Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കനിവിൻ കരങ്ങൾ നീട്ടേണമേ

കനിവിൻ കരങ്ങൾ നീട്ടേണമേഅലിവായ് നീ എന്നിൽ നിറയേണമേഅകതാരിലെ എന്‍റെ അകൃത്യങ്ങളെല്ലാംഅകറ്റേണമേ എന്നെ കഴുകേണമേഇരുൾ നിറഞ്ഞീടുന്ന താഴ്വരയിൽ വന്ന്ഇരുളാകെ നീക്കുന്ന നല്ലിടയാമനം നൊന്തു കേഴുമ്പോൾ ഹൃദയം തകരുമ്പോൾമനസ്സലിവിൻ നാഥാ സുഖമേകണേ;-ഭാരങ്ങൾ ഏറുന്ന ഈ മരുയാത്രയിൽഭാരം വഹിക്കുന്ന സർവ്വേശ്വരാആഴിയിൻ അലകളാൽ തോണി ഉലയുമ്പോൾഅഖിലാണ്ഡ നാഥാ അരികിൽ വരു;- രോഗങ്ങളാൽ ദേഹം തളർന്നിടും വേളയിൽരോഗസൗഖ്യം നൽകും സ്നേഹരൂപാവൈരികൾ ഏറുമ്പോൾ വഴികൾ അടയുമ്പോൾവിടുതലിൻ ദൈവമേ തുണയേകണേ;-

Read More 

കനിവിൻ കരങ്ങൾ ദിനം വഴി

കനിവിൻ കരങ്ങൾ ദിനം വഴി നടത്തുംനിന്നെ അന്ത്യത്തോളമെന്നും ഭയം വേണ്ടിനിയുംകർത്തൻ കാവലുണ്ട് മരുഭൂയാത്ര കടന്നിടുവാൻ (2)പകലിൻ മേഘസ്തംഭമായ് രാത്രിയിൽ അഗ്നിത്തൂണുകളായ് ദാഹജലത്തിനു പിളർന്ന പാറയും ജീവമന്ന ഭക്ഷണമായ്തന്ന യഹോവയെ വാഴ്ത്തിടുവിൻ;-ജീവിതം എന്നെ തോണിയിൽ തീർന്നിടാത്ത വൻഭാരങ്ങളും ഓളവും തിരമാലകളും ആഞ്ഞടിക്കുമ്പോൾ എന്തുചെയ്യും?ഭയപ്പെടേണ്ടഅരികിൽ അവൻ;-

Read More 

കണ്ടു ഞാൻ കാൽവറിയിൽ

കണ്ടു ഞാൻ കാൽവറിയിൽഎൻ യേശു രക്ഷകനെഎന്‍റെ ഘോര ദുരിതങ്ങൾ അകറ്റാൻഎനിക്കായ് തകർന്നവനെനിനക്കായ് ഞാൻ എന്തു നൽകുംഎനിക്കായ് തകർന്ന നാഥാഇഹത്തിൽ ഞാൻ വേല ചെയ്തുഅണയും നിൻ സന്നിധിയിൽ വിടുതൽ നീ നല്കിയല്ലോഅരികിൽ നീ ചേർത്തുവല്ലോമകനായ് നീ എന്നെ മാറ്റിഅധരം നിന്നെ സ്തുതിക്കാൻദൈവ സ്നേഹം പകർന്നു തന്നുസ്വർഗ്ഗവാതിൽ തുറന്നു തന്നുനിത്യ ജീവൻ നൽകിടാനായ്പുത്രനെ തകർത്തു ക്രൂശതിൽ

Read More 

കണ്ടീടുകാ നീ കാൽവറി ക്രൂശിൽ

കണ്ടീടുകാ നീ കാൽവറി ക്രൂശിൽ കർത്തനാം യേശു നിനക്കുവേണ്ടി പാപവും ശാപവും രോഗവും ചുമന്ന് നിർമ്മല രുധിരം ചൊരിഞ്ഞിടുന്നേ ഈ ദൈവ സ്നേഹത്തെ അഗണ്യമാക്കല്ലേ നിന്നെ പുത്രനാക്കിടും അവകാശം നൽകുവാൻ അടിപ്പിണരാൽ നീ സൗഖ്യം പ്രാപിച്ചീടുവാൻ ഏകജാതൻ യേശു തകർക്കപ്പെട്ടു ഇനിയും രോഗിയായ് പാർത്തിടുവാനല്ല യേശുവേ നോക്കി നീ സുഖം പ്രാപിക്ക; ഗോൽഗോത്താ മലമേൽ കയറിടുന്നേ നാഥൻ കുശും ചുമലിൽ ചുമന്നുകൊണ്ട് നിന്നെ വീണ്ടെടുപ്പാൻ നിന്ദയും സഹിച്ചു. പോയിടും കാഴ്ച്ച നീ കണ്ടിടുക;- പാപം അറിയാത്ത പരിശുദ്ധൻ […]

Read More 

കണ്ടാലും കാൽവറിയിൽ കുരിശിൽ

കണ്ടാലും കാൽവറിയിൽകുരിശിൽ ശിരസ്സതും ചാഞ്ഞു പരൻകണ്ടീടുക പ്രിയനേ നിനക്കായ്തൂങ്ങിടുന്നു മൂന്നാണികളിൽശിരസ്സിൽ മുൾമുടി അണിഞ്ഞവനായ്ഹൃദയം നിന്ദയാൽ തകർന്നവനായ്വേദനയാലേറ്റം വലഞ്ഞവനായ്തൻ ജീവനെ വെടിയുന്നു സ്വയം നിനക്കായ്;-ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടകളങ്കമില്ല ദൈവകുഞ്ഞാടിതാലോകത്തിൻ പാപങ്ങൾ ചുമന്നുകൊണ്ട് വാനിനും ഭൂവിനും മദ്ധ്യേ തൂങ്ങിടുന്നു;-സമൃദ്ധിയായ് ജീവജലം തരുവാൻപാനീയയാഗമായ്ത്തീർന്നു വന്ന്കയ്പുനീർ ദാഹത്തിനേകീടവേനിനക്കായവനായതും പാനം ചെയ്തു;-പാതകർക്കായ് ക്ഷമ യാചിച്ചവൻപാതകലോകം വെടിഞ്ഞിടുമ്പോൾനിവൃത്തിയായ് സകലമെന്നോതിയഹോസ്വന്ത പ്രാണൻ പിതാവിനെയേൽപ്പിക്കുന്നു;-തൻതിരുമേനി തകർന്നതിനാൽ തങ്കനിണം ചിന്തിയായതിനാൽനിൻവിലയല്ലോ നൽകിയവൻനിന്നെ സ്വർഗ്ഗീയ സമ്പൂർണ്ണനാക്കിടുവാൻ;-

Read More 

കണ്ടാലോ ആളറിയുകില്ല

കണ്ടാലോ ആളറിയുകില്ലഉഴവുചാൽപോൽ മുറിഞ്ഞീടുന്നുകണ്ടാലോ മുഖശോഭയില്ലചോരയാൽ നിറഞ്ഞൊഴുകീടുന്നുമകനേ മകനേ നീ മാന്യനായിടുവാൻമകളെ മകളെ നീ മാന്യയായിടുവാൻകാൽവറിയിൽ നിനക്കായ് പിടഞ്ഞിടുന്നുകാൽകരങ്ങൾ നിനക്കായ് തുളയ്ക്കപ്പെട്ടുമകനേ നീ നോക്കുക നിനക്കായ് തകർന്നിടുന്നുചുടു ചോര തുള്ളിയായി വീഴുന്നുനിൻ പാപം പോക്കുവാനല്ലയോമുള്ളുകൾ ശിരസ്സിൽ ആഴ്ന്നതുംനിൻ ശിരസ്സുയരുവാൻ അല്ലയോ(2);- മകനേ…കള്ളന്മാർ നടുവിൽ കിടന്നതുനിന്നെ ഉയർത്തുവാൻ അല്ലയോമാർവ്വിടം ആഴമായി മുറിഞ്ഞതുസൗഖ്യം നിനക്കേകാൻ അല്ലയോ(2);- മകനേ…പത്മോസിൽ യോഹന്നാൻ കണ്ടതോസൂര്യനേക്കാൾ ശോഭയാൽ അത്രേആ ശബ്ദം ഞാനിതാ കേൾക്കുന്നുപെരുവെള്ളം ഇരച്ചിൽ പോലാകുന്നു(2);- മകനേ…

Read More 

കാണാമിനീ കാണാമിനീ യെന്നാനന്ദ

കാണാമിനീ കാണാമിനീയെന്നാനന്ദമാ-മെന്നേശുവിനെ കാണും ഞാനിനിആണിയെനിക്കായ് തുളച്ച തന്നിരു പാണികൾ മുത്തിടുവാൻ കണ്ണീരെനിക്കായൊലിച്ച നിൻമുഖം കണ്ടു നിന്നീടുവാൻകാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-വീഴ്ചഫലമാം ശാപം തന്‍റെ വാഴ്ചയിൽ തീർന്നിടുമേ താഴ്ചയുള്ളെൻ ദേഹമന്നു തീർച്ചയായ് മാറും കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-ഇന്നു മന്നിൽ പാർക്കും നാൾകൾ എന്നു ഖിന്നതയാം വന്നു പരമനവൻ പുതിയ വീട്ടിൽ ചേർത്തിടുമോകാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-വാഴ്ത്തിടുമേ വാഴ്ത്തിടുമേ : എന്നരീതി

Read More 

കാണാമെനിക്കെന്‍റെ രക്ഷിതാവേ

കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെതങ്കമുഖമെന്‍റെ താതൻ രാജ്യേഈ ലോകമായയിൽപ്പെട്ടു വലഞ്ഞു ഞാൻമേലോക വാർത്തയിൽ ദൂരസ്ഥനായ്അല്പായുഷ്ക്കാലമീ ലോകത്തിൽ വാസം ഞാൻപുല്ലോടു തുല്യനായി കാണുന്നിപ്പോൾ;-കാലന്‍റെ കോലമായ് മൃത്യു വരുന്നെന്നെകാലും കൈയും കെട്ടി കൊണ്ടു പോവാൻകണ്ണും മിഴിച്ചു ഞാൻ വായും തുറന്നു ഞാൻമണ്ണോടു മണ്ണങ്ങു ചേർന്നിടേണം;-എല്ലാ സാമർത്ഥ്യവും പുല്ലിന്‍റെ പൂ പോലെഎല്ലാ പ്രൗഢത്വവും പുല്ലിന്‍റെ പൂ പോലെമർത്ത്യന്‍റെ ദേഹത്തിനെന്തൊരു വൈശിഷ്ട്യംഎന്തിനു ദേഹത്തിൽ ചാഞ്ചാടുന്നു;-വണ്ണം പെരുത്താലും മണ്ണിന്നിരയിതുകണ്ണിന്‍റെ ഭംഗിയും മായ മായകൊട്ടാരമായാലും വിട്ടേ മതിയാവുകോട്ടയ്ക്കകത്തേക്കും മൃത്യുചെല്ലും;-പതിനായിരം നില പൊക്കി പണിഞ്ഞാലുംഅതിനുള്ളിലും മൃത്യു കയറിചെല്ലുംചെറ്റപ്പുരയതിൽ പാർക്കുന്ന […]

Read More 

കാൽവറിയിൽ യാഗമായ് എൻ

കാൽവറിയിൽ യാഗമായ് എൻ യേശുനാഥൻ പാപഭാരം തന്നിലേന്തി ക്രൂശിതനായ് ആഴത്തിൽ കിടന്ന എന്നെ തേടിവന്നു ഏഴയെന്നെ കരകയറ്റി ക്രിസ്തുവാം പാറമേൽ നിർത്തി നാഥൻ എൻ പേർക്കായ് രക്ടം ചിന്തിയല്ലോ എന്‍റെ പാപം പോക്കിടുവാൻ എന്‍റെ ശാപം നീക്കിടുവാൻ; എന്നെ ചേർത്തിടുവാൻ വന്നിടും വേഗം കാത്തിടും ഞാൻ തന്‍റെ വരവിനായ് സ്തോത്രം ഹല്ലേലുയ്യാ;-

Read More 

കാൽവറിയിൽ വൻ ക്രൂശതിൽ

കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി മൂന്നതിൽ കാൽകരങ്ങൾ വിരിച്ചയെൻ കർത്തനെ വാഴുത്തിടുന്നു ഞാൻകാരുണ്യനാഥനെ സ്നേഹസ്വരൂപനെഎൻ മാനസേശനെ പാടും നിരന്തരംവേദനയേറും വേളയിൽ ചേതനയേകി പാരിതിൽ നാഥനെന്നെ നടത്തിടും ആകയാലെന്നും പാടിടുംആഴിയതിൻ മദ്ധ്യത്തിലും വഴിയൊരുക്കും നാഥനെ ഊഴിയിലെന്നും ക്ഷേമമായ് വഴിനടത്തും ദേവനെ

Read More