Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സുവിശേഷം മാ സന്തോഷം പാരിൽ

സുവിശേഷം മാ സന്തോഷം പാരിൽഎല്ലാ നരർക്കുംസുവിശേഷം മാ വിശേഷം വിശ്വസിക്കുന്നവർക്ക്ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻപാർത്തലത്തിൻ കൗതുകങ്ങൾക്കൊന്നിനും ശക്തിയില്ലെഅടിമകൾക്കു സ്വാതന്ത്യം നൊടിക്കുളളിൽ വരുത്തികൊടുത്തിടുന്നനുദിനം സുവിശേഷം ജയമായ്ഇത്രശക്തി ഇത്രശക്തി ഇത്രശക്തി നടത്താൻചകവർത്തി ശക്തികൾക്ക് ഒന്നിനും ശക്തിയില്ലെമരണ ഭീതിയെ നീക്കി പരമാനന്ദമേകിതാരുവാനായ് കരുത്തുണ്ടി സുവിശേഷത്തിനേറ്റംഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻമർത്ത്യവംശ ചടങ്ങുകൾക്കൊന്നിനും ശക്തിയില്ലെസുവിശേഷം ഭൂവിയെല്ലാം പുതുക്കുന്നത്ഭുതമായ്ഭവന ജീവിതം നന്നാക്കീടുന്നു മാജയമായ് ഇത്രമാറ്റം ഇത്രമാറ്റം ഇത്രമാറ്റം വരുത്താൻപാർത്തലത്തിൽ ഭരണങ്ങൾക്കൊന്നിനും ശക്തിയില്ലെഅരുണൻ തൻ കിരണത്താൽ വെളിച്ചം നൽകീടുമ്പോൽനരരിൻ മാനസത്തിന്‍റെ ഇരുൾമാറ്റും വചനംഇത്രജാതിസ്സ് ഇത്രജോതിസ്സ് ഇത്രജോതിസ്സ് തരുവാൻപാർത്തലത്തിൽ […]

Read More 

സുന്ദര രുപാ നാഥാ പാവന ദേവ സുതാ

സുന്ദര രുപാ നാഥാ പാവന ദേവ സുതാപാപിയാം എന്നെയും സ്നേഹിച്ചോ1.പാപത്തിൽ പിറന്നോരെന്നെ പാവനൻ ആക്കുവാൻ നിൻപാവന ശരീരം നീ ഏൽപിച്ചോ ദുഷ്ടർ കൈയിൽഎൻ പാപം ഏറ്റെടുത്തു നിത്യമരണം ഏറ്റുദൈവപിതാവു നിന്നെ കൈവിട്ടു ക്രൂശതിന്മേൽവൈരിയിൻ തല നിത്യം തല്ലിത്തകർത്തുമരണത്തെയും ജയിച്ചു ഉയിർത്തു ജീവിക്കും2.ഭോഷനും ബലഹീനനും നികൃഷ്ടനും കുലഹീനനുംഏതുമില്ലാത്തതുമാം എന്നെയും തിരഞ്ഞെടുത്തുപുറജാതി വർഗ്ഗവും ശത്രുജനവുമായിദൈവത്തെ കോപിപ്പിച്ച എന്നെ നിൻ പുത്രനാക്കിതീർത്ത സ്നേഹം ഓർത്തുകൊണ്ട്സ്തുതിക്കും നിന്നെ എന്‍റെ ആയുസ്സെല്ലാം ഞാൻ3.വെണ്മയും ചൂവപ്പുമുള്ള സർവ്വാംഗസുന്ദരനുംപതിനായിരംപേരിൽ അതിശ്രേഷ്ഠനുമാം നിന്നെനേരിൽ കണ്ടീടുവാൻ മുത്തിടാൻ പൊന്നു പാദംഎന്നു […]

Read More 

സുന്ദര രൂപനേ ജനകോടിയിൻ രാജാവേ

സുന്ദര രൂപനേ ജനകോടിയിൻ രാജാവേ എന്നു നീ വന്നിടും എന്നെ ചേർക്കുവാൻ താമസമെന്തേ കാന്താ കാലം തികഞ്ഞില്ലേ എൻ കണ്ണുകൾ മങ്ങുന്നേ കാന്ത നീ വന്നാലും ഭീതിയിൻ ഉലകിൽ ഞാനലയുമ്പോൾ ശാന്തിയിൻ ദീപമായ് നീ വരുമെ ഇരുട്ടുള്ള ഈ വീട്ടിൽ ഏറെനാൾ പാർക്കാനിടയാകാതെ പ്രഭുവേ നീ വന്നാലും;- സുന്ദര രൂപനെ…കൂരിരുൾ ഭൂമിയെ നടക്കുമ്പോൾ എന്മനം നിൻ ശോഭയിൽ മുഴുകീടുമേ വീട്ടിലെത്താൻ നീയെന്നിൽ തന്നീടും പ്രത്യാശ ഓർക്കുമ്പോൾ എൻ പാദം തുള്ളുന്നെ വീട്ടിലെത്താൻകാന്താ നീ വന്നാലും;- സുന്ദര രൂപനെ… […]

Read More 

സുന്ദര രക്ഷകനെ

സുന്ദര രക്ഷകനേ! എനിക്കാനന്ദ കാരണനേ! ഇന്നലെയുമിന്നുമെന്നുമനന്യനേ! വന്ദനം വന്ദനമേ രാജാധിരാജാവു നീ എന്നും കർത്താധികർത്താവു നീ ഉന്നതദേവാ! നീയെന്നെയും സ്നേഹിച്ചതത്ഭുതമത്ഭുതമേശാരോനിലെ റോസ നീ എനിക്കാരോമൽ സ്നേഹിതൻ നീ എന്മേൽ വിരിച്ച നിൻ സ്നേഹക്കൊടിക്കീഴി-ലെന്നുമെൻ വിശ്രാമമേആദിയുമന്തവും നീ പാപവ്യാധിക്കു വൈദ്യനും നീ നീതിയിൻ സൂര്യനും യൂദയിൻ സിംഹവും സർവ്വവും നീ പരനേ!മുന്നേയിരുന്നവൻ നീ മാറാതെന്നുമിരിപ്പവൻ നീ വന്നവൻ നീയേ, വരാനുള്ളവൻ നീയേ വന്ദിതവല്ലഭനേ!

Read More 

സുഖ കാലത്തിലും ദഃഖ വേളയിലും

സുഖകാലത്തിലും ദഃഖവേളയിലുംഅകലാത്ത നൽ സ്നേഹിതനേയേശുവേ തിരുപാദത്തിൽ കാത്തിരിക്കേഎന്തു മോദം ഹൃദന്തം വരുംപാപലോകത്തിൻ ശാപദോഷങ്ങൾപാടേ നീക്കാനായ് വന്നിങ്ങു രക്ഷകൻസംഭ്രമത്തിലും സംശയത്തിലുംസങ്കടത്തിലും പ്രാത്യാശ നൽകുന്നോൻ;- സുഖ…ഏതു നേരത്തും ഏക ചിന്തയാൽഏവരും ചേർന്നുസ്തോത്രങ്ങൾ അർപ്പിക്കാംഭക്തി പാലിക്കാൻ ശക്തി പ്രാപിക്കാൻമുക്തി നേടിടാൻ-പരിശുദ്ധനെ തേടാം;- സുഖ…ഹൃത്തിടങ്ങളാം കൈവിളക്കുകൾകത്തി ശോഭിപ്പാൻ-കരുതണം എണ്ണയേനിദ്ര മാറ്റേണം ആ ഭദ്രദീപങ്ങൾനിത്യം മിന്നേണം മണവാളനെത്തുമ്പോൾ;- സുഖ…

Read More 

സ്തുതി പ്രഷൻസാ ഹമാരെ യേശു കി

സ്തുതി പ്രഷൻസാ ഹമാരെ യേശു കി ആദർ ഓർ മഹിമ ഹമാരെ യേശു കി ആവൊ മില്ല്കർ ഗായെ ഹം ഹാലേലുയഹ് രാജാവോം ക രാജാ യേശു രാജാ ഹെയ് പ്രഭുവൊം ക പ്രഭു യേശു പ്രഭു ഹെയ് സാരെ ജഗത്ത് സെ വൊ പ്യർ കർത്താ ഹെയ് ആനന്ത് ജീവൻ വോ സബ്ക്കൊ ദേത്ത ഹൈയ് ആവൊ മില്ല്കർ ഗയെ ഹം ഹാലേലുയഹ് ബാദലോം പർ യേശു ആനെ വാലാ ഹെയ് വിഷ്വസ്യാം കൊ ലെ […]

Read More 

സ്തുതിയും പുകഴ്ച്ചയുമെല്ലാം എൻ

സ്തുതിയും പുകഴ്ച്ചയുമെല്ലാം – എൻയേശു രാജാവിന് – സ്തുതിയും…ദൂതഗണങ്ങളേ സ്തുതിച്ചിടുവിൻസൈന്യ സമൂഹമേ സ്തുതിച്ചിടുവിൻസൂര്യ ചന്ദ്രന്മാരേ സ്തുതിച്ചിടുവിൻനക്ഷത്ര വ്യന്ദങ്ങളേ സ്തുതിച്ചിടുവിൻസ്വർഗ്ഗാധി സ്വർഗ്ഗങ്ങളേ സ്തുതിച്ചിടുവിൻവനാധിവാനങ്ങളേ സ്തുതിച്ചിടുവിൻആഴിയിൻ ആഴങ്ങളേ സ്തുതിച്ചിടുവിൻഭൂമിയിലുള്ളതെല്ലാം സ്തുതിച്ചിടട്ടെതീയും കല്മഴയും ഹിമ ആവിയുംവചനം അനുസരിക്കും കൊടുംകാറ്റുംപർവ്വതവും കുന്നും സർവമ്യഗജാലവുംഒത്തുചേർന്നു സ്യഷ്ടിതാവെ സ്തുതിച്ചിടട്ടെഭൂമിയിലെ രാജാക്കന്മാർ പ്രഭുക്കന്മാരുംയുവാക്കന്മാർ, വ്യദ്ധന്മാർ, യുവതികളുംബാലന്മാരും സർവ്വ സ്യഷ്ടികളുംജീവനുള്ള ദൈവത്തെ സ്തുതിച്ചിടട്ടെവചനത്തിൻ ശബ്ദം കേൾക്കും വീരന്മാരുംആജ്ഞ അനുസരിക്കും ശുശ്രൂഷക്കാരുംആധിപത്യത്തിലെ സർവ്വ പ്രവർത്തികളുംആർത്തുപാടി യഹോവയെ സ്തുതിച്ചിടട്ടെ

Read More 

സ്തുതിയും ആരാധനയും കർത്താ

സ്തുതിയും ആരാധനയും കർത്താവിനായി എൻ ശക്തിയും ബലവും ദൈവത്തിനായിഏകുന്നു ഞാനിതാ പൂർണ്ണമായി നിറയ്ക്കുക ആത്മാവിൻ പുതുബലത്താൽഹാ….ലേലൂ…. ഹാലേലുയ്യാ…(2)താഴ്ചയിലെന്നെ ഓർത്തല്ലോവേദനയിലെന്നെ താങ്ങിയല്ലോസ്വർഗ്ഗരാജ്യേ എത്തുവോളംപാരിൽ നിനക്കായ് പാടീടുംഹാ….ലേലൂ…. ഹാലേലുയ്യാ…(2)ഉണരുക ആത്മാവിൻ ബലം ധരിച്ച്സ്വർഗ്ഗരാജ്യേ പോയിടുവാൻദൂതരോടെത്തങ്ങ് ആരാധിപ്പാൻകാലം ഇനിയുമേറെയില്ലാ.. ഹാ….ലേലൂ…. ഹാലേലുയ്യാ…(2)

Read More 

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശു ദേവനെ

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാന-ധിപനായ് വന്ന ദൈവകുഞ്ഞാടിനെകരുണ നിറഞ്ഞ കണ്ണുള്ളോനവൻ തൻ ജനത്തിൻ കരച്ചിൽ കരളലിഞ്ഞു കേൾക്കും കാതുള്ളോൻ ലോകപാപച്ചുമടിനെ ശിരസ്സുകൊണ്ടുചുമന്നൊഴിപ്പതിന്നു കുരിശെടുത്തു ഗോൽഗോത്താവിൽ പോയോനെ;- വഴിയും സത്യവും ജീവനുമിവനേ അവന്നരികിൽ വരുവിൻ വഴിയുമാശ്വാസമേകുമേയവൻ പാപച്ചുമടൊഴിച്ചവൻ മഴയും മഞ്ഞും പെയ്യുമ്പോലുള്ളിൽ കൃപ പൊഴിയുമേ മേഘത്തൂണിൽനിന്നു പാടി;-മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ ഭൂമിരാജാക്കന്മാരെഭരിച്ചു വാഴുമേകനായകൻ നമ്മെ സ്നേഹിച്ചവൻ തിരു ച്ചോരയിൽ കഴുകി നമ്മെയെല്ലാം ശുദ്ധീകരിച്ച വിശ്വസ്തസാക്ഷിയെ നിനച്ചു;-ഏഴു പൊൻ […]

Read More 

സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻ നാമം

സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻനാമം വാഴ്ത്തിടുവിൻതപ്പിനോടും നൃത്തത്തോടും കിന്നരത്താടുംഉച്ചനാദമുള്ള കൈത്താളത്തോടുംഅഖില ചരാചര സൃഷ്ടികൾക്കുടയോൻഅവൻ മേയ്ക്കും ആടുകൾ നാംസർവ്വശക്തികൾക്കും മീതെ അധിപതിയായോനെനിരന്തരം സ്തുതിച്ചിടുവിൻ;- സ്തുതി…അനുദിനമവൻ ചെയ്ത നന്മകൾ നിനയ്ക്കിൽഅവനെന്തു പകരം നൽകും?പൂർണ്ണമനസ്സോടും ആത്മാവിൻ അമിതബലത്തോടുംഅവനെ നാം സ്തുതിച്ചിടേണം;- സ്തുതി…ഇരമ്പും ചെങ്കടലിൽ പെരുവഴിയൊരുക്കിയപരമപരാശക്തൻ താൻഈ മരുവിലെ യാത്രയിൽ കരം പിടിച്ചനുദിനംകരുണയാൽ നടത്തിടുമേ;- സ്തുതി…തിരുക്കത്താൽ നമുക്കനശ്വര ഭവനങ്ങൾഒരുക്കുമെന്നരുളിയവൻതിരികെ വരും അവനരികിൽ നാം അനന്തമായ്വസിക്കും നിത്യാനന്ദമായ്;- സ്തുതി …

Read More