Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഉയർത്തീടും ഞാൻ എന്‍റെ കൺകൾ

ഉയർത്തീടും ഞാൻ എന്‍റെ കൺകൾ തുണയരുളും വൻ പർവ്വതമേ(2)എന്നാശ്രയം എന്‍റെ കോട്ടയുംനീ എന്‍റെ സങ്കേതമേ(2)ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ യേശുവിന് ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ രാജാവിന് ജീവന്‍റെ ഉറവിടം യേശുവേജീവനെ നൽകിയ സ്നേഹമേ(2)എന്‍റെ ജീവനും എന്‍റെ പാറയും നീ എന്‍റെ ആരാധ്യനും (2);- ഹല്ലേലു…പാപത്തെ തകർത്തവൻ യേശുവേ പാപിയെ സ്നേഹിച്ച സ്നേഹമേ (2)എൻ രക്ഷയും എന്‍റെ ആശയും നീ എന്‍റെ സ്നേഹിതനും(2);- ഹല്ലേലു…

Read More 

ഉയർപ്പിൻ ശക്തി ലഭിച്ചവർ നാം

ഉയർപ്പിൻ ശക്തി ലഭിച്ചവർ നാംലോകത്തെ ജയിച്ചവൻ നമ്മോടുണ്ട്ശത്രുക്കൾ മുൻപേ മേശ ഒരുക്കംയേശു മാറാത്തവൻ (2)ഹാല്ലേലുയ്യാ രക്തം ജയം (3)എന്‍റെ യേശു ജീവിക്കുന്നു (2)കണ്ണീരിൽ വിതച്ചാൽ ആർപ്പോടെ കൊയ്യാംകൊയ്ത്തിന്‍റെ യജമാനൻ നമ്മോടുണ്ട്ഉന്നത വിളിയാൽ വിളിച്ചു നമ്മെസുവിശേഷം ഘോഷിക്കുവാൻ (2);-കുരുടർ കാണും മുടന്തർ നടക്കുംരക്ഷകൻ യേശു നമ്മോടുണ്ട്രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയുംയേശുവിൻ നാമത്തിനാൽ (2)ഉണരുക സഭയെ പണിയുക സഭയെവിശ്വസ്തൻ യേശു നമ്മോടുണ്ട്വാക്കു പറഞ്ഞവൻ മാറുകില്ലയേശുവെന്നും കർത്താവത്രെ (2)കണ്ണീരു തുടയ്ക്കും മരണവും നീങ്ങുംമണവാളൻ യേശു വീണ്ടും വരുംഇനി ജീവിച്ചാൽ ക്രിസ്തു, മരണമോ […]

Read More 

ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദ

ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദമേഉർവ്വിതന്നിൽ ഭക്തന്മാർക്കുള്ളാശയിൻ പ്രദീപമേക്രിസ്തുരാജൻ മൃത്യുവെ ജയിച്ചുയർത്ത സുദിനമേസത്യമീ സുവാർത്ത ഭൂവിലെവിടെയും സുവിദിതമെമർത്യനീ പ്രത്യാശ തന്ന പ്രാരംഭ പ്രഭാതമേപാടും ഞാൻ സംഗീതമേ;-ശത്രുവിന്‍റെ ശക്തിയെ തകർത്തെറിഞ്ഞ ദിവസമേമൃതുവിൻ ബലത്തിനും വിരാമമിട്ട നിമിഷമേവിജയഭേരി വിശ്വമെങ്ങും വിണ്ണിലും മുഴങ്ങിയേവൃതരിൻ ഭീതി നീങ്ങിയേ;-എന്തുമർമ്മം നാമെല്ലാരും നിദ്രകൊള്ളുകില്ലിഹേഅന്ത്യകാഹളം ധ്വനിയ്ക്കു മധിപനേശുവരവതിൽമരണനിദ്ര ചെയ്യും ശുദ്ധരുയിക്കുമക്ഷ-യരായ്തീരും നാം മരുരുപമായ്;-ഈ ദ്രവത്വമായതദ്രവത്വമായി മാറുമേഇന്നു മർത്യമായതന്നു മർത്യതേജസ്സേറുമേമരണം നീങ്ങി വിരവിലങ്ങു വിജയമായി മാറുമേവചനവും നിറവേറുമേ;-അല്പകാലം മൃത്യു നമ്മെ മണ്ണിലാഴ്ത്തി വയ്ക്കിലുംമർത്യ ജീവിതത്തിനന്ത്യം അവിടെ അല്ലൊരിക്കലുംനിത്യമാം എൻ പ്രാണനെ […]

Read More 

ഉറ്റ സ്നേഹിതൻ യേശു

ഉറ്റ സ്നേഹിതൻ യേശുഎൻ ഉത്തമ വഴികാട്ടിയും (2)പരിപാലിക്കും എന്നെ കണ്മണി പോലെആ സ്നേഹിതൻ ചാരെ നീ വാ (2)യേശുവിനാൽ ഞാൻ ജയാളിഭയമോ അത് ലേശമെനിക്കില്ല (2)യേശുവിനാൽ ഞാൻ സുരക്ഷിതൻഒരുനാളും പിൻതിരികയില്ല (2)ഈ താതൻ സന്നിധേ അണഞ്ഞീടുന്നോർക്കായ്എല്ലാം നന്നായി കരുതുന്നുജ്ഞാനം ബലം ധനം നല്ലൊരു ഭാവിയുംഎല്ലാമെൻ യേശു തരുന്നു (2) യേശുവിനാൽഈ ലോകം നല്കാത്ത സ്നേഹമെൻ താതൻക്രൂശിൽ എനിക്കായ് നല്കിഈ പാപിയാമെന്നെ പുത്രനാക്കീടാൻനിൻ നിണമെനിക്കായ് ചീന്തി(2) യേശുവിനാൽ

Read More 

ഉത്തരവാദിത്തം ഏല്ക്കുക സോദരി

ഉത്തരവാദിത്തം ഏൽക്കുക സോദരിമാരേഉത്തമ സ്ത്രീകളെ കാണുക വേദഗ്രന്ഥത്തിൽഭക്തിയുള്ള സ്ത്രീരത്നങ്ങൾ എത്രയോസേവനം ചെയ്തു(2)ശ്രേഷ്ഠരാം മഹാന്മാർക്കു പിന്നിൽസഖിയായ് ഓരോ ഉത്തമ സ്ത്രീകളെ കാണാംവേദഗ്രന്ഥത്തിൽ ഉത്തമ സ്ത്രീകളെ കാണുകകന്യക മറിയം, മഗ്ദല മറിയം, ഫേബ, പ്രിസ്കില്ല, സുന്തുകമർത്ത, മറിയ, ശലോമ, യോഹന്ന, ലുദിയഉത്തമ സ്ത്രീകളെയും കാണാം വേദഗ്രന്ഥത്തിൽഉത്തമ സ്ത്രീകളെ കാണുക-ഉത്തരവാദിത്തംസാറ, റാഹേൽ, എസ്തേർ, ഹന്ന, രൂത്ത്, നവോമി, ലേയഹാഗാർ, റിബെക്ക, സിപ്പോറ, ശൂലേമി, മിര്യാംഉത്തമ സ്ത്രീകളെയും കാണാം വേദഗ്രന്ഥത്തിൽഒത്തൊരുമിച്ചുള്ള വേല ഏറ്റവും മികച്ച വേലകർത്താവിൻ മഹത്വ വേലയിൽ സഹകരിച്ച്നമുക്കുള്ള പങ്ക് വഹിക്കാം

Read More 

ഉറ്റവരും ഉടയവരും കൈ വെടിയും

ഉറ്റവരും ഉടയവരും കൈ വെടിയും നേരംദുഃഖ ഭാരം താങ്ങീടാനായ് ആത്മ നാഥനെത്തുംപുത്രനായ നിന്നെയൊന്നു മാറിലൊന്നു ചേര്‍ക്കാന്‍എത്ര കാലമായി നിന്നെ കാത്തിരിപ്പു നാഥന്‍യേശു നല്ലവന്‍ ഈ ലോക രക്ഷകന്‍നീ മാത്രമാണു പാരിലിന്നു ഏക ആശ്രയംകാല ദൈര്‍ഘ്യമേറെയില്ല നാഥനെത്തുവാന്‍കാത്തിരുന്നിടേണമിന്നു ആത്മനാഥനായ്സ്വര്‍ഗ്ഗരാജ്യ സീമകളിൽ ഒത്തു ചേരുവാന്‍കാഹള ധ്വനി മുഴങ്ങും നേരമായിടാംരോഗ സൗഖ്യമേകി ആത്മശാന്തിയേകിടുംശോകമൊക്കയും അകറ്റി മോദമേകീടുംജീവിത വിജയ ലക്ഷ്യ സീമ താണ്ടുവാന്‍ചിറകടിച്ചുയര്‍ന്നീടുക വചന വീഥിയിൽ

Read More 

ഉഷകാലം നാം എഴുന്നേൽക്കുക പരനേ

ഉഷഃകാലം നാം എഴുന്നേൽക്കുകപരനേശുവെ സ്തുതിപ്പാൻഉഷഃകാലം എന്താനന്ദംനമ്മൾ പ്രിയനോടടുത്തിടുകിൽഇതുപോലൊരു പ്രഭാതംനമുക്കടുത്തിടുന്നു മനമേഹായെന്താനന്ദം നമ്മൾ പ്രിയനാ-ശോഭ സൂര്യനായ് വരുന്നാൾനന്ദിയാലുള്ളം തുടിച്ചിടുന്നുതള്ളയാമേശു കാരുണ്യംഓരോന്നോരോന്നായ് ധ്യാനിപ്പാനിതുനല്ല സന്ദർഭമാകുന്നുഇന്നലെ ഭൂവിൽ പാർത്തിരുന്നവ-രെത്ര പേർ ലോകം വിട്ടുപോയ്എന്നാലോ നമുക്കൊരു നാൾകൂടെപ്രിയനെ പാടി സ്തുതിക്കാംനഗ്നനായി ഞാൻ ലോകത്തിൽ വന്നുനഗ്നനായ്ത്തന്നെ പോകുമെ ലോകത്തിലെനിക്കില്ല യാതൊന്നുംഎന്‍റെ കൂടന്നു പോരുവാൻഹാ! എൻപ്രിയന്‍റെ പ്രേമത്തെ-യോർത്തിട്ടാനന്ദം, പരമാനന്ദംഹാ! എൻപ്രിയനാ പുതുവാന-ഭൂദാനം ചെയ്‌വതെന്താനന്ദംമരുവിൽ നിന്നു പ്രിയന്മേൽ ചാരിവരുന്നോരിവളാരുപോൽവനത്തിൽകൂടെ പോകുന്നേ ഞാനുംസ്വന്തരാജ്യത്തിൽ ചെല്ലുവാൻകൊടുങ്കാറ്റുണ്ടീ വനദേശത്തെൻപ്രിയനേ എന്നെ വിടല്ലേ കൊതിയോടു ഞാൻ വരുന്നേ-യെന്‍റെ സങ്കടമങ്ങു തീർക്കണേ

Read More 

ഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ

ഉരുകി ഉരുകി പ്രാർത്ഥിച്ചുഉയരത്തിൽ നിന്നവൻ വിടുതൽ തന്നു(2)മനം ഉരുകി ഉരുകി പ്രാർത്ഥിച്ചുഉയരത്തിൽ നിന്നവൻ വിടുതൽ തന്നു(2)ഉള്ളം തകർന്ന വേളകളിൽഎൻ മനം തളർന്ന നാളുകളിൽ(2)എന്‍റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞിടുന്നകർത്താവു കൂടെയുണ്ട് എന്‍റെ ആവശ്യങ്ങൾ ദൈവസാന്നിദ്ധ്യമുണ്ട്അത് എന്നും ആനന്ദമാം(2)കണ്ണുനീർ തുടപ്പാൻ കർത്താവുണ്ട്കരം പിടിച്ചുയർത്താൻ യേശുവുണ്ട്(2)എന്‍റെ കർത്തനെ ഞാൻ എന്‍റെ കർത്താവിനെഎന്നും സ്തുതിച്ചിടുമേഎന്നും ഉള്ളം തുറന്ന് ഞാൻ പാടീടുമേഎൻ മനം പകർന്നീടുമേ(2)സന്താപകാലത്തും സന്തോഷത്തിലുംകണ്ണീരിൻ കാലത്തും സമൃദ്ധിയിലും(2);-

Read More 

ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ

ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ എന്‍റെ വാസം നിരന്തരം ദൈവത്തിന്‍റെ വാൻ കൃപയിൽ ഒരിക്കൽ ഞാൻ പാപിയായി നടന്നൊരു കാലം വിട്ടു ഒരിക്കലും പിരിയാത്ത കൃപയിൽ ചേർന്നുചെറുപ്പത്തിൽ ചെയ്തു പോയ ചെറിയതും വലിയതും അസംഖ്യമാം പാപമെല്ലാം ക്ഷമിച്ചു ക്രിസ്തു കഴുകി തൻ ചോരയാലെൻ ദേഹവും ദേഹി ആത്മം മുഴുവനും വിശുദ്ധമാം മന്ദിരമായ്ഇന്ന് ഞാൻ നടക്കുന്നു ദൈവത്തിൻ വചനത്താൽ അതിലുള്ള ന്യായമെല്ലാം എനിക്ക് പ്രീയം ഉണർന്നിടും നേരമെല്ലാം ഉറങ്ങുന്ന വേളയിലും ഉയരുന്നു എൻ മനസ്സിൽ തിരുവചനംഅശുദ്ധമാം പാതകളിൽ ജഡത്തിന്‍റെ മോഹങ്ങളിൽ […]

Read More 

ഉപവാസത്തോടും നിലവിളിയോടും

ഉപവാസത്തോടും നിലവിളിയോടുംദൈവസന്നിധി വന്നീടുമ്പോൾയാതൊരു കുറവും വരുത്തുകയില്ല-ദൈവംയാതൊരു കുറവും വരുത്തുകില്ലതളർന്ന കൈകളെ ബലപ്പെടുത്തുംകുഴഞ്ഞ മുഴങ്കാൽ ഉറപ്പിച്ചീടുംഭയപ്പെടേണ്ട തെല്ലും കലങ്ങീടേണ്ടദൈവം നിന്നെ വിടുവിച്ചീടും;- ഉപ…യാചിപ്പീൻ എന്നാൽ ലഭിച്ചീടുംഅന്വേഷിപ്പീൻ കണ്ടെത്തീടുംമുട്ടുവീൻ എന്നാൽ തുറക്കപ്പെടുംകരുണാമയനാം ദൈവം;- ഉപ…വിശ്വാസത്തോടെ പ്രാർത്ഥിക്കുവീൻഹൃദയം നുറുങ്ങി കരഞ്ഞീടുവീൻപ്രാർത്ഥനയ്ക്കുത്തരം നൽകീടുമേനിന്ദകളെല്ലാം നീക്കീടുമേ;- ഉപ…

Read More