നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെനിൻക്രൂശു ഞാൻ വഹിക്കെന്നാലുമേഎൻഗീതം എന്നുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽവൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽഎൻ സ്വപ്നത്തിലുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെനീ എന്നെ നടത്തും പാത എല്ലാംവിൺ എത്തും ഏണിപോൽ പ്രകാശമാംദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടുംകൽത്തലയിണയെ ബെഥേലാക്കുംഎൻ തുമ്പത്താലുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ! ഞാൻ ചേർന്നിടുംആകാശമാർഗ്ഗമായ് മഹോന്നതേപറന്നുപോകിലും സന്തോഷമേഎൻ ഗീതമെന്നുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടുംNearer, my God […]
Read Moreനിന്നിഷ്ടം പോലെയെൻ ദൈവമേ
നിന്നിഷ്ടം പോലെയെൻ ദൈവമേഎന്നെ നടത്തണമെന്നുമേകഷ്ടത വന്നാലും നിൻവഴിവിട്ടുപോകാതെന്നെ കാത്തിടണേമന്നിടത്തിൽ സങ്കടങ്ങൾഎന്നുള്ളത്തിൽ തിങ്ങിവിങ്ങിടുമ്പോൾവല്ലഭാ നീയല്ലാതാരുമേഇല്ലെനിക്കാശ്വാസമായ്;-ശത്രു തന്‍റെ കൂരമ്പുകൾ എത്രയും ശക്തിയായെയ്തിടിലും കർത്താവേ നിൻ പൊന്നുകൈകളിൽ ചേർത്തെന്നെ കാക്കുമല്ലോ;-മിത്രരെന്നെ കൈവിട്ടാലുംഎത്ര പഴിച്ചു ദുഷിക്കുകിലുംക്രിസ്തേശുവേ നീയെനിക്കുള്ളതാൽഇല്ലൊരു ചഞ്ചലവും;-എൻ പ്രിയാ നീ എന്നു വരുംഎൻ കണ്ണുനീരെല്ലാമെന്നു തീരുംനിൻമുഖം നേരിൽ ഞാൻ കണ്ടല്ലാ-തെൻ കണ്ണീർ തോരുകില്ല;-
Read Moreനിന്നിഷ്ടം ദേവാ ആയിടട്ടെ ഞാനോ
നിന്നിഷ്ടം ദേവാ ആയിടട്ടെ ഞാനോ മൺപാത്രം നിൻകരത്തിൽ നിൻപാദത്തിൽ ഞാൻ കാത്തിരിക്കും നിന്നിഷ്ടംപോൽ നീ മാറ്റുകെന്നെ നിന്നിഷ്ടംപോലെ ആകണമേ നിൻ സന്നിധൗ ഞാൻ താണിരിക്കും നിൻ വചനമാം തണ്ണീരിനാൽ എന്നെ കഴുകി ശുദ്ധി ചെയ്ക നിന്നിഷ്ടംപോലെ ആകണമേ എന്നുള്ളം നോവും വേളയിലും നിൻകരം തൊട്ടു താലോലിക്കെൻ കർത്താവേ! ഞാനും ശക്തനാവാൻ നിന്നിഷ്ടംപോലെ ആകണമേ നിത്യവും ഞാൻ നിൻദാസൻ തന്നെ എന്നുള്ളിൽ വാഴും ശുദ്ധാത്മാവാൽ എന്നും നിറഞ്ഞു ശോഭിപ്പാൻ ഞാൻ നിന്നിഷ്ടംപോലെ ആകണമേ എന്നിഷ്ടരെന്നെ തള്ളിയാലും ഞാൻ കൈവിടില്ലയെന്നു […]
Read Moreനിന്നിലാശ്വാസം കാണാൻ
നിന്നിലാശ്വാസം കാണാൻനിന്നിലാശ്രയം വയ്ക്കാൻഉടയോൻ നീ ചാരെയുള്ളപ്പോൾ-ആരുംഇല്ലെന്നു ചൊല്ലാതിരിക്കാൻ(2)നാഥാ-വിശ്വാസം താ താതാ- അഭയം താ(2)- നിന്നിലാ…ജാതികൾ തമ്മിൽ കലഹിക്കുന്നുരാജ്യം തന്നുള്ളിൽ ഛിദ്രിക്കുന്നു(2)യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ മൂലംഉള്ളം നടുങ്ങീടുന്നു(2);- നാഥാ…ആരുമില്ലാശ്രയമെന്നു തോന്നും നേരംഏകാന്തവേളകളിൽകൂടെ വസിക്കും അനാഥരായ് തള്ളുക-യില്ലെന്നു ചൊന്നവനെ(2);- നാഥാ…ജീവിപ്പിച്ചിടും തിരുവചനം ഞങ്ങൾഉള്ളിൽ കരുതീടുവാൻ(2)നിത്യതയേകാമെന്നുള്ള നിൻ വാക്കുകൾമാറില്ലെന്നോർത്തീടുവാൻ(2);- നാഥാ…
Read Moreനിന്നെ പ്പോലാകേണം നിൻ മുഖം
നിന്നെപ്പോലാകേണംനിൻ മുഖം കാണേണംനിൻ സ്വരം കേൾക്കേണംനിന്നിൽ ചേർന്നു ജീവിപ്പാൻഎന്നെ ഞാൻ നൽകിടുന്നുനിൻ മുമ്പിൽ യാഗമായ്നിൻഹിതം ചെയ്തീടാൻനിന്നിൽ ചേർന്നു ജീവിപ്പാൻഞാനും എൻ സർവ്വവുംഎൻ ധനം മാനവുംസ്വീകരിക്കെന്നെയിപ്പോൾനിന്നിൽ ചേർന്നു ജീവിപ്പാൻ
Read Moreനിന്നേക്കാൾ സ്നേഹിപ്പാ നെന്നുടെ
നിന്നെക്കാൾ സ്നേഹിപ്പാൻ എന്നുടെയായുസ്സിൽഒന്നുമുണ്ടാകല്ലേ കർത്താവേവന്ദിപ്പാൻ വാഴ്ത്തുവാൻ പാടുവാൻ ഘോഷിപ്പാൻഎന്നും നിന്നെ മതി കർത്താവേഎന്നെയുമോർത്തു നീ ഖിന്നനായ് കാൽവറിക്കുന്നിലെ ക്രൂശിലെൻ കർത്താവേമന്നിലെ മോഹങ്ങളൊന്നുമെൻ കണ്ണിന്നുമുന്നിലുയരല്ലേ കർത്താവേ;-എന്നഴൽ നീങ്ങുവാൻ നിൻകഴലാശ്രയംനിൻനിഴൽ ശീതളം കർത്താവേഎന്നിരുൾ നീങ്ങിടും നിന്മുഖശോഭയാൽനിന്നരുൾ സാന്ത്വനം കർത്താവേഎന്നു നീ വന്നിടും നിന്നുടൽ കാണുവാൻഎന്നിനി സാധിക്കും കർത്താവേവന്നിടും ഞാൻ വേഗം എന്നുര ചെയ്തപോൽവന്നിടണേ യേശു കർത്താവേ
Read Moreനിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യ
നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യസേനകളേഉയർത്തീടിൻ കൊടിയെ നഷ്ടം നേരിടല്ലെ ജയം ജയം തനിക്കും തൻ സേനകൾക്കുംവൈരികൾ എല്ലാം തോൽക്കും താൻ കർത്താവായ് വാഴുംനിന്നീടിൻ യേശുവിന്നായ് എന്നീ പോർവിളി കേൾനിങ്ങൾ നിദ്രകൊണ്ടാലോ അവന്നു ലജ്ജ താൻനിൻ ഉള്ളിലും പുറത്തും കാണുന്ന തിന്മയെനീ നേരിട്ടു പോരാടി ഇല്ലായ്മ ആക്കുകെനിന്നീടിൻ യേശുവിന്നായ് കാഹള നാദം കേൾമുന്നോട്ടു ചേരിൻ പോരിൽ ഈ നേരം വീരരേഎണ്ണം ഇല്ലാ വൈരികൾ ഏറ്റം ശൗര്യം ഉള്ളോർപേടിച്ചീടേണ്ടവരെ ധൈര്യമായ് ചെയ്ക പോർനിന്നീടിൻ യേശുവിന്നായ് തൻ ശക്തി ശരണം സ്വശക്തി ഫലിച്ചീടാ […]
Read Moreനിന്നെ സ്നേഹിക്കുമ്പോൾ എൻ
നിന്നെ സ്നേഹിക്കുമ്പോൾ എൻ ഉള്ളം ആനന്ദിക്കുന്നേനിന്നെ വാഴ്ത്തീടുമ്പോൾ എൻ സർവ്വം വാഞ്ജിച്ചീടുന്നേ (2)പരിശുദ്ധൻ നീ മാത്രമേ നീതിമാൻ നീ മാത്രമേഉയർന്നവൻ നീ മാത്രമേ യേശുവേ (2)എന്നേ സ്നേഹിച്ചീടാൻ എന്നേ മാനിച്ചീടാൻആരുമില്ലാതെ ഏകനാകുമ്പോൾ (2)നീ മാത്രമാണെന്‍റെ സ്നേഹിതൻ നീ മാത്രമാണെന്‍റെ ആശ്രയംനീ മാത്രമാണെന്‍റെ സർവ്വവും യേശുവേ (2)ഞാൻ പോയിടുമേ എൻ യേശുവിനായിലോകമെങ്ങും തൻ സാക്ഷിയാകാൻ (2)പോകുമേ ഞാൻ യേശുവേ നിൻ ഇഷ്ടം ചെയ്യാൻപോകുമേ എന്നെയും നീ യോഗ്യനാക്കീടു (2)
Read Moreനിന്നെ സ്നേഹിക്കും ഞാൻ
നിന്നെ സ്നേഹിക്കും ഞാൻനിന്നെ സ്നേഹിക്കും യേശുവേനിന്നെ സ്നേഹിക്കും ഞാൻനീ മാത്രമെൻ ദൈവംനിൻ സന്നിധിയിൽ ഞാൻ അണഞ്ഞിടുംതൃപ്പാദങ്ങളിൽ ഞാൻ വണങ്ങിടുംനിൻ വഴികളിൽ ഞാൻ നടന്നിടുംനിൻ മുഖം ദർശിക്കും…നിൻ നാമത്തെ വാഴ്ത്തിടുംനിൻ നാമത്തെ വാഴ്ത്തിടും താതാനിൻ നാമത്തെ വാഴ്ത്തിടുംനീ മാത്രമെൻ ദൈവം;- നിൻ…നിൻ സന്നിധിയിൽ പ്രാർത്ഥിക്കുംനിൻ സന്നിധിയിൽ പ്രാർത്ഥിക്കും നാഥാനിൻ സന്നിധിയിൽ പ്രാർത്ഥിക്കുംനീ മാത്രമെൻ ദൈവം;- നിൻ…ആത്മാവിൽ ആരാധിക്കുംആത്മാവിൽ ആരാധിക്കും ദേവാആത്മാവിൽ ആരാധിക്കുംനീ പരിശുദ്ധൻ;- നിൻ…
Read Moreനിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ
നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ലനിസ്തുലനാം യേശുവേനിന്നെ മറന്നൊന്നും ചെയ്യാൻ കഴിയില്ലനിർമ്മലനാം ദൈവമേകൃപയിൻ ഉറവേ ചൊരിയൂഅറിവിൻ വരങ്ങൾ ചൊരിയൂ;-ഓരോ ദിവസവും നിൻകൃപയിൽഓരോ നിമിഷവും നിൻനിറവിൽസ്നേഹം പകരുവാൻ ഗാനങ്ങൾ പാടുവാൻനിൻവേല തികച്ചിടുവാൻ;-നിൻ സാന്നിദ്ധ്യം സദാ നേരത്തിലുംസാത്താനെ സമ്പൂർണ്ണമായ് ജയിക്കാൻപാപം വെറുക്കുവാൻ മോഹം വെടിയുവാൻത്യാഗം സഹിച്ചിടുവാൻ;-എല്ലാ നേരവും നിൻശക്തിയിൽനന്മ പ്രവർത്തികൾ ചെയ്തിടുവാൻനിൻ ദാസനാകുവാൻ ക്രൂശു ചുമക്കുവാൻനിൻ സാക്ഷ്യം വഹിച്ചിടുവാൻ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിക്കും ഞാനെന്നും സ്തുതിക്കും
- സ്തുതിപ്പിൻ സ്തുതിപ്പിൻ അനുദിനം
- കാൽവറി ക്രൂശതിൽ ചിന്തിയ തൻ രക്തം
- അനശ്വര ദേവാ ആശ്വസിപ്പിക്കെന്നെ
- എന്തൊരു സ്നേഹമിത് നിണം

