Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്‍റെ ശരീരത്തിൽ രോഗാണുക്കൾ

എന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ചതെന്‍റെ ദൈവത്തിന്‍റെ വൻ കൃപയാഎന്‍റെ ദൈവം എന്നെ ശുദ്ധീകരിക്കുന്നതന്‍റെ വഴികളഗോചരമെഭക്തികേടും ഈ പ്രപഞ്ച മോഹങ്ങളുംവർജ്ജിച്ചു ഞാനീലോകത്തിൽ ദൈവഭക്തിയോടു ജീവിച്ചിടുവതിനെന്നെശക്തീകരിക്കുന്നീ ശിക്ഷകളാൽലോകത്തോടു കൂടെ ശിക്ഷാവിധിയിൽ ഞാനാകാതിരിപ്പതിനായിട്ടു നീലോകത്തിൽ വച്ചുയീ ബാല ശിക്ഷയനിയ് ക്കേകുന്നിതെന്നുടെ നാകേശ്വരൻ;-യാതൊന്നു കൊണ്ടുമെൻ ചേതസ്സഹങ്കരിയ്ക്കാതെ വിനീതനായ് ജീവിയ്ക്കുവാൻയാതന നൽകിയശൂലം ഇതാണെനിയ് ക്കേതോരു ദോഷവും വന്നീടുമൊ;-അപ്പൻ സുതർക്കു നൽകിടുന്ന ശിക്ഷയൊടൊപ്പിച്ചിതു ചിന്ത ചെയ്തിടുമാംഇപ്പാരിൽ വച്ചെന്‍റെ സ്വർഗ്ഗസ്ഥനായന- ല്ലപ്പൻ ചെറുശിക്ഷ നല്കുന്നിതു;-ശസ്ത്രക്രിയയെനിയ്ക്കാവശ്യമാകയാൽഗാതം മുറിയ്ക്കുന്ന മാവെദ്യനാംകർത്താവു താൻ മുറിച്ചിടും മുറിവുക-ളെത്ര സുഭദമായ് കെട്ടുന്നു താൻതേൻ ചേർത്ത […]

Read More 

എന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേ

എന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേതിരുഹിതമെന്നിൽ പുർണ്ണമാകട്ടെഎൻ യേശുവേ തൃപ്പാദങ്ങളിൽസംപൂർണ്ണമായിപ്പോൾ സമർപ്പിക്കുന്നേ(2)സൗഖ്യ നദി എന്നിലേക്ക് ഒഴുകിടട്ടെസൗഖ്യം നല്കും ആഴിയിൽ ഞാൻ മുഴുകിടട്ടെ(2);- എന്‍റെ… ക്രൂശിലെ നിണം എന്നിൽ ഒഴുകിടട്ടെ സിരകളിൽ ഒഴുകി ജീവൻ നല്കട്ടെ(2);- എന്‍റെ…അടിപിണരിൻ ശക്തി എന്നിൽ പതിയട്ടെരോഗത്തിന്‍റെ വേരെല്ലാമേ അറ്റുമാറട്ടെ(2);- എന്‍റെ…സൃഷ്ടിക്കുന്ന ശബ്ദം എന്നിൽ മുഴങ്ങിടട്ടെ എന്നിൽ വേണ്ടതെല്ലാം ഉരുവാകട്ടെ(2);- എന്‍റെ…

Read More 

എന്‍റെ സങ്കേതവും ബലവും

എന്‍റെ സങ്കേതവും ബലവുംഏറ്റവും അടുത്ത തുണയുംഏതൊരാപത്തിലും ഏതു നേരത്തിലുംഎനിക്കെന്നുമെൻ ദൈവമത്രെഇരുൾ തിങ്ങിടും പാതകളിൽകരൾ വിങ്ങിടും വേളകളിൽഅരികിൽ വരുവാൻ കൃപകൾ തരുവാൻആരുമില്ലിതുപോലൊരുവൻ;- എന്‍റെ…എല്ലാ ഭാരങ്ങളും ചുമക്കുംഎന്നും താങ്ങിയെ‍ന്നെ നടത്തുംകർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കുംകാത്തു പാലിയ്ക്കുമെ‍ന്നെ നിത്യം;- എന്‍റെ…ഇത്ര നല്ലവനാം പ്രിയനെഇദ്ധരയിൽ രുചിച്ചറിവാൻഇടയായതിനാൽ ഒടുവിൽ വരെയുംഇനിയെനിക്കെന്നും താൻ മതിയാം;- എന്‍റെ…എന്നെ തന്നരികിൽ ചേർക്കുവാൻഎത്രയും വേഗം വന്നിടും താൻപുത്തനാം ഭവനം എത്തി വിശ്രമിപ്പാൻആർത്തിയോടെ ഞാൻ കാത്തിരിപ്പു;- എന്‍റെ…

Read More 

എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ

എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നുംയേശു മാത്രം സമ്പത്താകുന്നുചാവിനെവെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നുസാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നുക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെസ്വർഗ്ഗകനാൻ നാട്ടിലാക്കുവാൻപാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകിവേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി;- എന്‍റെ…തന്‍റെ പേർക്കായ് സർവ്വസമ്പത്തും യാഗമായ് വച്ചി-ട്ടെന്നെന്നേയ്ക്കും തന്നിൽ പ്രേമമായ്തന്‍റെ വേല ചെയ്തുകൊണ്ടും തന്‍റെ ക്രൂശു ചുമന്നിട്ടുംപ്രാണപ്രിയൻ സേവയിൽ തന്നായുസ്സെല്ലാം കഴിക്കേണം;- എന്‍റെ…നല്ല ദാസൻ എന്നു ചൊല്ലുന്നാൾ-തന്‍റെ മുമ്പാകെലജ്ജിതാനായ് തീർന്നുപോകാതെനന്ദിയോടെൻ പ്രിയൻ മുമ്പിൽ പ്രേമകണ്ണീർ ചൊരിഞ്ഞീടാൻഭാഗ്യമേറും മഹോത്സവ വാഴ്ചകാലം വരുന്നല്ലോ;- എന്‍റെ…കുഞ്ഞാടാകും എന്‍റെ പ്രിയന്‍റെ സീയോൻ […]

Read More 

എന്‍റെ സഹായവും എന്‍റെ സങ്കേതവും

എന്‍റെ സഹായവും എന്‍റെ സങ്കേതവുംനീ മാത്രമാണേശുവേഎന്‍റെ ജീവന്‍റെ ബലം നീജീവന്‍റെ പൊരുൾ നീജീവ പ്രത്യാശയും നീ (2)നീ വിശുദ്ധിയിൽ വെളിപ്പെടും ദൈവമല്ലോനിത്യം വിശുദ്ധരിൻ സ്തുതികളിൽ വസിപ്പോനല്ലോവിശുദ്ധിയിൽ നിൻ ഹിതമാചരിക്കാൻഎന്നെ ആത്മാവിൽ നിറച്ചിടുക (2)ഞാൻ വിളിച്ചാൽ എനിക്കുത്തരമരുളീടുംകാത്തിരുന്നാൽ പുതുശക്തി പകർന്നു തരും(2)കഴുകനെപ്പോൽ ചിറകടിച്ചുയരുംസ്വർഗ്ഗസന്തോഷമെനിക്കു തരും(2)ഈ മരുവിൽ തിരുമുഖം നോക്കിടും ഞാൻഅനുദിനം നിൻ വചനത്തിൽ രസിച്ചീടും ഞാൻ (2)തിരുക്കരം പിടിച്ചെന്നും നടന്നീടുമേനീയെന്‍റെ കണ്ണീരു തുടച്ചീടുമേ (2)

Read More 

എന്‍റെ രാജാവു നീ എന്‍റെ സന്തോഷം

എന്‍റെ രാജാവു നീ എന്‍റെ സന്തോഷം നീഎന്‍റെ ആശ്രയം നീ എന്‍റെ ആശ്വാസം നീഞാൻ എന്തിന് പേടിക്കുംഞാൻ എന്തിന് പേടിക്കും(2);- എന്‍റെ…തകരുകില്ല കപ്പൽ തകരുകില്ലപടകിൽ നായകൻ കൂടെയുണ്ട് (2)അവനുണരും കടന്നുവരുംകാറ്റുകൾ ശാന്തമാകും(2);- എന്‍റെ…തളരുകില്ല ഞാൻ തളരുകില്ലബലവാൻ കരവുമായ് കൂടെയുണ്ട് (2)നിലനിൽക്കുവാൻ ബലം നൽകീടുംനേരോടെ നടത്തുമവൻ (2);- എന്‍റെ…കടന്നു വരും കാകൻ അടയുമായ്ദൈവത്തിൻ വാക്കുകൾ അനുസരിച്ചാൽ (2)കരുതിടുന്നു പുതുവഴികൾമുന്നോട്ടു നടത്തിടുവാൻ(2);- എന്‍റെ…

Read More 

എന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും

എന്‍റെ പ്രിയൻ യേശുരാജൻവീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ്ആയിരം പതിനായിരങ്ങളിൽഅതി സുകുമാരനവൻ-എനിക്ക്-അതി…കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു-ത്താവിയെ നൽകിയവൻ-എനിക്ക്-ആവി…വല്ലഭനെന്‍റെ അല്ലൽ തീർത്തവൻനല്ലവനെല്ലാമവൻ-എനിക്കു-നല്ലവ…നാളുകളിനിയേറെയില്ലെന്നെവേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി…മണിയറയതിൽ ചേർത്തിടുവാൻമണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ…ആമയം തീർത്താമോദം പൂ-ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന…രാത്രികാലം കഴിഞ്ഞിടാറായ്യാത്രയും തീരാറായ്-ഈ ലോക-യാത്രയും…ആർപ്പുവിളി കേട്ടിടാറായ്കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം…ഉണർന്നു ദീപം തെളിയിച്ചുകൊൾകവാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട…അന്തിക്രിസ്തൻ വെളിപ്പെടാറായ്ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത…കാന്തയോ അവൾ കാന്തനുമായ്പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ…അത്തിവ്യക്ഷം തളിർത്തതിന്‍റെകൊമ്പുകളിളതായി-അതിന്‍റെ-കൊമ്പുക…അടുത്തു വേനലെന്നറിഞ്ഞുകൊൾകവാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട…എൻ വിനകൾ തീർന്നിടാറയ്എൻ പുരി കാണാറായ്-ഹാല്ലേലുയ്യാ-എൻപുരി…പ്രതിഫലങ്ങൾ ലഭിച്ചിടാറായ്പൊൻമുടി ചൂടാറായ്-ഹാല്ലേലുയ്യാ-പൊൻമുടി…

Read More 

എന്‍റെപുരയ്ക്കകത്തു വരാൻ

എന്‍റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ ഒരു […]

Read More 

എന്‍റെ പ്രിയൻ യേശുരാജൻ

എന്‍റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ കാലമായ് പ്രിയൻ മുഖം കണ്ടിടുവാൻ ആനന്ദിപ്പാൻ നേരമായ് യാത്ര തീരാൻ വീട്ടിലെത്താൻ വിശ്രമിപ്പാൻ കാലമായ് കണ്ണീരെല്ലാം തോർന്നിടുവാൻ ആശ്വസിപ്പാൻ നേരമായ് കഷ്ടതകൾ വേദനകൾ മാറിടുവാൻ കാലമായ് ദുഖമെല്ലാം തീർന്നിടുവാൻ ആനന്ദിപ്പാൻ നേരമായ് ലോകവാഴ്ച ദുർഭരണം അസ്തമിപ്പാൻ കാലമായ് ദൈവരാജ്യം സൽഭരണം ആരംഭിപ്പാൻ നേരമായ് വാനം ഭൂമി പണിയെല്ലാം അഴിഞ്ഞീടാൻ കാലമായ് നീതി സൂര്യൻ ശോഭയോടെ ഉദിച്ചിടാൻ നേരമായ് സ്വർഗ സീയോൻ പുരവാസം ആരംഭിപ്പാൻ കാലമായ് ആ സുദിനം നേരിൽ കണ്ട് ആസ്വദിപ്പാൻ […]

Read More 

എന്‍റെ പ്രിയൻ വാനിൽ വരാറായ്

എന്‍റെ പ്രിയൻ വാനിൽ വരാറായ്കാഹളത്തിൻ ധ്വനി കേൾക്കാറായ് (2)മേഘേ ധ്വനി മുഴങ്ങും ദൂതർ ആർത്തുപാടിടുംനാമും ചേർന്നു പാടും ദൂതതുല്യരായ് (2)പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിക്കുംനിന്‍റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിയ്ക്കും(2)നാം സന്തേഷിച്ചിടും എന്നും സ്തുതി പാടിടുംഎന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാൽ(2)പീഢിതനൊരഭയ സ്ഥാനംഎൻ സങ്കടങ്ങളിൽ നൽ തുണ നീ(2)ഞാൻ കുലുങ്ങുകില്ല ഒരുനാളും വീഴില്ലഎന്‍റെ യേശുനാഥൻ കൂടെയുള്ളതാൽ(2)തകർക്കും നീ ദുഷ്ട ഭുജത്തേഉടയ്ക്കും നീ നീച പാത്രത്തെ (2)സീയോൻ പുത്രി ആർക്കുക എന്നും സ്തുതിപാടുകനിന്‍റെ രാജരാജൻ എഴുന്നള്ളാറായ്(2)

Read More