Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഉള്ളത്തെ ഉണർത്തീടണേ അയ്യോ

ഉള്ളത്തെ ഉണർത്തീടണേ-അയ്യോദാഹത്തെ തീർത്തീടണേ-ഞങ്ങൾതിരുവെഴുത്താകെ തെളിയിക്കുമേ-എൻഉപദേശകനാം യേശുവേ നിൻകാൽക്കലിരുന്നു കേൾക്കുമീയേഴകൾജീവന്‍റെ വചനമേ – ഇപ്പോൾ – ഞങ്ങൾഅരുളപ്പാടുകൾ മറവായതിനാൽഅടിയങ്ങൾ വിശ്വാസം തകരുന്നയ്യോഅരുളണമേ നിൻ പരലോകജ്ഞാനംപരിശുദ്ധ ആത്മാവെ-ഇപ്പോൾ ഞങ്ങൾദൈവ വചനമാം ആത്മാവിൻ വാളാൽഅടിയങ്ങളെ നീ ആരായണേസാത്താനെ വിരട്ടി സത്യത്തെക്കാട്ടിസ്വാതന്ത്ര്യം തന്നീടണേ – ഇപ്പോൾ- ഞങ്ങൾപഴയ പുതിയ നിയമങ്ങളായിഎഴുതപ്പെട്ട ഗ്രന്ഥം അറുപത്താറുംലോക ഇരുളിൽ ദീപമായ് കാണ്മാൻകൺകളെ തുറന്നീടണേ-ഇപ്പോൾ-ഞങ്ങൾ

Read More 

ഉള്ളം തകരുമ്പോൾ ശരണം യേശുതാൻ

ഉള്ളം തകരുമ്പോൾ ശരണം യേശുതാൻഉറ്റവർ വെറുക്കുമ്പോൾ ആശ്രയം യേശുതാൻകണ്ണുനീർ തൂകുമ്പോൾ അരികിൽ വന്നീടുംകണ്ണുനീർ വാർത്തവൻ എൻ കണ്ണുനീർ മാറ്റിടുംശത്രുക്കൾ മുൻപാകെ മേശ ഒരുക്കീടുംനിന്ദിച്ചോർ മുൻപാകെ മാനിച്ചു നിർത്തീടും-എന്നെസോദരർ മുൻപാകെ നിന്ദിതനായിടിലുംയെബ്ബേസിൻ ദൈവം താൻ മാന്യനായ് തീർത്തിടും-എന്നെഎന്നെ പകക്കുന്നോർ കണ്ടു ലജ്ജിച്ചിടാൻനന്മക്കായ് എന്നിൽ താൻ അത്ഭുതം ചെയ്തിടുംപൊട്ടക്കിണർ അതിൽ ഞാൻ തള്ളപ്പെട്ടിടിലുംജോസേഫിൻ ദൈവം താൻ മാനിച്ചുയർത്തിടും-എന്നെതീച്ചൂള സിംഹക്കുഴി മദ്ധ്യേ ഞാൻ വീണാലുംദൈവം തൻ പൊൻകരത്താൽ എന്നെ വിടുവിച്ചിടുംആഴിതൻ ആഴവും അഗ്നിതൻ നാളവുംഎന്നെ നശിപ്പിക്കില്ല യേശു എൻ ചാരെയുണ്ട്

Read More 

ഉല്ലാസമായ് നടക്കും സഹോദരാ

ഉല്ലാസമായ് നടക്കും സഹോദരാ! നല്ലപോൽ ചിന്തചെയ്ക പുല്ലിൻ പൂ പോലെ നിന്‍റെ പ്രഭാവങ്ങളെല്ലാമൊഴിഞ്ഞിടുമേ നല്ല സുഖം ബലവും നിനക്കുണ്ടെന്നല്ലോ നിനയ്ക്കുന്നു നീ?തെല്ലുനേരത്തിനുള്ളിലവ-യൊന്നുമില്ലാതെയായ് ഭവിക്കാംമല്ലന്മാരായുലകിൽ ജീവിച്ചവരെല്ലാമിപ്പോളെവിടെ?നല്ലപോൽ ചിന്തിക്ക നീ അവർ ശവക്കല്ലറയിലല്ലയോ?എല്ലാ ജനങ്ങളെയും വയലിലെ പുല്ലിനു തുല്യമായി ചൊല്ലുന്നു സത്യവേദം ലവലേശമില്ല വ്യത്യാസമതിൽകല്ലുപോലെ കടുത്ത നിൻഹൃദയം തല്ലിയുടപ്പതിന്നായ് ചെല്ലുക യേശുപാദേ അവൻ നിന്നെ തള്ളുകില്ല ദൃഢംവല്ലഭനേശുവിനെ സ്നേഹിക്കുക ഇല്ലയോ സ്നേഹിതാ നീ?നല്ലിടയൻ നിനക്കായ് ജീവൻ വെടിഞ്ഞില്ലയോ ക്രൂശതിന്മേൽരീതി: വന്ദനം യേശുപരാ

Read More 

ഉലയുടെ നടുവിൽ വെള്ളി പോൽ

ഉലയുടെ നടുവിൽ വെള്ളിപോൽ ഉരുകുംനൊമ്പരം നിറഞ്ഞ എൻ ഹൃദയംകലങ്ങിമറിയും ആഴിയിൻ തിരപോൽആടി ഉലയുന്നെൻ മനസ്സ്കരുണ തോന്നീടുമോ യേശുവെനിൻ കരം എന്നെ തൊടുമൊകണ്ണുനീരിൻ ഒഴുക്ക് ഒന്നു നിലയ്ക്കാൻവേദനയിൽ ശമനം ലഭിപ്പാൻമനസ്സു നിറയെ ശാന്തി നിറഞ്ഞാൽമറന്നീടും ഞാൻ കഷ്ട്തതളർന്ന ഈ ജീവനു തണൽ ഏകുമൊകരുണ തോന്നീടുമോ യേശുവെആ പൊൻ കരം എന്നെ തൊടുമൊകത്തി അമർന്ന എൻ ആശയിൻ ചിറകുകൾകൊട്ടി അടച്ച എൻ യാത്രയിൻ വഴികളുംകെട്ടിപ്പിടിച്ചു ഞാൻ കേഴുന്നു പ്രീയനേകാലങ്ങൾ ദീർഘം അതോഎനിയ്ക്കായ് വിടുതലിൻ കരം തരുമൊകരുണ തോന്നീടണേ പ്രിയനേആ പൊൻ […]

Read More 

ഉലകത്തിന്‍ അവസാന നാൾ വരെയും

ഉലകത്തിൻ അവസാന നാൾ വരെയുംവലഭാഗത്തേശു എൻ കൂടെയുണ്ട്അനാഥനായ് ഒരു നാളും വിടുകയില്ലഅനാദിയാം യേശു എൻ അരികിലുണ്ട്മുന്‍പ് ഞാൻ ദൈവത്തിൻ ശത്രുവായിഞാൻ ഇന്ന് ദൈവത്തിൻ പുത്രനാണ്അബ്ബാ-പിതാവെന്നു വിളിച്ചിടുവാൻഅന്‍പു പകർന്നെന്നെ ദത്തെടുത്തുക്രൂശിലെ സ്നേഹത്താൽ ബദ്ധനാക്കിയേശുവിൻ രക്തത്താൽ ശുദ്ധനാക്കിനാവിലവൻ പുത്തൻ പാട്ട് തന്നുദൈവാധി ദൈവത്തിന്‍ സ്തുതികൾ തന്നെരക്ഷകൻ യേശുവിൻ അത്ഭുതത്തിൻസാക്ഷിയായ് തീർന്നിടാൻ രക്ഷിച്ചെന്നെപാടിടും എന്നും തൻ കീർത്തനങ്ങൾപാർത്തലത്തിൽ എന്‍റെ നാള്‍കൾ എല്ലാംമണ്ണിലെൻ ജീവിതം നശ്വരമേവിണ്ണിൽ എൻ വാസമോ നിത്യമാമേഇദ്ധരയിൽ ഞാൻ വസിച്ചിടും നാൾകർത്തനാം യേശുവെ പിൻ ചെന്നിടും

Read More 

ഉടയവനെശു വെന്നിടയനല്ലോ

ഉടയവനേശുവെന്നടിയനല്ലോഉലയുകില്ല ഞാനീയുലകിൽആനന്ദമേ പരമാനന്ദമേഞാനെന്നും നാഥനെ പുകഴ്ത്തിടുമേപച്ചപ്പുൽപ്പുറങ്ങളിൽ കിടത്തിടുന്നോൻശുദ്ധജലമേകി പോറ്റിടുന്നു നീറുമെൻ പ്രാണനെ തണുപ്പിച്ചു തൻനീതിയിൽ നയിക്കും സൽപാതകളിൽഭീതിയെഴാതെന്നെ നടത്തിടുന്നുലോകത്തിൻ കൂരിരുൾ താഴ്വരയിൽശോകമെനിക്കെന്തിന്നരുമ നാഥൻആശ്വാസദായകനനുദിനവുംഅരികളിൻമദ്ധ്യേ നൽ വിരുന്നൊരുക്കി അഭിഷേകതൈലത്താൽ ശിരസ്സിലേകുംകവിഞ്ഞൊഴുകും മമ പാനപാത്രംമനസ്സലിവെഴും പരൻഹല്ലേലുയ്യാനന്മയും കരുണയുമായുരന്തംപിന്തുടരുമെന്നെത്തിരു കൃപയാൽചെന്നുചേരും സ്വർഗ്ഗമന്ദിരത്തിലെന്നെന്നുംവസിക്കും ഞാൻ ഹല്ലേലുയ്യാരീതി: എൻപ്രിയനെന്തു മനോഹരനാം

Read More 

ഉടയവനേ എന്‍റെ പ്രിയ യേശുവേ

ഉടയവനേ എന്‍റെ പ്രിയ യേശുവേ ക്രൂശിൽ എനിൽക്കായി തകർന്നവനേകൈ വെടിഞ്ഞോ നിന്നെ സകലരുംമുഖം മറച്ചോ സ്വർഗ്ഗ താതനുംഅതി വേദനയാൽ പിടയുന്നതുംഎനിക്കായ് എന്നറിയുന്നു യേശുവേഉന്നത ഭാവമെന്നിൽ ഉടയട്ടെഞാൻ എന്ന ഭാവവും തകർന്നിടട്ടെമറക്കുന്നു ഞാൻ എന്‍റെ മുറിവുകളെക്ഷമിക്കുന്നു ഞാൻ പ്രിയരെല്ല‍ാരോടുംവിശുദ്ധിക്കു ചേരാത്ത യാതൊന്നുമെതാലോലിക്കില്ലെന്‍റെ ജീവിതത്തിൽദൈവിക നീതിക്കു നിരക്കാത്തതായ്ചെയ്യില്ല ഒന്നും ഞാൻ ഒരു നാളിലുംഅന്യായമായ് ഒരു സമ്പാദ്യവുംവേണ്ടെനിക്കും എനിക്കുള്ളവർക്കുംശോധന ചെയ്തു ഞാൻ എന്നെത്തന്നെനിൻ തിരു മേശയോട് അടുക്കുന്നിതാ

Read More 

ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ്

ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ്പ്രഭയേറും പ്രഭാതമിങ്ങടുത്തിടാറയ്തിരുസഭയേ വേഗമുണർന്നിടുകരാജാധിരാജനെ എതിരേൽക്കുവാൻഇരുളേറും ഈ ലോകയാത്രയിൽ നാംഇരുളിന്‍റെ പ്രവർത്തികൾ ഉരിഞ്ഞിടുകലോകമോഹങ്ങൾ മുറ്റും പരിത്യജിക്കാംരാക്കാലം തീരാറായ് പകൽ വരുന്നേ;-ഇഹത്തിലെ ദുരിതങ്ങൾ സാരമാക്കേണ്ടമഹത്തായ പ്രതിഫലം നമുക്കുണ്ടല്ലോദൈവഭയത്തിൽ വിശുദ്ധരായ് തീരാംതൻ വേലയിൽ വർദ്ധിച്ചു വന്നിടാം;-കണ്ണുനീരും നെടുവീർപ്പും നീങ്ങിടുമേകർത്താവിനോടു നാം ചേർന്നിടുമ്പോൾഅണച്ചിടുമേ തൻ പൊൻ തിരുമാർവ്വിൽആമോദപൂർണ്ണരായ് നാം കൂടെ വാണിടും;-വിശുദ്ധനിനിയും തന്നെ തന്നെ വിശുദ്ധീകരിക്കട്ടെനീതിചെയ്യുന്നോനധികം നീതി ചെയ്യട്ടെമാലിന്യം വാട്ടം കറകളേൽക്കാത്തമണവാട്ടിയായ് നാമൊരുങ്ങിടാം;-

Read More 

തുണയേകാൻ നടത്തിടാൻ നീ

തുണയേകാൻ നടത്തിടാൻനീ മാത്രം യേശുവേ(2)ശരണമായ് വരണം നീഎല്ലായ്പ്പോഴും ദേവാശരണമായ് നീ ഒഴികേവേറില്ലോരാശ്രയം;-കർത്താവേ നിൻ ഇമ്പസ്വരംഇമ്പം കാതുകളിൽ ഹൃത്തടത്തിൽ എന്നും എനി-ക്കാനന്ദം ഏകുന്നു;-മരുഭൂവിൽ ദാഹ ജലംകേഴും വേഴാമ്പൽ പോൽമൽപ്രിയനെ തൃക്കടാക്ഷംതേടും ഞാൻ നിയതം;-

Read More 

തുണയെനി ക്കേശുവേ കുറവിനിയില്ല

തുണയെനിക്കേശുവേ കുറവിനിയില്ലതാൽ അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻഅവനെന്‍റെ സങ്കേതവും അവലംബവും കോട്ടയും അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻപകയെന്‍റെ കെണികളിലും പകരുന്ന വ്യാധിയിലും പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ പരിചയും പലകയുമാം പരമനിപ്പാരിടത്തിൽവലമിടമായിരങ്ങൾ വലിയവർ വീണാലും വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേആകുലവേളകളിൽ ആപത്തുനാളുകളിൽ ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ

Read More