Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

നീ എൻ സങ്കേതം നീ എൻ കോട്ടയും

നീ എൻ സങ്കേതം നീ എൻ കോട്ടയും നീ എൻ സർവ്വവും യേശുവേ …ആ മാർവ്വിൽ ചാരുമ്പോൾ ഭയമില്ല പ്രിയനേ ആത്മാവിൽ ഞാൻ ആരാധിച്ചീടുംകീർത്തിച്ചീടും ഞാൻ ആ നല്ല സ്നേഹത്തെ എനിക്കായി തകർന്നവനെസാധ്യതകളും അസ്തമിച്ചാലും അന്ധകാരമെന്നെ തളർത്തിയാലും (2)യേശു എന്‍റെ പക്ഷത്തുണ്ടെങ്കിൽ അത്ഭുതങ്ങൾ അടയാളങ്ങൾവിശ്വാസ കണ്ണാൽ കണ്ടിടുന്നു ഞാൻയേശുനാമം ജയം എനിക്ക്;- കീർത്തിച്ചിടും….എൻ രോഗശയ്യയിൽ നല്ല വൈദ്യനായി സൗഖ്യമേകിടും യേശുവല്ലയോ മരണപാശങ്ങൾ വലച്ചിടുമ്പോൾ ഉയർത്തവൻ കരുതീടും കണ്മണി പോലെനിന്നാൽ അസാധ്യമായി ഇല്ലൊന്നും സ്തുതികൾക്കു യോഗ്യനായോനെ ലോകമെങ്ങും നിൻ […]

Read More 

നീ എൻ മുഖത്തെ ആദരിക്കും

നീ എൻ മുഖത്തെ ആദരിക്കുംനീ എൻ പ്രാർത്ഥന കേൾക്കും(2)എൻ യാചന നീ ശ്രവിക്കുംസർവ്വ വേദനയും അകറ്റും (2)ഞാൻ ഭ്രമിച്ചു നടുങ്ങിയപ്പോൾനിൻ മുഖപ്രസാദം അയച്ചു (2)ലജ്ജിതനായ് തീർന്നു പോകാതെരക്ഷകൻ നീ എന്നെ നടത്തും(2)ശത്രു സൈന്യം എന്നെ വളഞ്ഞാൽമുൾതീ പോലെ കെട്ടു പോകുമേ(2)സർവ്വശക്തൻ യേശു നായകൻസന്തതം എൻ കൂടെയിരിക്കും (2)എന്‍റെ താതൻ എന്നെ ശിക്ഷിച്ചാൽഅവൻ എന്നെ വിടുവിക്കുന്നു(2)സ്തോത്രയാഗം കരേറ്റുന്നതാൽതന്‍റെ ദയയോ എന്നുമുള്ളത് (2)

Read More 

നീ ചൊല്ലിയാൽ മതി ചെയ്യും

നീ ചൊല്ലിയാൽ മതി ചെയ്യുംനീ കാണിക്കും വഴിയിൽ നടക്കുംഅങ്ങേ പാദം ഞാൻ അണയുംഎന്‍റെ അൻപു യേശുവേആരാധന യേശുവിന് (4)കടലിൻ മീതെ നടന്ന നിൻ അൽഭുത പാദങ്ങൾഎന്‍റെ മുൻപേ പോകയാൽ, എനിക്കില്ല ചിന്തകൾകാറ്റും കടലും അടക്കിയ, നിൻ അൽഭുത വാര്ർത്തകൾഎന്‍റെ തുണയായ് നിൽക്കയാൽ, എനിക്കില്ല ചിന്തകൾആരാധന യേശുവിന് (4)പാതകൾ എല്ലാം അന്ധകാരം ആയിരുന്നാലുംയേശു ഉണ്ടു നടത്തുവാൻ, ഇല്ല ഭയം എനിക്ക്ഫറവോൻ സൈന്യം തുടർന്നെൻ പിൻപേ വന്നാലുംപാത കാട്ടാൻ കർത്തൻ ഉണ്ട്, ഇല്ല ഭയം എനിക്ക്ആരാധന യേശുവിന് (4)

Read More 

നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ

നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻആരിലും ശ്രേഷ്ഠൻ യേശുവത്രേപരിപാലിച്ചിടും ഭയമെല്ലാം നീക്കുംസമാധാനമേകും യേശുപരൻ;-തൻ പിൻപേ പോയിടാംതൻ വചനങ്ങൾ പാലിക്കാം(2)കർത്തൻ വരവിൻ കാലംവരെയും വിശുദ്ധിയിൽ ജീവിക്കാം(2)പർവ്വതത്തിൽ കൂടെ താഴ്വരയിൽ കൂടെകൈവിടുകില്ലീശൻ നമ്മെയെന്നുമേ(2)കൈയ്യിൽ വഹിച്ചീടും മാർവ്വോടണച്ചീടുംസ്വർഗ്ഗ സന്തോഷം തരും നല്ല സഖിയായ്(2);- തൻ…വിശ്വാസത്തിൻ നായകൻ പൂർത്തിവരുത്തുന്നോൻകൂടെയുള്ളപ്പോൾ ഇനി എന്തു ഭയം(2)ആകുലങ്ങൾ ഇല്ല ആശങ്കകൾ ഇല്ലഭാവിയെല്ലാം കരുതുന്ന നല്ല നായകൻ(2);- തൻ…

Read More 

നായകാ എൻ ക്രൂശെടുത്തു നിൻ

നായകാ എൻ ക്രൂശെടുത്തു നിൻ പിന്നാലെ വരും ഞാൻനിന്ദ്യനായ് തീർന്നെന്നാലുംനിൻമഹത്വം ഘോഷിപ്പാൻഎൻ കർത്താവേ ഞാൻ പിൻചെല്ലുംതൻ രക്തം താൻ ചൊരിഞ്ഞു ലോകമെന്നെ കൈവിട്ടാലുംകൃപയാൽ ഞാൻ പിൻചെല്ലുംലൗകികാഭിലാഷമല്ലസ്വർഗ്ഗത്തിലെ ദൈവം താൻഎന്‍റെ ദിവ്യ പങ്കെന്നേക്കുംഞാൻ മഹാ സൗഭാഗ്യവാൻ;-നിൻപ്രസാദം എൻ പ്രമോദം നിൻ പ്രകാശം ജീവനാംനീ താൻ എന്‍റെ ഏക ലാക്കും നീ എല്ലാറ്റിലുമെല്ലാം;-ശത്രു ഏറ്റം ക്രുദ്ധിച്ചാലും മിത്രം സഹിച്ചീടിലുംനിന്‍റെ മുഖശോഭമൂലം ക്ളേശമില്ലൊരിക്കലും;-

Read More 

നവയെറുശലേം പാർപ്പിടം തന്നിലെ

നവയെരൂശലേം പാർപ്പിടം തന്നിലെ-വാസം ഓർക്കുമ്പോൾആനന്ദംകൊണ്ടുനിറയുന്നു മാനസേ മോദമേറുന്നുആശ്വാസം നൽകാത്തീപ്പാരിലെ വാസത്താൽ-ഉള്ളം നീറുന്നേഈ മരുവാസത്തെ വേർപിരിഞ്ഞീടുവാനാശയേറുന്നേ;-കഷ്ടത പട്ടിണിയില്ലാത്ത രാജ്യത്തിലെന്നു-ചേരുമോരാജ പുരോഹിതരായവരവിടെ വാസം ചെയ്യുമേ;-തേജസ്കിരണങ്ങൾ മകുടമണിഞ്ഞു –വാഴും ദൂതന്മാർശോഭനമായ നൽ തരുക്കളുള്ളൊരു നിത്യനാടതേ;-മഹത്വീകരണം പ്രാപിച്ച വൃതന്മാർ-സ്വഛന്ദമായിതേജസ്സിൽ വാഴുന്നു മോദമോടെ അവർ നാഥനോടൊത്തു;-പളുങ്കിൻ നദിയത്തെരുവിൻ നടുവിൽ- പ്രവഹിക്കുന്നേമുത്തിനാൽ നിർമ്മിതം ചെയ്തതാം പട്ടണം തത്ര ശോഭിതം;-നീതിയിൻ സൂര്യനുദിക്കുമേ വേഗത്തിൽ-അല്ലൽ മാറുമേമർത്യമാം ദേഹം അമർത്യമായിടുമേ ദിവ്യശക്തിയാൽ;-എന്തെന്തുഭാഗ്യമേ എന്തെന്തു ഭാഗ്യമേ-സന്തതം പാർക്കിൽകോടികോടി യുഗം യേശുവിനോടൊത്തു പാടി വാഴുത്തുമേ;-

Read More 

നാഥനേ എൻ യേശുവേ

നാഥനേ! എൻ യേശുവേ!ഹല്ലേലുയ്യാ – ആമേൻതാതനാം എൻ ദൈവമേ!ഹല്ലേലുയ്യാ-ആമേൻമാ പരിശുദ്ധാത്മാവേ!ഹല്ലേലുയ്യാ – ആമേൻദൈവമേ ത്രിയേകനേ!ഹല്ലേലുയ്യാ – ആമേൻ

Read More 

നാഥൻ വരവിന്നായുണർന്നീടുവിൻ

നാഥൻ വരവിന്നായുണർന്നീടുവിൻ; അന്ത്യനാളിൽ വാനിൽ വരും യേശു നാഥൻ വരവിന്നായുണർന്നീടുവിൻ ലക്ഷങ്ങളിലുമത്തമനാമെന്‍റെ പ്രിയ മണവാളൻ ലക്ഷണങ്ങൾ തികഞ്ഞുള്ള തന്‍റെ പ്രിയയെ കാണാനായി മോക്ഷമാർഗെ വാഹനത്തിൽ കോടിദൂതസേനയുമായി ഇക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടി മാനിനെപ്പോൽ;- മുമ്പു തന്‍റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചു ഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നു തുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേക്കും വാഴാനായി അൻപു നിറഞ്ഞേശുപരനാടിപ്പാടി വരുന്നു;- എണ്ണയില്ലാക്കന്യകമാരെണ്ണ-മില്ലാതുണ്ടിപ്പോൾ എണ്ണ വാങ്ങി വരാനായിട്ടെല്ലാവരു-മൊരുങ്ങിൻ എണ്ണയില്ലാതുള്ള കാലം ഖിന്നരായി തീരാതെ കണ്ണുനീരോടെന്നെന്നേക്കും നിന്ദ്യരായിപ്പോകാതെ;- കഷ്ടമയ്യോ കഷ്ടം തന്നെ ദുഷ്ടൻമാർക്കുള്ളോഹരി ദുഷ്ടനാകും സേറ്റനെപ്പോലഗ്നികൂപമവർക്കു […]

Read More 

നാഥൻ വരാറായി ഓ നാം

നാഥൻ വരാറായി ഓ…നാം വേഗമൊരുങ്ങീടാംദീപം തെളിക്കാറായ് ഓ…നാം വേഗമൊരുങ്ങീടാംഎണ്ണ നിറയ്ക്കാറായ് ഓ..നാം വേഗമൊരുങ്ങീടാംആർപ്പുവിളി കേൾക്കാറായ്നാം വേഗമൊരുങ്ങീടാം;- നാഥൻ…നിന്ദകൾ തീരാറായ് ഓ…നാം വേഗമൊരുങ്ങീടാംകണ്ണുനീർ തോരാറായ് ഓ…നാം വേഗമൊരുങ്ങീടാം;- നാഥൻ…മരിച്ചവർ ഉയിർക്കാറായ് ഓ…നാം വേഗമൊരുങ്ങീടാംവേളി കഴിക്കാറായ് ഓ… എന്നെവേളി കഴിക്കാറായ്നാം വേഗമൊരുങ്ങീടാം;- നാഥൻ…

Read More 

നാഥൻ നന്മയും കരുണയും ഞാൻ

നാഥൻ നന്മയും-കരുണയും ഞാൻ ഓർക്കുമ്പോൾനന്ദികൊണ്ടെൻ ഉള്ളം നിറഞ്ഞീടുന്നേവൻകൃപകളനുദിനം ഞാൻ ധ്യാനിച്ച്മന്നിൽ മറഞ്ഞീടും ഒരു നാൾനന്മയല്ലാതൊന്നുമവൻ ചെയ്തില്ലനന്ദിചൊല്ലി തീരുവാൻ അസാധ്യമാംഉള്ളതെല്ലാം പൂർണ്ണമായ് തന്നീടുവാൻഉള്ളമെന്നെ നിർബന്ധിച്ചിടുന്നതാൽ;-ലോക വൈരികൾ വർദ്ധിച്ചു വന്നാലുംഭൂമിയും ആകാശവും മാറീടിലുംവാക്കു മാറുകില്ല നല്ല സ്നേഹിതൻഎന്‍റെ ചാരെ എന്നു-മുള്ളവൻ;-നിന്ദ പാത്രമായ് ഞാൻ കണ്ണുനീരിലായാലുംനന്ദിയോടെ നാഥനായി ജീവിക്കുംനാടും വീടും വിട്ടിടേണ്ടി വന്നാലുംനാഥൻ കയ്യിലെന്‍റെ ജീവൻ പൂണ്ണമായ്;-

Read More