വാഗ്‌ദത്തം ചെയ്‌തവൻ വിശ്വസ്തനാം
വാഗ്‌ദത്തം ചെയ്‌തവൻ വിശ്വസ്തനാം വാക്കു പറഞ്ഞാൽ മാറാത്തവൻ കാലങ്ങൾ എത്ര ദീർഘമായാലും തൻ വാഗ്‌ദത്തം അതു നീങ്ങുകില്ല കാത്തിരുന്നീടാം വിശ്വാസത്തോടെ വാഗ്‌ദത്തം നിറവേറുവാൻ വാക്കു പറഞ്ഞവൻ വിശ്വസ്‌തനായവൻ നിറവേറ്റും വാഗ്ദാനങ്ങൾ കോഴി തൻ കുഞ്ഞുങ്ങളെ കാക്കും പോലവൻ നമ്മെയും സൂക്ഷിക്കുന്നു ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ ദിനവും നടത്തീടുന്നു പെറ്റമ്മയേക്കാൾ ഉറ്റു സ്നേഹിക്കുന്നസ്വർഗീയ താതനവൻ ഈ ലോകം മുഴുവൻ തള്ളി എന്നാകിലും കൈവെടിഞ്ഞീടാത്തവൻ
Read Moreവാഗ്ദത്തം ചെയ്തവൻ വാക്കു
വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ കൂടെയുള്ളതിനാൽകലങ്ങുന്നതെന്തിന് പതറുന്നതെന്തിന് മകനെ മകളെ നീ…അനർത്ഥങ്ങളൊന്നും വരികയില്ലെന്നല്ല,അനർത്ഥങ്ങളിൽ നമ്മെ വിടുവിക്കും കർത്തനവൻ…പ്രതികൂലങ്ങൾ ഒന്നും വരികയില്ലെന്നല്ല,പതറാതെ നിൽക്കുവാൻ കൃപകൾ പകരുമവൻ…പീഡകളൊന്നും വരികയില്ലെന്നല്ല,സഹിക്കുവാനായി നമ്മിൽ ശക്തി പകരുമവൻ…രോഗങ്ങളൊന്നും വരികയില്ലെന്നല്ല,അത്ഭുതകരത്താൽ സൗഖ്യം നൽകുമവൻ…ചെങ്കടൽ മുൻപിൽ വരികയിലെന്നല്ല,അതിശയമായി നമ്മെ മറുകര അണക്കുമവൻ…യെരിഹോ കോട്ടകൾ ഉയരുകിലെന്നല്ല, കോട്ടകൾ തകർത്തു മുന്നിൽ നടക്കുമവൻ…മാറയിൻ അനുഭവം വരികയില്ലെന്നല്ല,മാധുര്യ നന്മകൾ നൽകി നടത്തുമവൻ…അഗ്നിയിൽ ഒന്നും അകപ്പെടിലെന്നല്ല,അഗ്നിയിൽ നടുവിൽ തോളിൽ വഹിക്കുമവൻ…വഴികളൊന്നും മുൻപിൽ അടയുകിലെന്നല്ല, പുതുവഴി ഒരുക്കി നമുക്കായി കരുതുമവൻ…വീടൊരുക്കി വേഗം വരുമെന്ന് ചൊല്ലിയവൻ,കാന്തയെ […]
Read Moreവചനഘോഷണം മധുരഘോഷണം
വചനഘോഷണം മധുരഘോഷണംകാതുകൾക്ക് ഇമ്പമുള്ളതാംവിരുതു പ്രാപിക്കാം ഒരുമയോടെ നാംയേശുവിന്റെ പ്രജകളായ് മുന്നേറിടാംഎത്രയെത്ര കാലമായ് വചനം കേട്ടിടിടുംഎത്രയെത്ര കാതം ദൂരെ മാറി നിന്നിടുംസത്യവചനം കേട്ടിടാൻ ബധിരനായിട്ടുംയേശു നിന്നെ സ്നേഹമോടെ വിളിക്കുന്നിതാഎത്രയെത്ര സംഭവങ്ങൾ നേരിൽ കണ്ടിട്ടുംഎത്രയെത്ര ശോധനകൾ നേർക്കു വന്നിട്ടുംമാറ്റമില്ലാതന്ധനായ് ലോകെ പാർത്തിട്ടുംയേശു നിന്നെ സ്നേഹമോടെ വിളിക്കുന്നിതാഎത്രയെത്ര ബന്ധുക്കൾ നഷ്ടമായിട്ടുംഎത്രയെത്ര സ്വപ്നങ്ങൾ തകർന്നു പോയിട്ടുംക്രൂശിലേക്ക് പോയിടാൻ വിമുഖനായിട്ടുംയേശു നിന്നെ സ്നേഹമോടെ വിളിക്കുന്നിതാ
Read Moreവാണിടും ഞാനെൻ പ്രിയൻ കൂടെന്നും
വാണിടും ഞാനെൻ പ്രിയൻ കൂടെന്നുംആനന്ദ ഗാനം പാടി ആ… ആ… ആനന്ദ ഗാനം പാടി… വാണി…1 ഈ മരുഭൂവിലെൻ പ്രിയനായ് സഹിച്ച്ക്ലേശങ്ങൾ നീങ്ങിടുമെ … ആ … ആ .. ക്ലേശങ്ങൾ നീങ്ങിടുമേ;- വാണി…2 പൊൻമുടി ചൂടി വാഴുമവർണ്ണ്യതേജസ്സാലാവൃതമായ് ആ… ആ…തേജസ്സാലാവൃതമായ്;- വാണി…3 ദൂതന്മാർ പോലും വീണു വണങ്ങുംഎന്തു മഹാത്ഭുതമെ ആ… ആ… എന്തു മഹാത്ഭുതമെ;- വാണി…4 നിർമ്മല കന്യകയെ വേളി ചെയ്‌വാൻവേഗം വരുന്നവനെ ആ… ആ…വേഗം വരുന്നവനെ;- വാണി…5 നൃത്തം ചെയ്യും ഞാൻ കുഞ്ഞാട്ടിൻ പിൻപെനിത്യമേച്ചിൽ […]
Read Moreഉയിർത്തെഴുന്നേറ്റവനെ
ഉയിർത്തെഴുന്നേറ്റവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾജീവനിനധിപതിയേനിന്നെ ആരാധിക്കുന്നു ഞങ്ങൾഹല്ലേലൂയ്യാ ഹോശന്നാ (4)മരണത്തെ ജയിച്ചവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾപാതാളത്തെ ജയിച്ചവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾഹല്ലേലൂയ്യാ ഹോശന്നാ (4)
Read Moreഉയർത്തിടും ഞാൻ നാഥൻ നാമമെങ്ങും
ഉയർത്തിടും ഞാൻ നാഥൻ നാമമെങ്ങുംഉലകത്തിൽ എങ്ങും ഘോഷിച്ചിടാൻ ഉയർത്തുമെൻ ആരവം സ്വർഗ്ഗത്തോളം ഉയിർ തന്നവനാമെൻ യേശുവിനായി. (2)(ഉയർത്തിടും)സ്മരിച്ചിടും ഞാൻ നൽ ദാനങ്ങളെസ്തുതിച്ചിടും ഏകിയ കൃപകൾക്കായി ആശ്രയിക്കും പ്രിയനെ അന്ത്യംവരെ. ആശ്രയം തന്നവനാമെൻ കർത്താവിനെ.(2)(ഉയർത്തിടും)പാലിച്ചിടും ഞാൻ കൽപ്പനകൾ പുലർത്തിടുമെന്നെന്നും തിരുമൊഴികൾ കണ്ടിടും കാന്തനെ കൺകുളിരെ കണ്ണുകൾ തന്ന കൃപാമയനെ. (2)(ഉയർത്തിടും)ധ്യാനിച്ചിടും ഞാൻ സന്നിധിയിൽ ധന്യനായവനിൽ പ്രിയംവച്ചിടും തീരമിതറിയാതെ വലഞ്ഞയെന്നെ തീരത്തണഞ്ഞു രക്ഷിച്ചവനെ(2)(ഉയർത്തിടും)
Read Moreഉയർത്തിടും ഞാൻ എന്റെ കൺകൾ – എൻ സഹായം
ഉയർത്തിടും ഞാൻ എന്റെ കൺകൾ തുണയരുളും വൻഗിരിയിൽ എൻ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയിൽ1 യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല യഹോവാ എൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും;-2 ശത്രു ഭീതി നീക്കി എന്നെ മാത്രതോറും കാത്തിടുന്നു നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു;-3 ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർന്നിടുന്നുശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു;-4 വാനസേന ഗാനം പാടി വാണിടുന്ന സ്വർഗ്ഗസീയോൻ ധ്യാനിച്ചീടും നേരമെന്റെ മാനസം മോദിച്ചിടുന്നു;-5 ഹല്ലെലുയ്യാ ഹല്ലെലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേഹല്ലെലുയ്യാ […]
Read Moreഉയർത്തീടുവിൻ ദീപങ്ങൾ നിൻ കരത്തിൽ
ഉയർത്തീടുവിൻ ദീപങ്ങൾ നിൻ കരത്തിൽഉന്നതനാം യേശുവിനായ് എരിയട്ടെ നിൻ ജീവിതംഉലകതിൽ എമ്പാടും പ്രകാശം പരത്തട്ടെഉല്ലാസ ജയഘോഷം മുഴക്കിടട്ടേ1 പോകുവിൻ ഭൂവതിൽ സാക്ഷികളായ്ഏകുവിൻ എന്നുടെ സുവിശേഷംഎന്നുമെ നിന്നോടു കൂടെയുണ്ടെന്നുരചെയ്തൊരു-നാഥനാം യേശുവിനായ്;- ഉയർത്തി…2 നിന്നുടെ നാവുകൾ യേശുവിൻ സുവിശേഷംനിരന്തരമായി എന്നും മുഴക്കിടട്ടേഓടട്ടേ നിന്നുടെ കാലുകൾ നാഥനായ്ഒരു നാൾ വരുമവൻ മേഘമതിൽ;- ഉയർത്തി…
Read Moreഉയർപ്പിൻ സുപ്രഭാതത്തിൽ
ഉയർപ്പിൻ സുപ്രഭാതത്തിൽയേശുവേ കാണും ഞാൻമരിച്ചുയിർത്തെഴുന്നേറ്റതാംഎൻ യേശുവേ കാണും ഞാൻസ്വർഗീയ പൊൻതള വീഥിയിൽപുത്തനേറുശലേം നാടതിൽയേശുവേ കാണും ഞാൻ യേശുവേ കാണും ഞാൻരാപ്പകലില്ലാ നടേ ശോഭയേറും നാടേനീതിയിൻ സൂര്യനേശു രാജനായ് വാഴും നാടേനിത്യനാടേ നിത്യ നാടേവാഞ്ചയോടെ കാത്തിടുന്നു ഞാൻപൂർവ പിതാക്കളേറെ ആശിച്ച നിത്യ നാടേശില്പിയായ് ദൈവം തീർത്ത തേജസ്സറും നാടേനിത്യ നാടേ നിത്യ നാടേആശയോടെ കാത്തിടുന്നു ഞാൻകഷ്ടമില്ല നാടേ നഷ്ടമതില്ല നാടേകൊടാ കോടി യുഗം വാഴും ഹല്ലേലുയ്യാ ഗീതം പാടുംനിത്യ നാടേ നിത്യ നാടേയേശുവോടു ചേർന്ന് വാഴുമേ
Read Moreഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾ
ഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾഉയരത്തിലുള്ളതന്വേഷിക്കുവിൻഉയരത്തിലുള്ളത് ചിന്തിക്കുവിൻ സദാഉന്നതൻ വരവിനായ് ഒരുങ്ങീടുവിൻ(2)വരുമേ നാഥൻ പ്രിയകാന്തൻവാനമേഘേ ദൂതരുമായ്വരുവാൻ കാലമതായതിനാൽ നാംഒരുങ്ങാം ഒരുങ്ങാം ദൈവജനമേ2 ക്രിസ്തുവിൽ ജീവിക്കാൻ മരിച്ചവരെ നിങ്ങൾക്രിസ്തുവിൻ ജീവനിൽ ജീവിക്കുമ്പോൾക്രിസ്തൻ വെളിപ്പെടും നേരമതിൽ നാംക്രിസ്തനോടൊത്തു വെളിപ്പെടുമേ(2);- വരുമേ നാഥൻ…3 പാപ ജഡത്തിന്റെ മോഹത്തിൽ നാം ദൈവകോപത്തിൻ മക്കളായ് ജീവിക്കവേപകർന്നവൻ തന്നുടെ തിരുജീവൻ നമുക്കായ്പകലിന്റെ മക്കളായ് ജീവിക്കുവാൻ(2) ;- വരുമേ നാഥൻ…4 അശുദ്ധമാം ജീവിതം വെടിഞ്ഞീടുക നമ്മൾവെളിച്ചത്തിൻ മനുഷ്യനെ ധരിച്ചീടുകആത്മാവിൽ ആനന്ദ ഗീതങ്ങൾ പാടി നാംആത്മ മണാളനായ് കാത്തിരിക്കാം(2);- വരുമേ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ അങ്ങേ ഞാൻ ആരാധിക്കും
- അറിഞ്ഞൂ ഞാൻ ദൈവത്തിൻ
- തിരുവചനം അതി മധുരമയം
- ആകാശം മാറും ഭൂതലവും മാറും
- പാപക്കടലിൽ വീണീടല്ലേ