Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

തുംഗപ്രതാപമാർന്ന ശ്രീയേശു

തുംഗപ്രതാപമാർന്ന ശ്രീയേശുനായകനേഞങ്ങൾക്കു നന്മ ചെയ്ത കാരുണ്യ വാരിധിയേ!വണങ്ങിടുന്നടിയാർ തവ പദങ്ങളാശ്രയമേനിർമ്മലമായ രക്തം ശർമ്മദാ നീ ചൊരിഞ്ഞുകന്മഷം പോക്കി ദുഷ്ടകർമ്മഫലത്തിൽ നിന്നുവിടുതൽ ചെയ്തതിനാൽ ഞങ്ങളടിവണങ്ങിടുന്നേഗത്തസമേനയെന്ന തോട്ടത്തിലെത്തി ഭവാൻ രക്തം വിയർത്തധിക ദുഃഖമനുഭവിച്ചചരിതമോർത്തിടുമ്പോൾ മനമുരുകിടുന്നു പരാഹന്നാസു കയ്യാഫാവും ഹേരോദുമന്നു നിന്നെ നിന്ദിച്ചു പീഡ ചെയ്തതെല്ലാം സഹിച്ചുവല്ലോമറുത്തതില്ല തെല്ലും റോമ ഗവർണ്ണർ മുമ്പിലും നീപേശിപ്പുലമ്പി ദുഷ്ടർ ക്രൂശിച്ചിടും പൊഴുതും വാശിക്കധീനമായി തീർന്നില്ല നിൻഹൃദയം വിമലകാന്തി ചേർന്നു മുഖം വിളങ്ങി ശാന്തിയാർന്നനിൻ സൗമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാർവൻ പ്രാതികൂല്യമദ്ധ്യേ മുമ്പോട്ടു യാത്ര ചെയ്‌വാൻതിരുമുഖ […]

Read More 

തുടച്ചീടുകെൻ കണ്ണുനീർ

തുടച്ചീടുകെൻ കണ്ണുനീർ തുളയേറ്റ നിൻ കരത്താൽ നിറച്ചീടുകെൻ മാനസം അൻപുള്ള നിൻ സ്വരത്താൽ(2)മറഞ്ഞീടുന്നാചിറകിൽചാരിടുന്നാമാർവതിൽ(2)പിരിയില്ല എന്നേശുവേജീവാന്ത്യത്തോളമെന്നും(2)നടത്തിയ വഴികളോർത്താൽ നല്കീയ നന്മകൾക്കായി(2)എന്തു ഞാൻ നല്കീടുമപ്പാ നന്ദിയല്ലാതെശുവെ(2)നിൻ മാർവിൻ ചൂടതിനാൽഎൻ നിനവുകൾ പരിപാവനം(2)നിൻ ജീവമൊഴികളതാൽഎൻ ജീവൻ സുരക്ഷിതമാം(2)

Read More 

ത്രിയേക ദൈവത്തിൻ മാഹാത്മ്യങ്ങൾ

ത്രിയേക ദൈവത്തിൻ മാഹാത്മ്യങ്ങൾധ്യാനിച്ചു വാഴ്ത്തിവണങ്ങിടുവിൻസ്തുതിയും പുകഴ്ചയും യോഗ്യമാം നാമംആത്മാവിൽ ആരാധിപ്പിൻപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ നീപതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ നീപരകോടികൾക്കെന്നും ആശ്വാസം നീപരമോന്നതാ നിന്നെ വാഴ്ത്തും ഞങ്ങൾഅത്ഭുതമാർന്നതാം ഈ പ്രപഞ്ചംനിൻ കരചാതുര്യം വർണ്ണിക്കുന്നു(2)മൺമയ മർത്യനിൽ ജീവശ്വാസം നൽകിനിർമ്മിച്ചു നിൻ രൂപത്തിൽ(2);-സൃഷ്ടികൾക്കെല്ലാം അധിപനാക്കിമർത്യനു ധന്യമാം മാനം നൽകി (2)മഹിമയും തേജസ്സും അണിയിച്ചു പാലിക്കുംആരാധ്യവന്ദിതൻ നീ (2);-

Read More 

ത്രിയേക ദൈവമേ വാഴ്ത്തുന്നു

ത്രിയേക ദൈവമേ വാഴ്ത്തുന്നുനിത്യമാം നിന്‍ തിരു സ്നേഹത്തെആശ്രിതരാം ഈ ഏഴകള്‍ക്കെന്നുംഏക ആശ്രയം നീആരാധിക്കുന്നു നന്ദിയോടെന്നുംപരിശുദ്ധനായ യഹോവയെ..ലോകത്തിന്‍ വഴികൾ അടഞ്ഞിടുമ്പോൾനൽ വഴികൾ തുറന്നിടും നീഉയരത്തിൽ നിന്നും തൃക്കൈകൾ നീട്ടിഅത്ഭുതങ്ങൾ ചെയ്തിടുന്നു;-നശ്വരമാം ഈ ലോകത്തിൽഅനശ്വരമാം നിന്‍ സ്നേഹത്തെകീര്‍ത്തിക്കും ഞാന്‍ ഈ മരുവിൽഎന്‍ ജീവിത കാലമെല്ലാം;-

Read More 

തൃക്കരങ്ങൾ എന്നെ നടത്തും

തൃക്കരങ്ങൾ എന്നെ നടത്തുംഅക്കരെ ഞാൻ ചേരും വരെയുംഏതു നേരത്തും കൂടെവരുംഎന്‍റെ ഖേദങ്ങൾ തീർത്തുതരുംഇത്ര നല്ല മിത്രമേശുഎനിക്കെന്നും മതിയായവൻ;-എന്നെ സ്നേഹിക്കും തൻ കരങ്ങൾഎല്ലാം നന്മയ്ക്കായ് നൽകീടുന്നുഎല്ലാറ്റിനും സ്തോത്രം ചെയ്യുംഎപ്പോഴും സന്തോഷിക്കും ഞാൻ;-വീട്ടിലെത്തുന്ന നാൾവരെയുംവീഴാതൻപോടെ സൂക്ഷിക്കുന്നുവല്ലഭൻ തൻ വലങ്കയ്യിൽവഹിച്ചെന്നെ നടത്തീടുന്നു;-ഏറെ നാളുകളില്ലിഹത്തിൽഎന്‍റെ സ്വർഗ്ഗീയ പാർപ്പിടത്തിൽഎത്തും വേഗം ദുഖം തീരുംഏറിടുന്നു ആശയെന്നിൽ;-

Read More 

തൊഴുകൈകളോടെ നിന്‍റെ മുൻപിൽ

തൊഴുകൈകളോടെ നിന്‍റെ മുൻപിൽസ്വീകരിക്കെന്നെ നിൻ പൈതലായിഎൻ കുറവുകൾ തെറ്റുകൾ മാറനെന്നെ സ്വീകരിക്കു(2)പിരിയില്ല ഞാൻ വിട്ടുമാറില്ല ഞാൻജീവനാം എന്നേശുവേ എന്നുംജീവിക്കും നാൾ എല്ലാം നിനക്കായ്‌ ജീവിക്കുംഅന്ത്യം വരെ എന്നെ കാത്തീടണെദിനം തോറും നിൻ സ്നേഹം പകരന്നെന്‍റെആത്മാവിൻ മുറിവുണവേണമേ;-നീ തന്ന സ്നേഹത്തെ ലോകമെങ്ങും പകർന്നിടാൻനിനക്കായി ആത്മാക്കളെ നേടിടാംനിൻ മുൻപിൽ എത്തുമ്പോൾധൈര്യത്തോടെ നിൽക്കാൻ യോഗ്യൻ ആക്കീടേണമേ;-

Read More 

തൊഴുകൈകളോടെ നിൻ മുൻപിൽ

തൊഴുകൈകളോടെ നിൻ മുൻപിൽസ്വീകരിക്കെന്നെ നിൻ പൈതലായ്എൻ കുറവുകൾ തെറ്റുകൾമറന്നെന്നെ സ്വീകരിക്കു(2)പിരിയില്ല ഞാൻ വിട്ടുമാറില്ല ഞാൻജീവനാമെന്നേശുവേ എൻ സ്നേഹമേ (2)ജീവിക്കും നാളെല്ലാം നിനക്കായി ജീവിക്കുംഅന്ത്യം വരെ എന്നെ കാത്തിടണെ (2)ദിനം തോറും നിൻ സ്നേഹം പകർന്നെന്‍റെആത്മാവിൽ മുറിവുണർത്തീടണമേ (2)നീ തന്ന സ്നേഹത്തെ ലോകമെങ്ങും പകർന്നീടാംനിനക്കായി ആത്മാക്കളെ നേടീടാം (2)നിൻ മുമ്പിലെത്തുമ്പോൾ ധൈര്യത്തോടെ നില്ക്കാൻയോഗ്യനാക്കീടണമേ (2)

Read More 

തൊട്ടു സുഖമാക്കും അയ്യാ യേശുവേ

തൊട്ടു സുഖമാക്കും അയ്യാ യേശുവേനീർ തൊട്ടാൽ പോതും എന്തെൻ വാഴ്കെയ് മാറുമേ (2)മാറുമേ മാറുമേ മാറുമേ എല്ലാം മാറുമേതൊട്ടു സുഖമാക്കും അയ്യാ യേശുവേനീർ തൊട്ടാൽ പോതും എന്തെൻ വാഴ്കെയ് മാറുമേ (2)എത്തിക്കൈ പോൽ കസക്കും എന്തൻ വാഴ്കയേഉം പാസ കൈകൾ എറ്റി ഇൻട്രു തൊടണെമേ (2)കേട്ടിപ്പിടിത്താനേ ഉന്തെൻ പാദംകർത്താ എന്തെൻ കതറൽ കേളും (2)തൊടണമേ, എന്നേയ് തൊടണമേ (2) തൊട്ടു…കടനും ഉടനും എന്നൈ മുടക്ക മുടിയാതൈകടൽ മേൽ നടന്ന കർത്തൻ എന്നോട് ഇരിക്കിന്റാർകടൽമേൽ എന്നൈ നടക്ക ചെയ്വാർകദനൈ […]

Read More 

തിരുവദനം ശോഭിപ്പിച്ചെൻ ഇരുളകലെ

തിരുവദനം ശോഭിപ്പിച്ചെൻ ഇരുളകലെ പോക്കിടുവാൻ(2)കരുണാവാരിധേ! ദൈവമേ നമിച്ചിടുന്നേഇരുകരവും കൂപ്പിത്തൊഴുന്നേൻപരിമളതൈലത്താൽ നിന്‍റെ ശിരമഭിഷേകം ചെയ്തൊരു(2)മരിയയിലത്യന്തം കാരുണ്യം – ചൊരിഞ്ഞ നാഥാ!വരമരുളിടേണമിവന്നു;-അരിവരരിൻ സൈന്യം കണ്ടു പരവശനായ്ത്തീരാതെ ഞാൻ(2)ഇരുപുറവും നിന്നെക്കാണുവാൻ – ഹൃദയകൺകൾഉരുകൃപയാൽ തുറക്കേണമേ;-പരമഗുരോ! നിൻ നാമത്തെ-ക്കരുതിയെനിക്കുണ്ടാകുന്ന(2)കരുമനകൾ നിത്യം – സഹിപ്പാനരുൾക ദേവാ!കുരിശിൽ മരിച്ചുള്ളോരീശനേ!;- ഇരവുകഴിഞ്ഞതിമോഹന-മാമരുണനുദിച്ചിടും പൊഴുതും(2)തരണി മറഞ്ഞിടും നേരവും – ഭവൽസ്മരണംവരണമെനിക്കുള്ളിൽ സ്വൈരമായ്;-അര നിമിഷം നിന്നെ വിട്ടാൽ അരിലരികിലെനിക്കാരുള്ളയ്യോ!(2)മരിമകനേ, നിൻ സുഗന്ധമാം – ശ്വാസവായുവെൻകരളിനുറപ്പേകുന്നെപ്പോഴും;-മരണദിനത്തോളം നിന്‍റെ ചരണയുഗം സേവിച്ചാത്മ(2) ശരണമതായ് നിന്നെ പ്രാപിച്ചു – നിന്നിൽ ലയിപ്പാ-നരുളണമേ ദിവ്യാശിസ്സുകൾ;-

Read More 

തിരു വചനത്തിലെ യത്ഭുത രഹസ്യ

തിരുവചനത്തിലെയത്ഭുതരഹസ്യങ്ങളടിയനു പകർന്നു തരുതിരുവേദമതിൻ ഉറവകളതിനാൽഅനേകരുണർന്നീടട്ടേനിൻവചനം എത്ര മധുരതരംഅതു തേൻകട്ടയേക്കാൾ ശ്രേഷ്ഠതരംനുകരുകിലാർക്കും മതിവരികില്ലമലർമധു നുകരും വണ്ടുപോലെ(2);- തിരുവചന…അസ്ഥികളെയെല്ലാം തുളച്ചീടുംദുഷ്ടപാശങ്ങളാകവേ മാറ്റിടുംഇഷ്ടമോടെന്നും യേശുവിന്നരികെതുഷ്ടിയായ് ജീവിതം നയിച്ചിടുവാൻ(2);- തിരുവചന…പുതുജനനം ഏകും സദ്വചനംവീഴ്ചയേതുമേയില്ലാതെ കാത്തീടുംവചനത്തിൻ സാരം സത്യമതത്രെഅടിയനതാൽ ബുദ്ധി നൽകിടുക(2);- തിരുവചന…

Read More