എന്തു സന്തോഷം എന്തോരാനന്ദം
എന്തു സന്തോഷം എന്തോരാനന്ദംഎന്‍റെ പ്രിയൻ കൂടെ വാഴുമ്പോൾഎന്‍റെ ദുഃഖങ്ങൾ അന്നു മാറിടുംഎന്‍റെ കഷ്ടങ്ങൾ അന്നു തീർന്നിടുംപുത്തനെരുശലേം നഗരംശുദ്ധിമാന്മാർക്കൊരുക്കിടുന്നുശുദ്ധജല പളുങ്കുനദിതീരമതിലണഞ്ഞിടും ഞാൻ;-രാത്രിയൊന്നും അവിടെയില്ലകുഞ്ഞാടതിൻ വിളക്കായിടുംപ്രകാശിക്കും കർത്തനെന്‍റെമേൽരാജാക്കന്മാരായി വാണിടും;-ശാപമൊന്നും അവിടെയില്ലദോഷമൊന്നും അവിടെയില്ലദൈവമുഖം കണ്ടു നിത്യവുംആരാധിക്കും തന്‍റെ ദാസന്മാർ;-
Read Moreഎന്തു സന്തോഷം എന്തോ
എന്തു സന്തോഷം എന്തോരാനന്ദംഎന്‍റെ പ്രിയൻ കൂടെയുള്ള നിത്യമാം വാസം(2)ലോകം നൽകീടാത്ത സന്തോഷമുണ്ട്ലോകം നൽകീടാത്ത പ്രത്യാശയുണ്ട്(2)ദൈവസന്നിധിയിലെന്നും ഉല്ലാസമുണ്ട്അവൻ വലഭാഗെ എന്നും പ്രമോദമുണ്ട്(2);-നീ കെട്ടിയടച്ചിട്ടതോട്ടം പോലെയിരിക്കുംനനവുള്ള തോട്ടം പോലെ എന്നുമിരിക്കും(2)യഹോവയിൽ തന്നെ രസിച്ചിടുകാഉന്നതങ്ങളിൽ എന്നും വാഹനമേറ്റും(2);- നിന്നാൽ ഞാൻ സൈന്യത്തിൽ നേരെ പാഞ്ഞുചെന്നിടുംഎന്‍റെ ദൈവത്താൽ മതിൽ ചാടികടക്കും(2)നീ എന്‍റെ ദീപത്തെ കത്തിച്ചീടുമേഅന്ധകാരമെല്ലാം പ്രകാശിതമാകും(2);-ദൈവമോ താഴ്മയുള്ളവനെ ഉയർത്തുംമാനസ്സം തകർന്നവരെ സൗഖ്യമാക്കിടും(2)അവൻ നിന്‍റെ ഓടമ്പലുകൾ ഒറപ്പിക്കുംനിന്‍റെ അതിരുകൾ വിശാലമാക്കും(2);-
Read Moreഎന്തു ഞൻ പകരം നല്കും
എന്തു ഞാൻ പകരം നൽകുംനീ കരുതും കരുതലിനായിയേശുവേ നീ ഓർത്തതിനായ്എന്നെ നീ മാനിച്ചതിനായ്എൻ രക്ഷയായ ദൈവംഎൻ ഉയർച്ചയായ ദൈവംനിൻ സൗമ്യത എന്നെ വലിയവനാക്കിസർവ്വ ഭൂമിക്കും രാജാവും നീയിസ്രായേലിൻ പരിശുദ്ധൻ നീഎന്നെ വീണ്ടെടുത്തോനും നീയേനിന്‍റെ പ്രവർത്തികൾ അതിശയമെഎന്നെ മാനിക്കുന്ന ദൈവംഎന്നെ വഴി നടത്തും ദൈവംനിൻ ശ്രേഷ്ഠത എന്നെ ഉന്നതനാക്കിയോഗ്യനേശുവേ യോഗ്യനേശുവേനീ നല്ലവൻ നീ നല്ലവൻ
Read Moreഎന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാ
എന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാനിൻ രക്തത്തിന്‍റെ ശക്തി എന്നിൽ വെളിപ്പെടുവാൻ(2) എന്തു ഞാൻ ചൊല്ലേണ്ടു യേശുനാഥാ നിൻ ആത്മനദി എന്നിൽ നിന്നും പുറപ്പെടുവാൻ(2)ശുദ്ധനാക്ക യേശുവേ എന്നേയിപ്പോൾ(2)രക്തത്താൽ എന്നെ ശുദ്ധനാക്ക (2)രക്തത്താൽ ജയമേ വചനത്താൽ ജയമേ രക്തത്താലും വചനത്താലും ജയമേ ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയം ജയം ജയമേഎന്തു ഞാൻ നൽകേണ്ടു യേശുനാഥാ നിൻ അത്യന്തമാം ശക്തി എന്നിൽ വെളിപ്പെടുവാൻ(2) എന്തു ഞാൻ നൽകേണ്ടു യേശുനാഥാ നിൻ നിത്യ ജീവമൊഴി കേട്ടു വളർന്നീടുവാൻ (2)ശക്തനാക്ക യേശുവേ […]
Read Moreഎന്തു നല്ലോർ സഖിയേശു പാപദുഃഖം
എന്തു നല്ലോർ സഖിയേശു പാപദുഖം വഹിക്കുംഎല്ലാം യേശുവോടുചെന്നു ചൊല്ലിടുമ്പോൾ താൻ കേൾക്കുംനൊമ്പരമേറെ സഹിച്ചു സമാധാനങ്ങൾ നഷ്ടംഎല്ലാം യേശുവോടു ചെന്നു ചൊല്ലിടായ്ക നിമിത്തം;-കഷ്ടം ശോധനകളുണ്ടോ ഇവ്വിധ ദുഖങ്ങളുംലേശവുമധൈര്യം വേണ്ടാ ചൊല്ലാം യേശുവോടെല്ലാംദുഖംസർവ്വം വഹിക്കുന്ന മിത്രം മറ്റാരുമുണ്ടോ?ക്ഷീണമെല്ലാം അറിയുന്ന യേശുവോടു ചൊല്ലീടാം;-ഉണ്ടോ ഭാരം വൈഷമ്യങ്ങൾ തുമ്പങ്ങളും അസംഖ്യംരക്ഷകനല്ലോ സങ്കേതംയേശുവോടറിയിക്കാംമിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവേടെല്ലാംഉള്ളംകയ്യിൽ ഈശൻ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം;-
Read Moreഎന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാൻഇതു കൃപയതാൽ യേശുവേ(2)പാപിയായ് ഇരുന്നൊരു കാലത്തുംഅഭക്തനായൊരു നാളിലും(2)ക്രൂശിനു ശത്രുവായി ജീവിച്ച നാളിലുംനീ എന്നെ സ്നേഹിച്ചല്ലോ(2);- എന്തു കണ്ടു…രക്ഷയിൻ പദവിയാൽ വീണ്ടെന്നെആത്മാവിൻ ദാനത്തെ നൽകി നീ(2)തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ സ്വാതന്ത്ര്യം ഏകിയതാൽ(2);- എന്തു കണ്ടു…ദൈവീക തേജസ്സാൽ നിറച്ചെന്നെതൻ മണവാട്ടിയായി മാറ്റി നീ(2)സത്യത്തിൻ ആത്മാവാൽ പൂർണ്ണമനസ്സിനാൽഅങ്ങയെ ആരാധിക്കും(2);- എന്തു കണ്ടു…സ്വർഗ്ഗീയ നാട് അവകാശമായി നിത്യമാം വീടെനിക്കൊരുക്കി നീ(2)എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും […]
Read Moreഎന്തൊരു സ്നേഹമിത് നിണം
എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാൻദൈവനന്ദനനീ നരരെക്കരുതിജഡമെടുപ്പതിനായ് മനസ്സായ്അവൻ താഴ്ചയിൽ നമ്മളെ ഓർക്കുകയാൽതൻ പദവി വെടിഞ്ഞിതു ഹാ!-അവൻഅത്ഭുത സ്നേഹമിത് നമുക്കാഗ്രഹിക്കാവതിലുംഅവനപ്പുറമായ് ചെയ്ത സൽക്രിയയാമരക്കുരിശതിൽ കാണുന്നു നാം;-നിത്യമാം സ്നേഹമിത് അവൻ ആദ്യം നമ്മെ സ്നേഹിച്ചുഅവസാനത്തോളമവൻ സ്നേഹിച്ചിടുംഒരു നാളും കുറഞ്ഞിടുമോ;-നിസ്തുല സ്നേഹമിത് ദൈവം പുത്രനെ കൈവെടിഞ്ഞുതന്‍റെ ശത്രുക്കൾക്കായ് തകർക്കാൻ ഹിതമായ്ഇതുപോലൊരു സ്നേഹമുണ്ടോ;-ദൈവത്തിൻ സ്നേഹമിത് ദൈവം പുത്രനെയാദരിയാതവനെത്തരുവാൻ മടിക്കാഞ്ഞതിനാൽതരും സകലമിനീം നമുക്കായ്;-ദിവ്യമാം സ്നേഹമിത് നരർ കാട്ടിടും സ്നേഹമതിൽപല മാലിന്യവും കലർന്നെന്നുവരാംഎന്നാൽ കളങ്കമില്ലാത്തതിത്;-
Read Moreഎന്തൊരത്ഭുത പുരുഷൻ ക്രിസ്തു തന്‍റെ
എന്തോരൽഭുത പുരുഷൻ ക്രിസ്തു തന്‍റെ മഹിമ നിസ്തുലംഇത്രമഹാനായ് ഉത്തമനാകുമൊരുത്തനെയുലകിൽ കാണുമോഉന്നത ദൈവനന്ദനനുലകിൽ വന്നിതു കന്യാജാതനായ്ഇന്നോളമൊരാൾ വന്നില്ലിതുപോൽ തന്നവതാരം നിസ്തുലംതല ചായ്പാനായ് സ്ഥലമില്ലാത്തോൻ ഉലകമഹാന്മാർ മുമ്പിലുംതലതാഴ്ത്താതെ നിലതെറ്റാതെ നലമൊടു ജീവിച്ചത്ഭുതം3കുരുടർ കണ്ടു, തിരുടർ വിരണ്ടു, ശാന്തത പൂണ്ടുസാഗരം തെല്ലിരകൊണ്ടു ബഹുജനമുണ്ടു, മൃതരുയിർപൂണ്ടുക്രിസ്തനാൽകലുഷതലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തു ഹാ! മരണമതിൻ വിധിയെഴുതിയതിവനെ പ്രതിമാത്രം ഭൂവിയത്ഭുതംപാറ പിളർന്നു, പാരിളകുന്നു, പാവനമൃതരുയിരാർന്നു ഹാ!കീറുകയായ് തിരശ്ശീലയും തൻ മൃതിനേരം സൂര്യനിരുണ്ടുപോയ്ഭൂതലനാഥൻ തന്നുടെ മരണം കാണുക ദുർവ്വഹമായതോ ഭൂരിഭയം പൂണ്ടിളകുകയോയീ പ്രകൃതികളഖിലമിതത്ഭുതം!മൃതിയെ വെന്നവനുയിർത്തെഴുന്നേറ്റു ഇതിനെതിരാരിന്നോതിടുംഹൃദിബോധം ലവമുള്ളോരെല്ലാം […]
Read Moreഎന്തൊരു സ്നേഹമിത് എന്തൊരു
എന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത്എത്രമനോഹരം എത്ര മഹാത്ഭുതം എന്തൊരാനന്ദമെഹല്ലേലുയ്യാ പാടാം-വല്ലഭനേശുവിനുഅല്ലൽ അകന്നിടുമേ തുല്യമില്ലാ ദയയാൽപാപത്തിൽ നിന്നും കോരിയെടുത്തു പാലനം ചെയ്തീടുമേപാതയിലെങ്ങും പാലൊളി വിതറി-പാരിൽ ജയക്കൊടിയായ്;- എന്തൊരു..നമ്മുടെ പാത ജീവന്‍റെ പാത-പതറുക വേണ്ടിനിയുംനന്മകൾ നൽകും തിന്മകൾ നീക്കും തൻകൃപ പകർന്നിടുമേ;- എന്തൊരു…വിശ്വാസനായകൻ യേശുവെ നോക്കി-ഓട്ടം തുടർന്നിടുമേആശ്വാസദായകൻ ആത്മാവിനാൽ നാം വിജയം വരിച്ചിടുമേ;- എന്തൊരു…കഷ്ടതയേറ്റം പെരുകി വരുമ്പോൾ തുഷ്ടി പകർന്നിടുമേഇഷ്ടമോടേശുവിൻ കൂടെ വസിച്ചാൽ സ്പഷ്ടമായ് സ്വരം കേൾക്കാം;- എന്തൊരു…
Read Moreഎന്തോരത്ഭുതമേ കാൽവറി കുരിശ
എന്തോരത്ഭുതമേ! കാൽവറി കുരിശതിൽ എനിക്കായ് മരിച്ചെൻ രക്ഷകൻമഹിമകൾ വെടിഞ്ഞൻപിലെൻ പേർക്കായ് മരക്കുരിശതിൽ കാൽകരം വിരിച്ചോ! മരണംവരെ മറുക്കാതെയെൻ മഹാപാതകമവൻ ചുമന്നൊഴിച്ചുവെന്നോ!ഉലകം മുഴുവൻ ഉളവാക്കി വാക്കാൽ ഉയിർ നൽകിയതോ പാപിയെൻ പേർക്കായ് ദൂതവൃന്ദങ്ങൾ സ്തുതിക്കുന്നവൻ മൃതിയെ വരിച്ചോ എന്നെ സ്നേഹിച്ചതാൽമഹത്വനായകൻ ദാഹിക്കുന്നവനായ് ദുഷ്ടമർത്യൻ നിന്ദിക്കുന്നവനായ് എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്നെ കൈവിട്ടതെന്തെന്നലറുകയോ!പതിനായിരത്തിൽ ശ്രേഷ്ഠനെൻ നാഥൻമൃതിയെവെന്നവനുന്നതനെന്നുംഅതിസുന്ദരൻ ബഹുവന്ദിതൻസ്തുതിഗീതങ്ങൾ നൽകുവാൻ യോഗ്യനവൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകു
- ശോഭയേറും ഓർ നാടുണ്ടതു കാണാമേ
- വരിക മനമേ സ്തുതിക്കാം
- അസാധ്യമായ് എനിക്കൊന്നുമില്ലാ
- യാഹാം ദൈവം സ്തുതിക്കു യോഗ്യൻ