Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

നീയാണപ്പാ എന്നെ കരുതുന്നത്

നീയാണപ്പാ എന്നെ കരുതുന്നത്നിന്റേത് മാത്രമാണിന്നുമെന്നും(2)ഈ പാരിലെൻ ജിവിത വഴിയിൽകൊടും ആകുലമേറി ഞാനുലയും(2)നീ മാത്രമാണെന്‍റെ ജീവിത നായകൻനിന്റേത് മാത്രമാണിന്നുമെന്നും(2)കണ്ണീരിൽ കുതിർന്ന് ഞാൻ കേഴുംഎന്‍റെ വേദന നിന്നോട് ചൊല്ലും(2)നീ മാത്രമാണെന്‍റെ ആശ്വാസദായകൻനിന്റേത് മാത്രമാണിന്നുമെന്നും(2)ഏതു രാവിലും പകലിലും പാടാംനിന്‍റെ കരുണയെ എന്നെന്നുമോർക്കാം(2)നിൻ നാമം കീർത്തിക്കാം നിന്നെ ഉയർത്തീടാംനിന്റേത് മാത്രമായ് ജീവിച്ചിടാം(2)

Read More 

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേനീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേനീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതുംനീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും;-കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ്കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ;-അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ;-ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്നമാത്രയിൽ ജയം തന്നു കാത്തു സൂക്ഷിച്ചീടുന്ന;-ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ്ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചീടുന്ന;-ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലുംലോകക്കാർ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ;-നിത്യ ജീവമൊഴികൾ നിന്നിലുണ്ടു പരനെനിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും;-

Read More 

നീയല്ലോ എനിക്കു സഹായി നീയെൻ

നീയല്ലോ എനിക്കു സഹായിനീയെൻ പക്ഷംമതി നിന്‍റെ കൃപ മതിനീയല്ലോ എനിക്കു സഹായിഅൻപിനാലെന്നെ വീണ്ടുകൊള്ളുവാൻതുമ്പങ്ങൾ സഹിച്ചല്ലോ-എന്നെയുംഇമ്പ കനാൻ ചേർക്കുവാനായ്സ്വന്തരക്തം ചിന്തി നീ…ആ…ആ…നിന്നെ കണ്ട നാളതു മുതൽഇന്നീ ദിനം വരെയും-എനിക്കുനന്മയെന്യേ തിന്മയൊന്നുംചെയ്തതില്ല ചിന്തിക്കിൽ…ആ…ആ…ഇല്ല ഇതുപോൽ കണ്ടതില്ല ഞാൻതില്ല്യമില്ലാ സഖിയെ-മനസ്സിൽഎല്ലാനാളും ധ്യാനിക്കുകിൽഅല്ലൽ മാറിപ്പോകുമേ…ആ…ആ…എന്‍റെ ദു:ഖം എല്ലാം തീർക്കുംഎൻ കണ്ണീർ തുടയ്ക്കും-ഇനിമേൽഇന്നുമെന്നും കൂടെയിരിക്കുംഎന്ന വാക്കുതന്നല്ലോ…ആ…ആ…ഘോരമാം പരുക്കിനാൽ ഞാൻ പാരംദുഃഖിച്ചീടിലും-എന്നെയുംചാരെ ചേർത്തു രോഗക്കിടക്കമാറ്റി-വിരിച്ചിടുമേ…ആ…ആ…സ്നേഹിതരെന്നെ പരിഹസിച്ചുസാഹസം ചെയ്കിലും-സർവ്വവുംമൗനമായ് സഹിപ്പതിനു മനസ്സുതന്നിടുന്നോനെ…ആ…ആ…

Read More 

നീയല്ലാതെ ഒരു നന്മയുമില്ല

നീയല്ലാതെ ഒരു നന്മയുമില്ലനല്ല ഇടയാ എന്‍റെ നല്ല ഇടയാ(2)പുതു കൃപയരുളാൻ പുതുക്കത്തിൽ നടക്കാൻആവശ്യമറിഞ്ഞ് അനുഗ്രഹം പകരാൻ(2)അരികിൽ വരുന്നൊരു നല്ല ഇടയാനല്ല ഇടയാ എന്‍റെ നല്ല ഇടയാ(2);- നീയല്ലാതെ…തളരുന്ന നേരത്തു ബലം തന്നു നടത്താൻപതറുന്ന വേളയിൽ കരം തന്നു നടത്താൻ(2)അരികിൽ വരുന്നൊരു നല്ല ഇടയാനല്ല ഇടയാ എന്‍റെ നല്ല ഇടയാ(2);- നീയല്ലാതെ…

Read More 

നീയല്ലാതെ ആശ്രയിപ്പാൻ വേറെ

നീയല്ലാതെ ആശ്രയിപ്പാൻ വേറെ ആരുള്ളൂനിത്യ ജീവന്‍റെ മൊഴികൾ നിന്നിലാണല്ലോ(2)യേശുവേനിന്‍റെ കൃപയിൻ കീഴിൽ ഞാനെന്നും സുരക്ഷിതൻയേശുവേനീയെന്നഭയവും എന്നസ്ഥിത്വവുംമലകൾ മാറിപ്പോയാലുംപർവതങ്ങൾ നീങ്ങിപ്പോയാലുംനിന്‍റെ സ്നേഹം നിൻ കാരുണ്യംഎന്നെ വിട്ടു മാറില്ലാനിൻ പ്രീതി നിൻ വാത്സല്യംഒരു നാളും നീങ്ങിപ്പോവില്ലാ (2)എൻ കോട്ടയേ തണലും നീയേഎൻ പരിചയേ ആരാധ്യനേഎൻ അഭയമേ ആശ്രയം നീയേഎൻ യേശുവേ സർവ്വസ്വമേഅങ്ങെ വിട്ടു ഞാനാരുടെ അരികിൽ പോയീടുംനിത്യജീവന്‍റെ മൊഴികൾ നിന്നിലാണല്ലോ(2)യേശുവേനിൻ കൃപയിൻ കീഴിൽ ഞാനെന്നും സുരക്ഷിതൻയേശുവേനീയെന്നഭയവും എന്നസ്ഥിത്വവുംനിൻ പാപം കടും ചുവപ്പെങ്കിലുംഅപരാധങ്ങൾ എത്ര ഏറെയായാലുംനീ യേശുവിന് വിലപ്പെട്ടവൻനിന്നെ തള്ളിക്കളയുകയില്ല(2)തൻ നിണത്താൽ […]

Read More 

നീയല്ലാ താരുമില്ലേശുവേ ചാരുവാനീ

നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽക്ഷീണങ്ങൾ നേരിടുമ്പോൾ ഭാരങ്ങൾ ഏറിടുമ്പോൾനീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽതേടിവന്നെന്നെ നീ ഒരുനാൾമാർവ്വോടണച്ചെന്നെ നീ അന്നാളിൽജീവിതയാത്രയിൽ താങ്ങിടുവാനായ്നീയല്ലാതാരുമില്ലേശുവേ(2) ജീവനെ നൽകി ക്രൂശിൽ എൻപേർക്കായ്എൻ പാപത്താൽ നീ യാഗമായ് നിത്യതവരെയെന്നെ കാത്തിടുവാനായ്നീയല്ലാതാരുമില്ലേശുവേ(2)അർപ്പിക്കുന്നെന്നെ മുറ്റും യാഗമായ്കത്തിക്കേണം അഗ്നി എന്‍റെമേൽരൂപാന്തരം പ്രാപിച്ചനുരൂപമാക്കുവാൻനീയല്ലാതാരുമില്ലേശുവേ(2)

Read More 

നീയാരെയാണു വിശ്വസിപ്പതെ

നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോഅവന്‍റെ ശക്തി എത്രമാത്രം എന്നറിഞ്ഞുവോഅവൻ മതി തന്‍റെ വൻകൃപ മതിഅന്ത്യത്തോളം കാക്കുവാൻ നിൻ ഉപനിധി;നാനാവിധ പരീക്ഷണങ്ങൾ നിന്‍റെ പാതയിൽഘോരാനിലൻ ചുഴന്നടിക്കും ഈ മഹാ ആഴിയിൽ(2)നിസ്സഹായനായ് ഉഴന്നലഞ്ഞു നിന്‍റെതോണി താണുപോകുമ്പോൾ;-നീ വിളിക്കുമ്പോൾ നിന്‍റെ കൺ-ഉന്നതത്തിലേക്കുയർത്തുമ്പോൾഎത്തുമേ പ്രിയൻ സഹായിയായ്നീട്ടുമേ തൻ കരം നിനക്കത്താണിയായ്;ആശ്രയം നീ യേശുവിൽ കണ്ടീടുകനീ സ്നേഹിച്ചോരും നിന്നെ സ്നേഹിച്ചോരും ഒന്നുപോൽഏകമായ് ചേർന്നു നിന്നെ ഏകനായ് തള്ളുമ്പോൾപട്ടണത്തിലോ,വനത്തിലോ,മരുവിലോ,പെരുവഴിയിലോ;-ഈ ലോകമക്കൾ നിന്‍റെ പേർ വിടക്കെന്നെണ്ണുമ്പോൾഈ ലോകം നിന്നെ ഏറ്റവും പകച്ചു തള്ളുമ്പോൾ(2)ആത്മീകരെന്നുള്ളോർ ആത്മാവിൽവാളിറുങ്ങുമ്പോലെ നിന്ദിച്ചീടുമ്പോൾപ്രിയന്‍റെ സ്നേഹത്താൽ നിറഞ്ഞദ്ധ്വാനിച്ചിടുകപ്രിയം വച്ചുള്ള […]

Read More 

നീതിയാം യഹോവായേ തിരു

നീതിയാം യഹോവായേ തിരുചരണമെന്‍റെ ശരണം ശ്രീതരും തവ പാദമതൊന്നേ ഖേദമകറ്റിപ്പരിപാലിപ്പതെന്നെ നീസരി സരിമാ രിമപാ നിപമാ പസസനി പനിപമ രിപാമ രിമരിസ നീയുരു കരുണാ രസമാനസമാർ- ന്നനിശമിരിപ്പതാലസാമ്യ സുഖം മമ ദേഹികൾക്കമൃതായേ-തവ ദേഹമിരിപ്പതെന്നായേ വേദമോതിടുന്നാകയാൽ നീയേ വേദനയിൽ തുണയെന്നാത്മിക തായേ; ദേവ! നിന്നുടെ ജ്ഞാനം മമ താപമാറ്റിടും നൂനം പാവനാശയ! മാനസവാനം പാർക്കുവതിന്നരുൾ നിൻബോധവിമാനം; കാമതസ്കരൻ നേരേ വന്നു കേമഭാവമായ് ചാരേ- താമസിപ്പതുണാകയാൽ ദൂരെ നീയിരിപ്പതെന്തനിക്കീശാ! നീ പോരേ?; – യൂദപാതകരോടും പുരമായിരുന്ന നീ, വീടും താതനമ്മയും-സ്വത്തുക്കൾ […]

Read More 

നീതിസൂര്യന്‍റെ ശോഭാ

നീതിസൂര്യന്‍റെ ശോഭാഎന്‍റെ അന്ധകാരത്തെ മാറ്റിനിത്യം ശോഭയിൽ നിറഞ്ഞിടാൻനിത്യജീവൻ ദാനമായ് നൽകിഎന്‍റെ കൺകൾക്കു കാഴ്ചയേകിയേശു ജീവ മന്നായെ തന്നുഈ പാരിലെ ക്ലേശം സഹിക്കാൻദൈവകൃപയിൽ നിറച്ചുഎന്‍റെ അന്ധകാരം മാറിഎന്‍റെ കൺകൾ യേശുവേ കണ്ടുഞാൻ ആർത്തുപാടിടും എന്നുംഎന്‍റെ പ്രാണനാഥനായ് എന്നുംഉറവയിൽ ഉറവിടം കണ്ടോൻമരുഭൂമിയിൽ എന്നെ കരുതിമരണപാശങ്ങൾ അഴിച്ചോൻഎന്‍റെ രക്ഷകൻ യേശു അത്രേ

Read More 

നീതിസൂര്യനായി നീ വരും

നീതിസൂര്യനായി നീ വരും മേഘത്തിൽആ നാളതെൻ പ്രത്യാശയുമേ(2)ശോഭയേറും തീരമതിൽനിൻ മുഖം ഞാൻ കണ്ടിടുമേ(2)നിൻ സേവയാൽ ഞാൻ സഹിക്കുന്നതാംവൻ ക്ളേശങ്ങൾതെല്ലും സാരമില്ല(2)അന്നു ഞാൻ നിൻ കയ്യിൽ നിന്നുംപ്രാപിക്കും വൻ പ്രതിഫലങ്ങൾ(2);-രാത്രികാലമോ ഇനി ഏറെയില്ലപകൽ നാളുകൾ ഏറ്റം അടുത്തതിനാൽ(2)ഇരുളിന്‍റെ പ്രവർത്തികളെ വെടിയാംനാം ബലം ധരിക്കാം(2);-വാനിൽ കാഹളം ഞാൻ കേട്ടിടുവാൻകാലമേറെയായ് കാത്തിടുന്നു(2)അന്നു ഞാൻ നിൻ വിശുദ്ധരുമായ്വർണ്ണിക്കും ആ വൻ മഹത്വം(2);-

Read More