Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഉന്നത വിളിക്കു മുൻപിൽ

ഉന്നത വിളിക്കു മുൻപിൽഅർപ്പിക്കുന്നു ഞാൻഅങ്ങെ ഇഷ്ടം എന്നിൽ നാഥാനിറവേറിടട്ടെപോകാം ഞാൻ പോകാം ഞാൻകൽപ്പിക്കും പോലെമാറില്ല പിന്മാറില്ലഎൻ അന്ത്യനാൾ വരെആയിരങ്ങൾ നിത്യവുംനരകെ വീഴുമ്പോൾഅതിവേദനയാൽ എൻ ഹൃദയംപിടയുന്നെൻ പ്രിയനാഥാ;-എന്തു ചെയ്യാൻ അരുളിയാലുംചെയ്യാം കർത്താവേഎന്തു വില നൽകിയുംസുവിശേഷം അറിയിക്കാം;-ബലിപിഠെ എരിഞ്ഞൊടുങ്ങാൻഅങ്ങരുൾ ചെയ്താൽഅതിനും തയ്യാർ യേശുവേനിൻ നാമം ഉയരേണം;-

Read More 

ഉണ്ടെനിക്കായൊരു മോക്ഷവിട്

ഉണ്ടെനിക്കായൊരു മോക്ഷവീട്ഇണ്ടലകന്നു ഞാൻ വാഴുമങ്ങ്ദൈവമുണ്ട് അങ്ങു പുത്രനുണ്ട് ആത്മാവുണ്ട് ദൈവദൂതരുണ്ട്കൂടാരമാകുന്ന എൻഭവനംവിട്ടകന്നാലെനിക്കേറെ ഭാഗ്യംകൈകളാൽ തീർക്കാത്ത മോക്ഷവീട്ടിൽവേഗമായിട്ടങ്ങു ചെന്നുചേരും;-കർത്തനേശു തന്‍റെ പൊൻകരത്താൽ ചേർത്തിടുമായതിലെന്നെയന്ന്ഒട്ടുനാൾ കണ്ണുനീർപെട്ടതെല്ലാംപെട്ടെന്നു നീങ്ങിടുമേ തിട്ടമായ്;-പോകാമെനിക്കെന്‍റെ രക്ഷകന്‍റെരാജ്യമതിനുള്ളിൽ വാസം ചെയ്യാം രോഗം ദുഃഖം പീഡയൊന്നുമില്ലദാഹം വിശപ്പുമങ്ങൊട്ടുമില്ല;-ഈ വിധമായുള്ള വീട്ടിനുള്ളിൽപാർക്കുവാനെന്നുള്ളം വാഞ്ഛിക്കുന്നു എന്നു ഞാൻ ചെന്നങ്ങു ചേരുമതിൽപിന്നീടെനിക്കാപത്തൊന്നുമില്ല;-നൊടിനേരത്തേക്കുള്ള ലഘുസങ്കടംഅനവധി തേജസ്സിൻ ഭാഗ്യം തന്നെകണ്ണിനു കാണുന്നതൊന്നുമില്ലകാണപ്പെടാത്തൊരു ഭാഗ്യം തന്നെ;-

Read More 

ഉണർവ്വിൻ വരം ലഭിപ്പാൻ ഞങ്ങൾ

ഉണർവ്വിൻ വരം ലഭിപ്പാൻഞങ്ങൾ വരുന്നു തിരുസവിധേനാഥാ… നിന്‍റെ വൻ കൃപകൾഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂദേശമെല്ലാം ഉണർന്നിടുവാൻയേശുവിനെ ഉയർത്തിടുവാൻആശിഷമാരി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…തിരുവചനം ഘോഷിക്കുവാൻതിരുനന്മകൾ സാക്ഷിക്കുവാൻഉണർവ്വിൻ ശക്തി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…തിരുനാമം പാടിടുവാൻതിരുവചനം ധ്യാനിക്കുവാൻശാശ്വത ശാന്തി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…

Read More 

ഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ

ഉണർവ്വിൻ പ്രഭുവേഉണർവ്വിൻ രാജാവന്നീടണെ ദയവായ് ഏഴകളിൻ സഭയിൽ(2)ഉറക്കത്തിൽ കിടക്കും ജനംമറന്നു തിരുക്യപകൾ(2)പൂർവ്വപിതാക്കളിൽ പകർന്ന നിന്നുണർവ്വിനെപകരണം ആത്മനാഥാ(2)വേട്ടയാൽ ഓടിതളർന്നപേടമാൻപോൽ ഇതാ ഞാൻ(2)വരുന്നു ആദരാവാൽതിരുസവിധേ-ആശ്വാസദായകനേ(2)ജീവിത ക്ലേശങ്ങളാം വൻമേടുകൾ കാണുമ്പോൾ(2)തെല്ലും തളരാതെ ധൈര്യമായ് ജയിപ്പാൻശക്തി പകർന്നിടെണേ(2)ആകാശമേഘങ്ങളിൽആരൂഡനായ് വരുമ്പോൾ(2)അങ്ങയെ മോദമായ് സ്വാഗതം ചെയ്വാൻ ഞങ്ങളെ ഒരുക്കേണമേ (2)

Read More 

ഉണർവ്വിൻ കാറ്റേ വീശുക

ഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ ദൈവമേഉണർന്നു ഞങ്ങൾ നിന്നുടെ ഗുണഗണങ്ങൾ വർണ്ണിപ്പാൻപെന്തക്കോസ്തതിൻ നാളിൽ നിൻ സ്വന്തദാസർക്കാകെയുംചിന്തിയ നിൻ ശക്തിയിൽ പിന്തുടർച്ച നൽകണംനോക്കുക ഈ താഴ്വര ചത്ത അസ്ഥികൂടങ്ങൾഒക്കെയും ഉണർന്നീടാൻ ജീവയാവി വീശുകകൊർന്നല്യോസിൻ ഭവനത്തിൽ പകർന്ന ദിവ്യശക്തിയെതന്നിടേണം ഇന്നു നിൻ ആത്മദാനം ഈശനേചുഴലിക്കാറ്റിന്‍റെ ശക്തിയാൽ ഉയർന്നുപൊങ്ങും ഇലകൾപോൽകഴുകൻ ശക്തിപ്രാപിച്ചു പറന്നു വാനിൽ ഏറുവാൻനാമധേയക്കോട്ടകൾ തകരണം ഈ കാറ്റിനാൽനന്മ തിന്മയേതെന്ന് ഉണ്മയായി കാട്ടണംസത്യദൈവ സേവയും ശുദ്ധ ദൈവഭക്തിയുംസത്യദൈവവചനവും നിത്യമേകി പാലിക്കനൽകീടേണം ദൂതുകൾ ഓതുവാൻ നിൻ സത്യങ്ങൾകത്തിക്കേണം ശക്തിയെ ഞങ്ങളുള്ളിൽ വേഗമായ്

Read More 

ഉണർവരുൾക ഇന്നേരം ദേവാ ആത്മ

ഉണർവരുൾക ഇന്നേരം ദേവാആത്മ തേജസ്സിനാലേ മേവാൻഈയുഗാന്ത്യവേളയിൽ വാനിൽ നിന്നു ഞങ്ങളിൽതാവക തൂമുഖത്തിൻ ദർശനം ദാസരിൽ നൽകുകദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷദായകാഹല്ലേലുയ്യാ പാടുവാൻ അല്ലൽ പാടേ മാറുവാൻദയ തോന്നണമേ സ്വർഗ്ഗതാതാ;-ആണ്ടുകൾ ആകവെ തീർന്നിടും ആയതിൻ മുന്നമേനാഥാ നിൻ കൈകളിൻ വേലയെ ജീവിപ്പിക്കേണമേനിന്നാത്മാവിലാകുവാൻ നിത്യാനന്ദം നേടുവാൻകൃപയേകണമേ സ്വർഗ്ഗതാതാ;-ആദിമസ്നേഹവും ജീവനും ത്യാഗവും മാഞ്ഞുപോയ്ദൈവവിശ്വസമോ കേവലം പേരിനു മാത്രമെവന്നാലും നിന്നാലയെ തന്നാലും ജീവാവിയെതിരു വാഗ്ദത്തംപോൽ സ്വർഗ്ഗതാതാ;-കാഹളനാദവും കേൾക്കുവാൻ ആസന്നകാലമായ്വാനിൽനീവേഗത്തിൽശോഭിക്കും ആത്മമണാളനായ്നിൻ വരവിൻ ലക്ഷ്യങ്ങൾ എങ്ങുമേ കാണുന്നിതാഒരുക്കീടേണമേ സ്വർഗ്ഗതാതാ;-

Read More 

ഉണരുക വിരവിൽ സീയോൻ സുതയെ

ഉണരുക വിരവിൽ സീയോൻ സുതയെധരിച്ചുകൊൾകമിതബലംമരുഭൂവിൽ യാത്രയിൽ ഉറങ്ങുകയോ-പടിവാതിലിൽ തളരുകയോഘോരവെയിലിൽ കരിഞ്ഞു നിൻ മൃതുമെയ്കറുത്തിരുണ്ടെന്നാലും-പ്രിയൻകാണുന്നുണ്ടതി സൗന്ദര്യം നിന്നിൽ നീ സ്ത്രീകളിലതി സുന്ദരി;- ഉണ…ലോകത്തിൻ താങ്ങുകൾ നീങ്ങുകിലതിൽ നീഖേദിക്കേണ്ട തെല്ലും-മരുഭൂവിൽചാരുവാൻ പ്രിയതമനിൽ തിരു-മാർവ്വിടം നിനക്കില്ലയോ?;-ഉണ…തീരും നിൻ ക്ലേശം മാറും നിൻ ദുഃഖം തുവരും നിൻ ചുടുകണ്ണീർ-പ്രിയൻപൊൻകരത്താൽ തഴുകിടും ഭൂവതിൽ-തളർന്ന നിൻ മൃദുദേഹം;- ഉണ…ലോകത്തിൽ നിന്ദിതയിന്നു നീയൊരുനാൾശോഭിക്കും വന്ദിതനായ്-ബഹുതേജോപൂർണ്ണയായ് രാജകുമാരന്-പട്ടമഹർഷിയതായ്;- ഉണ…ഉണരുക സഹജെ ഉയർത്തുക ശിരസ്സേഅടുത്തു വീണ്ടെടുപ്പിൻ നാൾരാജാധിരാജനു രാജ്ഞി നീയാവാൻ-ചില നിമിഷം മാത്രം;- ഉണ…

Read More 

ഉണരുക തിരുസഭയേ ഉണരുവിൻ

ഉണരുക തിരുസഭയേഉണരുവിൻ ദൈവജനമേമഹോന്നതനേശു മദ്ധ്യവാനിൽ വരുമേമണവാട്ടിയാം തിരുസഭയെ ചേർപ്പാൻഒരുങ്ങീടുവിൻ എതിരേൽക്കുവാൻഉണർന്നിരിപ്പിൻ നാഥൻ വരുമേ(2)അശുദ്ധതയഖിലവും വെടിഞ്ഞീടുവിൻവിശുദ്ധി സമ്പൂർണ്ണരായ് വളർന്നീടുവിൻവിശുദ്ധ ദൂതസൈന്യത്തോടെ താൻവിശുദ്ധരെ ചേർപ്പാൻ ഭൂവിൽ വീണ്ടും വരുമേ(ഒരുങ്ങിടുവിൻ)… ഉണരുക…അന്ത്യകാലസംഭവങ്ങൾ നിറവേറുന്നേഅന്ത്യവിധി നാൾ വരുന്നു മറന്നീടല്ലേകാന്തൻ സ്വർഗ്ഗീയ മണിയറയിൽകാന്തയുമായ് വാഴും കാലം ആസന്നമായി(ഒരുങ്ങിടുവിൻ)… ഉണരുക…കൃപയുടെ വാതിൽ വേഗം അടഞ്ഞീടുമേകൃപയുടെ നാഥൻ വിളി ശ്രവിച്ചീടുവിൻപാപജീവിതയാത്ര വെടിയാംവിശ്വാസത്തിൻ പാത തന്നിൽ യാത്ര തുടരാം(ഒരുങ്ങിടുവിൻ)… ഉണരുക…

Read More 

ഉണരുക സഭയെ ഉയർത്തുക ശിരസ്സേ

ഉണരുക സഭയെ ഉയർത്തുക ശിരസ്സേമണവാളൻ വരവേറ്റം അടുത്തുപോയ് ഒരുങ്ങീടുകതളരാതെ വാനവിരിവിൽ നാം ചിറകടിച്ചുയർന്നീടുവാൻആത്മപുതുബലം ധരിച്ചീടുക;-മരുഭൂവിൽ നിന്നും പ്രിയന്മേൽ ചാരിമോഹനരൂപിയായ് വരുന്നതാം ഇവളാരോപാർത്തലേ കഷ്ടം സഹിച്ച തന്‍റെ പരിശുദ്ധ മണവാട്ടിയാംസത്യ സഭയിതെന്നറിഞ്ഞിടുക;-പറന്നീടുമേ ഞാൻ മറന്നീടുമേ എന്‍റെമന്നിലെ കഷ്ടങ്ങളഖിലവും ഒരു ദിനത്തിൽകണ്ണുനീർ തുടച്ചീടുമേ പ്രിയൻ പ്രതിഫലം നൽകീടുമേഞാൻ യുഗാ യുഗം വാണിടുമേ;-വരങ്ങളാൽ നിറഞ്ഞും ഫലങ്ങളാൽ വളർന്നുംഅരുമ മണവാളൻ വരവിങ്കൽ ഗമിച്ചീടുവാൻഒരുക്കങ്ങൾ തികച്ചീടുക നിന്‍റെ ദീപങ്ങൾ തെളിച്ചീടുകഎണ്ണപാത്രങ്ങൾ നിറച്ചീടുക;-രാത്രി കഴിവാറായ് പകലേറ്റം അടുത്തുമാത്രനേരത്തിനുള്ളിൽ കർത്തനുമെഴുന്നെള്ളാറായ്വീരരേ ഉറങ്ങുകയോ സീയോൻ യാത്രയിൽ മയങ്ങുകയോനാം ധീരരായ് […]

Read More 

ഉണരുക സഭയെ ഉണരുക സഭയെ

ഉണരുക സഭയെ ഉണരുക സഭയെകാന്തൻ വരവിനായി ഉയർത്തുക ശിരസ്സേ ഉയർത്തുക ശിരസ്സേമണവാളൻ വരവിനായികാഹളങ്ങൾ മുഴങ്ങീടുമേദൂതർ വീണ മീട്ടീടുമെ വേഗം ഒരുങ്ങിടാം സോദരരെനാമും പറന്നിടാൻ നേരമതായ്നൊടിനേരത്തേക്കുള്ള കഷ്ടംമാറീടുംനിത്യകനാനിൽമർത്യതയുള്ള ശരീരംമാറീ നാം വാനിൽ പറക്കുംആമോദത്താൽ ചേർന്നുപാടാംശുദ്ധരോടൊത്തങ്ങു ചേരാംകർത്തനോടൊത്തു വസിക്കാംനിത്യനിത്യയുഗം വാഴാം – ഉണരുകകൂടാരമാകും ഭവനംവിട്ടു നാം വേഗം പോയീടുംകൈപ്പണിയല്ലാത്ത ഗേഹംപ്രാപിക്കും നാം അതിവേഗം-ആമോദ…കഷ്ടതയില്ലാത്ത നാട്മൃത്യുവില്ലാത്തൊരു വീട്രാപ്പകലില്ലാത്ത ദേശംകാന്തനൊരുക്കുന്നു വാനിൽ;- ആമോദ…

Read More