Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

തിരുവചനം മനനം ചെയ്തിടുകിൽ

തിരുവചനം മനനം ചെയ്തിടുകിൽഅമിതാനന്ദമനുഭവിക്കാംപരകോടി നവരത്ന ഖനിയതിലുംവിലതീരാത്ത തിരുവചനംനാഥന്‍റെ തിരുമൊഴി കേൾക്കാം-അതിൽജീവന്‍റെ പുതുവഴി കാണാംജീവിത തരു തഴച്ചനുദിനം വളരാൻവചനത്തിൽ ആഴത്തിൽ വേരുറയ്ക്കാം;- തിരു..അരിതൻ നിരകളോടെതിർക്കാൻ – ഇതുഇരുവായ്ത്തലയുള്ള വാളാംനശിക്കുന്ന ജനത്തിന് ഭോഷത്തമിവിടെവിശ്വസിക്കുന്നവർക്കെന്നും പുതുജീവൻ;- തിരു..ഇരുളിൻ പ്രവൃത്തികളകലും – ഇതുകരളിൽ മധുരിമ പകരുംതളരുമാത്മാവിനു പുനരുയിരേകുംകളങ്കങ്ങൾ കഴുകുവാൻ തുണയേകും;- തിരു…വചനം ഒഴുകിടുമവിടെ – പുതുചലനം ഏതിലും നൂനംവഴി കുഴഞ്ഞുഴലുന്ന പഥികർക്കു പാരിൽകനകദീപമായ് പ്രഭയേകും;- തിരു…

Read More 

തിരുവചനം അതു സുരവചനം

തിരുവചനം അതു സുരവചനംശുഭവചനം അതു ബഹുഗഹനംനുകരുകിലേവനുമതിമധുരംതരുമതു മനുജനു നവജനനംപഥികനു പാതയിലൊളി വിതറുംപദമിടറാസഖിയായമരുംമദമിളകാതുപദേശകരുംവദനമതിൽ പുതു കുതുകമതും;-ദാഹപശിക്കതു ശമനവുമാംമോഹപിശാചിനു മരണവുമാംദേഹി ദേഹാധികൾക്കൗഷധമാംമാമഹിമാതന ഖനിയുമതാം;-ഗുരുവരനേശുവിന്നരുൾ വചനംകരുതുകിലായതു ബഹുസുഖദംഎതിരികളേവരും എരിനരകേപൊരിയുമതാൽ മനമുരുകീദിനം;-

Read More 

തിരുനാമ കീര്‍ത്തനം പാടുവാൻ

തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ അപദാനം എപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങൾ എന്തിനു നാഥാ ഈ ജീവിതം എന്തിനു നാഥാ (2)പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന കിളികളോടൊന്നു ചേർന്നാർത്തു പാടാം (2)പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്നകുളിർ കാറ്റിൽ അലിഞ്ഞു ഞാൻ പാടാം (2);- തിരുനാമ..അകലെ ആകാശത്ത് വിരിയുന്ന താര തൻമിഴികളിൽ നോക്കി ഞാൻ ഉയര്‍ന്നു പാടാം (2)വാന മേഘങ്ങളിൽ ഒടുവിൽ നീയെത്തുമ്പോൾമാലാഖമാരൊത്ത് പാടാം (2);- തിരുനാമ..

Read More 

തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ

തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻഎന്‍റെ സ്നേഹം മാത്രമേ ഉള്ളുതിരുമുൻപിൽ യാഗമാക്കുവാൻഎന്‍റെ ഹൃദയം അർപ്പിച്ചീടുന്നു(2)ഇതുപോലില്ലൊരു ഭാഗ്യം, എന്‍റെ യേശുവിൻ സാന്നിദ്ധ്യമെഇതുപോലില്ലൊരു ആശ്വാസം,എന്‍റെ താതന്‍റെ മാർവ്വിടമേ(2)സ്വർഗ്ഗസുഖ പീഠം വെടിഞ്ഞ്,എന്നെ തേടി വന്നവനേതേജസ്സിന്‍റെ വസ്ത്രം ഉരിഞ്ഞ് തന്നെത്താൻ താഴ്ത്തിയോനെ(2)ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെതേജസ്സിന്‍റെ പൂർണ്ണനായി, ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെസ്തുതികൾക്കു യോഗ്യനായി;-കുഞ്ഞാടെ നീ അറുക്കപ്പെട്ടു,തിരുരക്തം എന്നെ വിലയ്ക്കു വാങ്ങിരാജകീയ പുരോഹിതനായ്മഹാ കരുണയാൽ തിരഞ്ഞെടുത്തു(2)ഇന്നു ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെരാജാധി രാജാവായി, ഇന്നു ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെകർത്താധി കർത്താവായ്;-

Read More 

തിരുകൃപ തന്നു നടത്തണമെന്നെ

തിരുകൃപ തന്നു നടത്തണമെന്നെതിരുഹിതം പോലെ നാഥാതിരുഹിതം പോലെയെൻ നാഥാബഹുവിധ എതിരുകൾ വളരുമിനാളിൽബലഹീനനാം ഞാൻ തളർന്നു പോകാതെ(2)ബലമെഴും കരത്താൽ താങ്ങണം എന്നെ; ബഹുലമാം കൃപയാൽ നടത്തണം നാഥാ(2);-മരുതലമേകും ദുരിതങ്ങളഖിലവുംമകുടങ്ങളാണെന്നെണ്ണി ഞാൻ വസിപ്പാൻ(2)തിരുകൃപയെന്നിൽ പകരണമനിശം;തിരുമൊഴി കേട്ടു ഞാൻ വളരുവാൻ നാഥാ(2);-പഴയ മനുഷ്യനെ ഉരിഞ്ഞു ഞാൻ കളഞ്ഞുപുതിയ മനുഷ്യനെ ഉള്ളിൽ ഞാനണിഞ്ഞു(2)ഉയിരുള്ള നാൾവരെയും ഉലകിൽ നിൻ വഴിയിൽ;ഉൺമയായ് നടപ്പാൻ വരം തരൂ നാഥാ(2);-നിൻ നാമമെന്നിൽ മഹിമപ്പെടേണംനിൻ സ്നേഹമെന്നിൽ നിറഞ്ഞു വരേണം(2)നീ എന്നിൽ വളർന്നും ഞാൻ എന്നിൽ കുറഞ്ഞും;നിന്നിൽ ഞാൻ മറഞ്ഞു മായണം […]

Read More 

തിരുക്കരത്താൽ താങ്ങി എന്നെ

തിരുക്കരത്താൽ താങ്ങി എന്നെ നെഞ്ചോടു ചേർത്തവനെ (2)കുരിശിൽ തൻ ചങ്കു തകർത്തവനെയേശു മാത്രമെൻ യേശു മാത്രംഭാരത്താൽ വലഞ്ഞിടുമ്പോൾഎൻ ചാരത്ത് വന്നീടുന്നോൻ (2)ആശ്വാസം ഏകി എന്നെനാൾ തോറും നടത്തിടുന്നു;-നീ ഇല്ലാത്തൊരു ജീവിതംഇനി ഒരു നാളും ഇല്ല നാഥാ (2)നീ ഇല്ലാതെ ഒരു നിമിഷം ഞാൻഇല്ലയെൻ പ്രാണനാഥ;-

Read More 

തിരുക്കരത്താൽ വഹിച്ചുയെന്നെ

തിരുക്കരത്താൽ വഹിച്ചു എന്നെതിരുഹിതംപോൽ നടത്തേണമേകുശവൻ കയ്യിൽ കളിമണ്ണു ഞാൻഅനുദിനം നീ പണിയേണമേനിൻവചനം ധ്യാനിക്കുമ്പോൾഎൻഹൃദയം ആശ്വസിക്കുംകൂരിരുളിൻ താഴ്വരയിൽദീപമതായ് നിൻമൊഴികൾ;-ആഴിയതിൽ ഓളങ്ങളാൽവലഞ്ഞിടുമ്പോൾ എൻ പടകിൽഎന്‍റെ പ്രിയൻ യേശുവുണ്ട്ചേർന്നിടുമേ ഭവനമതിൽ;-അവൻ നമുക്കായ് ജീവൻ നൽകിഒരുക്കിയല്ലോ വലിയ രക്ഷദൃഷ്ടികളാൽ കാണുന്നു ഞാൻസ്വർഗ്ഗകനാൻ ദേശമത്;-

Read More 

തിരുക്കരത്താൽ തിരുഹിതം പോൽ

തിരുക്കരത്താൽ തിരുഹിതം പോൽഅവനെന്നെ നടത്തീടുന്നു അനുദിനമത്ഭുതമായ്ക്ഷാമങ്ങൾ വസന്തകളേറിടിലുംദിനം ക്ഷേമമായ് അവനെന്നെ പോറ്റിടുന്നുആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു…ഭാരങ്ങളാൽ ഞാൻ തളർന്നിടുമ്പോൾ-തൻ കരം പിടിച്ചവനെന്നെ നടത്തീടുന്നുആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു…പറന്നീടാൻ മനമേറെ വെമ്പിടുന്നേഎന്‍റെ പ്രാണപ്രിയൻ മുഖം കണ്ടീടുവാൻപ്രിയനുമായ് യുഗായുഗം ഞാൻ പരലോകെ വാണീടുമേ;-തിരു…കാഹളധ്വനിയോടെ വന്നീടുമേ അവൻഎന്നെയും മേഘത്തിൽ ചേർത്തിടുവാൻആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു…

Read More 

തിരുക്കരം പിടിച്ചെന്നെ നടത്തിടും

തിരുക്കരം പിടിച്ചെന്നെ നടത്തിടും ധരിയിൽകൃപയെന്താശ്ചര്യമേ(2)നിൻ കൃപമതിയീ ധരണിയിൽ അടിയനു;ശ്രേഷ്ടമായ് എണ്ണീടുവാൻ(2)ഉറ്റവരേവരും കൈവെടിഞ്ഞിടുകിൽഏകനായ് തീർന്നിടിലും(2)മൽ സഖി നാഥൻ തൻ മാർവ്വതിൽ ചേർത്തെന്നെ;നിത്യം നടത്തിടുമേ (2);-ലോകത്തിൻ മോഹവും പാപവും ശാപവുംവിട്ടു ഞാനോടിടുമേ(2)ക്രൂശിലെൻ നാഥന്‍റെ പേരിൽ തൻ ജീവിതം;മാത്രം മതിയെനിക്ക്(2);-ഇദ്ധരെ ജീവിതം തീർന്നു എൻ നാഥനെനേരിൽ ഞാൻ കണ്ടിടുമ്പോൾ (2)ആമോദമോടെ തൻ മാർവ്വോടണഞ്ഞു ഞാൻ;പൊൻ മുഖം മുത്തിടുമേ (2);-

Read More 

തിരുച്ചെവി ചായിക്കേണമേ ദരിദ്രനാ

പല്ലവിതിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻകരച്ചിലും നീ കേട്ടിടേണമേഅനുപല്ലവിപരത്തിൻ ദൂതരിൻ പാട്ടുകൾപെരുത്ത മോദമായ് കേട്ടിടുംപെരുത്തുയർന്ന കിതേശുവേനിറഞ്ഞ സങ്കടമാകയാൽ-തിരുചരണങ്ങൾശരണമെന്നു നിൻ മുൻ വീഴുന്നേൻ-പരനേ എന്നെഒരിക്കലും നീ കൈവെടിയല്ലേ-ഓരോ ദിനവുംഇരുന്നു ഞാൻ കരഞ്ഞീടുന്നിതാതുറന്നു ഞാൻ പറഞ്ഞീടുന്നിതാഉരുക്കമുള്ള എൻ നായകാ പൊറുക്കുകെൻ പിഴയാകവേ;- തിരു…നിലവിളിക്കുന്നേൻ അടിയൻ-നീ കേൾക്കണമേ!വലിയവനാമെൻ തമ്പുരാനേ!-നിലയില്ലയ്യോ!അലയുവാൻ നിൻ അടിയനെഅകലെ ഓടിച്ചീടരുതേസ്ഥലത്തിൽ വന്നെൻ ജപത്തിനുഫലം നീ കല്പിച്ചിടണമേ;- തിരുനിനക്കു തുല്യം ദൈവങ്ങളില്ലേ-നിൻ ക്രിയയെല്ലാംനിനച്ചറിവാൻ ബുദ്ധിമാനില്ലേ-മന്നവനീശോമനസ്സലിഞ്ഞീടേണം പരാ!അനുഗ്രഹിച്ചീടേണം പരാ!അനർത്ഥ നാളായിതേ പരാ!നിനക്ക് ഭയം വീഴുന്നിതാ;- തിരു…പെരുത്തു പാപവ്യാധിയെന്നുള്ളിൽ-നിൻ നന്മകൾക്കുഒരിക്കലും ഞാൻ യോഗ്യനല്ലയോ-എൻ രക്ഷിതാവേപെരുത്ത തിന്മയാലിതാവരുത്തമുള്ളാരടിയനെനിറുത്തി […]

Read More