സ്തുതിഗീതം പാടി പുകഴ്ത്താം
സ്തുതിഗീതം പാടി പുകഴ്ത്താംസർവ്വശക്തനായവനെആത്മാവിലാരാധിച്ചീടാംഉന്നതം വെടിഞ്ഞവനെ(2)നിന്നെ ഒരുനാളും കൈവിടില്ലഅൻപോടു നടത്തും വൻ ഭൂജത്താൽതിരഞ്ഞെടുത്തല്ലോ തൻ തിരുനിണത്താൽപകർന്നല്ലോ കൃപ വൻമാരിപോൽ(2);- സ്തുതിവെളിപ്പാടിനാത്മാവാൽ നിറയ്ക്കദൈവ പരിജ്ഞാനത്തിൽ വളരുവാൻസ്തോത്രത്തിൽ കവിയാം വചനത്തിലുറക്കാംആത്മ ബലത്താൽ മുന്നേറിടാം;- സ്തുതി
Read Moreസ്തുതിഗാനങ്ങൾ പാടുക നാം തിരു നാമം
സ്തുതിഗാനങ്ങൾ പാടുക നാം തിരു നാമം കൊണ്ടാടുക നാം യേശുതാൻ നല്ലവൻ വല്ലഭൻ(2) ഇല്ല തന്നെപ്പോൽ വേറെയൊരു നല്ലവൻ എല്ലാ രോഗങ്ങൾക്കും നല്ല വൈദ്യനായവൻ മല്ലനാം പിശാചിനെ തകർത്തവൻ;- എന്‍റെ കണ്ണിനെ കണ്ണു-നീരിൽനിന്നും താൻ എന്‍റെ കാലിനെ വീഴ്ചയെന്യേ രക്ഷിച്ചു പ്രാണനെ പാതാളത്തിൽ നിന്നുമേ;- കന്മലയും വൻകോട്ടയും സങ്കേതവും മുന്മഴയും പിന്മഴയും നൽകുന്നോൻ ഡംഭിയേ ദൂരവെ കാണുന്നോൻ;- സർവ്വജനവും കാൺകെ ഞാനെൻ നേർച്ചയെ ഉർവ്വിനാഥൻ തൻ സന്നിധിയിലർപ്പിക്കും സർവ്വവും നന്മയ്ക്കായ് താൻ ചെയ്കയാൽ ഇത്രയും നൽ ഉത്തമനാം […]
Read Moreസ്തുതിച്ചു പാടിടാം അനുദിനവും
സ്തുതിച്ചു പാടിടാം അനുദിനവുംക്രൂശിതനായ യേശുവിനെസ്തുതിക്കു യോഗ്യനായവനെനാം ഒന്നായ് ചേർന്നു എന്നും പുകഴ്ത്തിടാംആ-ആ-അത്ഭുതമായി നമ്മെ നടത്തുവോനെആനന്ദമായ് പരമാനന്ദമായ് നന്ദിയാൽ ഉള്ളം നിറഞ്ഞീടുന്നതാൽനാം ഹല്ലേലൂയ്യാ സ്തുതി പാടിടുവോംകൺമണിപോൽ നമ്മെ കാത്തിടുന്നഅൻപേറും രക്ഷകൻ നമുക്കില്ലയോശത്രുവിൻ കൈകളിൽ വീണിടാതെകർത്തൻ തൻ കരങ്ങളിൽ വഹിച്ചീടുന്നു;-അഗ്നിയിൽ കൂടെ നാം നടന്നാലുംആഴിയിൽ കൂടെ നാം കടന്നാലുംശോധന പലതും പെരുകീടിലുംജയമായ് അവൻ നമ്മെ നടത്തീടുന്നു;-നിത്യമായ് ജീവൻ നൽകിടുവോൻമേഘത്തിൽ താൻ വരും ദൂതരുമായ്കോടാനുകോടി യുഗങ്ങളായികർത്തനോടുകൂടെ വാണിടാമെ;-
Read Moreസ്തുതിച്ചുപാടാം യേശുവിനെ
സ്തുതിച്ചു പാടാം യേശുവിനെ സ്തുതികളിൽ വസിക്കുമുന്നതനെ സ്തോത്രവും സ്തുതിയും മാനം മഹത്ത്വവും അർപ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാംപാപം നിറഞ്ഞൊരീധരണിയിലന്നു പാപിയാമെന്നെത്തേടി നീ വന്നുനിത്യമാം ജീവനെ ദാനമായേകിയ ക്രിസ്തേശുനാഥനെ സ്തുതിച്ചിടുവിൻ അനവധി കൃപകൾ അനുഭവിച്ചിടാൻ അനുവദിക്കുന്നെന്നെയനുദിനവും അന്ത്യത്തോളമെൻ ക്രൂശുമെടുത്തിനി അനുഗമിക്കും ഞാനീമരുയാത്രയിൽകർത്തനിൻ നന്മകൾ കീർത്തിക്കും ഞാനെന്നുംമാനവരിൽ ചെയ്തൊരത്ഭുതങ്ങൾ നന്ദിയാലെന്നും നിന്നെ പുകഴ്ത്തിടും നശ്വരമാമീ പാരിടത്തിൽകണ്ടിടുമൊരുനാളെൻ പ്രിയകാന്തനെശുദ്ധരോടൊന്നിച്ചങ്ങാരാധിക്കും മരണവും ശാപവും മാറിയതോർത്തെന്നും പാടിടാം ജയ ജയ ഗീതങ്ങൾ
Read Moreസ്തുതിച്ചുപാടാം മഹിപനവനെ മഹത്വ
സ്തുതിച്ചുപാടാം മഹിപനവനെ മഹത്വപൂർണ്ണനാം ത്രിയേക നാഥനെരക്ഷയുടെ പ്രത്യാശയുമണിഞ്ഞ്രക്ഷകനേശുവിൻ നാമവും ധരിച്ച്ആത്മവരങ്ങളാൽ അലംകൃതരായി നാംആത്മനാഥനെ പാടി സ്തുതിക്കാം;-നന്ദി നിറഞ്ഞവരായ് അവൻ ചെയ്തതാംനന്മകളോരോന്നായോർത്തു നിരന്തരംആദിപിതാക്കന്മാർ ആരാധിച്ചതുപോൽമോദമോടാത്മവിൽ പാടി സ്തുതിക്കാം-…രക്ഷകനായ് പരിപാലകനായാത്മദായകനായ് സൗഖ്യമേകും യഹോവയായ്നിത്യവും നമ്മെ വഴിനടത്തിടുന്നസ്തുത്യനാം യാഹിനെ പാടി സ്തുതിക്കാം-…സ്വർഗ്ഗ സന്തോഷത്തിന്നുറവയിൽ നിന്നുംനിത്യവും പാനംചെയ്താനന്ദിപ്പതിനായ്അവൻ നമ്മിലും നാമവനിലുമായതാംനിസ്തുല ബന്ധത്തിനായി സ്തുതിക്കാം-…ഇത്ര സൗഭാഗ്യം പകർന്ന പരാപരൻഎത്രയും വേഗം വരുന്നു തൻ കാന്തയ്ക്കായ്അവൻ വരുമ്പോൾ അവനോടു സദൃശരായ്തീർന്നിടും നാം എന്ന ഭാവിപ്രത്യാശയ്ക്കായ്;-
Read Moreസ്തുതിച്ചു പാടിടും മഹിമ നിറഞ്ഞു
സ്തുതിച്ചു പാടിടും മഹിമ അങ്ങേക്ക്എൻ കരങ്ങളെ ഉയർത്തിഇനി അങ്ങേ ആരാധിക്കും (2)യേശു വലിയവൻ അൽഭുതങ്ങൾ ചെയ്യുന്നവൻഅങ്ങേ പോലെ ആരുമില്ലഅങ്ങേ-പ്പോൽ ആരുമില്ല(2)വരുന്നു നാഥാ നിൻ സന്നിധിയിൽപൂർണ്ണ-ഹൃദയത്തോടെ ഇനി അങ്ങേ ആരാധിക്കും(2);-You deserve the glory and the honorLord we, lift our hands in worshipAs we praise your Holy nameFor You are greatYou do miracles so greatThere is no one else like YouThere is no one else […]
Read Moreസ്തുതിച്ചീടുവീൻ കീർത്തനങ്ങൾ ദേവനു
സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻസ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നുവല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ്തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നുമുന്നേ;- ദേവാ…കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനംകേട്ടില്ല മാനവരിൻ കാതുകൾ തൻവചനം;- ദേവാ…തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാംപലമുറ നാം പാടിടുക പരമനു സങ്കീർത്തനം;- ദേവാ…ധ്യാനിക്കുവിൻ തൻകൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾമാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ;- ദേവാ…മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണംധനം സുഖം സന്തോഷമെല്ലാം നമുക്കുതൻ തിരുചരണം;- ദേവാ…
Read Moreസ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ
സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻസ്തുതികളിൽ വസിക്കും പരിശുദ്ധനെതപ്പും കിന്നരവും തന്ത്രിനാദങ്ങളുംവീണകൾ മീട്ടിയും സ്തുതിച്ചിടുവിൻസ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻസ്തുതികളിൽ വസിക്കും പരിശുദ്ധനെവിശുദ്ധിയിൽ അവനെന്നും മഹിമയുള്ളോൻസ്തുതികളിൽ ഭയങ്കരൻ അത്ഭുതവാൻവാദ്യഘോഷങ്ങളാൽ ആർപ്പിൻ ധ്വനികളാൽവാനവനേശുവെ സ്തുതിച്ചിടുവിൻസർവ്വ ഭൂവാസികളെ സ്തുതിച്ചിടുവിൻസർവ്വ സൃഷ്ടികളുമെ വണങ്ങിടുവിൻസൂര്യചന്ദ്രന്മാരെ നക്ഷത്രക്കൂട്ടമെസൃഷ്ടാവാം നാഥനെ സ്തുതിച്ചിടുവിൻസർവ്വ ദൂതസൈന്യമെ സ്തുതിച്ചിടുവിൻസർവ്വ ശക്തനേശുവിനു ആർപ്പിടുവിൻസ്വർഗ്ഗോന്നതങ്ങളിൽ വാസം ചെയ്യുന്നവൻസീയോനിൻ നാഥനെ സ്തുതിച്ചിടുവിൻ
Read Moreസ്തുതിച്ചിടുന്നേ ഞങ്ങൾ സ്തുതിച്ചിടുന്നേ
സ്തുതിച്ചിടുന്നേ ഞങ്ങൾ സ്തുതിച്ചിടുന്നേസ്തോത്രം പാടി പുകഴ്ത്തിടുന്നേഉയരങ്ങളിൽ ഉന്നതങ്ങളിൽഅത്യുന്നതനെ നിനക്കു സ്തുതിഅത്ഭുതമായവൻ പേർ ചൊല്ലി വിളിച്ചതൻ പ്രിയ ജനങ്ങളെസ്തുതിക്കാം സ്തുതിക്കാം സ്തോത്രം ചെയ്യാംസ്തുതികൾ ജയത്തിൻ ധ്വനികളല്ലോഈ ദിനം നമുക്കവൻ ദാനമായ് തന്നല്ലോനാമൊന്നായ് ഘോഷിച്ചിടാംസൗഖ്യവും ബലവും ശാന്തിയും തന്ന്നിത്യവും വഴി നടത്തുന്നതിനാൽ;- കഷ്ടതകൾ മറന്നുല്ലസിച്ചീടുംകർത്താവിൻ കുഞ്ഞുങ്ങളെദുഷ്ടന്‍റെ തന്ത്രം പോരാടി ജയിപ്പാൻകർത്താവിൽ അമിതബലം ധരിക്കാം;-വിവിധങ്ങളാം ദൈവകൃപയുടെ നൽഗൃഹ വിചാരകന്മാരെശുശ്രുഷിപ്പീൻ അന്യോന്യം നാംകൃപാവരത്തിൻ ക്രിയകളിനാൽനിശ്ചയമായ് നമ്മെ തേജസിൽ ചേർപ്പാൻകർത്താവു വേഗം വരുംനിത്യമനോഹര വാസത്തിനായ് നമു-ക്കുണരാം ഉണർന്നു പ്രകാശിച്ചിടാം;-
Read Moreസ്തുതിച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേ
സ്തുതിച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേപരമപിതാവിനെ സ്തുതിച്ചിടുന്നേഅവനെന്‍റെ ബലമുള്ള സങ്കേതമെഎന്‍റെ ആശാനികതമെഅവനെന്‍റെ പ്രാണനെ മരണത്തിൽ നിന്നുംഎന്‍റെ കണ്ണിനെ കണ്ണീരിൽ നിന്നുംഅവനെന്‍റെ കാലിനെ വീഴ്ചയിൽ നിന്നുംവിടുവിച്ചതോർത്തുള്ളം സ്തുതിച്ചിടുന്നേ;-ജീവന്‍റെ വഴിയിൽ ഞാൻ നടക്കുന്നു അതിനായിജീവന്‍റെ വചനങ്ങൾ അവനെനിക്കേകിഅവയിലെൻ ഗമനത്തെ സ്ഥിരമാക്കിയതിനാൽഅകമഴിഞ്ഞാത്മാവിൽ സ്തുതിച്ചിടുന്നേ;-യഹോവയിൻ ആലയത്തിൻ പ്രാകാരങ്ങളിലുംയെറുശലേമിൻ നടുവിലും നിന്ന്യഹോവയ് ക്കെൻ നേർച്ചകൾ സകലരും കാൺകെഉയർത്തും ഞാനവനെ സ്തുതിച്ചിടുന്നേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അനുതാപ ഹൃദയം തിരുമുമ്പിൽ നാഥാ
- സ്വർഗ്ഗസ്തനായ പിതാവേ
- എൻപ്രിയാ നിന്നെ ഞാൻ എന്നു
- എന്‍റെ പ്രാർത്ഥനകൾ എന്‍റെ യാചനകൾ
- ആകാശം ഭൂമിയിവ നിർമ്മിച്ച

