നിൻ സ്നേഹം എന്നേശുവെ
നിൻ സ്നേഹം എന്നേശുവെഅമ്മയെക്കാൾ ഉന്നതമെആലംബമായിടും ആശ്രയമേകിടുംആത്മനേ സ്തുതി നിനക്കുനിൻ സ്നേഹം പോൽ വെറെ ഒന്നില്ലെതാണ കുഴിയുടെ അനുഭവമൊഘോര തമസ്സിന്‍റെ പാതയതൊയോസെഫിനെ പൊട്ടക്കുഴിയിൽ നിന്നുംഉയർത്തിയ നാഥനെന്‍റെ കൂടെയുംനിൻ സ്നേഹം എന്നേശുവെഅമ്മയെക്കാൾ ഉന്നതമെവൻ തിര പോലോരോ ശോകങ്ങൾ വന്നാലുംആനന്ദമോടെ പാടീടും ഞാൻഒരു വാക്കിനാൽ വൻ തിരകൾഅടക്കിയ നാഥനുള്ളപ്പോൾ പിന്നെന്തു ഭയം
Read Moreനിൻ ശക്തി പകരേണമെ പരിശുദ്ധാ
നിൻ ശക്തി പകരേണമെപരിശുദ്ധാത്മാവേ(2)ഉയരത്തിലെ ശക്തിയാൽഅടിയങ്ങൾ നിറഞ്ഞീടട്ടെഹാലേല്ലൂയ്യാ ആമേൻ ഹാലേല്ലൂയ്യാ ആമേൻ(2)ശത്രു മുമ്പിൽ പതറിടാതെപരിശുദ്ധാത്മാവേനിരാശയിൽ ഞാൻ തളർന്നിടാതെതിരു ശക്തി അയക്കേണമെ;-എൻ ഹ്യദയത്തിൻ നൊമ്പരങ്ങൾപരിശുദ്ധാത്മാവേഉയരത്തിലെ ശക്തിയാൽപൂർണ്ണമായ് മാറീടട്ടെ;-
Read Moreനിൻ സാന്നിധ്യത്താൽ എന്നെ
നിൻ സാന്നിധ്യത്താൽ എന്നെ പൊതിഞ്ഞീടുകനിന്നിൽ ഞാൻ പുതു സൃഷ്ടിയായ് മാറിടുവാൻഎന്നിൽ യേശുവിനെ ലോകം കണ്ടിടുവാൻതിരുകൃപയാൽ എന്നെ നിറക്കേണമേനാഥാ നീയെൻ ഓഹരിയായിടുന്നുനാഥാ നീയെൻ സന്തോഷമായിടുന്നുകഷ്ടകാലത്തിലും നല്ല തുണയായി നീഎന്‍റെ ശാശ്വത പരിചയും നീ യേശുവേഓരോ നിമിഷവും ഞാൻ നിന്‍റെ തണലിൽ നിൽപ്പാൻനിൻ പാദത്തിൽ ഇരിപ്പാൻഎൻ ജീവനെ ഞാൻ അർപ്പിച്ചീടുന്നിതാതിരുഹിതം പോൽ നിൻ വഴികളിൽ നടന്നീടുവാൻ;-നിന്‍റെ ഒരു സ്പർശനം എന്നെ മാറ്റീടുമേനിന്‍റെ ഒരു സ്വാന്തനം എന്നിൽ ബലമേകുമേനിന്‍റെ അഭിഷേകം എന്നിൽ പെയ്തിറങ്ങുവാൻതിരുസാന്നിദ്ധ്യത്താൽ നാഥാ നിറച്ചീടുക എന്നെ;-
Read Moreനിൻ സന്നിധിയിൽ ഭാരങ്ങൾ
നിൻ സന്നിധിയിൽ ഭാരങ്ങൾ വയ്ക്കാൻഎൻ ഹൃദയത്തിൻ വാഞ്ചയിതേമാൻ നീർത്തോടിനായ് കംക്ഷിക്കും പോൽഉള്ളിന്‍റെ ഉള്ളിൽ നൊമ്പരങ്ങൾവല്ലഭൻ നീയെൻ അഭയം ഇന്നുംവൻ സങ്കടങ്ങളിൽ കാക്കുന്നവൻസിംഹങ്ങളിൻ വായിൽ നിന്നുംവിടുവിച്ചവൻ എൻ ജീവനാഥൻ;-നിഴൽപോൽ ഉള്ളൊരു ജീവിതരൂപംനീളുകയില്ല വാരിധിയിൽദുഃഖം ചഞ്ചലം ഏറി വരുമ്പോൾനീയല്ലാതെ വഴിയേത്;-
Read Moreനിൻ സന്നിധി മതി ഹാ യേശുവേ
നിൻസന്നിധി മതി ഹാ യേശുവേനിൻ പ്രസാദം മതി ഈ എനിക്കുവൻ ദുഃഖങ്ങളിലും നിൻ സന്നിധി മതിനിൻസന്നിധി മതി ഇന്നും എന്നുംഭൂമിയിളകിലും മാ സമുദ്രംകോപിക്കിലും ഭയം ഇല്ലെനിക്കു അന്നു നിൻകൈ മതി നിൻ സന്നിധി മതിനിൻസന്നിധി മതി ഇന്നും എന്നുംലോകത്തിലേകനായ് തീരുകിലുംരോഗത്താൽ ബാധിതനായിടിലുംതൃക്കണ്ണെൻമേൽ മതി നിൻ സന്നിധി മതിനിൻ സന്നിധി മതി ഇന്നും എന്നുംആയിരമായിരം വൈരികളാൽആവൃതനാകിലും ഞാൻ ഭ്രമിക്കാനീയെൻ പക്ഷം മതി നിൻ സന്നിധി മതിനിൻ സന്നിധി മതി ഇന്നും എന്നും
Read Moreനിൻ സന്നിധി എൻ മോദം നിൻ പാദം
നിൻ സന്നിധി എൻ മോദംനിൻ പാദമെന്നഭയവുമേനിൻ മുഖ ശോഭയെൻ ശരണം ദിനവുംഎന്നുമെൻ രക്ഷകനെ(2)മണ്ണിൻ മഹിമകൾ വേണ്ടെനിക്ക്വിണ്ണിന്‍റെ ദർശനമൊന്നുമതി(2)പൊന്നിൻ തിളക്കമെൻ കണ്ണുകളിൽമിന്നിടാതെന്നെ നീ കാത്തിടണെ(2)സ്വർഗ്ഗയരുശലേം പട്ടണത്തിൽനീതിയിൻ സൂര്യനോടൊത്തു ചേർന്നു(2)നിത്യം വസിക്കുന്ന നാളുകളോർത്തു ഞാൻഇദ്ധരെ വിടുവാൻ വെമ്പിടന്നു(2)
Read Moreനിൻ സാനിധ്യം എൻ ആനന്ദം
നിൻ സാനിധ്യം എൻ ആനന്ദം നിൻ ശക്തിയെൻ ധൈര്യമായ് (2)മറെറാന്നും ഞാൻ കാണുന്നില്ല ഈ പാരിലെൻ സന്തോഷമായ് (2) ഹാലേലൂയ്യ ഹാലേലൂയ്യ (4)എൻ ധനവും എൻ മാനവും നീ മാത്രമാണെൻ യേശുവേ (2) നീ മതിയെൻ ജീവിത യാത്രയിൽ എൻ ചാരവേ (2) ഹാലേലൂയ്യ ഹാലേലൂയ്യ (4)ദുഃഖങ്ങളും ഭാരങ്ങളും എൻ ജീവിതേ വന്നീടിലും (2) മാറല്ലേ എൻ നായകാ നിൻ സാനിധ്യം എന്നിൽ നിന്നും (2) ഹാലേലൂയ്യ ഹാലേലൂയ്യ (4)
Read Moreനിൻ പാദം ഗതിയെ എന്നാളും
നിൻ പാദം ഗതിയെ എന്നാളും സ്തുതിയേനിന്നെയെന്ന്യേ ആരെ പുകഴ്ത്തും-യേശുവേദിവ്യ സ്നേഹമുള്ളിൽ വന്നല്ലോപരിശുദ്ധനെ പരാപരനെഗുരുവെ കൃപയിൻ വരമരുൾകതേടിയതാൽ കണ്ടു നിന്നെ പാടുവാൻ പാട്ടുകൾ തന്നെനിക്കുപുതുഎണ്ണയാൽ പുതുബലത്താൽ പുതുകൃപയും പുതുഗീതവുംനൽകി നിത്യം നടത്തുന്നെന്നെ പുതിയതാം ശാലേമിൽ ചേരും വരെഞെരുക്കത്തിൽ ഞാൻ നിന്നെ വിളിച്ചു അരികിലണച്ചു നടത്തിയെന്നെദേശമെങ്ങും അലഞ്ഞിടാതെ തീവ്രമായ് വന്നെന്നെ താങ്ങിയല്ലോഫലം തരും നൽമുന്തിരി നീ കൊമ്പായടിയൻ ചേര്ർന്നു നില്ക്കുംവെടിപ്പാക്കും നീ ചെത്തിയെന്നെ കർത്തനെ നിത്യവും പരിപാലിക്കുംഎന്നരുമനാഥനെയെൻ ജീവനെ ദിവ്യനായകനെസ്നേഹിക്കുന്നേ യേശുവെ നിൻ സ്നേഹമുഖമെന്നു കണ്ടീടുമോപരിപൂർണ്ണമായ് പുകഴിടമായ് പരിപാവനമാം കൊടുമുടിയിൽവേഗമായ് […]
Read Moreനിൻ മുഖം കാണുവാൻ കാത്തിടു
നിൻ മുഖം കാണുവാൻ കാത്തിടുന്നേശുവേനിൻ സ്വരം കേൾക്കുവാൻ ആശയാണേഹൃദയം കവർന്നവനാം നാഥനെ നിൻ ചാരെചേർന്നിരിപ്പാനെന്നും ആനന്ദമേയേശുവേ എൻ ജീവനേഞാൻ പാടിടും എന്നാളുമേആരാധ്യനേ എൻ ദൈവമെഞാൻ വാഴ്ത്തിടും എന്നേശുവേനാഥാ നിന്‍റെ സ്നേഹത്താലെഏന്നെയും നീ വീണ്ടതാലെലോകമെങ്ങും നിന്‍റെ നാമംഉയർത്തീടും ഞാൻ
Read Moreനിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ
നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ ദൈവമെ വേദനയേറുമീ ധരയിൽ(2)നിന്നൻപിൻ സ്വരം ഞാൻ കേട്ടിടുമ്പോൾനിൻ കരങ്ങളിലെന്നെ വഹിച്ചിടുമ്പോൾആമയങ്ങളെല്ലാം മാറിടുമെആനന്ദിച്ചിടുമെന്നുള്ളം സദാ;-വേദനയേറുന്ന നേരങ്ങളിൽനീയനുവദിച്ചിടും ശോധനയിൽപതറാതെ നിൽക്കുവാൻ കൃപതരണേഎൻ സീയോൻ യാത്രയിലന്ത്യം വരെ;-താങ്ങും തണലുമായ് നീയെനിക്ക്നല്ല താതനായെന്നും കൂടുളളതാൽഭാരങ്ങളെല്ലാം ചുമത്തിനിന്നിൽആശ്വസിച്ചിടുമെന്നാളിലും ഞാൻ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നെ കഴുകേണം ശ്രീയേശുദേവാ
- രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ
- ഞങ്ങൾ ആരാധിക്കുന്നു യേശുവേ
- നിത്യ സ്നേഹത്താൽ എന്നെ സ്നേഹി
- ആത്മാവാം വഴികാട്ടി എന്നെ സദാ

