കാണുന്നു ഞാൻ യേശുവിനെ
കാണുന്നു ഞാൻ യേശുവിനെസർവ്വശക്തനാം സൃഷ്ടികർത്താവിനെഅലറും തിരകൾ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെഎൻ ബലവും എൻ സങ്കേതവുംകോട്ടയും യേശുവല്ലോഒരിക്കലും എന്നെ പിരിയാത്തഉത്തമ സ്നേഹിതനാംരോഗ നിരാശകൾ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെപ്രശ്നങ്ങളെ ഞാൻ നോക്കുന്നില്ലനോക്കുന്നു എൻ യേശുവിനെ;-തീച്ചൂളയതിൻ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെഎതിർപ്പുകളെ ഞാൻ നോക്കുന്നില്ലനോക്കുന്നു എൻ യേശുവിനെ;-
Read Moreകാണുന്നു ഞാൻ യാഹിൽ ശാശ്വത
കാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതം ചാരും ഞാനാ മാറിൽ തീരുമെന്‍റെ ഖേദം കൂരിരുൾ മൂടുന്ന വേളയിൽ കാർമുകിൽ ഉയരുന്ന നേരം വാനിൽ മിന്നും വാർമഴവില്ലിൽ കാണുമെൻ പ്രിയൻ വാഗ്ദത്തം ആയതിൽ തീരും ഭാരങ്ങൾ ആവശ്യങ്ങൾ ഏറിടുമ്പോൾ ആകുലങ്ങൾ മൂടിടുമ്പോൾ സങ്കടത്തിൻ വൻകടൽ നടുവിൽ നങ്കൂരമൊന്നു കാണും ഞാൻ എൻ പടകതിൽ ഭദ്രമാം കെരീത്തിന്നുറവ വററിടുമ്പോൾ കാക്ക തൻ വഴി മറന്നിടുമ്പോൾ ഭീതിയില്ലാ സാരെഫാത്തിൽ വേതെല്ലാം ഒരുക്കിടും ക്ഷാമകാലം പോറ്റിടും പൊട്ടക്കിണർ കാരാഗ്രഹവും പൊത്തിഫറിൻ പീഢനവും നിന്‍റെ […]
Read Moreകാണുന്നു ഞാൻ യാഹിൽ
കാണുന്നു ഞാൻ യാഹിൽ എനിക്കാശ്രയമായൊരു ശാശ്വതപാറ സുസ്ഥിര മാനസനേവനുമെൻ യാഹിൽ ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ കാത്തിടുമവനെ നൽ സ്വസ്ഥതയോടെ പാർത്തിവനവൻ തിരുകരങ്ങളിലെന്നും;- കുന്നുകളകലും വൻ പർവ്വതനിരയും തന്നിടം വിട്ടു പിന്മാറിയെന്നാലും നീങ്ങുകില്ലവൻ ദയ എന്നിൽ നിന്നതുപോൽ നിലനിൽക്കും സമാധാന നിയമവും നിത്യം;- ജ്വലിക്കിലുമവൻ കോപം ക്ഷണനേരം മാത്രം നിലനിൽക്കും പ്രസാദമോ ജീവാന്ത്യത്തോളം വസിക്കിലും നിലവിളി രാവിലെൻകൂടെ ഉദിക്കുമേ ഉഷസ്സതിൽ ആനന്ദഘോഷം;- ചെയ്‌വതില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചും വാനമീ ഭൂവിൽ നിന്നുയിർന്നിരിപ്പതുപോൽ പരൻ ദയ […]
Read Moreകാണുന്നു ഞാൻ വിശ്വാസത്തിൻ
കാണുന്നു ഞാൻ വിശ്വാസത്തിൻ കൺകളാൽഎൻ സ്വർഗ്ഗീയ ഭവനംആകാശ ഗോള ഗണങ്ങൾക്കപ്പുറം സീയോൻ നഗരിയതിൽവെറുമൊരു ശ്വാസം മാത്രം ആകും ഞാൻഒരുനാൾ മണ്ണോടു മണ്ണായി മറഞ്ഞു പോയിടുംമേഘാരുടനായ് മമ-മണവാളൻ വരുമ്പോൾഎന്നെയും ഉയർപ്പിക്കും – എത്തിക്കും എൻ സ്വർഗ്ഗീയ വീട്ടിൽകനാനിലേക്കു കല്ദയരിൻ ഊരുവിട്ടുഅബ്രഹാം യാത്ര ചെയ്തപ്പോൾകാഴ്ചയാലല്ല വിശ്വാസത്താൽ ഞാനുംദിനവും മുന്നേറുന്നു.ബാബേൽ പ്രവാസത്തിൽ യെറുശലേം നേർസ്വന്ത പർപ്പിടത്തിൻ ജനൽ തുറന്നു പ്രാർത്ഥിച്ച ദാനിയേൽ പോൽപ്രത്യാശിക്കുന്നു ഞാനും;- വെറുമൊരു ശ്വാസം…പൊത്തിഫേറിൻ ഭാര്യയിൻ പ്രലോഭനത്തിൽവീഴാതെ നിന്നവനാം യേസേഫിനേപ്പോൽഎൻ വിശുദ്ധിയെയും ദിനവും ഞാൻ കാത്തിടുന്നുബഥാന്യയിൽ മരിച്ചു നാലു […]
Read Moreകാണുന്നു ഞാൻ വിശ്വാസത്താൽ
കാണുന്നു ഞാൻ വിശ്വാസത്താൽഎൻ മുൻപിൽ ചെങ്കടൽ രണ്ടാകുന്നു(2)കാണാത്ത കാര്യങ്ങൾ കൺമുൻപിലെന്നപോൽ(2)വിശ്വസിച്ചീടുന്നു എൻ കർത്താവേ(2)യരിഹോ മതിലുകൾ ഉയർന്നുനിന്നാലുംഅതിന്‍റെ വലിപ്പമോ സാരമില്ല(2)ഒന്നിച്ചു നാം ആർപ്പിടുമ്പോൾ(2)വന്മതിൽ വീഴും കാൽച്ചുവട്ടിൽ(2);-അഗ്നിയിൻ നാളങ്ങൾ വെള്ളത്തിനോളങ്ങൾഎന്നെ തകർക്കുവാൻ സാധ്യമല്ല(2)അഗ്നിയിലിറങ്ങി വെള്ളത്തിൽ നടന്ന(2)സർവ്വ ശക്തൻ കൂടെയുണ്ട്(2);-നാലുനാളായാലും നാറ്റം വമിച്ചാലുംകല്ലറമുമ്പിൽ കർത്തൻ വരും(2)വിശ്വസിച്ചാൽ നീ മഹത്വം കാണും(2)സാത്താന്‍റെ പ്രവൃത്തികൾ തകർന്നിടും(2);-
Read Moreകാണുന്നു ഞാൻ നാഥാ എന്നും
കാണുന്നു ഞാൻ നാഥാ എന്നുംനീ എനിക്കാശ്രയമായ്പാരിതിൽ പാർത്തിടും നാൾ എന്നുംനീ എന്‍റെ മറവിടമായ് (2)കഷ്ടത ഏറിടും വേളയിൽ എന്നെവീഴാതെ താങ്ങിയെന്നുംവൈഷമ്യം ഏറിടും പാതയിൽ എന്നുംതാങ്ങി നടത്തുമവൻ(2);-കാണുന്നു…കർത്താവിൻ സന്നിധിയിൽ എന്നും ആശ്രയം കണ്ടിടുമ്പോൾനീക്കി തന്‍റെ രക്തത്താൽ എന്‍റെപാപത്തെ മുഴുവനായ്(2);- കാണുന്നു…ലോകർ എന്നെ പകച്ചാലുംമാറാത്ത സ്നേഹിതനാംവീഴ്ചയിൽ ഞാൻ വിളിക്കുമ്പേൾ താങ്ങി നടത്തുമവൻ(2);- കാണുന്നു…
Read Moreകാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷ
കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷകനാം നാഥനെകാൽകരങ്ങൾ ആണിമേൽ തൂക്കിയ സർവേശനെതാതൻ തന്‍റെ മാർവ്വിടവും ദൂതർസംഘ സേവയുംത്യജിച്ചയ്യോ ഇക്ഷിതിയിൽ കഷ്ടമേൽപ്പാൻ വന്നതുംവന്ദനത്തിന് യോഗ്യനായോൻ നഗ്നനാക്കപ്പെട്ടതുംനിന്ദകൾ സഹിച്ചതും ഈ പാപിയാകുമെൻ പേർക്കായിപൊന്മുടിക്ക് യോഗ്യനായോൻ മുള്മുടി ചൂടിയതുംജീവനദിയാമെൻ ഈശൻ കയ്പ് നീർ കുടിച്ചതുംഎന്തിനായി നീ യാഗമായി പാപികൾക്ക് പകരമായിഎന്ത് നൽകും ജീവനെ നീ തന്നതോർത്താൽ തുല്യമായിഎന്‍റെ ശാപം തീർപ്പതിന്നായി ശാപമെല്ലാം ഏറ്റതുംഎന്‍റെ പാപം പൊക്കുവാനായി ജീവബലിയായതുംഅടിമയെപ്പോലെ സർവ താഡനങ്ങൾ ഏറ്റതുംഉഴവുചാലായി ശരീരം കീറിയതും എൻപേർക്കായികള്ളന്മാർ നടുവിലായി തൂക്കാൻ നിന്നെ ഏൽപ്പിച്ചോനിന്‍റെ മുഖം […]
Read Moreകാണുന്നു ഞാൻ കാൽവറി മാമല
കാണുന്നു ഞാൻ കാൽവറി മാമല ക്രൂശെൻ കൺമുൻപിലായ്ഭാരവും ചുമന്നിതാ പോയിടുന്നു രക്ഷാകരൻആറത്തേറ്റിടും സോദരാ ദാരുണമാം ആ വേദനഅന്ധനാം മനുഷ്യന് കാഴ്ച നൽകിയാ കൈകളെരോഗികളെ സൗഖ്യമാക്കിയ കൈകളല്ലയോ ക്രൂശതിൽകുന്തമുന കൊണ്ടത് വേല ചെയ്ത കൂലിയാണഹോ ചാട്ടവാറടികളൊക്കെയും ആ മാർവിലല്ലയോ വീണത്കേണിടുന്നു രക്ഷകൻ തൻപിതാവിനോടന്ത്യമായ്എലോഹി എലോഹി ലമ്മശബക്താനി
Read Moreകാണുന്നു ഞാനെന്‍റെ വിശ്വാസ
കാണുന്നു ഞാനെന്‍റെ വിശ്വാസ കൺകളാൽമോഹനമേറുന്ന ശോഭിത പട്ടണംകേൾക്കുന്നു ഞാനെന്‍റെ നാട്ടിലെ ഘോഷങ്ങൾവീണകൾ മീട്ടുന്ന ദൂതരിൻ മോദങ്ങൾആനന്ദമേ പരമാനന്ദമേ അതുശാലേംപുരേ വാസം ആനന്ദമേശോഭനമേ അതു ആരാൽ വർണ്ണിച്ചിടാംസാമ്യമകന്നൊരു വാഗ്ദത്ത നാടിനെപൂർവ്വ പിതാക്കളവിടെയെത്തീടുവാൻലാഭമതൊക്കെയും ഛേദമെന്നെണ്ണി ഹാ!;- ആനന്ദ…കണ്ണിമയ്ക്കും നേരത്തിന്നുള്ളിൽ ഞാനിതാകണ്ണുനീരില്ലാത്ത നാടതിലെത്തിടുംവിണ്ണിൻ വിഹായസ്സിൽ പാടിപ്പറന്നു ഞാൻവാഴ്ത്തിടും പ്രിയനെ നിത്യ നിത്യായുഗം;- ആനന്ദ…ഒന്നുമെനിക്കിനി വേണ്ടാ ഈ പാരിതിൽഅന്നന്നുള്ളാവശ്യം കർത്തൻ നടത്തുമ്പോൾലോക മഹത്വങ്ങൾ ചപ്പും ചവറുമെയാത്രക്കതൊന്നും സഹായമല്ലേതുമേ;- ആനന്ദ…
Read Moreകാണുന്നു കാൽവറി ദർശനം എൻ
കാണുന്നു കാൽവറി ദർശനം എൻമുമ്പിൽകർത്താവാം യേശുവിൻ ഇമ്പസ്വരം (2)നീറുമെൻ മനസ്സിന്‍റെ ഗത്ഗതം മാറ്റുവാൻ (2)നീയൊഴികെ എനിക്കാരുള്ളു ഈശനെ (2)കാണുന്നു കാൽവറി…പ്രാണപ്രിയന്‍റെ വരവിൻ ധ്വനി എൻകാതുകളിൽ കേൾക്കുവാൻ നേരമായ് കാത്തിരിപ്പൂ (2)നാഥനെ കാണുന്ന നേരത്തെൻ മാനസ്സം (2)ആനന്ദ ലഹരിയിൽ ആർത്തുല്ലസ്സിച്ചിടും (2)കാണുന്നു കാൽവറി…കോടികോടി ദൂതഗണം തിരുമുമ്പിൽആരാധിക്കും നേരത്തെൻ മനം ചെല്ലും സ്തുതിനാഥ(2)ആത്മമണവാളനാം ക്രിസ്തനേ നിൻ (2)സ്നേഹമെത്രയോ എൻ വീണ്ടെടുപ്പിൻ (2)കാണുന്നു കാൽവറി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആത്മാവേ ആവസിക്കണമേ
- സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി
- മനസ്സൊരുക്കുക നാം ഒരു പുതുക്ക
- യേശുവേ നിൻ സ്നേഹം ക്രൂശിലെ
- എത്ര നൽ യേശുപരൻ

