Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു

സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു ദൈവം തൻപുത്രനെയും നൽകി ബലിയാകുവാൻആദ്യമവൻ സ്നേഹിച്ചെന്നെ ആദിയുഗങ്ങൾക്കു മുന്നേ ആകയാൽ തന്നെ സ്നേഹിച്ചു ഞാനും സന്തോഷ സമ്പൂർണ്ണനായ്പാപിയായ് പാരിൽ പിറന്നു പാപവഴിയിൽ നടന്നു പാതകനായോരെന്നെയും ദൈവം സ്നേഹിച്ചതാണത്ഭുതം മറ്റാരും തേടി വന്നില്ല മറ്റാരും ജീവൻ തന്നില്ല ഉറ്റസുഹൃത്തായൂഴിയിലിന്നെന്നേശുവൊരാൾ മാത്രമാംഅഴലേറും വേളയിൽ തന്‍റെ കഴലിൽ ഞാനാശ്രയം തേടും ചുഴലിയിലാഴിത്തിരമേൽ നടന്നെന്നരികിൽ വരും രക്ഷകൻ

Read More 

സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ

സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ കാൽവറി ക്രൂശിൽ ജീവനും തന്നു സ്നേഹിച്ചതെന്നെ നീ സ്വർഗ്ഗത്തിൽ രാജാവു നീ ഭൂവിൽ പുൽക്കൂട്ടിൽ ജാതനായി കാടുകൾ മേടുകളിൽ എന്നെ തേടി നടന്നവൻ നീ കൈകാൽ വിരിച്ചാ കാൽവറി ക്രൂശിൽ കണ്ടെത്തിയെന്നെ നീ എന്നെ വിളിച്ചവൻ നീ എന്നും വിശ്വസ്തനായകനാം നീതിയിൻ പാതകളിൽ എന്നെ നേരെ നടത്തിടും നീ കൂരിരുൾ വഴിയിൽ ശത്രുക്കൾ നടുവിൽ കൈവിടുകില്ല നീ നിൻസ്നേഹക്കൊടിക്കീഴിൽ മാറും എന്നാകുലങ്ങളെല്ലാം നിൻമുഖതേജസ്സിനാൽ മായും എന്നാലസ്യങ്ങളെല്ലാം ഇന്നലേയുമിന്നും എന്നുമനന്യാം നിൻമാർവ്വിൽ ചാരും ഞാൻ

Read More 

സ്നേഹവാനാം യേശുവേ ഞാൻ വരുന്നു

സ്നേഹവാനാം യേശുവേ ഞാൻ വരുന്നുഎന്നെത്തന്നെ തിരുമുൻപിലേകാൻഈ ലോകത്തിൻ പരിഹാസങ്ങൾകഷ്ടനഷ്ടങ്ങൾ മാറാരോഗങ്ങൾനിന്ദകൾ വന്നീടുമ്പോൾഞാൻ സഹിപ്പാൻ തിരുകൃപഎന്നിൽ വേണം നാഥാ;- ഈ മന്നിലെ എന്‍റെ ജീവിതംവേഗം തീരുമേ ഞാൻ പോകുമേമാറിടും മൺകൂടാരംനാഥൻ തരുമേ മുത്തുകൊണ്ടു നിർമ്മിച്ച കൊട്ടാരം;-ഈ പാരിലെ സൗഭാഗ്യങ്ങൾവെറും മായയേ മാറിപ്പോകുമേവിണ്ണിൻ മഹിമയ്ക്കായ് ഓടാം നാഥൻ തരുമേ തേജസ്സിന്‍റെവാടാത്ത കിരീടം;-

Read More 

സ്നേഹത്തിൻ തോണിയിൽ യാത്ര

സ്നേഹത്തിൻ തോണിയിൽ യാത്ര തുടരുന്നയാത്രക്കാരെ നിങ്ങൾ തീരം കണ്ടോകൂരിരുൾ മൂടുന്നു സൂര്യൻ മറയുന്നുകരയും മറയുന്നു കരളുമുരുകുന്നുആരു സഹിക്കാൻ ഇല്ലാതെ നിൽക്കുമ്പോൾഏകനായ് എത്തുമെൻ യേശുദേവൻ;-അപ്പനുമമ്മയും കൈവെടിഞ്ഞീടുന്നുബന്ധുക്കൾ മാറുന്നു ശത്രക്കളേറുന്നുകൂട്ടുസഹോദരർ കൈവിട്ടകലുമ്പോൾകൂട്ടിനായെത്തുമെൻ യേശുദേവൻ;-രോഗങ്ങൾ മാറുന്നു ശാപങ്ങൾ നീങ്ങുന്നുരോഗക്കിടക്കൾ നീക്കിക്കളയുന്നുലോകത്തിൻ വൈദ്യന്മാർ കൈവിട്ടനേരത്ത്സൗഖ്യത്തിൻ ദായകൻ യേശുമാത്രം;-

Read More 

സ്നേഹത്തിൻ ഇടയനാം യേശുവേ

സ്നേഹത്തിൻ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ നിത്യമാം ജീവനും ദൈവപുത്രാ!നീയല്ലാതാരുമില്ലയേശുനാഥാ! ഞങ്ങൾക്കു നീയല്ലാതാരുമില്ലയേശു നാഥാ! നീയല്ലാ താരുമില്ലസാധുക്കൾക്കായ് വലഞ്ഞലഞ്ഞതുംആടുകൾക്കായ് ജീവൻ വെടിഞ്ഞതും പാടുകൾ പെട്ടതും ആർ നായകാനീയല്ലാതാരുമില്ല;- യേശുനാഥാ…നീക്കിടുവാൻ എല്ലാ പാപത്തെയുംപോക്കിടുവാൻ സർവ്വശാപത്തെയും കോപാഗ്നിയും കെടുത്തിടാൻ കർത്താ! നീയല്ലാതാരുമില്ല;- യേശുനാഥാ…അറിവാൻ സ്വർഗ്ഗപിതാവിനെയുംപ്രാപിപ്പാൻ വിശുദ്ധാത്മാവിനെയും വേറൊരു വഴിയുമില്ല നാഥാ നീയല്ലാതാരുമില്ല;- യേശുനാഥാ…സഹിപ്പാൻ എൻബുദ്ധിഹീനതയും വഹിപ്പാൻ എൻഎല്ലാ ക്ഷീണതയും ലാളിപ്പാൻ പാലിപ്പാൻ ദൈവപുത്രാ!നീയല്ലാതാരുമില്ല;- യേശുനാഥാ…സത്യവിശ്വാസത്തെ കാത്തിടുവാൻ നിത്യം നിൻ കീർത്തിയെ പാടിടുവാൻ ഭൃത്യന്മാരിൽ കൃപ തന്നിടുക നീയല്ലാതാരുമില്ല;- […]

Read More 

സ്നേഹത്തിൻ ദീപനാളമായ് ത്യാഗത്തിൻ

സ്നേഹത്തിൻ ദീപനാളമായ് ത്യാഗത്തിൻ പുണ്യസൂനമായ് ദൈവത്തിൻ പുത്രനാം യേശുനാഥൻ ലോകത്തിൻ നീതിസൂര്യനായ്രാജരാജനാം യേശുവേ ഉള്ളിൽ വന്നു വാഴണമേ (2)ദിവ്യകാരുണ്യസ്നേഹമേ ജീവന്‍റെ നാഥനാണു നീ (2)നിന്‍റെ ശരീരവും ചോരയുമേകിപാപികൾക്കെന്നും മോചനം നല്കി ആത്മ സൗഖ്യം നീ പകർന്നു നിത്യ ജീവൻ നല്കാൻ ശൂന്യനായി നീ ഭോജ്യമായി നീഅദ്ധ്വാനിക്കുന്നോർക്കാലംബമായീപീഡിതർക്കെന്നും ആനന്ദമായീനീഅണഞ്ഞു നിന്‍റെ മുന്നിൽ ഏകിടുന്നീ ജന്മം സ്വീകരിക്കണമെ നാഥാനീ നയിക്കണമെ

Read More 

സ്നേഹ മിതാശ്ചര്യമേ ഓ അതിശയമേ

സ്നേഹമിതാശ്ചര്യമേ, ഓ അതിശയമേ, ഓ അതിശയമേക്ഷോണിതലേ ഞാനെന്നും പാടുമേ ഈ ദിവ്യ സ്നേഹത്തെ (2)ആഴമാരായവതിനാരറിവോ, ആയിരം നാവുണ്ടെന്നാലുംഞാനിതു ചൊല്വതിനാമോ, ഏതുമൊരംശമുരച്ചീടുവാൻപാരിതിലാർക്കെളുതോ- ഓ-ഓ(2);- സ്നേഹ…പാപികൾക്കായ് മനുവായുരുവായ്, പാപിയിൻ വേഷമെന്നാലുംപാപവിഷം കലരാതെ, ശാപമൊഴിപ്പതിന്നായ് കുരിശിൽ സ്നേഹയാഗമായിത്തീരുകയോ- ഓ-ഓ (2);- സ്നേഹ…താതന്നോമന സൂനുവല്ലോ, പാതകനാമെനിക്കായോതാതൻ കൈവെടിഞ്ഞോനായ്, പാതകൻപോൽ പരിതാപമയ്യോയാതന എല്ക്കുകയോ- ഓ-ഓ (2);- സ്നേഹ…പൊൻനിണമെൻ വിലയായ് തരുവാൻ, നന്മയെന്തെന്നിൽ നീ കാണ്മാൻവിണ്ണെനിക്കായ് തുറന്നേകാൻ, ഇമ്മാനുവേല നിൻപുത്രനോഇമ്മഹാപാപിയിന്മേൽ ഓ-ഓ (2);- സ്നേഹ…ദൈവകുഞ്ഞാടേ നിൻ സ്നേഹരസം, എന്നകമേ വഴിഞ്ഞോടാൻഉന്നതനനേ സ്തുതിച്ചീടാൻ, മന്നിലെന്നും തവ സേവ […]

Read More 

സ്നേഹമേ ക്രൂശിൻ സ്നേഹമേ

സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ ആഴം ഞാനൊന്നു കാണട്ടെസ്നേഹഹീനര്‍ക്കും ബോധഹീനര്‍ക്കും നീചനീചര്‍ക്കും സ്നേഹം തേസ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ നീളം ഞാനൊന്നു കാണട്ടെകള്ളന്മാരെയും കൊള്ളക്കാരെയും സ്നേഹവായ്പാൽ നീ തേടുന്നുസ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ വീതി ഞാനൊന്നു കാണട്ടെബി. സി. ഏ. ഡി. യിൽ എല്ലാ ജാതിക്കും സ്വര്‍ഗ്ഗസ്നേഹം നീ കാട്ടുന്നുസ്നേഹമേ ക്രൂശിൻ സ്നേഹമേ ത്രിത്വ സ്നേഹത്തിൻ പാഞ്ഞൊഴുക്കു നീസ്നേഹ ഗംഗയീഭൂമിയിൽ നിന്‍റെ പാവന സഭ കാട്ടട്ടെസ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്നെ ഘോഷിപ്പാൻ ഞാൻ തുനിയുമ്പോൾസ്നേഹഹീനത എന്നിൽ കാണുന്ന […]

Read More 

സ്നേഹ വിരുന്നനുഭവിപ്പ‍ാൻ സ്നേഹ

സ്നേഹവിരുന്നനുഭവിപ്പാൻ സ്നേഹ-ദൈവ മക്കളെല്ലാരും കൂടുവിൻ ജയം ജയം നമുക്കേപക തിങ്ങി ലോകമക്കൾ പലകുലം ജാതികളായ്പിരിഞ്ഞു നാൾക്കുനാൾ പരനോടെതിർക്കുന്നുനമുക്കൊരു പിതാവുതന്നേ- നമുക്കേവർക്കും ജീവൻഅരുളിടുന്നതും ദൈവാത്മാവു തന്നെനമുക്കേക രക്ഷകനാം (2)നമുക്കേവർക്കും കൂടി യിരിപ്പതിനിനി സ്വർഗ്ഗം ഒന്നു തന്നെ;- സ്നേഹവിരു…നമുക്കേക ഭോജനമേ- നമുക്കേവർക്കും നിഴൽവെളിച്ച ത്തൂണതും യേശുനായകനേവഴി വാതിൽ സ്നാനമൊന്നേ(2)ക്രിസ്തു വിധി ചൊല്ലുന്നേരം നമുക്കെല്ലാവർക്കുംവലതുഭാഗമൊന്നേ;- സ്നേഹവിരു…സ്നേഹക്കുറിതൊട്ടിടേണം നാം- നിയമം ഇതേശുവിൻജനങ്ങൾക്കേവർക്കും നിയമിച്ചേശു പരൻപക പേയുടെ കുറിയാം(2)പരനേറെ സങ്കടം കോപവും വരുംപിണങ്ങും ലോകരോടു;- സ്നേഹവിരു…ക്രിസ്തൻ തിരുചിന്ത ധരിപ്പിൻ- കുരിശെടുത്തുതാഴ്മയോടവൻ പിൻചെല്ലുവിൻ തിരുകൃപ ലഭിപ്പ‍ാൻഏകമനസ്സോടെ […]

Read More 

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

സ്നേഹ തീരത്തു ഞാനെത്തുമ്പോൾപ്രിയന്‍റെ പൊന്മുഖം കണ്ടിടുംആനന്ദക്കണ്ണീർ വീഴ്ത്തിടും പാദത്തിൽ ഞാൻമുത്തിടും ആണിയേറ്റ പാദങ്ങൾലോകം വെറുത്തതാം വിശുദ്ധന്മാരുംജീവൻ ത്യജിച്ചതാം ഭക്തന്മാരുംമുൻപേ പോയ വിശുദ്ധന്മാരെല്ലാരുമേഒത്തുചേർന്നിടും പ്രിയൻ സന്നിധൗ;- സ്നേഹ…ക്ഷയം വാട്ടം മാലിന്യങ്ങളില്ലാത്തതേജസ്സിൻ ശരീരം ഞാൻ പ്രാപിക്കുംവൃദ്ധരും ബാലരെല്ലാരും ഒരുപോൽആർത്തുഘോഷിച്ചാനന്ദിക്കും പാദത്തിൽ;- സ്നേഹ…സ്വർണ്ണത്തെരുവീഥിയിൽ നടക്കും ഞാൻനീതിസൂര്യശോഭയാൽ ഞാൻ വിളങ്ങുംപ്രാണപ്രിയൻ മഹത്വം ഞാൻ നേരിൽ കാണുമ്പോൾഅന്തം വിട്ടു ഹല്ലേലൂയ്യാ പാടിസ്തുതിക്കും;- സ്നേഹ…

Read More