Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വാക്കുകളും എൻ ചിന്തകളും കൃപയോട്

വാക്കുകളും എൻ ചിന്തകളും കൃപയോട് കൂടിയത് ഞാൻ ആസ്വദിക്കും എൻ നാളുകളെല്ലാം കർത്താവിൻ ദയയെ എന്നും(2)ആശിക്കുന്നതിലും ഞാൻ നിനക്കുന്നതിലും അത്യന്തം പരമായെന്നെ(2)ദിനംതോറും വഴിനടത്താൻകഴിവുള്ളദൈവമേ(2);- വാക്കുകളുംഉണ്മാൻ ആഹാരവും ഉടുപ്പാൻ വസ്ത്രങ്ങളും മതിയോളം നൽകുന്നവൻ(2)എന്‍റെ പ്രാണൻ എന്‍റെ ജീവൻ അവൻ യേശു നായകൻ(2);- വാക്കുകളും ആത്മദാഹം തീർപ്പാൻ ജീവജാലമായാവാൻ എൻ ഉള്ളത്തിൽ മശിഹായവൻ(2) കൈവിടില്ല തള്ളുകില്ല അവൻഎന്‍റെ പ്രാണപ്രിയൻ(2);- വാക്കുകളും

Read More 

വാക്കു പറഞ്ഞാൽ മാറാത്തവൻ

വാക്കു പറഞ്ഞാൽ മാറാത്തവൻവഴിയിലെന്നെ തള്ളുകില്ല(2)യേശു എന്നെ നടത്തിടും നാഥൻ എന്നെ പോറ്റിടും(2)ലോകത്തിൽ ഞാൻ ആശ്രയം വെക്കില്ലഎന്നെ നടത്താൻ ദൈവമുള്ളതാൽ(2)മനുഷ്യരിൽ ഞാൻ ആശ്രയം വെക്കില്ലയഹോവയാണെൻ ആശ്രയം(2)ലോകത്തിൻ കരം തള്ളിക്കളയുംതാതൻ തൻ കരം തള്ളുകില്ല (2)പ്രഭുക്കളിൽ ഞാൻ ആശ്രയം വെക്കില്ലയഹോവയാണെൻ ആശ്രയം(2)

Read More 

വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ

വാഗ്ദത്തങ്ങളിൽ വിശ്വസ്തൻവാക്കു മാറത്തവൻ വാക്കു മാറാത്തവൻഎന്‍റെ യേശു മാറാത്തവൻ(3)സത്യപാത തേടി നടന്നുനിത്യശാന്തിക്കായ് അലഞ്ഞുക്രിസ്തുയേശു എന്നിൽ കനിഞ്ഞുനിത്യജീവൻ എന്നിൽ പകർന്നു;-കർത്തൻ എന്നെ ചേർക്കും നാളിൽകണ്ണുനീർ തുടയ്ക്കും നാളിൽആർത്തുപാടി പാടി സ്തുതിക്കുംയേശു വാക്ക് മാറാത്തവൻ;-മണ്ണിൻ മലകൾ മാറിയാലുംവിണ്ണിൻ വിതാനം നീങ്ങിയാലുംമാറില്ല ദൈവസ്നേഹംനീങ്ങില്ല അവന്‍റെ മൊഴികൾഹല്ലേലുയ്യാ പാടി സ്തുതിക്കാംഅല്ലലില്ലാതാർത്തു പാടാംഎല്ലാ നാവും ചേർന്നു വാഴ്ത്താംവല്ലഭൻ എന്നും മാറാത്തവൻ;-

Read More 

വാഗ്ദത്തങ്ങൾ ഉള്ളതിനാൽ ഹല്ലേലൂയ്യാ

വാഗ്ദത്തങ്ങൾ ഉള്ളതിനാൽ – ഹല്ലേലൂയ്യാ വിശ്വസ്തനായ് ഉള്ളതിനാൽ – ഹല്ലേലൂയ്യാഅന്ത്യംവരെ നടത്തും അന്ത്യംവരെ കരുതും യേശുവിൻ നാമത്തിൽ ജയാളിയായിഹല്ലേലുയ്യാ ഹല്ലേലൂയ്യാ ഹല്ലേലുയ്യാ ഹല്ലേലൂയ്യാ (2)ശത്രുക്കൾ നിന്ദിക്കട്ടെ പരിഹാസം ചൊല്ലീടട്ടെ (2)വാഗ്ദത്തം ഞാൻ കണ്ടീടുന്നുവിശ്വാസത്താൽ കണ്ടീടുന്നു (2);- ഹല്ലേ…വാഗ്ദത്തങ്ങൾ ഞാൻ ഇനി പ്രാപിച്ചീടുംയേശുവിൻ കരത്താൽ ഞാൻ പ്രാപിച്ചീടും (2)ചെങ്കടൽ കടക്കും യോർദ്ദാനും കടക്കും യേശുവിൻ നാമത്തിൽ ജയാളിയായി (2) ;- ഹല്ലേ…

Read More 

വാഗ്ദത്തങ്ങൾ തന്നു പോയവനെ

വാഗ്ദത്തങ്ങൾ തന്നു പോയവനെവാക്കുമാറാത്തവനാം പരനേഇന്നലെയുമിന്നുമെന്നുമെന്നുംഅവിടുന്നനന്യൻ തന്നെആശ്രിത വത്സലനെആശീർവദിക്കേണമേ നീ ജീവിക്കുന്നതിനാൽഞാനിന്നു ജീവിക്കുന്നുഇടുക്കമായുള്ളൊരു പാതയതിൽഇടറി വീഴാതെന്നെ വിരുതെടുപ്പാൻ എൻ കാലടികളെ വാഗ്ദത്തമാംനിൻ വചനത്തിൽ സ്ഥിരമാക്കണേ;- ആശ്രിത…ഞാൻ നിന്നെ ഒരു നാളും കൈവിടില്ലതെല്ലുമുപേക്ഷിക്കയില്ലാ എന്നുഎന്നുള്ളിൽ ആശ്വാസം തന്നവനെനീയെൻ സമാധാനമേ;- ആശ്രിത…

Read More 

വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ

വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോഇല്ലാ ഇല്ലാ ഇല്ലാ ഒരിക്കലുമില്ലാഅവൻ വാക്കു മാറുകില്ലാഎന്നെ തകർപ്പാൻ ശത്രുവിൻ കരംഎന്‍റെ മേൽ ഉയർന്നെന്നാലുംഉറ്റവർപോലും ശത്രുക്കൾ പോലെഎന്‍റെ നേരെ തിരിഞ്ഞെന്നാലും(2)ഇല്ലാ ഇല്ലാ ഞാൻ തളരുകയില്ലാഇല്ലാ ഇല്ലാ ഞാൻ പതറുകയില്ലാഎന്‍റെ യേശു ജീവിക്കുന്നു;- വാഗ്ദത്തം…പ്രതികൂലകാറ്റെന്മേൽ അടിച്ചീടിലുംഎന്‍റെ ഉള്ളം കലങ്ങീടിലുംഒരിക്കലും ഉയരില്ല എന്നു വിധിച്ച്ഏവരും മാറിടിലും (2)ഇല്ലാ ഇല്ലാ ഞാൻ കുലുങ്ങുകയില്ലാഇല്ലാ ഇല്ലാ ഞാൻ വീഴുകയില്ലാഎന്‍റെ യേശു കുടെയുണ്ട്;- വാഗ്ദത്തം…

Read More 

വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻവാക്കു പറഞ്ഞവൻ കൂടെ ഇരിക്കുമേദൈവം നൽകീടും ദൈവം നൽകീടും(2)തൻ വാഗ്ദത്തങ്ങൾ ദൈവം നൽകീടുംതളരുകയില്ല ഞാൻ പതറുകയില്ല ഞാൻവാഗ്ദത്ത ദേശമോ അതു നേടും നിശ്ചയംചെങ്കടൽ വന്നാലും യെരിഹേ ഉയർന്നാലുംയോർദ്ദാൻ കവിഞ്ഞാലും ഞാൻ മൻപോട്ടോടുമേചേർന്നിടും വേഗത്തിൽ എൻ പ്രിയൻ നാദത്തിൽപാടിടും അന്നു ഞാൻ ജയത്തിൻ ഗീതമേപ്രാപിച്ചീടുമേ പ്രാപിച്ചീടുമേഎൻ വാഗ്ദത്തം ഞാൻ പ്രാപിച്ചീടുമേ(2)

Read More 

വാഗ്ദത്തം ചെയ്തവൻ വാതിൽ തുറന്നാൽ

വാഗ്ദത്തം ചെയ്തവൻ വാതിൽ തുറന്നാൽആരും അടയ്ക്കുകില്ലാവാക്കു മാറാത്തവൻ വഴികൾ അടച്ചാൽആരും തുറക്കുകില്ലാശത്രുവിൻ മുൻപിലും മേശ ഒരുക്കിഎന്നെ പോറ്റുന്നവൻക്ഷീണം ഭവിക്കാതെ എല്ലാം സഹിച്ചീടാൻനാഥാ കൃപയേകണേഎൻ കണ്ണീർ തൂകിയ നാളുകൾ ഓർക്കുമ്പോൾനാഥാ നിന്‍റെ കൃപാമാറോടു ചേർത്തന്നെ ആശ്വസിപ്പിച്ചത്നാഥാ നിൻ കരുണാശത്രുവിൻ കോട്ട തകർത്തീടുമെ എന്‍റെരക്ഷകൻ യേശുനാഥൻഎന്നെ വിടുവിക്കും ജയം വരിക്കും ഞാൻകർത്താവിനെ സ്തുതിക്കും

Read More 

വാഗ്ദത്തം ചെയ്തവൻ മാറുകില്ല

വാഗ്ദത്തം ചെയ്തവൻ മാറുകില്ലവാക്ക് പറഞ്ഞവൻ മാറുകില്ല(2)ആകാശം ഭൂമിയിവ മാറീടിലുംനിൻ വചനങ്ങൾക്ക് മാറ്റമില്ല(2)ആരാധ്യനെ പരനാരാധ്യനെ ആരിലും ഉന്നതൻ ആയവനെ(2)വഴിയും സത്യവും ആയവനെ അങ്ങേയെന്നും ഞങ്ങൾ ആരാധിക്കും(2)രോഗം പ്രയാസങ്ങൾ വന്നീടിലുംപ്രതികൂല കാറ്റെന്മേൽ അടിച്ചീടിലും(2)മരണത്തെ ജയിച്ചവൻ യേശുവുണ്ട്കർത്തനാം യേശുവെൻ അരികിലുണ്ട്(2);- ആരാധ്യനെ…കർത്തൻ തൻ വരവ് സമീപമായ്കാലങ്ങളധികം ഏറെയില്ല(2)പ്രത്യാശ പുരുഷനെ കണ്ടീടുവാൻകാന്തയാം സഭയെ നീ ഒരുങ്ങീടുക(2);- ആരാധ്യനെ…

Read More 

വാഗ്ദത്ത നാട്ടിലെൻ വിശ്രമമാം വാഗ്ദത്തം

വാഗ്ദത്ത നാട്ടിലെൻ വിശ്രമമാം വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാംഎങ്ങു ഞാൻ പോകുന്നെന്നറിയാതെതൻവിളി കേട്ടു പോകുന്നു ഞാൻഇങ്ങിനിയേതു ഖേദം വന്നാലുംപിന്തിരികില്ല പോകുന്നു ഞാൻ;-വിട്ടു ഞാൻ പോന്ന-തൊന്നുമേയോർത്തി-ന്നൊട്ടും മടങ്ങിപ്പോകയില്ലഉത്തമമായ നിത്യനിക്ഷേപ-മുന്നത നാട്ടിലുണ്ടെനിക്കായ്;-പാപത്തിന്നിമ്പഭോഗം വേണ്ടാഞാൻപാടുപെടാമെന്നേശുവിന്നായ് മിസ്രയിം സമ്പത്തേതിലുമെന്‍റെക്രിസ്തുവിൻ നിന്ദയെത്ര നന്നാം;-ഒന്നിലുമേ മനം തളരാതീ-മന്നിൽ ഞാൻ യാത്ര ചെയ്തിടുന്നുഅന്നന്നു വേണ്ടും മന്നയുണ്ടെന്നുംഅന്തികത്തിൽ എൻനാഥനുണ്ട്;-ചെങ്കടൽ യോർദ്ദാൻ വറ്റിപ്പോമെല്ലാംവൻയെരിഹോ മതിൽ തകരും വിശ്വാസയാത്രയെ വിലക്കാൻഈ വിശ്വത്തിലൊന്നും ശക്തമല്ല;-കണ്ണുനീർ തോരും നിന്ദകൾ തീരുംവിണ്ണിലെൻ വീട്ടിൽ ചെന്നുചേരുംഎണ്ണിക്കൂടാത്ത ശുദ്ധരൊത്തേശുസന്നിധിയിൽ ഞാൻ വാഴമെന്നും;-

Read More