ഞാൻ കാണും പ്രാണനാഥനെ
ഞാൻ കാണും പ്രാണനാഥനെശോഭയേറും വിൺപുരിയിൽഞാൻ കേൾക്കും നാഥൻ ഇമ്പസ്വരംദൂരമോ വിദൂരമല്ലചേരും ഞാൻ പ്രീയനരികിൽകാണും ഞാൻ പ്രീയൻ പൊൻമുഖംവാഴും ഞാൻ നിത്യനാടതിൽനാഥൻ മാർവ്വിൽ ചാരിടുമ്പോൾഈ ഗേഹം വിട്ടു പോകുമേ നാംസ്വർഗ തീരേ എത്തിടുവാൻപരദേശിയാണിഹേ ഭൂവതിൽ നാംനാഥൻ വേഗം വന്നിടുമേ;-ഈ ലോകം ദുഖം ഏകിയാലുംവാഴ്വിൻ നാളിൽ ആർത്തിടും നാംവിലാപങ്ങൾ നൃത്തമായ് മാറിടുമേനാഥൻ വേഗം വന്നിടുമേ;-
Read Moreഞാൻ കാണും മുൻപേ എന്നെ
ഞാൻ കാണും മുൻപേ എന്നെ കണ്ടവനെഞാൻ കേൾക്കും മുൻപേ എൻ പേർ വിളിച്ചവനെഞാൻ തിരയും മുൻപേ എന്നെ തിരഞ്ഞെടുത്തവനെഞാൻ അറിയും മുൻപേ എന്നെ സ്നേഹിച്ചവനെ യേശുവേ നിൻ കരമെന്നെ മെനഞ്ഞതിനാൽ ഞാൻ യോഗ്യനായ് യേശുവേ നിൻ നിണമെന്നെ കഴുകിയതാൽ ഞാൻ മാന്യനായ് നീ മാത്രമേ എന്നും ആരാധ്യനായ് നീ മാത്രമേ എല്ലാ പുകഴ്ചക്കും യോഗ്യനായ് ഗുണമില്ല കാട്ടൊലിവിൽസൽഫലം കായിച്ചീടാൻ മുറിവേറ്റുവോ നീ നല്ലൊലിവേ മുറിവേറ്റുവോ എൻ കാന്തനേ
Read Moreഞാനേതുമില്ല ഞാനൊന്നുമില്ല
ഞാനേതുമില്ല ഞാനൊന്നുമില്ലഞാനാകുന്നതോ കൃപയാൽഎന്നാരോഗ്യവും എൻ നന്മകളുംഎൻ ഉയർച്ചകളും കൃപയാൽഇതുവരെ വന്നതും നിൽക്കുന്നതുംപൊന്നേശുവിൻ കൃപയാൽഎൻ കഴിവല്ല എൻ പ്രവൃത്തിയല്ലഎൻ യേശുവിൻ കൃപയാൽനിന്ദിച്ചവർ മദ്ധ്യേ ഉയർത്തിയതുംമാനിച്ചതും കൃപയാൽഎൻ കഴിവല്ല എൻ പ്രവൃത്തിയല്ലഎൻ യേശുവിൻ കൃപയാൽ
Read Moreഞാനെന്‍റെ കണ്ണുയർത്തുന്നു
ഞാനെന്‍റെ കണ്ണുയർത്തുന്നുസഹായമരുളും കുന്നിന്മേൽമീതെ ആകാശം താഴെ ഭൂമി പാതാളംനിർമ്മിച്ചവന്‍റെ കൺകളിലേക്ക്യേശുക്രിസ്തു ഇന്നലെയും ഇന്നുമെന്നും അനന്യൻആദ്യനുമന്ത്യനുമവൻസ്വർഗ്ഗഭൂമി പാതാള ലോകമൊക്കെ വാഴുവോൻജയം നൽകി നടത്തുന്നെന്നെ;-പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലുംഎന്നെ ബാധിക്കുകയില്ലയഹോവാ വലഭാഗേ വഴുതാതെ പാലിക്കുംതണലേകി നടത്തുന്നെന്നെ;- ഞാനെ…പാപികൾക്കു രക്ഷകൻ, ദുഃഖിതർക്കാശ്വാസകൻരോഗോപശാന്തി സൂര്യൻവിശക്കുമ്പോൾ അപ്പം നൽകി ദാഹിക്കുമ്പോൾ വെള്ളം നൽകിമുട്ടില്ലാതെ പുലർത്തുന്നെന്നെ;- ഞാനെ…മരണത്തിൻ വിഷമുള്ളും പാതാളത്തിൻ ശക്തിയുംശാപവും നീക്കിത്തന്നവൻമരിച്ചടക്കി ഉയിർത്തോൻ പാതാളത്തെ ജയിച്ചോൻമൃത്യുഭയം നീക്കി നടത്തും;- ഞാനെ…
Read Moreഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേ
ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നുഎന്‍റെ സഹായം എവിടെ നിന്നു വരുംഎന്‍റെ സഹായം ആകാശത്തെയും ഭൂമിയെയുംഉണ്ടാക്കിയ യഹോവയിൽ നിന്നു വരുന്നുനിന്‍റെ കാൽ വഴുതുവാനവൻ സമ്മതിക്കയില്ലനിന്നെ കാക്കുന്നവൻ മയങ്ങുകയില്ലഇസ്രയേലിൻ പരിപാലകൻമയങ്ങുകയില്ല ഉറങ്ങുകയുമില്ലയഹോവ ഒരുദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കുംഅവൻ നിന്‍റെ പ്രാണനെ പരിപാലിക്കുംയഹോവ നിൻ ഗമനത്തെയും ആഗമനത്തെയുംഇന്നുമുതൽ എന്നേക്കും പരിപാലിക്കും
Read Moreഞാനെന്നും വർണ്ണിക്കും നീ ചെയ്ത
ഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾനാൾതോറും നീയെന്നെ ക്ഷേമമായ് പോറ്റുന്നു(2)താതാവാം ദൈവം നീ പുത്രനാം കർത്തൻ നീആത്മാവാം നൽവഴി കാട്ടിയും നീ(2)നീ എൻ സഹായകൻ സാന്ത്വന സ്പർശം നീനിൻ നാമം എന്നും ഞാൻ പാടി പുകഴ്ത്തീടും(2)(താതാവാം ദൈവം നീ)അലതല്ലും ആഴികൾ എന്നെ കവിയുമ്പോൾകരം തന്നു കാക്കുവോൻ നീയാണെന്നേശുവേ(2)(താതാവാം ദൈവം നീ)അഗ്നിയിൽ കൂടി ഞാൻ കടന്നു പോകുമ്പോൾവെന്തിടാതേഴയെ കാക്കുന്നോൻ നീയല്ലോ (2)(താതാവാം ദൈവം നീ)ജീവിതഭാരത്താൽ ഞാനേറ്റം തളരുമ്പോൾകാരുണ്യസ്നേഹത്താൽ തോളതിൽ ഏറ്റുന്നോൻ(2)(താതാവാം ദൈവം നീ)അഗ്നിയിന്നഭിഷേകം പകര്ർന്നെന്നിൽ എന്നും നീശത്രുവിൻ ശല്യങ്ങളേശാതെ […]
Read Moreഞാനെന്നും സ്തുതിക്കും എൻ പരനെ
ഞാനെന്നും സ്തുതിക്കുംഎൻ പരനെ തിരുമനുസുതനെ ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തിഞാനെന്നും സ്തുതിക്കുംപാപത്തിൻശാപത്തിൽ നിന്നും എന്‍റെപ്രാണനെ കാത്തവനെന്നുംപാരിൽ തൻ അൻപിന്നു തുല്യമില്ലൊന്നും;-നൽകിയവൻ രക്ഷാദാനം തന്നിൽകണ്ടുഞാൻ ദൈവികജ്ഞാനം തൻ പദസേവയതെന്നഭിമാനം;-ആയിരം നാവുകളാലും പതി നായിരം വാക്കുകളാലുംഹാ! ദിവ്യ സ്നേഹവമവർണ്ണ്യമാരാലും;-നിത്യത തന്നിൽ ഞാനെത്തും തന്‍റെ സ്തുത്യപദങ്ങൾ ഞാൻ മുത്തുംഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും;-
Read Moreഞാനെന്നു കാണുമെന്‍റെ ഭവനമാ
ഞാനെന്നു കാണുമെന്‍റെ ഭവനമാ-മാനന്ദ മന്ദിരത്തെഹീനമായുള്ളൊരീ ലോകവുമെന്നുടെദീനതയേറുമീ ദേഹവും വിട്ടിനിഇദ്ധരയിൽ വസിക്കും ദിനമെല്ലാം കർത്തനിൽ നിന്നകന്നുപാർത്തിടുന്നെന്നു തന്നെ എനിക്കിതാ വ്യക്തമായ് തോന്നിടുന്നുഇത്തിരശ്ശീലയകന്നു വെളിച്ചമങ്ങുജ്ജ്വലിക്കും പുരംകാണ്മാൻ കൊതിക്കുന്നു;-ദൈവതേജസ്സു തിങ്ങി വിളങ്ങിടും ദിവ്യ നഗരമതിൽഎത്തിനോക്കിടുവാനും ഇരുളിന്നു ശക്തിയുണ്ടാകയില്ലഇപ്പുരി തന്‍റെ മനോഹര കാന്തിയിൽനിത്യം നടന്നിടും ജാതികളേവരും;-പാപമടുത്തിടാത്ത പുരമതിൽ പാവനമാനവൻമാർപാരിലെ മാലൊഴിഞ്ഞു സുവിശ്രമം പാരമിയന്നിടുന്നുപാപരിൻ ദ്വേഷമാമസ്ത്രങ്ങളിങ്ങുള്ളപാരത്രികാനന്ദം ഭഞ്ജിക്കയില്ലല്ലോ;-കണ്ണീരവിടെയില്ല-കലുഷത കാണുവാൻ പോലുമില്ലദുർന്നയമെന്നതില്ല-ദുരാശയാൽ ദൂഷിതരാരുമില്ലപൂർണ്ണസുഖപ്രദമാമീ നഗരത്തിൽപൂകുവോർക്കില്ലൊരു ദുഃഖവിചാരവും;-രോഗമെല്ലാമകലും വിശിഷ്ടമാം ദേഹമഭി ലഭിക്കുംതീരെയൊഴിഞ്ഞു പോകും-മൃതി നിത്യജീവനെനിക്കുദിക്കുംദൈവപിതാവിനെ വാഴ്ത്തിയനുദിനംമവുമവനുടെ സന്നിധിയിലഹം;-എൻ പ്രിയ രക്ഷകനെ : എന്ന രീതി
Read Moreഞാൻ എന്നെ നിൻ കൈയിൽ
ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു സമ്പൂർണമായി എന്നെ മാറ്റേണമേ എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ നിൻ ഹിതം എന്നിൽ പൂർണമാകാൻ എന്നെ സമർപ്പിക്കുന്നു നിൻ കയ്യിൽ ഞാൻ പൂർണമായ് എന്നെ നിറക്കേണമേ എന്നെ നിത്യവും നടത്തേണമേഎന്നെ കഴുകണേ നിൻ രക്തത്താൽശുദ്ധികരിക്കണേ നിൻ വചനത്താൽനീതികരിക്കണേ നിൻ നീതിയാൽസൗഖ്യമാക്കെന്നെ പൂർണമായിനിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേപരിശുദ്ധാത്മാവിനാൽ നയിക്കേണമേ നിൻ ആലോചനയാൽ നടത്തേണമേ നിൻ ഹിതം എന്നിൽ പൂർണ്ണമാകാൻ
Read Moreഞാൻ എന്നെ നല്കിടുന്നെ സമ്പൂർണ്ണ
ഞാൻ എന്നെ നല്കിടുന്നെസമ്പൂർണ്ണമായി സമർപ്പിക്കുന്നെ കുശവന്‍റെ കയ്യിലെ മൺപാത്രം പോൽ എന്നെയൊന്നു നി പണിയേണമേ (2)ക്ഷീണിച്ചു പോയിടല്ലേ നാഥാ ഈ ഭൂവിൽ ഞാൻജീവൻ പോകുവോളം നിന്നോട് ചേർന്നു നിൽപ്പാൻ (2)കൃപയേകണെ നിന്നാത്മാവിനാൽ സമ്പൂർണ്ണമായി നിലനിന്നിടാൻ (2)നിൻ ജീവൻ നല്കിയതാൽ ഞാനെന്നും നിന്റേതല്ലെ പിന്മാറിപോയിടുവാൻ ഇടയാകല്ലെ നാഥാ (2)നിൻ രക്ഷയെ വർണ്ണിക്കുവാൻനിൻ ശക്തിയാൽ നിറച്ചീടുക(2)വചനത്താൽ നിലനിന്നിടാൻനാഥാ നിൻ വരവിൻ വരെനിന്നോട് ചേർന്നിടുവാൻ എന്നെ ഒരുക്കീടുക (2);- ഞാൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആത്മാവാം ദൈവം എന്‍റെ ദൈവം
- അവസാനത്തോളം കരുതാമെന്നോതി
- എന്തു നല്ലോർ സഖിയേശു പാപദുഃഖം
- സേനയിൻ യഹോവയെ നീ
- പ്രാർത്ഥനയാൽ തിരു സന്നിധിയിൽ

