Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സ്തുതിച്ചിടാം നാം ദൈവത്തെ

സ്തുതിച്ചീടാം നാം ദൈവത്തെസ്തുതിയിന്മേൽ വസിക്കും നാഥനെ(2)ആരാധിച്ചീടാം സ്തോത്രത്തോടെആത്മാവിൽ നിറഞ്ഞു ആർത്തുപാടാം(2)നല്ലനാഥൻ എൻ യേശുദേവൻനന്മയല്ലാതൊന്നും ചെയ്തിടാത്തവൻആരുമില്ല തുല്ല്യമായി അനുഗമിച്ചീടാൻആരാധിച്ചീടും ഞാൻ അന്ത്യനാൾവരെകരുതുന്ന കർത്താവിൻ കരുണയിലുംകൺമണി പോലെന്നെ കാക്കുന്നതാൽകൈപിടിച്ചു നടത്തുന്ന പൊന്നേശുവേനിൻ സ്നേഹമെത്രയോ ആശ്ചര്യമേ;-തീയതിൻ നടുവിൽ നിന്നെന്നാലുംനാലാമനായി യേശു ഇറങ്ങിവരുംവണങ്ങില്ലാ ഒരിക്കലും ഞാൻ ബിംബത്തെആരാധിക്കും ഞാൻ സത്യ ദൈവത്തെ;-

Read More 

സ്തുതി സ്തുതി നിനക്കേ എന്നും

സ്തുതി സ്തുതി നിനക്കേ എന്നും ചൊല്ലീടുവാൻദോഷചുമടൊഴിച്ചു രക്ഷ തന്നവനേ!സ്തുതി സ്തുതി നിനക്ക്ആത്മവിചാരം ഇല്ലാതെ കിടന്നേൻഅരുളി ഉണർച്ച ഭവാൻഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി…ശാന്തം ഇല്ലാതെ ബാധിച്ച മനസ്സിൽ തന്നു സന്തോഷം ഭവാൻഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി…ഭ്രമിച്ചു ഞാൻ കിടന്നേൻ ക്യപയോടുനീയെ പരമശാന്തി കൽപിച്ചുഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി…നന്ദി സന്തോഷം ലജ്ജ വിസ്മയവുംനന്നേ നിറയുന്നുള്ളിൽഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി…ഏറെ പിഴച്ചു ഞാൻ ഏറെ മോചിച്ചു നീ എന്നും നിന്നടിമ ഞാൻഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി…

Read More 

സ്തുതി സ്തുതി എൻ മനമേ യേശുവെ

സ്തുതി സ്തുതി എൻ മനമേ യേശുവെനിന്നെ വീണ്ടെടുത്ത രക്ഷകനെസ്തുതി സ്തുതി എൻ മുഴു അന്തരംഗമേനിനക്കായവൻ ചെയ്ത നന്മകൾക്കായ്കൊടും പാപിയായ് നടന്ന നിന്നെതേടി വന്ന നല്ലിടയനവൻസ്വയം മനസ്സോടെ അജം നിനക്കായിനിണം ചൊരിഞ്ഞുയിരേകാൻകുരിശേറി മരിച്ചതുമോർക്ക;- സ്തുതി…പല രോഗങ്ങൾ വന്നപ്പോഴുംപല പീഢകൾ നേരിടിലുംദയാകരത്താലെ സദാ ബലത്തോടെപരാപരൻ നിന്നെ താങ്ങിസുഖമേകി നടത്തിയതോർക്ക;- സ്തുതി…ജയജീവിതം ചെയ്തിടുവാൻഅഭിഷേകം ചെയ്തനുഗ്രഹിച്ചുതിരുവചനത്തെ എഴുതി നിൻ മനസ്സിൽപരന്നനുരൂപമായപുതു മാനുഷനെ ധരിപ്പിച്ചു;- സ്തുതി…ലോക ജാതികൾക്കില്ലാത്തദിവ്യ സന്തോഷം നൽകിയവൻനിനക്കു താതനവൻ അവന്നു നീ സുതനുംഅനർഘമീ ദിവ്യഭാഗ്യംനിനക്കായവനേകിയതോർത്തു;- സ്തുതി…സത്യകൂട്ടായ്മ ഏകിയവൻഅപ്പോസ്തലരെ നൽകിയവൻഅനുദിനം ശരിയായ് വളർച്ച […]

Read More 

സ്തുതി സ്തുതി എൻമനമേ സ്തുതികളിലു

സ്തുതി സ്തുതി എൻ മനമേസ്തുതികളിലുന്നതനെ നാഥൻനാൾതോറും ചെയ്ത നന്മകളോർത്ത്പാടുക നീ എന്നും മനമെ(2)അമ്മയെപ്പോലെ താതൻതാലോലിച്ചണച്ചിടുന്നുസമാധാനമായ് കിടന്നുറങ്ങാൻതന്‍റെ മാർവ്വിൽ ദിനം ദിനമായി(2);- സ്തുതി…കഷ്ടങ്ങൾ ഏറിടിലുംഎനിക്കേറ്റമടുത്ത തുണയായ്ഘോരവൈരിയിൻ നടുവിലവൻമേശ നമുക്കൊരുക്കിയല്ലോ(2);- സ്തുതി…ഭാരത്താൽ വലഞ്ഞീടിലുംതീരാരോഗത്താൽ അലഞ്ഞീടിലുംപിളർന്നീടുമോരടിപ്പിണരാൽതന്നിടുന്നീ രോഗ സൗഖ്യം(2);- സ്തുതി…സിംഹങ്ങൾ അണലിമേലുംബാലസിംഹങ്ങൾ പെരുമ്പാമ്പുകൾചവിട്ടി തല മെതിച്ചിടുന്നുഅവയിൽ നീ ജയം നേടിടും(2);- സ്തുതി…സഹായ ശൈലമവൻസങ്കേതവും കോട്ടയും താൻനടുങ്ങീടുകില്ലായതിനാൽതൻ കരുണ ബഹുലമഹോ(2);- സ്തുതി…

Read More 

സ്തുതി ഗീതങ്ങൾ ആലപിക്കും തിരുനാമ

സ്തുതി ഗീതങ്ങൾ ആലപിക്കുംതിരുനാമ മഹത്വത്തിനായ്യേശുവേ രക്ഷകാ നിന്‍റെ നാമംഞങ്ങൾക്കാശ്രയം (2)ദിനംതോറും നിൻ ദാനങ്ങളാൽനിറയ്ക്കേണമേ ഞങ്ങളെ നീ (2)തിരുഹിതമതുപോൽ നടന്നീടുവാനയ്കനിവേകിടണേ നിന്‍റെ കാരുണ്യത്താൽ;-അഴലേറുമീ ജീവിതത്തിൽപ്രതികൂലങ്ങൾ ഏറിടുമ്പോൾ (2)വഴികാട്ടിടണേ തുണചെയ്യണമെകനിവോടടിയങ്ങളെ കാത്തിടണെ;-

Read More 

സ്തുതിഗീതം പാടുക നാം ഉയർത്തുക

സ്തുതിഗീതം പാടുക നാം ഉയർത്തുക ജയനാമം സ്തുതിക്കു യോഗ്യനവൻ സർവ്വശക്തൻ യഹോവയവൻ നമ്മെ സ്നേഹിച്ചു നമ്മെ വീണ്ടെടുത്തുസ്വന്തജനമായ് തീർത്തതിനാൽരോഗിക്കു വൈദ്യനവൻ സർവ്വശക്തൻ യഹോവയവൻ സൗഖ്യം നൽകി താൻ ശക്തിയേകിടുംഎന്നും ആശ്വാസം പകരുമവൻസേനകളിൻ നായകൻ സർവ്വശക്തൻ യഹോവയവൻ അവൻ മുമ്പിലും അവൻ പിമ്പിലുംനമ്മെ ജയത്തോടെ നടത്തിടുമേരാജാധിരാജനവൻ സർവ്വശക്തൻ യഹോവയവൻ സ്തുതിസ്തോത്രവും എല്ലാ പുകഴ്ചയുംഅവനെന്നെന്നും ആമേൻ

Read More 

സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ

സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ മനുവേലനെദൂതർ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെഅവനെന്‍റെ രക്ഷകൻ അവനെനിക്കുള്ളോൻബലമുള്ള ഗോപുരം ആപത്തിൽ സങ്കേതംഅവന്‍റെ ചാരെ ഓടിയണഞ്ഞവർ-ക്കാശ്വാസമനുദിനവും അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കിഅനന്തസന്തോഷമെന്നകമേ തന്നരുളിഹാ ദിവ്യതേജസ്സിനഭിഷേകത്താലെന്നെജയത്തോടെ നടത്തിടുന്നുഅനുദിനം ഭാരങ്ങളവൻ ചുമന്നീടുന്നുഅനവധി നന്മകൾ അളവെന്യേ തരുന്നുഅവനെൻ ഉപനിധി അവസാനത്തോളവുംകാക്കുവാൻ ശക്തനല്ലോഎതിരുകൾ വളരെ സഖികളിലധികംവഴിയതിദൂരം ബഹുവിധ തടസ്സംപരിഭ്രമിക്കുന്നില്ല മന്നവനേശു എന്നഭയം മരണത്തേ ജയിച്ചവനുയരത്തിലുണ്ട്അവിടെനിക്കൊരുക്കുന്ന ഭവനമൊന്നുണ്ട്ആ വീട്ടിലെന്നെ ചേർത്തീടുവാൻമണവാളൻ വന്നീടുമേ – വേഗം

Read More 

സ്തുതി ധനം മഹിമ സകലവും നിനക്കേ

സ്തുതി ധനം മഹിമ സകലവും നിനക്കേ സ്തുതികളിൽ വസിക്കും പരിശുദ്ധപരനേസുരപുരിയിൽ നിൻ ജനകൻ തന്നരികിൽ പരിചൊടുല്ലസിച്ചു വസിച്ചിരുന്നവൻ നീ നരകുല വിനകൾ പരിഹരിച്ചിടുവാൻ ധരണിയിൽ നരനായ് അവതരിച്ചവൻ നീഉലകിതിലിതുപോൽ മലിനത ലേശം കലരാതൊരുവനെ കാൺമതില്ലനിശം അതിഗുണമിയലും രമണീയനാം നിൻപദതളിരിണകൾ വണങ്ങി ഞാൻ സ്തുതിക്കുംഅടിമുടി മുഴുവൻ മുറിവുകളേറ്റു കഠിനമാം വ്യഥയാൽ തകർന്നു നിൻ ഹൃദയം നിണമെല്ലാം ചൊരിഞ്ഞെൻ കലുഷതയകറ്റി നിതമിതു മനസ്സിൽ നിനച്ചു ഞാൻ സ്തുതിക്കുംഗിരിമുകളിൽ വൻ കുരിശിൽ വച്ചുറക്കെ കരഞ്ഞു നിന്നുയിർ നീ വെടിഞ്ഞുവെന്നാലും മരണത്തെ ജയിച്ചു, […]

Read More 

സ്തുതി ചെയ്‌വിനേശുവിനെ

സ്തുതി ചെയ്‌വിനേശുവിനെഅതിവന്ദിതനാമവനെദൈവമക്കളെല്ലാവരുമേ, ദിവ്യഭക്തിനിറഞ്ഞകമേഅവൻ മേദിനിയിൽ വന്നു പുരി ബേതലഹേം തുടങ്ങി ഗിരികാൽവറിയിൽ വരെയും അതിവേദനകൾ സഹിച്ചുതിരുജീവനെയാടുകൾക്കായ് തരുവാൻ മനസ്സായവനാം ഒരു നല്ലിടയൻ ദയയെ കരുതിടുക നാം ഹൃദയെഹിതമായ് അവനെ തകർപ്പാൻ സുതരായ് നരരെ ഗണിപ്പാൻ പിതൃനീതിയിദം നടപ്പാൻ സുതൻ വന്നിവയാസ്വദിപ്പാൻസ്തുതിസ്തോത്രങ്ങൾ സ്വീകരിപ്പാൻഅവൻ മാത്രമേ മൂവുലകിൽഒരു പാത്രമായുള്ളറികിൽസർവ്വഗോത്രവുമേ വരുവിൻ

Read More 

സ്തുതി ചെയ് മനമേ നിത്യവും നിൻ ജീവ

സ്തുതി ചെയ് മനമേ നിത്യവും നിൻ ജീവനാഥനേശുവേ ഇതുപോൽ സ്വജീവൻ തന്നൊരാത്മ സ്നേഹിതൻ വേറാരിനി?മരണാധികാരിയായിരുന്ന ഘോരനാം പിശാചിനെമരണത്തിനാലെ നീക്കി മൃത്യു ഭീതി തീർത്ത നാഥനെബഹുമാന്യനാമാചാര്യനായി വാനിലവൻ വാഴ്കയാൽ ബലഹീനതയിൽ കൈവിടാതെ ചേർത്തുകൊള്ളുമാകയാൽ ദിനവും മനമേ തൽസമയം വൻ കൃപകൾ പ്രാപിപ്പാൻ അതിധൈര്യമായ് കൃപാസനത്തിന്നന്തികത്തിൽ ചെന്നു നീ ബഹുദൂതരുച്ച നാദമോടെ വാഴ്ത്തിടുന്ന നാഥനെബലവും ധനവും ജ്ഞാനമെല്ലാം സ്വീകരിപ്പാൻ യോഗ്യനെ

Read More