Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സത്യത്തിന്‍റെ പാതയിൽ സ്നേഹത്തിൻ

സത്യത്തിന്‍റെ പാതയിൽ സ്നേഹത്തിൻ കൊടിയുമായ് സാക്ഷികൾ സമൂഹമേ മുന്നേറിടാം ഏകനാഥൻ യേശുവിൻ ജേതാക്കളെ ഏകാത്മാവിൻ ബലം ധരിക്കുവിൻ ശുദ്ധരാകുവിൻ ശക്തരാകുവിൻ ഘോരനായ ശത്രുവോടു പോരാടുവിൻ;-ആത്മാവിൻ സർവ്വായുധങ്ങൾ നാം ധരിക്കണംവിശ്വസമാം പരിച ഏന്തണം അരയ്ക്കു സത്യവും നീതി കവചവും രക്ഷയിൻ ശിരസ്ത്രവുമണിഞ്ഞൊരുങ്ങണം;- തിന്മകൾ നമുക്കു നേരിടേണ്ടതുണ്ടു നാംനന്മകളാൽ ജയം വരിക്കേണംപാപത്തോടു നാം പോരാടണം പ്രാണത്യാഗത്തോളമെതിർത്തു നിൽക്കണം;-ശത്രുവോടെതിർക്കുവാൻ ജയം നേടുവാൻ ആത്മാവിൻശക്തി സംഭരിക്കുവാൻ ഉപവസിക്കണം പ്രാർത്ഥിക്കണം ഇടവിടാതെ സ്തോത്രത്തിൽ ജാഗരിക്കണം;-

Read More 

സത്യവേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ

സത്യ വേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേക്രിസ്തനെ വെളിപ്പെത്തിടുന്ന സാക്ഷ്യമേനിത്യജീവമന്നയാമതെന്‍റെ ഭക്ഷ്യമേയുക്തിവാദമൊക്കെയുമെനിക്കലക്ഷ്യമേവാനിലും ധരിത്രിതന്നിലും പ്രധാനമേതേനിലും സുമാധുര്യം തരുന്ന പാനമേപൊന്നിലും വിലപ്പെടുന്ന ദൈവദാനമേമന്നിലന്യഗ്രന്ഥമില്ലിതിൻ സമാനമേആഴമായ് നിനപ്പവർക്കിതത്യഗാധമേഏഴകൾക്കുമേകിടുന്നു ദിവ്യബോധമേപാതയിൽ പ്രകാശമേകിടുന്ന ദീപമേസാദമേറിടുന്നവർക്കു ജീവപൂപമേസങ്കടത്തിലാശ്വാസിക്കത്തക്ക വാക്യമേസന്തതം സമാദരിക്കിലെത്ര സൗഖ്യമേസംശയിച്ചിടേണ്ട തെല്ലു മാത്രയോഗ്യമേസമ്മതിച്ചനുസരിപ്പവർക്കു ഭാഗ്യമേശത്രുവെ ജയിച്ചടക്കുവാൻ കൃപാണമേസത്യമാദരിക്കുവോർക്കു സൽപ്രമാണമേനിത്യവും സമസ്തരും പഠിച്ചിടേണമേസത്യപാത ക്രിസ്തുനാഥനെന്നു കാണുമേ

Read More 

സത്യസുവിശേഷ സാക്ഷികൾ നാം

സത്യസുവിശേഷ സാക്ഷികൾ നാം നിത്യ ജീവന്‍റെ വചനവുമായ്യേശുവിൻ ശബ്ദം തിരിച്ചറിഞ്ഞ്തന്‍റെ നാമത്തിനായ് പൊരുതാംമുന്നേറിടാമെ മുന്നേറിടാംമുന്നേറിടാമെ മുന്നേറിടാംയേശുവിൻ സാക്ഷികൾ നാംസത്യസുവിശേഷ സാക്ഷികൾ നാംപിൻപിലുള്ളതെല്ലാം മറന്നീടാംമുൻപിലുള്ളതിനായ് ഓടീടാംകാലമെല്ലാം കഴിയുന്നേകാന്തൻ വരാൻ കാലമതായ്

Read More 

സർവ്വവും യേശുനാഥനായ് സമർപ്പണം

സർവ്വവും യേശു നാഥനായ് സമർപ്പണം ചെയ്തിടുന്നു സ്നേഹമോടെ ഞാൻഎന്‍റെ ബുദ്ധിയും എന്‍റെ ശക്തിയും നീയെനിക്കു തന്നതൊക്കെയും (2)എന്‍റെ രോഗവും എന്‍റെ സൗഖ്യവും നീയെനിക്കു തന്നതൊക്കെയും (2)എന്‍റെ കീർത്തിയും എൻ പുകഴ്ചയും നീയെനിക്കു തന്നതൊക്കെയും (2)എന്‍റെ ശബ്ദവും എൻ ധ്വനികളും നീയെനിക്കു തന്നതൊക്കെയും (2)എന്‍റെ സമ്പത്തും എന്‍റെ ധനവും നീയെനിക്കു തന്നതൊക്കെയും (2)എന്‍റെ ആയുസ്സും എന്‍റെ ഭാവിയും നീയെനിക്കു തന്നതൊക്കെയും (2)

Read More 

സർവവും സൃഷ്ടിച്ച കർത്താവേ നിൻ

സർവ്വവും സൃഷ്ടിച്ച കർത്താവേ നിൻഭൂവിലെ വാസത്തെ ഓർക്കുന്നു ഞാൻദരിദ്രനായി തീർന്നഹെ നിൻ കൃപയിൽതിരിച്ചുവരുത്തുവാനായി മർത്യരെപെരുത്തദുഃഖം നിനക്കിങ്ങുവന്നുഞെരുക്കങ്ങളനവധി അനുഭവിച്ചു;-പാപത്താൽ ദൈവത്തിൻ വൈരികളായിശാപത്തിലകപ്പെട്ടു മനുജർക്കായിപാപത്തിൻ ഭാരങ്ങളേറ്റിടുവാൻദസന്‍റെ രൂപത്തെ എടുത്തതു നീ;-മരണത്തെ രുചിച്ചു നീ ക്രൂശിലെന്‍റെനരകത്തിൻ ദുരിതങ്ങൾ നീക്കീടുവാൻകരുണയിൻ വൻനദി യേശുപരാകരയിച്ചു പാപിയിൻദുരിതം നിന്നെ;-നിൻ മഹാ സ്നേഹം ഞാനോർത്തിടാതെഅന്ധനായി പാപത്തിൽ ജീവിച്ചയ്യോസ്നേഹമുള്ളേശുവെന്നരികിൽ വന്നുപാപത്തെ നീക്കിത്തൻ മാർവിലാക്കി;-ആടുകൾക്കിടയനാമേശുവേ നീഅടിയനെ ദിനം തോറും നടത്തണമേപച്ചമേച്ചിൽ സ്ഥലമെനിക്കു നൽകീ-ട്ടിമ്പമായി ദിനംതോറും നടത്തണമേ;-മരണത്തോളം നിന്നിൽ വിശ്വസ്തനായി പാർക്കുവാനെന്നെ നീ കാക്കണമേതിരുമേനിയെഴുന്നെള്ളി വെളിപ്പെടുമ്പോ- ളരികിലീ അടിയനും കാണണമേ;-

Read More 

സർവ്വശക്തൻ യഹോവാ താൻ

സർവ്വശക്തൻ യഹോവാ താൻ പരിശുദ്ധൻ പരിശുദ്ധൻസാധുക്കൾക്കു സഹായകനും ആദ്യന്തനും നീയല്ലയോരോഗികൾക്കു വൈദ്യനും നീ രോഗം നീക്കും, മരുന്നും നീആശ്വാസത്തെ നല്കീടേണം രോഗിയാമീ പൈതലിനുനിന്മുഖം നീ മറച്ചീടിൽ നന്മ പിന്നെ ആരു നല്കുംതിന്മയെല്ലാം തീർത്തീടേണം കാരുണ്യങ്ങൾ ശോഭിപ്പാനായിസർവ്വശക്തൻ യഹോവയെ കോപിക്കല്ലെ സാധുക്കളിൽദൈവമേ നീ തുണയ്ക്കണം ആത്മസൗഖ്യം കണ്ടെത്തുവാൻശത്രുത്വങ്ങൾ പെരുകുന്നേ സത്യാത്മാവേ തുണയ്ക്കേണംദൈവപുത്രാ കൃപ താ നീ സത്യാത്മാവിൽ മോദിച്ചീടാൻ

Read More 

സർവലോക സൃഷിതാവേ സകലത്തി

സർവ്വലോക സൃഷിതാവേ സകലത്തിനും അധികാരിയെ സ്വർഗ്ഗ സൈന്യം ആരാധിക്കും സ്തുതികൾക്കു യോഗ്യൻ എൻ യേശുവേ അത്യന്തശക്തി എന്നിൽ പകർന്നവനെ എന്റേതെന്നു ചൊല്ലാൻ ഒന്നുമില്ലായെ ഒന്നുമില്ലായെ പുകഴുവാൻ ഒന്നുമില്ലായെ സർവ്വ വല്ലഭൻ യേശുവേഎന്‍റെ എല്ലാ നേട്ടങ്ങളുംലോകം തന്ന മുകുടങ്ങളും സ്ഥാനങ്ങളും അതിൻ മാനങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-ബുദ്ധിശക്തി ആരോഗ്യവും വസ്തുവക സമ്പാദ്യവും ബന്ധങ്ങളും അതിൻ ആഴങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-സ്വർഗ്ഗം നൽകും പ്രതിഫലവുംവാടാത്തതാം പൊന്നിൻ കിരീടവുംഅർപ്പിക്കും ഞാൻ എല്ലാം തൃപ്പാദത്തിൽആരാധിക്കും അങ്ങേ നിത്യകലവും;-

Read More 

സർവ്വലോക സൃഷ്ടിതാവേ സർവത്തിനും

സർവ്വലോക സൃഷ്ടിതാവേ സർവ്വത്തിനും നാഥാസർവ്വസൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാവാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നന്ദിയോടടിയാർകീർത്തിക്കുന്നു ഘോഷിക്കുന്നു ആർത്തുമോദമോടെഎണ്ണമില്ലാ ദൂതർസംഘം വാഴ്ത്തിടുന്ന ദേവാഖെറുബികളും സ്രാഫികളും പുകഴ്ത്തും മഹേശാ;-വാനഭൂമി സൂര്യചന്ദ്രനക്ഷത്രാദികളെമാനമായ് ചമച്ചദേവാ നാഥനെ മഹേശാ;-ജീവനുള്ള സർവ്വത്തിനും ഭക്ഷണം നൽകുന്നജീവനാഥാ ദേവാ ദേവാ പാഹിമാം മഹേശാ;-വൃക്ഷസസ്യാദികൾക്കെല്ലാം ഭംഗിയെ നൽകുന്നഅക്ഷയനാം ദേവ ദേവ പാഹിമാം മഹേശാ;-ഗംഭീരമായ് മുഴങ്ങീടും വമ്പിച്ച സമുദ്രംതമ്പുരാന്‍റെ വാക്കിനങ്ങു കീഴ്പ്പെടും മഹേശാ;-ഊറ്റമായടിക്കും കൊടുങ്കാറ്റിനെയും തന്‍റെശ്രേഷ്ഠകരം തന്നിൽ വഹിച്ചീടുന്ന മഹേശാ;-ദുഷ്ടരാകും ജനങ്ങൾക്കും നീതിയുള്ളവർക്കുംവൻമഴയും നൽവെയിലും നൽകുന്ന മഹേശാ;-സ്വർഗ്ഗത്തിലും ഭൂമിയിലും സർവ്വലോകത്തിലുംസ്തോത്രത്തിനു യോഗ്യനായ കീർത്തിതൻ മഹേശാ;-മൂവുലകം […]

Read More 

സർവ്വാധികാരം കരങ്ങളിൽ സർവ്വാ

സർവ്വാധികാരം കരങ്ങളിൽ സർവ്വാധിപത്യം മുന്നിൽ വണങ്ങിടുംസർവ്വജ്ഞാനങ്ങൾക്കും അതീതനായിടും തുല്യമില്ലാ മഹാശക്തിയേപ്രപഞ്ചം നിന്നെ വണങ്ങുന്നു പ്രഭുക്കൾ നിൻ മുന്നിൽ കുമ്പിടും നൂനംപ്രഭാവമന്നോ, പ്രഭാത ചന്ദ്രൻ ശോഭപോലും നിഷ്പ്രഭമായിടും തേജസ്സേക്രൂശിതൻ നുറുക്കപ്പെട്ടുവോ എനിക്കായ് നീ പിടഞ്ഞുവോ മന്നിൽശാരോനിൻ പനിനീർ പുഷ്പമേ എനിക്കായ് നീ വരിച്ചുവോ മ്യത്യുവേ…Above all powers, Above all kings,Above all nature and all created things,Above all wisdom and all the ways of men,You were here before the world […]

Read More 

സർവ്വ സ്തുതിയും സ്തോത്രവും നാം

സർവ്വ സ്തുതിയും സ്തോത്രവും നാംയേശുവിനർപ്പിക്കുക(2)അവൻ നല്ല രക്ഷകൻഅവൻ നല്ല പാലകൻഅവനെ ആരാധിക്കാം(2)യേശുവിനെ ആരാധിപ്പാൻനമ്മെ അർപ്പിച്ചിടാംപാപമില്ലാത്തവൻ സ്വന്ത രക്തത്താൽനമ്മെ കഴുകിയതാം (2)യേശുവിനെ സേവിപ്പാൻതൻ നാമം വഹിച്ചിടാം (2)ഉയിരുള്ള നാൾവരെഅവനായ് പാടിടുക (2)

Read More