Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

തേടിവന്നു ദോഷിയാം എന്നെയും

തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാആണിപ്പഴുതുള്ള പാണികളാലെന്നെപ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം;-പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ നിർമ്മലതോയം നിത്യം കുടിപ്പിച്ച് പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ;-നിർത്തീടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെപളുങ്കുകടൽത്തീരത്തിരുന്നു ഞാനെന്‍റെമധുരഗാനരഥമതിലേറി ഗമിപ്പാൻ;-കുഞ്ഞാടിന്‍റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ സീയോൻ മലയിൽ സീമയറ്റാനന്ദംഎന്നിനിം ലഭിക്കുമോ മൽപ്രാണനാഥാ;-

Read More 

താതന്‍റെ മാർവ്വല്ലേ ചൂടെനിക്ക് താതന്‍റെ

താതന്‍റെ മാർവ്വല്ലേ ചൂടെനിക്ക്നാഥന്‍റെ കൈയ്യല്ലേ തണലെനിക്ക് (2)കൊതിയേറുന്നേ അരുകിൽ വരാൻതിരുപാദത്തിൽ കിടന്നീടുവാൻ(2)വൈകീടുമോ പ്രീയനേ വരാൻവൈകീടുമോ എന്നെ ചേർപ്പാൻ(2)തൃക്കൈകളിൽ ഞാൻ ധന്യനാണ്തൃപ്പാദത്തിൽ ഞാൻ സേവചെയ്യാം (2)അനവധി കഷ്ടങ്ങൾ നിരന്നീടിലുംതൃക്കൈകളിൽ ഞാൻ ധന്യനാണ് (2)ഈ മരുഭൂമിയിൽ ഏകനായ്ജീവജലത്തിനായ് കേണിടുമ്പോൾ (2)നിന്നുടെ ഹൃത്തിലെ വാത്സല്യംഎന്നുടെ ദു:ഖങ്ങൾ മാറ്റിടുന്നു(2)ആവശ്യഭാരങ്ങൾ നിറഞ്ഞീടിലുംസോദരരെന്നെ കൈവിട്ടാലും (2)ജീവിത സാഗരേ നീറിടുമ്പോൾതൃക്കൈകളിൽ ഞാൻ ധന്യനാണ് (2)

Read More 

താതന്‍റെ മാർവ്വല്ലേ ചൂടെനിക്ക്

താതന്‍റെ മാർവ്വല്ലേ ചൂടെനിക്ക്നാഥന്‍റെ കൈയ്യല്ലേ തണലെനിക്ക്കൊതിയേറുന്നേ അരുകിൽ വരാൻതിരുപാദത്തിൽ കിടന്നീടുവാൻവൈകീടുമോ പ്രീയനേ വരാൻവൈകീടുമോ എന്നെ ചേർപ്പാൻകൊതിയേറുന്നേ അരികിൽ വരാൻതിരുപാദത്തിൽ കിടന്നിടുവാൻതാതന്‍റെ മാർവ്വല്ലേ…

Read More 

തരുന്നു നിൻ കൈകളിൽ എന്നെ

തരുന്നു നിൻ കൈകളിൽ എന്നെതിരുഹിതം പോൽ പണിയണേതരുന്നു എൻ ജീവൻ മുറ്റുംതിരു സേവയ്ക്കായി മെനയണേഈ ലോകത്തിൻ ഭാരങ്ങളോഈ ലോകത്തിൻ ചങ്ങലയോനിന്നിൽ നിന്നും അകറ്റിടാതെഎന്നെ മുറ്റും പണിയണേ;-ഈ ലോകത്തിൻ മോഹങ്ങളോഈ ലോകത്തിൻ ഇമ്പങ്ങളോനിന്നിൽ നിന്നും അകറ്റിടാതെഎന്നെ മുറ്റും പണിയണേ;-

Read More 

തന്നീടുക നിൻ കൃപാവരങ്ങൾ

തന്നീടുക നിൻ കൃപാവരങ്ങൾപോരാട്ടത്തിൽ ഞാൻ തളർന്നിടാതെശത്രു തന്നുടെ തീയമ്പുകളെതൊടുത്തീടുന്നു തകർത്തീടുവാൻഭാരം പ്രയാസം ഏറും നേരത്തുംദുഃഖിതനായ് ഞാൻ തീരും നേരത്തുംമനം അറിയും അരുമനാഥൻഅരികിലുണ്ട് തളരുകില്ല;- തന്നീ…ഈശാനമൂലൻ അടിച്ചിടുമ്പോൾആശാവിഹീനൻ ഞാനയിടമ്പോൾഞാനകുന്നവൻ ഞാനകുന്നെന്നുഇമ്പമാം ശബ്ദം പിമ്പിൽ കേട്ടിടും;- തന്നീ…ജീവകിരീടം തൻ കയ്യിലുള്ളോൻജീവപുസ്തകം തുറന്നീടുമേജീവിതശുദ്ധി പാലിച്ചവൻ തൻചാരത്തണഞ്ഞു മോദിച്ചീടുമേ;- തന്നീ…തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾനമ്മൾ കണ്ണുനീർ തുടച്ചിടും നാൾഎന്നു കാണുമോ എന്നു സാദ്ധ്യമോഅന്നു തീരുമെൻ പാരിൻ ദുരിതം;- തന്നീ…

Read More 

തന്നെ സ്നേഹിക്കുന്ന വർക്കായ് നാഥൻ

തന്നെ സ്നേഹിക്കുന്നവർക്കായി നാഥൻ കരുതുന്നത് കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഒരു ഹൃത്തിലും തോന്നിട്ടില്ലപരനെ നിൻ കൃപ മതിയെ പ്രതികൂലകാറ്റുകൾ അടിച്ചീടുമ്പോൾനിലം പരിചാകാതെ നിരാശയകറ്റി നിരുപമ സ്നേഹം നാഥൻ തന്നുവല്ലോപരിശോധന വേളകളിൽസ്വന്ത ജനങ്ങൾ നമ്മെ ദുഷിച്ചീടുമ്പോൾ മുഴങ്കാൽ മടക്കും തിരു സന്നിധിയിൽപുതുവഴി തുറന്നീടും നാഥൻ എനിക്കായ്

Read More 

താങ്ങുവാനായ് ആരുമെ

താങ്ങുവാനായ് ആരുമെഎനിക്കില്ലയെന്നാലുംഏറ്റം ചാരെ യേശു എൻസഹായമായ് വരുംഇല്ല, നിരാശ ഇല്ലിനിഎനിക്കേശു ഉള്ളതാൽമാർഗ്ഗമൊന്നും മുന്നിലായ്കാണാതെ വന്നാലുംചെങ്കടൽ പിളർന്നവൻവൻ പാത തുറന്നിടും;-കണ്ണുനീരിൻ താഴ്വരെആശ്വാസം തേടുമ്പോൾമൃത്യവെ ജയിച്ചവൻആശ്വാസമായ് വരും;-തോൽവി ഏറ്റു മാറുവാൻവൻ പ്രേരണ വന്നാൽവിജയ വീരനാം യേശുവിൽഎൻ ജയം സുനിശ്ചിതം;-

Read More 

താങ്ങും കരങ്ങളുണ്ട് നിന്‍റെ ഹൃദയം

താങ്ങും കരങ്ങൾ ഉണ്ട്നിന്‍റെ ഹൃദയം തകരുമ്പോൾശാശ്വതപാറ യേശു പുതജീവൻ പകർന്നിടും (2)ഭാരം വലിയതോ-നുകം താങ്ങുവാൻ കഠിനമോ (2)സ്നേഹിതർ ദുഷിക്കുന്നോ;-കണ്ണുനീരിൻ താഴ്വരകൾ-അതിഘോരമാം മേടുകളും (2)മരണത്തിൻ കൂരിരുളിൽ;-കാൽവറി മലമുകളിൽ കൊടും-കാരിരുമ്പാണിക ളിൽ (2)തിരുരക്തം ചൊരിഞ്ഞവനിൽ;-

Read More 

താങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾ

താങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾകാണും സ്നേഹിതർ എല്ലാം അകന്നിടുമ്പോൾതാങ്ങായ് മാറും എൻ പ്രാണനാഥൻചാരും നാഥന്‍റെ മാർവ്വിടത്തിൽയേശുവേ നീയെന്നാശ്രയംനാഥനെ എൻ ആശ്രയംനീയെൻ ബലവും കോട്ടയുംഅന്ത്യത്തോളം നടത്തിടുംരോഗദുഖങ്ങൾ എല്ലാം ഏറിടുമ്പോൾകഷ്ടനഷ്ടങ്ങൾ എല്ലാം പെരുകിടുമ്പോൾക്രൂശിൻ സ്നേഹത്താൽ നേരിടും ഞാൻ കൃപ ബലത്താൽ എന്നും ജയിച്ചിടുമേ;-കാറ്റും കോളും എല്ലാ തിരമാലയുംക്ഷാമ ഭൂകമ്പങ്ങൾ മഹാ വ്യാധിയുംതകർത്തിടില്ല എന്‍റെ സ്വർഗ്ഗ ഗേഹംനാഥൻ നൽകിടും എന്നും നിത്യതയിൽ;-

Read More 

തൻ നിത്യ സ്നേഹത്താൽ നാഥൻ

തൻ നിത്യ സ്നേഹത്താൽ നാഥൻഅന്തമില്ലാത്തൊരു ഭാഗ്യത്തെഎന്നേക്കുമായ് നമുക്കു നൽകിഹാ! എത്ര മോദം നിൻ ജീവിതംദൈവത്തിന്‍റെ പൈതലേകണ്ണുനീരെല്ലാം തുടച്ചീടുംആ നാളിലെന്തു സന്തോഷംലോക ദുഃഖങ്ങളേറിടുമ്പോൾആശ്വാസമേകുന്ന തൻ കരങ്ങൾകൊണ്ടു നിന്നെ തലോടീടുംദുഃഖം പ്രയാസമാകെ നീങ്ങിപോംതൻ ക്രൂശിനെ നീ ധ്യാനിക്കുമ്പോൾ;- ഹാ!…നിൻ ജീവിതക്കപ്പലിതാലോകമാകുന്ന വൻ സമുദ്രത്തിൽകൂടി മുമ്പോട്ടു പായുന്നുസ്വർഗ്ഗീയ തുറമുഖത്തെത്തിടുമ്പോൾനായകൻ നിന്നെ സ്വീകരിക്കും;- ഹാ!…ശത്രുക്കളാരുമില്ലാത്ത വീട്ടിൽപളുങ്കുനദി പ്രവഹിക്കും തീരത്തിൽനിശ്ചയമായ് നീ ആനന്ദിക്കുംഈ ലോകത്തിന്‍റെ എല്ലാ മോഹങ്ങളുംഎന്നേയ്ക്കുമായ് നീ പരിത്യജിക്കും;- ഹാ!…

Read More