രുവിന്‍റെ പാളയത്തിലുംമൃഷ്ട-ഭോജ്യമേകിടുന്നവൻനന്മയും കരുണയൊക്കെയുംനിത്യമെന്നെ പിന്തുടർന്നിടും;- യാഹ്കഷ്ട-നഷ്ട-ശോധനകളിൽപൊന്മുഖം ഞാൻ നേരിൽ കണ്ടിടുംശാശ്വത ഭുജങ്ങളിൻ മീതെനിർഭയനായ് ഞാൻ വസിച്ചീടും;- യാഹ്

Read More 

യാഹെന്‍റെ സ്ഥിതി മാറ്റും

യാഹെന്‍റെ സ്ഥിതി മാറ്റുംനിശ്ചയമെൻ മനമേയാക്കോബു സന്തോഷിക്കുംയിസ്രായേൽ എന്നും ആനന്ദിക്കുംയാഹ് നല്ലവൻ ആരാധിക്കാംഅവൻ വല്ലഭൻ ആനന്ദിക്കാംമതിയായവൻ അവൻ എല്ലാറ്റിലുംകൈവിടില്ലവനെന്നെഉള്ളം കലങ്ങീടുമ്പോൾയാഹെന്‍റെ സ്ഥിതി മാറ്റുംനിശ്ചയമെൻ മനമേ;- യാഹ്…താമസിക്കില്ലൊരിക്കലുംതക്ക സമയത്തൊരുക്കുംയാഹെന്‍റെ സ്ഥിതി മാറ്റുംനിശ്ചയമെൻ മനമേ;- യാഹ്…

Read More 

യാഹ് എന്ന ശക്തനാം ദൈവമല്ലോ

യാഹ് എന്ന ശക്തനാം ദൈവമല്ലോ എന്നുംയിസ്രയേലിൻ രക്ഷകൻഅവൻ എന്നെ സ്നേഹിച്ചു ക്രൂശതിൻ മരിപ്പാൻസ്വർഗ്ഗം വിട്ടിറിങ്ങിയല്ലോഎൻ യേശുവെ നിന്‍റെ നാമമേഎൻ ആത്മാവിൻ ആധാരമേഅതെൻ നാവിനെത്ര മാധുര്യമേഞാൻ നിന്നെ സൗഖ്യമാക്കുന്നോനെന്നുസ്വന്തജനത്തിന്നരുളിയവൻഅടിപ്പിണരുകളാൽ സൗഖ്യം നൽകിടുന്നോൻഎനിക്കും നൽ വൈദ്യനത്രേ;- എൻ…കൂരിരുൾ താഴ്വരെ നടന്നീടിലുംദോഷം ഏതുമേ ഭവിക്കയില്ലസമൃദ്ധിയായ് ജീവനെ നൽകിടുന്നോനെന്‍റെനല്ലിടയൻ എന്നുമേ;- എൻ…നമ്മുടെ ദൈവം സമാധാനമേഅവൻ ശാശ്വത സമാധാനമേലോകം നൽകാത്ത സമാധാനം ഏകുമേഅവൻ എന്‍റെ സമാധാനമേ;- എൻ…സകലവും നന്മയ്ക്കായ് ചെയ്യുന്നവൻഎല്ലാം എനിക്കായ് കരുതീട്ടുണ്ടേസമ്പന്നനാം അവൻ സന്നിധി മതിയേഎനിക്കവൻ ജയക്കൊടിയേ;- എൻ…

Read More 

യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ്

യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ് അർപ്പിക്കാംതന്‍റെ ഹിതം അറിയുവനായ് ഒരുക്കാം ഹൃദയങ്ങളെ ആരാധന ആരാധന ആരാധന യേശുവേ ആരാധന ആരാധന ആരാധന യേശുവേ മയയാമീ ലോകത്തിൽ മാലിന്യങ്ങൾ ഏല്ക്കാതെ ഏകിടുന്നു ജീവനെ തൻ മുമ്പിൽ യാഗമായ്‌നന്മയും പ്രസാദവുംപൂർണ ദൈവഹിതവും തിരിച്ചറിഞ്ഞിടുവാൻമനസ്സു പുതുക്കീടം മാന്യവും ശ്രേഷ്ടമായയേശുവിൽ പണിയപ്പെട്ടവിശുദ്ധ ഗ്രഹമായ നാംആത്മ യാഗം അർപ്പിക്കാം

Read More 

വിട്ടു പോകുന്നു ഞാൻ ഈ ദേശം

വിട്ടു പോകുന്നു ഞാൻ ഈ ദേശംഅന്യനായ് പരദേശിയായ് പാർത്ത ദേശംസ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽനിത്യ കാലം വാണിടുവാൻഎന്‍റെ ആയുസ്സു മുഴുവൻഎന്നെ കാത്തല്ലോ ദൈവമെഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽനിന്‍റെ നന്മകൾ-ക്കൊത്തതുപോൽ;- വിട്ടു…കർത്താവിൽ മരിക്കുന്ന മർതൃർഭാഗ്യവാന്മാർ അവർ നിശ്ചയംചെന്നു ചേരും വേഗമവർസ്വർഗ സീയോൻ പുരിയിൽ;- വിട്ടു…എന്‍റെ ദേശം സന്തോഷ ദേശംദുഃഖം വേണ്ടാ പ്രിയ ജനമേവീണ്ടും കാണും വേഗം നമ്മൾകർത്തൻ വാനിൽ എത്തിടുമ്പോൾ;- വിട്ടു…

Read More