നിത്യമാം സ്നേഹത്തിനാഴ മുയരവും
നിത്യമാം സ്നേഹത്തിനാഴമുയരവുംനീളവും വീതിയുമാരാഞ്ഞിടാംഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെശുദ്ധരോടൊത്തു വസിപ്പതിനായ്സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്തനിത്യനാം ദൈവത്തിനിഷ്ട പുത്രൻദൂതരിൻ സ്തുതികളും താതനിൻ കൂടെയുംമോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്;-കർത്താധി കർത്താവയ് രാജാധി രാജാവായ്ഇഹലോക രാജ്യങ്ങൾ നേടിടാതെകാൽവറി മേടതിൽ പാപിയെ നേടുവാൻയാഗമായി തീർന്നിതോ രക്തവും ചിന്തിയേ;-ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട്അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ്അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ;-കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടുംമാതാപിതാക്കളും മറന്നു പോകുംമരണത്തിൻ കൂരിരുൾ താഴ്വര കഴിവോളംപിരിയാതെൻ കൂടവേ പാർത്തിടും താൻ;-പിരിയാത്ത സ്നേഹിതാ! തീരാത്ത പ്രേമമേ!നീയെന്‍റെ നിത്യാവകാശമല്ലേഈ ഭൂവിൽ […]
Read Moreനിത്യമാം പ്രകാശമെ നയിക്കുകെന്നെ
നിത്യമാം പ്രകാശമെ നയിക്കുകെന്നെ നീചുറ്റിലും ഇരുൾ പരന്നിടുന്ന വേളയിൽഅന്ധകാര പൂർവ്വമായ രാത്രിയാണു പോൽഎൻ ഗൃഹത്തിൽ നിന്നുമേറെ ദൂരയാണു ഞാൻനീ നയിക്കുക നീ നയിക്കുക സാദരം വിഭോനിൻ പ്രകാശധാര തൂകി നീ നയിക്കുകഞാൻ കടന്നുപോന്ന കാലമോർക്കിലെങ്കിലോഞാൻ മതിയെനിക്കു തന്നെയെന്ന ചിന്തയാൽഎന്‍റെ മാർഗ്ഗമെന്‍റെയിഷ്ടമെന്ന പോലെയായ്നിന്‍റെ രക്ഷണീയ പാത നേടിടാതെ ഞാൻ;- നീ…ഭാസുരാഭ ചേർന്നിടുന്ന പൊന്നുഷസ്സിനായ്ഭീതിലേശമേശിടാത്ത നാളെ നോക്കി ഞാൻഎന്നിൽ മാത്രമാശവച്ചു ഞാൻ കടന്നുപോയ്നിൻ മനസ്സിലോർത്തിടാതെ നീ നയിക്കണേ;- നീ…മുൾപ്പടർപ്പിലൂടെയും ജലപ്പരപ്പിലുംനിർജ്ജനം മഹീതലം കടക്കുവോളവുംഇത്രനാൾവരെയനുഗ്രഹിച്ച നിൻ കരംനിശ്ചയം നയിക്കുമെന്നെയെന്നുമോർപ്പു ഞാൻ;- നീ…രാത്രിതന്നിരുൾ […]
Read Moreനിത്യവന്ദനം നിനക്കു സത്യദൈവമേ
നിത്യവന്ദനം നിനക്ക് സത്യദൈവമേസ്തോത്രവും ജയവും യോഗ്യം അത്യുന്നതനേമർത്യകുലത്തിൻ സൃഷ്ടാവേ നിത്യപിതാവേസത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കേഎത്രയോ മനോഹരം നിൻ-കൃത്യങ്ങളെല്ലാംചിത്രമതി-ചിത്രമവ-എത്രയോ ശ്രേഷ്ഠംകെരുബുകൾ മദ്ധ്യേ വസിക്കും സർവ്വശക്തനേഉർവ്വിയെങ്ങും വ്യാപിച്ചീടും നിനക്കെന്നും സ്തോത്രംമാനവകുലത്തിൻ പാപം മോചനം ചെയ് വാൻഹീനമായ് കുരിശിൽ ശാപം-തീർത്ത പരനെനിന്നിൽ വിശ്വസിക്കുന്നവർക്കെന്നേക്കും മോക്ഷംതന്നരുളാൻ-ഉന്നതത്തിൽ ചേർന്ന പരനേസർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയുംസർവ്വേശ്വരനായ യഹോവയ്ക്കു താൻ-ആമേൻ
Read Moreനിത്യ സ്നേഹത്താലെന്നെ അവൻ
നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചുഅളവില്ലാത്ത തൻ കരുണയാൽനീക്കിയെൻ അശുദ്ധിയെല്ലാംയേശുവേ പ്രാണനാഥാനിന്നോടു ചേരുന്നതെനിക്കു ഭാഗ്യംഹല്ലേലൂയ്യാ പാടിടും ഞാൻശോഭിതനഗരത്തെ കാണുന്നിതായോർദ്ദാനെ ഭയപ്പെടുമോ ഇനികാണുന്നെൻ യേശുവേ മറുകരയിൽസൗഖ്യദായകനേശു നടത്തുന്നെന്നെഅവനടിച്ചാലും ആയതെനിക്കുനന്മയ്ക്കായ് തീർന്നിടുമേ;-വരുവാനുള്ള മഹിമ ഓർക്കുന്നടിയാൻഅകറ്റുമെൻ ആമയം പൂർണ്ണമായിആനന്ദമെ എനിക്ക്;-നിൻ വിശ്രാമത്തിലണയും വിശുദ്ധർ ഗണംകാന്തയായ് വാഴുമേ സ്വർഗ്ഗത്തിൽഇതിൽപരം ഭാഗ്യമുണ്ടോ?;-
Read Moreനിത്യ സ്നേഹത്താൽ എന്നെ സ്നേഹി
നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു(2)അമ്മയേകിടും സ്നേഹത്തെക്കാൾലോകം നൽകിടും സ്നേഹത്തേക്കാൾഅങ്ങേവിട്ടെങ്ങും പോകയില്ല ഞാൻ(2)അങ്ങിൽചേർന്നെങ്ങും ജീവിക്കും ഞാൻസത്യസാക്ഷിയായി ജീവിക്കും ഞാൻനിത്യരക്ഷയാൽ എന്നെ രക്ഷിച്ചു(2)ഏകരക്ഷകൻ യേശുവിനാൽലോകരക്ഷകൻ യേശുവിനാൽനിൻഹിതം ചെയ്വാൻ അങ്ങേപ്പോലാകാൻ(2)എന്നെ നൽകുന്നു പൂർണ്ണമായിമോദമോടിതാ പൂർണ്ണമായി;-നിത്യനാടതിൽ എന്നെ ചേർക്കുവാൻ(2)മേഘത്തേരതിൽ വന്നീടുമേയേശുരാജനായ് വന്നീടുമേആരാധിച്ചിടും കുമ്പിട്ടീടും ഞാൻ(2)സ്വർഗ്ഗനാടതിൽ യേശുവിനെസത്യദൈവമാം യേശുവിനെ;-
Read Moreനിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ
നിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ സ്തുതിച്ചിടുവിൻഅദൃശ്യനാം ദൈവത്തിൻ പ്രതിമയവൻദൈവിക തേജസ്സിൻ മഹിമയവൻആദിയവൻ അന്തമവൻ അഖിലജഗത്തിനും ഹേതുവവൻ;-വാർത്തയായിരുന്നവൻ ജഡമെടുത്തീപാർത്തലത്തിൽ വന്നു പാർത്തതിനാൽനമുക്കു തന്‍റെ നിറവിൽ നിന്നുംകൃപമേൽ കൃപ ലഭിപ്പാനിടയായ്;-ദൈവവിരോധികളായതിനാൽന്യായവിധിക്കു വിധേയർ നമ്മെദൈവമക്കൾ ആക്കിയല്ലോജീവനും തന്നവൻ സ്നേഹിച്ചതാൽ;-തൻകൃപയിൻ മഹിമാധനത്തെനിത്യയുഗങ്ങളിൽ കാട്ടിടുവാൻമർത്യർ നമ്മെ അവനുയർത്തിസ്വർഗ്ഗസ്ഥലങ്ങളിലങ്ങിരുത്തി;-വിണ്ണിലും മണ്ണിലും ഉള്ളതെല്ലാംപിന്നെയും ക്രിസ്തുവിലൊന്നാകുംപൂർണ്ണതയിൽ ദൈവികമാംനിർണ്ണയങ്ങൾ നിറവേറിടുമേ;-
Read Moreനിസ്സീമമാം നിൻ സ്നേഹത്തെ
നിസ്സീമമാം നിൻസ്നേഹത്തെപ്രകാശിപ്പിക്കും ക്രൂശിനെദർശിച്ചനേരം നാഥനേനിനക്കു ഞാനധീനനായ്;-ഈ ഭൂമിയിൽ നിക്ഷേപമായ്ഞാനെണ്ണിവന്ന സർവ്വവുംഗണിച്ചിടുന്നു നഷ്ടമായ്ഈ ദർശനം മുഖാന്തരം;-പ്രമോദമായെന്നായുസ്സിൽ-സ്നേഹിച്ച വ്യർത്ഥകാര്യങ്ങൾനികൃഷ്ടമെന്നറിഞ്ഞഹംവെടിഞ്ഞിടുന്നശേഷവും;-നിൻക്രൂശിൽ ഞാൻ നിരന്തരംപ്രശംസിച്ചിടും രക്ഷകാമറ്റൊന്നിലുമെൻ മാനസംമഹത്ത്വമാഗ്രഹിക്കൊലാ;-അഗാധമപ്രമേയമാംഈ സ്നേഹമർഹിക്കുന്നിടംഎൻ ദേഹം ദേഹി മാനസംസമ്പൂർണ്ണമായ് സമസ്തവും;-സാഷ്ടാംഗം വീണു പാദത്തിൽവണങ്ങിടുന്നു ഭക്തിയിൽനിനക്കും നിൻ പിതാവിന്നുംമഹത്ത്വം ദൈവാത്മാവിന്നും;-
Read Moreനിസ്സി യഹോവ നിസ്സി യഹോവ
നിസ്സി യഹോവ നിസ്സി യഹോവ നിസ്സി യഹോവ യഹോവയഹോവ യഹോവ യഹോവ യഹോവനിസ്സി യഹോവ നിസ്സി യഹോവഎന്‍റെ ജയക്കൊടി – യേശുഎന്‍റെ ജയക്കൊടികുരിശിൻ തണൽ മതി, പരിശുദ്ധാത്മ ബലം മതി, യേശു എന്‍റെ ജയക്കൊടി,ജയക്കൊടി യഹോവയേശു എന്‍റെ നായകൻ – തൻക്രൂശോ എന്‍റെ ചിഹ്നമാംപാപത്തോടിനി തോൽക്കില്ലപൊരുതി ജയിക്കും ഞാൻജയക്കൊടി – എൻ യേശുയേശു എന്‍റെ രക്ഷകൻ – തൻനാമം എന്‍റെ ആയുധംപ്രതിസന്ധികളിൽ പതറില്ലവചനത്താൽ ജയിക്കും ഞാൻജയക്കൊടി – എൻ യേശു
Read Moreനിസ്സാരമാം നിസ്സാരമാം നീറും ദുഃഖ
നിസ്സാരമാം നിസ്സാരമാം നീറും ദുഃഖങ്ങൾ നിസ്സാരമാം (2)നാളെ വരുന്ന മഹിമയോർത്താൽഇന്നിൻ ദുഃഖങ്ങൾ നിസ്സാരമാം (2)വന്ദനം വരും നാളു വരുന്നുനിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ (2)സന്തോഷിക്കുവിൻ കുഞ്ഞേ സന്തോഷിക്കുവിൻനിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ(2);- നിസ്സാരമാം..പാതാളത്തോളം നീ താഴ്ത്തപ്പെട്ടെങ്കിൽആകാശത്തോളം നിന്നെ ദൈവമുയർത്തും (2)ദൈവമുയർത്തും കുഞ്ഞേ ദൈവമുയർത്തുംആകാശത്തോളം നിന്നെ ദൈവമുയർത്തും(2);- നിസ്സാരമാം..മാറാരോഗങ്ങൾ നിന്നെ ഞെരുക്കുമ്പോഴുംസൗഖ്യദായകൻ നിന്‍റെ ഒപ്പമില്ലയോ(2)ഒപ്പമില്ലയോ കുഞ്ഞേ ഒപ്പമില്ലയോ സൗഖ്യദായകൻ നിന്‍റെ ഒപ്പമില്ലയോ(2);- നിസ്സാരമാം..
Read Moreനിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക
നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക ക്രിസ്തേശുവേ അങ്ങേ സ്തുതിപ്പാൻഅങ്ങേ വണങ്ങാൻ കൃപയേകണേ എൻ ജീവകാലം ഈ ക്ഷോണിതലേഅനുദിനവും എൻ ജീവിതത്തിൽനീ ചെയ്യും ക്രിയകൾ ഓർത്തിടുകിൽനീ ഏകും നന്മകൾ നിനക്കുകിൽ എന്മനംസ്തുതിയാൽ നിറഞ്ഞങ്ങു കവിഞ്ഞിടുമേ ശുഭതയിലും എൻ ദുഃഖത്തിലുംസമ്പത്തിലും വൻ വറുതിയിലുംഅങ്ങേ എന്നും സ്നേഹിച്ചിടാനായ്കൃപയേകണേ ഈ ഏഴയെന്നിൽ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ നിക്ഷേപം നീ തന്നെയാ
- എൻ പ്രിയൻ യേശുവിൻ നാമം
- ഏഴു വിളക്കിൻ നടുവിൽ ശോഭ
- യഹോവയ്ക്കു സ്തോത്രം ചെയ്തീടുക
- നിന്നിലാശ്വാസം കാണാൻ

