Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സ്വർഗ്ഗ പിതാവേ നിൻ പ്രിയ

സ്വർഗ്ഗ പിതാവേ നിൻ പ്രിയ സൂതരായ് ധരണിയിൽ മരുവതിനായ്ദാസരിലേകുക വൻ കൃപപാരം ആത്മവരം ചൊരികനിൻ കൃപയെന്യേ ഒരു നിമിഷവുമീ ധരയിൽ മേവിടാൻ(2)ആവതില്ലെയെങ്ങൾക്കഭയമൊന്നേ തിരുസന്നിധി യേശുപരാ(2);- സ്വർഗ്ഗ…ഇരുളാർന്നിടങ്ങളിൽ ഇത്തിരിവെട്ടം ചൊരിയാൻ കൃപയരുളു(2)സുവിശേഷത്തിൻ കൈത്തിരിയായ് തിരു സാക്ഷികളായിടുവാൻ(2);- സ്വർഗ്ഗ…തിരുവചനത്തിൻ പൊരുളറിഞ്ഞുഴിയിൽ തവഹിതമനുസരിപ്പാൻ(2)നിൻ പദതാരിണ പിൻഗമിപ്പാൻ ദിവ്യദീപ്തിയാൽ നയിക്കണമെ(2);- സ്വർഗ്ഗ…സ്നേഹവും സഹനവും കരുണയുമേന്തി സഹജരിൽ കനിവേകാൻ(2)നിൻ ദിവ്യദാനങ്ങൾ പങ്കിടുവാൻ സ്നേഹ പാത്രങ്ങളാക്കീടുക(2);- സ്വർഗ്ഗ…

Read More 

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടുംസ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നുഇന്നു മന്നിതിൽ സീയോൻ യാത്രയിൽഎന്നും ഖിന്നതമാത്രം എന്നു വന്നു നീയെന്നെ ചേർക്കുമോഅന്നേ തീരൂ വേദനകൾ;- സ്വർഗ്ഗ…മരുഭൂമിയിൽ തളരാതെ ഞാൻമരുവുന്നു നിൻ കൃപയാൽഒരു നാളും നീ പിരിയാതെന്നെകരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ…നല്ല നാഥനേ! നിനക്കായി ഞാൻവേല ചെയ്യും അന്ത്യം വരെഅല്ലൽ തീർന്നു നിൻ സവിധേ വരാ-തില്ല പാരിൽ വിശ്രമവും;- സ്വർഗ്ഗ…കർത്തൃകാഹളം വാനിൽ കേൾക്കുവാൻകാലമായില്ലേ പ്രിയനേആശയേറുന്നേ നിന്നെ കാണുവാൻആമേൻ യേശുവേ വരണേ;- സ്വർഗ്ഗ…

Read More 

സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന

സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്നദൈവസ്നേഹത്തിൻ ആഴം കാണുന്നു ഞാൻമറുവിലയായ് പ്രാണൻ നൽകിയഎന്നെ നേടിയ മഹൽ സ്നേഹംയേശുവേ ഈ എൻ ജീവിതംപൂർണ്ണമായ് നിൻ കരങ്ങളിൽതരുന്നു പ്രിയനേഎനിക്കില്ലവകാശമൊന്നുംപാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലുംഉള്ളം നീറി നീ എന്നെ തേടി വന്നുകണ്ടെത്തി എന്നെ മാറോടണച്ചുപാപം ക്ഷമിച്ചു, സ്വീകരിച്ചുക്രൂശും വഹിച്ചു മലമേൽ നടന്നരാജഘോഷയാത്രയതെനിക്കു വേണ്ടിമുള്‍കിരീടം നിൻ പൊൻകിരീടമായ്മരക്കുരിശോ സിംഹസനമായി

Read More 

സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കു

സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം അതിൻ ഭാഗ്യമോർക്കുന്തോറുമെനിക്കാശയേറുന്നേ!പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി-ക്കെപ്പോഴെന്‍റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാംമുമ്പേ മുമ്പേ പോയിടു ന്നോർ ഭാഗ്യമുള്ളവർ മന്നി-ലുള്ള കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർലോകസംബന്ധഭവനം വിട്ടുപോയെന്നാൽ മോക്ഷേകൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോരണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ-വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്‍റെമംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ?പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ-ശീഘ്രം എത്തും പറന്നെന്‍റെ മണവാളൻ സന്നിധൗ

Read More 

സ്വന്തമെന്നു പറയാൻ ഒന്നുമില്ല

സ്വന്തമെന്നു പറയാൻ ഒന്നുമില്ല എനിക്ക് ഇന്നു കാണുന്നതെല്ലാം നിന്‍റെ ദാനമല്ലേ (2)നീ തന്നതാണെന്‍റെ ജീവിതം നീ മാത്രമാണെന്‍റെ ജീവിതം നിനക്കായി മാത്രം ഞാൻ നൽകിടും യേശുവേ (2)യോഗ്യനല്ല എന്ന് തള്ളിക്കളഞ്ഞ നേരം കഴിവതില്ല എന്ന് പരിഹസ്സിച്ച നേരം (2)നീ തന്നതാണെന്‍റെ യോഗ്യത നീ തന്നതാണെന്‍റെ കഴിവുകൾ നിനക്കായി മാത്രം ഞാൻ നൽകിടും യേശുവേ (2)യേശുവിന്‍റെ സ്നേഹം ഇന്നുമെന്നേ നിറുത്തി യേശുവിന്‍റെ സ്നേഹം എന്നുമെന്നെ നിറുത്തും (2)ഞാൻ ഒന്നുമല്ലന്‍റെ യേശുവേ എനിക്കൊന്നും പുകഴുവാൻ ഇല്ലയേ യേശു തന്നതാണെന്‍റെ ജീവിതം […]

Read More 

സ്വന്തമായൊരു ദേശമുണ്ട്

സ്വന്തമായൊരു ദേശമുണ്ട്സ്വന്തമായൊരു ഗേഹമുണ്ട്കൈപ്പണിയല്ലാത്ത ഭവനംനിത്യമായൊരു വാസസ്ഥലംചേരും നാം വേഗത്തിൽകർത്തൻ സവിധേപാർക്കും നാം എന്നാളുംതന്നോടു കൂടെന്നുംഎനിക്കായിട്ടൊരു ഭവനംസ്വർഗ്ഗത്തിൽ കർത്താവൊരുക്കുണ്ട്നവ യെരുശലേം പട്ടണംരമ്യ ഹർമ്മ്യങ്ങളാൽ ശോഭനം;-മർത്യമായതെല്ലാം മാറിപ്പോംഅമർത്യമായതു ധരിക്കുംമരണം നീങ്ങി ജയാളിയായ്കർത്തനോടൊത്തു വിശ്രമിക്കും;-കർത്താവ് വാനിൽ വന്നിടുമ്പോൾഞാനും ആ കൂട്ടത്തിൽ കാണുമേഎത്രയോ സന്തോഷം മേഘത്തിൽശുദ്ധന്മാരൊന്നിക്കും അന്നാളിൽ;-

Read More 

സ്വന്തമായൊന്നുമേ ഇല്ലെനിക്കി മന്നിൽ

സ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽസന്തതം സഖിയായ് എന്നേശുമാത്രംസ്വന്തകണ്ണാൽ അന്ന് കണ്ടിടുമേ ഞാൻസ്വർഗ്ഗ സീയോൻ പുരം എൻ ഭവനംവർണ്ണിക്കാനാവില്ലേ എൻ നാവിനാൽഎണ്ണി തീർത്തീടുവാൻ ആർക്കായിടുംവിണ്ണിലെനിക്കായ് താതനൊരുക്കുംകണ്ണീരില്ലാ പുരത്തിൻ വൻ മഹിമാവിശ്വാസകൺകളാൽ കാണുന്നു ഞാൻആശ്വാസമേകിടും സ്വർഗ്ഗസീയോൻഈശനോടൊത്തു ഞാൻ നിത്യയുഗം വാഴുംആശിക്കുന്നെന്നുള്ളം അത്യധികം;- വർണ്ണി…ഈ ലോക സന്തോഷം നശ്വരമാകിലുംഈശനൊരുക്കും ശാശ്വതാനന്ദംഇഹത്തിലെ ദുഃഖവും അല്പനേരംമഹത്വത്തിൻ വാസമോ നിത്യകാലം;- വർണ്ണി…

Read More 

സ്വന്തം നിനക്കിനി ഞാൻ യേശുദേവാ

സ്വന്തം നിനക്കിനി ഞാൻ യേശുദേവാ! പാപ ബന്ധം നീക്കെന്നിൽ നിന്നെൻ പ്രിയനാഥാ!സന്തോഷമെന്നു പേയിൻ വഴി നടന്നെൻ-അതുചതിവെന്നുണർന്നു നിന്നോ-ടടുത്തു വന്നേൻഇമ്പം പാപം തരുമെ-ന്നറിഞ്ഞു ചെയ്തേൻ-അതുഏറെ തുമ്പം തന്നതാൽ ഭയന്നു വന്നേൻലോകം തുണെക്കുമെന്നു ചേർന്നിരുന്നേൻ-അതിൽഒട്ടും സ്ഥിരതയില്ലാഞ്ഞോടിവന്നേൻകായം ബലം സുഖവും കരുത്തിൽ വെച്ചേൻ-ഇതിൻകാഴ്ചയനിത്യമെന്നി-താവരുന്നേൻദേഹം ജീവനും നിന്മുൻ കാഴ്ചവെച്ചേൻ- ഇനിചെയ്‌വേൻ നിന്തിരുമനം പോലെ എന്നുംശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേൻ-തിരുസന്തോഷം നേടുവാൻ ഞാൻ അടുത്തു വന്നേൻതാങ്ങി നടത്തേണം എൻ കർത്താവേ-പാരംതളർന്നിതാ വന്നീടുന്നേൻ ദയവാനേ

Read More 

സ്വന്ത രക്തത്തെ ഊറ്റിതന്നവൻ

സ്വന്ത രക്തത്തെ ഊറ്റിതന്നവൻസ്വന്തമായോരെ ചേർത്തുകൊള്ളുവാൻസ്വർണ്ണശോഭയാം കീരിടമേന്തിസ്വർഗ്ഗത്തിൻ നിന്നെഴുന്നെള്ളാറായ്പതറില്ല പതറില്ല പ്രതികൂലത്തിരകണ്ട്കലങ്ങില്ല കലങ്ങില്ല ഫറവോനിൻ സൈന്യം കണ്ട് കാഹളത്താൽ തകർത്തിടും യരീഹോവിൻ മതിൽ കെട്ട് ഉയർത്തിടും ജയക്കൊടി ഉയരത്തിലുള്ളവൻഅഗ്നി സർപ്പങ്ങൾ വെളിപ്പെട്ടാലും അഗ്നി നടുവിൽ ഞാൻ നടന്നെന്നാലും അഗ്നി രഥങ്ങളിൽ നടുവിലായ് കർത്താവെനിക്കായ് വന്നിറങ്ങീടുമേ;-ശക്തി നൽകുകെന്നേശു നാഥാ ശത്രു സാത്താനോടെതീർത്തിടുവാൻശക്തനാക്ക നിൻ ആത്മാവിനാൽശക്തമായ് നിൻ സേവചെയ്യാൻ;-

Read More 

സുവിശേഷത്തിന്‍റെ മാറ്റൊലികൾ

സുവിശേഷത്തിന്‍റെ മാറ്റൊലികൾമന്നിതിലെങ്ങും മുഴങ്ങിടട്ടെരാജ്യത്തിൻ വിളംബരം ശ്രവിച്ചിടുവാൻരാപ്പകലെന്യേ നാം ഘോഷിച്ചിടാംഹല്ലേലുയ്യാ (2) എന്നെല്ലാരും പാടിടുവാൻഹല്ലേലൂയ്യാ (2) ആമോദമായ് വാണിടട്ടെസ്വാതന്ത്ര്യകാംക്ഷയിൻ പോരാട്ടങ്ങൾപാരിതിലെങ്ങും ഉയർന്നിടുമ്പോൾദൈവിക നീതിയിൻ മാനങ്ങളെവൈകിടാതുയർത്തുക ലോകമെങ്ങും;- ഹല്ലേ…നന്മയിൻ പോരാട്ടരംഗങ്ങളിൽദൈവിക രാജ്യത്തിൻ സന്ദേശംഏവരും ചേർന്നെങ്ങും ഘോഷിച്ചിടാൻപീഡിതരോടു നാം ചേർന്നുനിൽക്ക;- ഹല്ലേ…ബദ്ധന്മാർ വിടുതലും സ്വാതന്ത്ര്യവുംപീഡിതർക്കെല്ലാം മോചനവുംഏവരും സുവാർത്ത കേട്ടിടുവാൻഏകമായ് അഭിഷിക്തരായിടേണം;- ഹല്ലേ…

Read More