Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഇമ്മാനുവേലെ നല്ലിടയാ വേഗം

ഇമ്മാനുവേലെ നല്ലിടയാ വേഗം വരണമെ പ്രാണപ്രിയാ; ഉഷസിലും തമസിലും ഓരോനിമിഷവും നീ മാത്രമെൻ ശരണം(2) യെരുശലേമിൻ വീഥികളിൽ പാപമുണരും യാമങ്ങളിൽ കത്തുന്ന ദീപവും കൈകളിന്തി കാത്തു നിൽക്കുന്നു കന്യകമാർ;- ഇമ്മാനു… കാഹളനാദം മുഴങ്ങീടുമേ കല്ലറ വാതിൽ തുറന്നീടുമേ കർത്താവിൻ നാമത്തിൽ മൺമറഞ്ഞോരെല്ലാം അക്ഷയരായങ്ങുയർത്തിടുമേ;- ഇമ്മാനു… സ്വർണ്ണചിറകുള്ള മാലാഖമാർ സ്വർഗ്ഗീയ ഗാനങ്ങൾ പാടിടുമ്പോൾ ഞാനെന്‍റെ കാന്തനാം യേശുവോടു ചേർന്നു ഹല്ലേലുയ്യാ ഗീതം പാടിടും;- ഇമ്മാനു…

Read More 

ഇമ്മാനുവേൽ തൻ ചങ്കതിൽ

ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തംപാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരുംഎൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നുപാപം എന്നിൽനിന്നു നീക്കാൻ രക്തം ചിന്തി യേശുകള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തിഅവനെപ്പോൽ ഞാനും ദോഷി കണ്ടേൻ പ്രതിശാന്തി;-കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തിവീണ്ടുകൊള്ളും ദൈവസഭ ആകെവിശേഷമായ്;-തൻമുറിവിൻ രക്തനദി കണ്ടതിനുശേഷംവീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നുമെന്നും;-വിക്കുള്ളതാം എന്‍റെ നാവു ശവക്കുഴിക്കുള്ളിൽ മൗനം ആയാൽ എൻ ആത്മാവ് പാടും ഉന്നതത്തിൽ;-

Read More 

ഇമ്മാനുവേൽ ഇമ്മാനുവേൽ നീ

ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സങ്കടത്തിൽ ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സന്തോഷത്തിൽ ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ പരിപാലകൻ ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ നിത്യ ദെയ്വം നിൻ വാക്കിനാൽ സർവ്വവും ഉളവായതാൽ നിൻ ശ്ശക്തിയാൽ സർവ്വവും സഫലമാക്കും നിൻ ആത്മാവിനാൽ ഞാൻ നിറഞ്ഞീടുമ്പോൾ എൻ മൺകൂടാരം പുതു ശ്ശക്തിയാൽ നിറയും നിന്നോടു ചോദിപ്പാൻ വരമെനിക്കരുളി നിന്നോടു പ്രാർത്ഥിച്ചാൽ സ്വർഗ്ഗം തുറന്നീടും കാണാത്ത കാര്യങ്ങൾ കൺമുമ്പിൽ തന്നീടും എൻ ജീവിതയാത്രയിൽ ഇമ്മാനുവേൽ മാത്രം ഇമ്മാനുവേൽ എന്നിൽ […]

Read More 

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ്

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം പരത്തിലേക്കുയരും നാൾ വരുമല്ലോ വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം വന്നിടും കാന്തന്‍റെ മുഖം കാണ്മാൻവാനസേനയുമായ് വരും പ്രിയൻവാനമേഘേ വരുമല്ലോ വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേസ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻഅവർ തന്‍റെ ജനം താൻ അവരോടുകൂടെ വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾമൃത്യുവും ദുഃഖവും മുറവിളിയുംനിന്ദ കഷ്ടതയുമിനി തീണ്ടുകില്ല;-കൊടുങ്കാറ്റലറിവന്നു കടലിളകീടിലും കടലലകളിലെന്നെ കൈവിടാത്തവൻ കരം തന്നു കാത്തു സൂക്ഷിച്ചരുമയായി തന്‍റെ വരവിൻ പ്രത്യാശയോടെ നടത്തിടുമേ;-തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ തന്‍റെ മുഖശോഭ നോക്കി ഓടിടും ഞാൻപെറ്റ തള്ള […]

Read More 

ഈശനെയെൻ യേശുനാഥാ സ്തോത്ര

ഈശനെയെൻ യേശുനാഥാ സ്തോത്രമെന്നേക്കുംസർവ്വ ക്ലേശവും ക്രൂശിൽവഹിച്ച നായകാ വന്ദേവാഞ്ചിക്കുന്നെൻ അന്തരംഗം നിന്നെയെപ്പോഴും ഇപ്ര-പഞ്ച-സന്തോഷങ്ങളിൽ സംതൃപ്തിയില്ല മേഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു-ദിവ്യമോദമുള്ളിൽ തന്നു നിത്യം കാവൽ ചെയ്യുന്നുരോഗ-ശോകങ്ങൾ സമസ്തം നീക്കിയാരോഗ്യം സ്നേഹ-സാഗരം കനിഞ്ഞെനിക്കു നല്കീടുന്നതാൽരാത്രിയെൻ കിടക്കയിൽ ക്രിസ്തേശു നാഥനേ-നിന്നെകീർത്തനങ്ങൾ പാടി വാഴ്ത്തി വന്ദിച്ചീടും ഞാൻസർവ്വവും സമോദമർപ്പിക്കുന്നു ഞാനിപ്പോൾ എന്‍റെസർവ്വവുമാം വല്ലഭാ നിൻ സന്നിധാനത്തിൽസ്വർഗ്ഗഭാഗ്യം എത്ര യോഗ്യം – എന്ന രീതിരോഗികൾക്കു നല്ല വൈദ്യൻ – എന്ന രീതി

Read More 

ഈ യാത്ര എന്നുതീരുമോ

ഈ യാത്ര എന്നു തീരുമോ എന്‍റെ വീട്ടിൽ എന്നു ചേരുമോനാഥൻ പൊന്നു മുഖം കാൺമാൻഎന്‍റെ വീട്ടിൽ ചെന്നു ചേരുവാൻദൂരമാണീയാത്ര എന്നു തോന്നുമ്പോൾ ക്ഷീണമെല്ലാം മാറ്റാൻ ദൂതരുള്ളതാൽസാരമില്ലിനീ ഞാൻ കാണുമെൻ വീട്ദൂരമില്ല എത്തിച്ചേർന്നിടാൻപാട്ടുപാടി യാത്ര ചെയ്തു ഞാനെന്‍റെസ്വർഗ്ഗനാട്ടിൽ വീട്ടിലെത്തിടുംനാട്ടിലുള്ളോർ വീട്ടിൽ ചെന്നു നോക്കുമ്പോൾകൂടുവിട്ടു യാത്ര പോയിടുംദുഃഖമെല്ലാം മാറി എന്‍റെ വീട്ടിൽ ഞാൻപാട്ടുപാടി ഞാനിരിക്കുമ്പോൾഎന്‍റെ ചാരെ നിന്നു പുഞ്ചിരിച്ചിടുംകണ്ണുനീർ തുടച്ച യേശു താൻ

Read More 

ഈ വഴിയാണോ നാഥാ നീ നടന്നു

ഈ വഴിയാണോ നാഥാ നീ നടന്നുപോയത്ഈ കുരിശാണോ നാഥാ നീ തോളിൽ ഏറ്റത്ഇവിടെയാണോ നാഥാ നീ തളർന്നുവീണത്ഇവിടെയാണോ പ്രിയനേ… നീ പിടഞ്ഞുമരിച്ചത്എനിയ്ക്കായ് അല്ലോ നാഥാ നീ അടി ഇടി ഏറ്റത്എന്‍റെ പാപശിക്ഷയെല്ലാം നീ സഹിച്ചത്എന്‍റെ കുറ്റം ഏറ്റെടുത്ത നീ എന്നെ രക്ഷിച്ചുശിക്ഷയെല്ലാം നീ സഹിച്ചു എന്നെ വീണ്ടെടുത്തുകൂട്ടംവിട്ടോരാടിനെപ്പോൽ ഏകനായ് എന്നെതേടിവന്നൂ തോളിലേറ്റി എന്നേ ചേർത്തണച്ചു (ഈ വഴി)ദാഹം തീർപ്പാൻ അൽപ്പവെള്ളം എങ്കിലും ഓർത്തുനീകൂർത്തുമൂർത്ത കുന്തമുനയാൽ കുത്തി ക്രൂരമായ്ഉഴവുചാൽപോൽ കീറി ഉഴുതാ പൊൻ ശരീരത്തെമറവുചെയ്തിട്ടും മൂന്നാംനാളിൽ എനിയ്ക്കായ് ഉയിർത്തതാൽഎന്നെ […]

Read More 

ഈ വഴി വളരെ ഇടുക്കം ഞെരുക്കം

ഈ വഴി വളരെ ഇടുക്കം ഞെരുക്കംആരിതു കടന്നിടുമോ?കൂട്ടുകാർ ചുരുക്കം സഹായികൾ ചുരുക്കംഹാ! ഇതല്ലോ മോക്ഷവഴികഷ്ടതകൾ തീർക്കുവാൻ സിദ്ധന്മാരെ ചേർക്കുവാൻ പെട്ടെന്നേശു വന്നിടുമേ മുട്ടുകൾ തീർത്തിടും കണ്ണുനീർ തുടയ്ക്കുംഎന്‍റെ ദുഃഖമെല്ലാം തീർത്തിടുമേആരുള്ളു ചാരുവാൻ എൻമണവാളനൊഴികെ ഞെരുക്കമുള്ളീ മരുവിൽആവശ്യം വളരെ തൻ വാഗ്ദത്തം ഉണ്ടല്ലോ ആയതെല്ലാം സത്യമല്ലോ;- കഷ്ടതകൾ…മരണം വരെയും തിരുരക്തത്താലുംതിരുവചനം വഴിയുംപരിശുദ്ധാത്മാവിലും പരിശുദ്ധമാകണം കറ തീരെ ഇല്ലാതെ;- കഷ്ടതകൾ…പണ്ടു പല വിശുദ്ധർ വിട്ടുപോന്നതോർത്തില്ലെങ്കിൽസാധുവുമതോർത്തിടുമേലോക ക്ഷേമമായതിൽ മോക്ഷഭാഗ്യം തെല്ലില്ലഎന്‍റെ ക്ഷേമം സ്വർഗ്ഗത്തിൽ;- കഷ്ടതകൾ…ഞാൻ കുറയുന്നെങ്കിലോ യേശു എന്നിൽ വളരട്ടെമഹത്വം അവനിരിക്കട്ടെഞാനവനായ് […]

Read More 

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായുംതൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ടെൻ കാതുകളിലായ്തൻ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽതിരുസൗന്ദര്യം ഞാൻ ദർശിക്കുന്നെൻ കണ്ണുകളാലെ-ആത്മകൃപയുടെ ഉറവിടമേ, കൃപയുടെ ഉടയവനെ(2)കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ ഈ പുത്രന്രണ്ടുപേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാംഎൻ സാന്നിദ്ധ്യം വരുമെന്നവൻ ചൊന്നതല്ലയോ-അന്നു (2)ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽതിരു സാന്നിദ്ധ്യം മനോഹരം മനോഹരം തന്നെഅന്ധകാരം മാറുന്നു വെളിച്ചം വീശുന്നുദുഷ്ടനുകം പുഷ്ടിയാൽ തകർന്നു പോകുന്നുകൃപ കൃപ കൃപ എന്നാർത്തു ചൊല്ലാമേപർവ്വതങ്ങൾ കാൽക്കീഴെ സമഭൂമി ആകുന്നുദീനസ്വരം മാറുന്നു നവ […]

Read More 

ഈ രാത്രികാലം എന്നു തീരും

ഈ രാത്രികാലം എന്നു തീരുംനീതിയിൻ സൂര്യനെ നീ എന്നുദിക്കുംഅധർമ്മം ഭൂമിയിൽ പെരുകിവരുന്നേസ്നേഹവും നാൾക്കുനാൾ കുറഞ്ഞുവരുന്നേവിശ്വാസത്യാഗവും സംഭവിക്കുന്നേവേഷഭക്തിക്കാരാൽ സഭകൾ നിറയുന്നേ;-ഉഷസ്സിനെ നോക്കി വാഞ്ചയോടിരിക്കുംപ്രക്കളെപ്പോലെ ഞാൻ കാത്തിരിക്കുന്നേആത്മാവേ നൊന്തു ഞാൻ ആവലോടിരിക്കുന്നേആത്മ മണാളാ വേഗം വരേണമേ;-നിശയുടെ നാലാം യാമത്തിൽ വന്നു നിൻശിഷ്യരെ അക്കരെ എത്തിച്ച നാഥാഈ യുഗത്തിന്റേയും നാലാം യാമമാംസഭയെ ചേർക്കുവാൻ വേഗം വരേണമേ;-

Read More