Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ

സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ മഹോന്നതനാം മനോഹരനാം മമ പ്രിയനെപാപം പോക്കിയെൻ ശാപം നീക്കി വൻതാപം തീർത്തവനെ എന്നും സ്തുതിക്കും വീണു നമിക്കും പാടിപ്പുകഴ്ത്തിടും ഞാൻ സ്നേഹനിധെ കൃപാപതിയെ കരുണാനദിയെ പരമാനന്ദമായ്കാണാതകന്നു പാപക്കുഴിയിൽ വീണുവലഞ്ഞിടവേ തേടിയെന്നെയും നല്ലിടയൻ പാടു സഹിച്ചധികം തങ്കനിണം വിലയായ് കൊടുത്തു എൻ പ്രിയനെന്നെയും വീണ്ടെടുത്തുകണ്ണീർപാതയിൽ നിന്നെൻ കൺകളെ കാത്തു സൂക്ഷിച്ചവൻ വീഴ്ചയിൽ നിന്നെൻ കാൽകളെയും വീഴ്ചയെന്നിയേ താൻ മൃത്യുവിൽനിന്നെൻ പ്രാണനേയും വിടുതൽ ചെയ്തു എന്നെന്നേക്കുമായ്വാഴ്ത്തീടുമേ വാഴ്ത്തീടുമേ : എന്ന രീതി

Read More 

സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും

സ്തുതിച്ചിടും ഞാൻ നിന്നെ എന്നുമെന്നുംകൊതിച്ചിടുന്നു നിന്നെ കണ്ടിടുവാൻ(2)പതിച്ചിടണേ നിൻ കൺകളെന്നിൽമതി മതിയായി ലോകവാസം(2)നിൻപാദത്തിൽ ഞാൻ മുത്തിടുവാൻനിന്നിമ്പ ശബ്ദം കേട്ടിടുവാൻ(2)പ്രാണപ്രിയാ എന്നുവരും നീഎന്നെ ചേർത്തിടുവാൻഎന്നെ ചേർത്തിടുവാൻ(2);- സ്തുതിച്ചിടും..ക്രൂശിൻ മറവിൽ മറച്ചു നീരക്തക്കോട്ടയിൽ വഹിച്ചു എന്നെ(2)ശത്രു കാണാതെ ദുഷ്ടൻ തൊടാതെകാത്തു കൺമണി പോൽകാത്തു കൺമണി പോൽ(2);- സ്തുതിച്ചിടും..

Read More 

സ്തുതിച്ചിടും ഞാനെന്നും നിസ്തലനാം

സ്തുതിച്ചിടും ഞാനെന്നുംനിസ്തലനാം എൻ യേശുവിൻ സ്നേഹത്തെസ്തുതിച്ചിടും ഞാനെന്നുംനിസ്തുലനാം എൻ യേശുവിനെപാപത്തിൻ ആഴത്തിൽ വീണയെന്നെതേടിയണഞ്ഞു നിൻ ദിവ്യസ്നേഹംപാപം ക്ഷമിച്ചു നിൻ സ്നേഹം ഉള്ളിൽ പകർന്നുപാടും ഞാൻ അനുദിനവും(2);-സ്തതിച്ചിടും…ലോകത്തിൻ സ്നേഹമോ നശ്വരമേദൈവത്തിൻ സ്നേഹമോ നിലനിൽക്കുംസ്നേഹത്തിൻ കൊടിയൻ മീതെ പിടിച്ചെന്നെഈ മരുവിൽ പ്രിയൻ നടത്തീടുന്നു(2);-സ്തതിച്ചിടും…ഭാരം പ്രയാസങ്ങൾ ഏറിടുമ്പോൾആശ്വാസം ഏകിടും നിത്യസ്നേഹംകണ്ണിനീർ തുടച്ചെന്നെ മാർവ്വോടണച്ചിടുംദൈവത്തിൻ സ്നേഹം അഗാധമെ(2);-സ്തതിച്ചിടും…

Read More 

സ്തുതിച്ചിടും ഞാൻ യെശുവിനെ

സ്തുതിച്ചിടും ഞാൻ എൻ യേശുവിനെഎന്നെന്നും സ്തുതിച്ചിടും ഞാൻകർത്താധി കർത്തനെ രാജാധി രാജനെഎന്നെന്നും സ്തുതിച്ചിടും ഞാൻദൈവത്തിന്‍റെ ദാനങ്ങൾ ഓർത്തിടുമ്പോൾദൈവത്തിന്‍റെ സന്നിധേ ചെന്നിടുമ്പോൾആശ്വാസം നൽകുന്ന കർത്താധി കർത്തനെഞാൻ എന്നും സ്തുതിക്കുംയേശുവിൻ കൃപകളെ ഓർത്തിടുമ്പോൾജീവിത നന്മകൾ ഏറിടുമ്പോൾഈ നല്ല നാഥനാം യേശുവിനെഎന്നെന്നും സ്തുതിച്ചിടും അന്ത്യം വരെഅമ്മ തൻ കുഞ്ഞിനെ മറന്നീടിലുംമറക്കാത്ത നാഥനാം യേശുവിനെഓർത്തു ഞാൻ നന്ദിയോട്എന്നെന്നും സ്തുതിച്ചിടുമെ

Read More 

സ്തുതിച്ചിടുക യേശുവിനെ

സ്തുതിച്ചിടുക യേശുവിനെസ്തുതികളിൽ ഉന്നത ദേവദേവനെ;സ്തുതികളിന്മേൽ വസിക്കുന്നോനെസ്തുതിക്കെന്നും യോഗ്യനായോനെ-ഹല്ലേലൂയ്യാ(2)രാവിലെ തോറും തൻദയയേയുംരാത്രികൾതോറും തൻ വിശ്വസ്തതയുംനാൾതോറും തന്നുടെ കൃപയിൻ ചരിതവുംനലമായ് ഉരച്ചിടുക-ഹല്ലേലുയ്യാ(2)ഈണമായ് പാടി പരനെ സ്തുതിപ്പിൻവിണയും കിന്നരവും കൊണ്ടു സ്തുതിപ്പിൻഅത്യുച്ചനാദമുള്ള കൈത്തളങ്ങളോടെഅത്യുന്നതനെ സ്തുതിപ്പിൻ-ഹലേലൂയ്യാ(2)

Read More 

സ്തുതിച്ചിടുക നാം യേശു മഹാരാജൻ

സ്തുതിച്ചിടുക നാം യേശുമഹാരാജൻമതിച്ചുകൂടാത്ത ദിവ്യനാമത്തെരണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ മരിച്ചീശൻരണ്ടു പക്ഷത്തേയുമേകമാക്കി താൻപണ്ടുപണ്ടേയുള്ള വൻകൃപകളോര്ർത്താൽഇണ്ടലകന്നാത്മ സൗഖ്യമേകിടും;-ഭയം സംശയങ്ങൾ ഓടി ഒളിക്കുന്നുജയം തരും നായകൻ വാഴ്ക മൂലമായ്മിന്നി വിളങ്ങുന്ന വാളും വായിലേന്തികന്നിമേരി ജാതൻ മുന്നിൽ പോയിടും;-ദുർഘട പർവ്വത താഴ്വരയിൽ നീച-വർഗമല്ലോ പാർക്കുന്നതോർത്തുകൊള്ളേണംസ്വർഗീയ ശാലേമിൻ സന്തതികളേ നാംവർഗ്ഗഭേദം കൂടാതൈക്യമാകണം;-ഇളം കുളിർ കാറ്റേറ്റിളം പുല്ലു തിന്നുംഇളമാനിനെപ്പോലോടിപ്പോയിടാംമനം കുഴയാതെ കായം തളരാതെകനക ലോകത്തിൻ കാര്യം നോക്കിടാം;-തപ്പുകൾ കൊട്ടിയും വീണകൾ മീട്ടിയും അപ്പനെ സ്തുതിപ്പ‍ിൻ ഇപ്പ‍ാരിടത്തിൽകെൽപ്പ‍ുകേടുകളെ പോക്കിടുവാനായിശിൽപ്പികൾക്കുടയോൻ വന്നിടും വേഗം;-മുത്തിൻ വിലയേറും ക്രിസ്തനുപദേശംഹൃത്തിൽ ധരിച്ചിടിൻ […]

Read More 

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

സ്തുതിച്ചിടാം സ്തോത്ര ഗീതം പാടിടാംരക്ഷയാം ദൈവത്തിൽ ഉല്ലസിക്കാം (2)കൃപകൾ ഓർത്തിടാം നന്ദിയായ് വാഴ്ത്തിടാംതൻ നാമത്തെ എങ്ങും ഘോഷിച്ചിടാം(2)ശോധനയാൽ ഉള്ളം കലങ്ങിടുമ്പോൾഎന്നാത്മാവെന്നിൽ വിഷാദിക്കുമ്പോൾ (2)ഭീതി വേണ്ടന്നുള്ള മന്ദ സ്വരമെന്‍റെകാതിൽ അവൻ എന്നും കേൾപ്പിക്കുന്നു (2)സഹായഹസ്തങ്ങൾ അകന്നിടുമ്പോൾഎൻ സഹായത്തിനായ് മേഘാരൂഡനായ് (2)വന്നീടുമെയവൻ ഉന്നതികളിലെന്നെനടത്തുവാൻ എന്നും മാനിക്കുവാൻ (2)എണ്ണിയാൽ തീരാത്ത നന്മകളാൽഇന്നയോളം എന്നെ നടത്തിയവൻ (2)കൈവിടുകയില്ലാ ഉപേക്ഷിക്കയില്ലാഅന്ത്യത്തോളം എന്നെ നടത്തീടും (2)പൊന്മുഖം നേരിൽ കണ്ടിടും ഞാൻജീവകിരീടം പ്രാപിച്ചിടും (2)ഹല്ലേലുയ്യാ പാടി പ്രീയരോടുകൂടെനിത്യയുഗങ്ങൾ ഞാൻ ആനന്ദിക്കും (2)

Read More 

സ്തുതിച്ചിടാം മഹിപനവനെ

സ്തുതിച്ചിടാം മഹിപനവനെപരിശുദ്ധനാമേശു ദേവനെഭൂമിയെങ്ങുമവൻ നാമമുയരാൻപാപവലയിൽ കേഴും പാപിയെതേടി അണഞ്ഞോനാം പരമേശസുതനെപാപം പോക്കാൻ പാപകോലമായ്പാരിൽ പിറന്നോരിമ്മാനുവേലനെ സ്തുതിക്കനാം;-രോഗബാധയാൽ ക്ഷീണരായോരിൻശോകമകറ്റി സംപൂർണ്ണ സൗഖ്യമേകിയോൻരോഗമേറ്റ ക്രൂശിൽ യാഗമായ്പാപശാപമാകവെയും നീക്കി തൻ രുധിരത്താൽ;-ജീവനറ്റോനായ് വാടും മർത്യനെവാ എന്നരികിൽ ഞാനേകും നിത്യജീവനെഏവ-മുൺമയോടുരച്ചപിൻജീവയാവി-മാരിപോൽ പകർന്നു താൻ ഭൂവിയിതിൽ;-ആവലോടിഹെ മേവും ശുദ്ധരെവാഴ്വിലണച്ചിടാനണയും അംബരത്തിൽമന്നവനാം അവൻ മണാളനായ്ചേരുമന്തികെ ജയം കൊണ്ടോരെല്ലാം ആനന്ദമായ്;- വാ എൻ തോഴരേ വാ, ഇന്നേരമേവാഴ്ത്തിസ്തുതിച്ചിടാ-നവനിയിലവനെഹല്ലേലൂയ്യാ ജയം കൊണ്ടാടിടാംവാഴുമവൻ രാജനായ് ഭൂവിയിതിൽ ഹല്ലേലൂയ്യാ;-

Read More 

സ്തുതിച്ചിടാം എന്നും യേശുവിൻ

സ്തുതിച്ചിടാം എന്നും യേശുവിൻ നാമത്തെസർവ്വജനങ്ങളും ആമോദമായ്തപ്പുകൾ വീണകൾ മീട്ടിനാം പാടുകസ്തോത്രയാഗങ്ങളെ എന്നുമെന്നുംഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ അവൻ നല്ലവനല്ലോഹല്ലേലുയ്യാ ദയ എന്നുമുള്ളത്പാപത്തെ വിട്ടു നാം ഓടീടുകപാപവഴികളെ വിട്ടീടുകപാതകർക്കായ് ജീവൻ തന്നുവല്ലോപാവനരായി നാം ജീവിച്ചിടാം;- സ്തുതി…പ്രിയന്‍റെ സ്നേഹത്തെ കീർത്തിക്കുവാൻആയിരം നാവിനാൽ സാദ്ധ്യമല്ലഎങ്കിലും രക്ഷകൻ പാനപാത്രം-നാൾതോറുംഎടുത്തു ഞാൻ സ്തോത്രം ചെയ്യും;- സ്തുതി…വൈരിഗണം ഏറ്റം ക്രുദ്ധിക്കട്ടെകണികളും കുഴികളും ഭവിച്ചിടട്ടെയേശുവിൻ സ്നേഹത്തിൽ നിന്നെന്നെവേർപിരിക്കാൻ ഇവ സാദ്ധ്യമല്ല;- സ്തുതി…തൻ മക്കൾക്കാനന്ദം നല്കീടുവാൻതാതൻ വേഗം വാനിൽ വന്നിടുമേആയിരം ആയിരം വിശുദ്ധരുമായ്നിത്യയുഗങ്ങൾ വാണിടുമേ;- സ്തുതി…

Read More 

സ്തുതിച്ച്Iടാം യേശു കർത്താവിനെ

സ്തുതീച്ചീടാം യേശു കർത്താവിനെ സർവ്വശക്തൻ മഹോന്നതനെ മഹിമകൾ വെടിഞ്ഞീ ഭൂവിൽ വന്ന് ജീവനെ നൽകിയ രക്ഷകനെ സർവ്വം മറന്നു നാം ആരാധിക്കാം ഒന്നായ് ചേർന്ന് നാം ആരാധിക്കാംശത്രുവിൻ കരത്തിൽ നിന്നും നമ്മെ വീണ്ടെടുത്ത രക്ഷകനെ സർവ്വം മറന്നു നാം ആരാധിക്കാം നന്ദിയോടെ നാം ആരാധിക്കാംകഷ്ടതയിൽ നല്ല തുണയായി കൂടെയിരിക്കുന്ന രക്ഷകനെ സർവ്വം മറന്നു നാം ആരാധിക്കാം സന്തോഷത്തോടെ നാം ആരാധിക്കാം

Read More