Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായി

സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായിമരുഭൂപ്രയാണം തീർന്നിടാറായ്(2)എൻ കണ്ണുകളാനുദിനം കൊതിച്ചീടുന്നേമേഘാരൂഡനായ് വരുമെന്‍റെ പ്രിയനേ കാണാൻ(2)കണ്ണുകൾ കാണാത്ത കുരുടർകാതുകൾ കേൾക്കാത്ത ചെകിടർ(2)ആഘോഷാരവത്താൽ കർത്തനെ വാഴ്ത്തിടുംആനന്ദാഗീതങ്ങൾ പാടീടും;-കാഹളങ്ങൾ മുഴങ്ങീടുമ്പോൾവിശുദ്ധരുയിർത്തു പറക്കും(2)കണ്ണിമെയ്ക്കും നേരം കാന്തനുമായ് ചേരുംകണ്ണീരില്ലാത്ത വീടതിൽ(2);-പുതിയൊരാവകാശം ഭൂമിയിലുംവൃതന്മാർക്കു സ്വർഗ്ഗേ ലഭിക്കും(2)കൺകൾ കാണാത്തതും ചിന്തിച്ചീടാത്തതുംഅന്നു പ്രാപിച്ചീടും വിശുദ്ധർ(2);-

Read More 

സ്വർഗ്ഗീയ ദൂതരാം സേനകൾ

സ്വർഗ്ഗീയദൂതരാം സേനകൾയാവരുംനിത്യനാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നുരണ്ടു ചിറകിനാൽ പാദവുംരണ്ടിനാൽ മുഖവും മൂടിക്കൊണ്ടുരണ്ടുകൊണ്ടങ്ങുപറന്നുസാറാഫുകൾ നിത്യം സ്തുതിച്ചിടുന്നു:-ഉർവ്വിയിൽ നാഥനാം ദേവനവനുടെദിവ്യമഹത്വം കൊണ്ടുസർവ്വകാലത്തിലുംപൂരിച്ചിടുന്നതിശോഭനമായിഹത്തിൽ;-സകല ജീവികൾക്കുടയവ-നായുള്ളതാതനാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-അഖില സൃഷ്ടിയിൻ ശാപങ്ങൾപോക്കിയ സൂനുവാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-ആശ്വാസപ്രദനായ് ആനന്ദമേകുന്നആത്മാവാം യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-സൃഷ്ടിച്ചു രക്ഷിച്ചു പാലിച്ചിടുന്നൊരു ത്രിയേക യാഹിനെശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-

Read More 

സ്വർഗ്ഗീയ ഭവനമാണെൻ വാഞ്ചയും

സ്വർഗ്ഗീയ ഭവനമാണെൻവാഞ്ചയും പ്രത്യാശയുംഎന്നേശു വീണ്ടും വരുംഎന്നേയും ചേർത്തിടുവാൻകാഹളം വാനിൽ മുഴങ്ങിടുമ്പോൾകർത്താവിൻ മൃതരെല്ലാം ഉയർത്തീടുമേവെൺ നിലയങ്കി ധരിച്ചവരായവർഹല്ലേലുയ്യാ ഗീതം പാടീടുമെലോകത്തിൻ രക്ഷയ്ക്കായറുക്കപ്പെട്ടകുഞ്ഞാട്ടിൻ ദർശനം കണ്ടിടുമ്പോൾവർണ്ണക്കിരീടങ്ങൾ താഴെവെച്ചാദരാൽവന്ദനം ചെയ്യും ഞാൻ രക്ഷകനെനാഥന്‍റെ സന്നിധൗ പൂകിടുമ്പോൾജീവകിരീടം അണിയിച്ചീടുംജീവ ജല നദിക്കരികെ നില്ക്കും ആജീവ വൃക്ഷത്തിൻ ഫലം ഭുജിക്കും

Read More 

സ്വർഗ്ഗീയ ഭവനം നിത്യമായ ഭവനം

സ്വർഗ്ഗീയ ഭവനം നിത്യമായ ഭവനംഒരുങ്ങുന്നുണ്ട് സ്വർഗ്ഗരാജ്യത്തിൽഭൗമികമല്ല അത് നശ്വരമല്ലകൈപ്പണിയല്ലാത്ത ഭവനമുണ്ട് സ്വർഗ്ഗത്തിൽപോകാം സ്വർഗ്ഗരാജ്യത്തിൽചേരാം ദൈവരാജ്യത്തിൽനിത്യനായ യേശുവോട് ചേർന്നുവാഴുവാൻശുദ്ധരൊത്തുപാടി മോദമായി വാഴുവാൻകർത്തൃകാഹളം വാനമേഘത്തിൽകേട്ടിടുവാൻ കാലമായല്ലോഒത്തുചേർന്നിടും നാം ക്രിസ്തുവിനോട്നിത്യനിത്യയുഗങ്ങൾ വാഴും ദൈവഭവനത്തിൽ;-ദൈവനിവാസം മനുഷ്യരോടൊത്ത്വാസമരുളും സ്വർഗ്ഗഭവനത്തിൽകഷ്ടതയില്ല അങ്ങ് ദുഃഖവുമില്ലക്രിസ്തുതന്നെ ദൈവമായ് തൻജനത്തോട്;-തൻവിശുദ്ധന്മാർ സീയോൻപുരിയതിൽവന്നുചേരും കാലമതിങ്കൽദൂതതുല്യരായ് നാം ആരാധിച്ചിടുംഹല്ലേലുയ്യാ ഗീതം പാടി ആഭവനത്തിൽ;-

Read More 

സ്വർഗ്ഗവാതിൽ നാഥൻ തുറന്നു

സ്വർഗ്ഗവാതിൽ നാഥൻ തുറന്നുയേശു വേഗം വന്നീടും(2)വാനമേഘ പ്രിയൻ വരുന്നുകോടാ കോടി ദൂതരുമായി(2)ചൂളപോലെ കത്തീടും നാളിൽദുഷ്ടന്മാരെ അവൻ ദഹിപ്പിച്ചിടുംദൈവത്തിൻ ഭക്തർ യഹോവ തന്നിൽസന്തോഷത്തോടെ ഉല്ലസിച്ചീടുംഉണർന്നീടുക ദൈവജനമേഉയർത്തീടുക ജയത്തിൻ കൊടികൾഉന്നതനെ നാം സ്വീകരിച്ചീടുവാൻഉത്സുകരായി ഉണരൂ വേഗംകാഹളങ്ങൾ മുഴങ്ങീടുവാൻകാലമേറ്റം ആസന്നമായികാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെ പോൽ പറന്നുയരും

Read More 

സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേ

സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നതാം നാഥാനുറുങ്ങിയോ നീ പാതകർക്കായ് ജീവന്‍റെ അപ്പംഗോതമ്പുമണി നിലത്തു വീണു ചാകുന്നില്ലെങ്കിൽ ശൂന്യം പിടിച്ചെടുത്തു മനുഷ്യപുത്രനെ പൂവനത്തിൽ നിന്നുംകൽത്തളത്തിലെ കളത്തിലിട്ടവർ ചവട്ടി മെതിച്ചു ഗോതമ്പു പോൽഒന്നു കുറയെ നാൽപ്പതു വട്ടം വീശി അടിച്ചവർഗത്സമന മുതൽ കാൽവറി വരെ പൊടിഞ്ഞു കുഴഞ്ഞ മാവു പോൽദൈവ ക്രോധ തീയിൽ വെന്ത ജീവന്‍റെ അപ്പംപൂർണ്ണ നഗ്നനായ് തൂങ്ങുന്നു ഇവൻ നമ്മെ സമ്പൂർണ്ണരാക്കുവാൻഉരിഞ്ഞെടുത്തവർ പകുത്തെടുത്തു ഉടുതുണി പോലുംചങ്കുചാരിയിരുന്നവർ പിന്നെ ശങ്കയില്ലാതെ തള്ളിയപ്പോൾകുന്തം കൊണ്ടാ ചങ്കിനെക്കാൾ ഏറ്റം നൊന്ത വൻസ്വർഗ്ഗത്തിൽ […]

Read More 

സ്വർഗ്ഗത്തിൽ നിന്നു വരും ദൈവ

സ്വർഗ്ഗത്തിൽ നിന്നു വരും ദൈവകൂടാരം പുതുവാന ഭൂമിയതിൽ പുതുശാലേം നഗരം ഞാനവിടെ പാടിടും സ്തോത്രഗീതങ്ങൾ രത്നങ്ങൾ വൈഡൂര്യക്കല്ലുകൾ കൊണ്ട് നിർമ്മിതമാണീ നഗരം പുത്തനെരൂശലേംജ്യോതിർമയം മോഹനം ഈ പൊൻനഗരംകുഞ്ഞാട്ടിൻ ശോഭയതാൽ മിന്നിടും നാട്ടിൽ ജീവനദിക്കിരുകരയും ജീവതരുവുണ്ട്പുതുകനികൾ ഏകിടും പുതുമാസം തോറുംദൈവം താൻ ദൈവമായ് കണ്ണീർ തുടയ്ക്കും കഷ്ടതയും മുറവിളിയും മൃത്യുവുമില്ലവിടെ പാപമവിടില്ലല്ലോ സാത്താനില്ലല്ലോ

Read More 

സ്വർഗ്ഗത്തിൽ നിക്ഷേപം ശേഖരിക്കും

സ്വർഗ്ഗത്തിൽ നിക്ഷേപം ശേഖരിക്കും സാധുവോടീവിധമായിരിക്കും സർവ്വേശൻ ചൊല്ലുവതെല്ലായ്പോഴും എൻകണ്ണിനാൽ നിന്നെ ഞാൻ നടത്തും നാനാ പരീക്ഷകൾ വന്നിടുമ്പോൾ പാലകന്മാർ പറന്നോടിടുമ്പോൾനാദമിതു ചെവി പൂകിടട്ടെ എൻകണ്ണിനാൽ നിന്നെ ഞാൻ നടത്തും ഭൗമികമായ നിന്നാശയെല്ലാം കാലമാം കല്ലറ പൂകിടുമ്പോൾ പിന്നെയുമീ വാക്കു ധൈര്യമേകും എൻ കണ്ണിനാൽ നിന്നെ ഞാൻ നടത്തും കള്ളൻ തുരുമ്പും പുഴുവിവയാൽ കൊള്ളയാകാതുള്ള നിൻമുതൽ നീ സ്വർഗ്ഗമഹത്ത്വത്തിൽ കണ്ടിടുമ്പോളെൻ നടത്തിപ്പുകൾ ബോദ്ധ്യമാകും

Read More 

സ്വർഗ്ഗത്തേക്കാൾ ഉന്നതനാകും

സ്വർഗ്ഗത്തേക്കാൾ ഉന്നതനാകും കർത്താവാം ക്രിസ്തേശുരാജരാജൻ ദൈവകുമാരൻ മനുഷ്യനായ് ജനിച്ചു1.മനുഷ്യജന്മം എടുപ്പാനായ് യരുശലേമിൻ ബേത്ലേഹേമിൽമറിയയിൻ മകനായ് പിറന്നുദൈവകുഞ്ഞാടായവൻ പിറന്നുഒരുആട്ടിൻ തൊഴുത്തതിൽ കിടന്നു… ഇമ്മാനുവേൽഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ2.ക്രിസ്തുരാജൻ ജനിച്ചപ്പോൾ ഒരു നക്ഷത്രം ഉദിച്ചുവല്ലോനമ്മുടെ ഇരുളാം ഹൃദയത്തിലുംവെളിച്ചമാം മശിഹാ ഉദിക്കട്ടെഇന്നു വെളിച്ചമായി മശിഹാ ജനിക്കട്ടെ…ഇമ്മാനുവേൽഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ

Read More 

സ്വർഗ്ഗതാതാ അൻപിൻ രൂപാ നിന്നെ

സ്വർഗ്ഗതാതാ അൻപിൻ രൂപാനിന്നെ വന്ദിക്കുന്നു ഞാൻയേശുനാഥാ കൃപയിൻ ദേവാനിന്നെ വന്ദിക്കുന്നു ഞാൻശുദ്ധാത്മാവേ സൽഗുരുവേനിന്നെ വന്ദിക്കുന്നു ഞാൻത്രിയേകനേ മൽപ്രിയനെവന്ദനം പ്രഭോ മുദാഏകസുതനെയെനിക്കായ് ക്രൂശിൽപാപയാഗമാക്കുവാൻശത്രുവായിരുന്നെന്നെ താവകമിത്രമാക്കിത്തീർക്കുവാൻഎത്ര വലിയ സ്നേഹം കാട്ടിതാതാ നീയീ പാപിമേൽനന്ദിയോടെ ഭക്തിയോടെവീണു വണങ്ങുന്നു ഞാൻപാപശാപ ദോഷങ്ങളിൽനശ്വരമാം പാതയിൽനിന്നെ വിട്ടകന്നു ചെന്ന ദോഷിയെന്നെ നേടുവാൻസ്വർഗ്ഗം വിട്ടീപ്പാരിൽ വന്നദേവ സുതാ വന്ദനംസ്തുതിയും ബലവും മാനമെല്ലാംസ്വീകരിപ്പാൻ യോഗ്യൻ നീഎന്നും നിന്‍റെ മന്ദിരമായ്എന്നിൽ വാസം ചെയ്തിടുംവീണിടാതെ കൃപയിലെന്നെകാവൽ ചെയ്യും വല്ലഭാസത്യവഴിയിലെന്നെ നയിക്കുംശുദ്ധാത്മാവേ വന്ദനംസത്യത്തിലും ആത്മാവിലുംആരാധിക്കുന്നിന്നു ഞാൻ

Read More