എന്‍റെ കർത്താവു വലിയവ ചെയ്തു
എന്‍റെ കർത്താവു വലിയവ ചെയ്തുഎന്നിൽ മനസ്സലിഞ്ഞ് അത്ഭുതം ചെയ്തുഎന്‍റെ കണ്ണുനീർ കണ്ടവൻ വേദന അറിഞ്ഞവൻകൃപയാൽ പുതുവഴിതുറന്നു(2)അത്ഭുതം ആണിന്നു ഞാൻസൗഖ്യദായകൻ യേശുവിനാൽഎന്‍റെ അനുദിന ജീവിതയാത്ര അതിൽഎന്നെ പുലർത്തുന്നത് യേശുവത്രേ(2)എന്‍റെ ജീവിത പടക് അത് തകർന്ന നാളിൽഒരു പലകയിൽ ജീവിതം കരുതിയവൻഎന്നെ അത്ഭുതമായ് ലോകം അറിഞ്ഞിടുവാൻഎന്‍റെ കൂടെയിരിക്കും യേശു രക്ഷകനായ്(2)ഇനീം മാറില്ല ഞാൻ പിന്മാറില്ല ഞാൻഎന്‍റെ കർത്താവു വലിയവ ചെയ്തുഇനി പോകില്ല ഞാൻ പാപം ചെയ്കില്ല ഞാൻഎന്‍റെ കർത്താവിൻ പാതയിൽ ഓടും(2)
Read Moreഎന്‍റെ കർത്താവിൻ വിശ്വസ്തത എത്ര
എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര വലുത്അതിനല്പം പോലും മാറ്റമില്ലല്ലോ എന്‍റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും നിന്‍റെ വിശ്വസ്തത മാറിയില്ലല്ലോഅങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആർക്കും സാധ്യമല്ല അങ്ങേ കൃപ മതി ഇദ്ധരയിൽ നിലനിന്നിടാൻഅത് ബലഹീന വേളകളിൽ തികഞ്ഞുവരുംഎന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ സത്യ വചനം എൻ നാവിൽ എന്നും നിലനിർത്തണേ (2)ചെങ്കടൽ നീ എനിക്കായ് മാറ്റിത്തന്നിട്ടുംഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾഎന്‍റെ അതൃപ്തിയും പിറുപിറുപ്പും ഓർക്കാതെൻമേൽഅങ്ങേ ദീർഘക്ഷമ കാട്ടിയല്ലോ നീ;- […]
Read Moreഎന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ
എന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻതന്‍റെ കരങ്ങളാൽ താങ്ങി നടത്തുമവൻഎന്‍റെ കരളിന്‍റെ വേദനയറിയുന്നവൻതന്‍റെ കുരിശിന്‍റെ മറവിൽ മറയ്ക്കുന്നവൻകാൽവറി ക്രൂശിലെ സ്നേഹമേവറ്റാത്ത സ്നേഹത്തിൻ ഉറവിടമേ വിളിക്കുന്നു നിന്നെ വിടുതലിനായിവണങ്ങുന്ന നിൻ മുൻപിൽ വിശ്വാസമായ്അനുഗ്രഹമെനിക്കായ് ഒരുക്കിയെൻ കൃപയാൽഅനുദിന ഭാരം തൻ ശിരസ്സിലേറ്റിആത്മാവിൻ ശക്തിയെ അളവില്ലാതൊഴുക്കിആനന്ദ ജീവിതമെനിക്കു നൽകി;- കാൽവറി…വരുമവനൊരു നാൾ വിശുദ്ധരെ ചേർപ്പാൻ വാനവരവിൽ തൻ ദൂതരുമായ് വാനിലേക്കുയരും ഞാൻ മന്നിടം മറക്കും മണവാളനോടൊത്തു വാസമാകും;- കാൽവറി…മന്ദതകറ്റിയെൻ ബന്ധനം മാറ്റിയെൻ അന്ധകാരത്തെ നീ വെളിച്ചമാക്കി അരയിൽ സത്യമാം ബലത്തെ തന്നവൻഅടഞ്ഞ വാതിൽ തുറക്കുന്നവൻ;- […]
Read Moreഎന്‍റെ ജീവിതം ധന്യമാവാൻ
എന്‍റെ ജീവിതം ധന്യമാവാൻപുത്തൻ രൂപമായ് തീർന്നീടുവാൻയേശുനാഥാ നീ തന്ന വചനംസ്വർഗ്ഗനന്മയും ഉറവായിഞാൻ ഏകനായ് തീർന്നിടാതെപാപ ചേറ്റിൽ ഞാൻ വീണിടാതെയേശുനാഥാ ആ പൊൻകരം എന്നെക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോഎന്‍റെ കഷ്ടങ്ങൾ മറന്നീടുവാൻനിന്ദ പരിഹാസം സഹിച്ചീടുവാൻയേശുനാഥാ നീ തന്ന കൃപകൾദൈവ പൈതലായ് മാറ്റിയെന്നെഎന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽഎന്നെ മാനിച്ച വഴികൾ ഓർത്താൽയേശുനാഥാ നീയല്ലാതാരുംപാരിൽ ഇല്ലാ എൻ രക്ഷകനായ്
Read Moreഎന്‍റെ ജീവനും എല്ലാ നന്മയും
എന്‍റെ ജീവനും എല്ലാ നന്മയുംപ്രാണപ്രിയനിൻ ദാനമല്ലോഎന്തു നൽകും നാഥാ; ചെയ്ത നന്മകൾക്ക്എന്നെ നിന്നിൽ സമർപ്പിക്കുന്നുകണ്ണുനീരിന്‍റെ കൊടും താഴ്വരയിൽകൈവിടാത്ത യേശുനാഥാമനമുരുകിയപ്പോൾ എന്‍റെ അരികിലെത്തിപൊൻകരത്തിലെന്നെ വഹിച്ചു;-സ്വന്ത ബന്ധുക്കൾ ആത്മസ്നേഹിതർഎന്‍റെ തകർച്ച കാണാൻ കൊതിച്ചുലജ്ജിച്ചീടുവാനോ തകർന്നീടുവാനോഎന്‍റെ ദൈവം ഇടയാക്കില്ല;-
Read Moreഎന്‍റെ ജീവനാമേശുവേ
എന്‍റെ ജീവനാമേശുവേനിന്‍റെ സ്വരമെൻ ചെവിയിൽഇമ്പമോടെ വന്നടിച്ചീടുന്നുഞാൻ കേട്ടുനാഥാക്ഷീണപാപിയേവായെന്നിൽആശ്വസിക്കനീ സതതംക്ഷീണമുള്ള നിൻ തലയെന്മാർവ്വിൽചാരി സുഖിക്കെ;- എന്‍റെ…വന്നുകണ്ടു ശാന്തതയെയേശുവിന്‍റെ സ്നേഹമാർവ്വിൽഎന്നെയുടുപ്പിച്ചു സന്തോഷത്താൽദുഃഖങ്ങൾ മാറ്റി;- എന്‍റെ…സർവ്വവും ഞാൻ ദാനമായിനിർവ്യാജ്യം തരുന്നു പാപിജീവവെള്ളം നീ കുടിച്ചാനന്ദംപ്രാപിച്ചീടുകെ;- എന്‍റെ…ജീവനദിയിൽ നിന്നു ഞാൻമോദമോടെ പാനം ചെയ്തുകേവലമെൻ ദാഹം ശമിച്ചിപ്പോൾജീവിക്കുന്നു ഞാൻ;- എന്‍റെ…കൂരിരുളാൽ മൂടിയോരീലോകത്തിനു ഞാൻ വെളിച്ചംപാരാതെ നീയെന്നെ നോക്കി നോക്കിനിത്യം സുഖിക്ക ;- എന്‍റെ…എന്‍റെ ജീവകാലമെല്ലാംയേശുവെന്ന മെയ് വെളിച്ചംകണ്ടു നടപ്പാൻ കൃപ നല്കേണംദേവാദിദേവാ;- എന്‍റെ…
Read Moreഎന്‍റെ ജീവൻ രക്ഷിപ്പാനായ് യേശു
എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു;എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2)എന്‍റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു;എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2)ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ;വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2)മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ;പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2)കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ചപ്പോൾ;വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2)പാപമൊട്ടും ഏശിടാത്ത പാവനനാം യേശുവോ;ഇരുകള്ളർ നടുവിലായ് ക്രൂശതിന്മേൽ കിടന്നു (2)ദാഹജലം കുടിപ്പാനായ് യേശു കേണപേക്ഷിച്ചു;പരിഹാസം ചൊല്ലി ക്രൂരർ […]
Read Moreഎന്‍റെ ജനമായുള്ളവരെ നിന്നറയിൽ
എന്‍റെ ജനമായുള്ളവരെ നിന്നറയിൽപൂകതിൻവാതിൽ-അടയ്ക്കക്രോധം കടന്നുപോവോളം തെല്ലിടയിൽഭൂമി അഴിയും തൻ പണികളും ഒഴിഞ്ഞീടുമേഅതാൽ കരുതുമെൻ പരലോക-ഭവനത്തിനായ്ഉലകത്തിൽ വസിക്കുന്നാൾ അതിൻ പിന്നാലെഅറിയാതെ നരരെല്ലാം ഒഴുകിപ്പോകുംമഹാ കണിയാണി ഉലകമെന്നറിഞ്ഞീടണെസ്നേഹം പതിക്കേണ്ടി തുലകത്തിൻ പൊരുളുകളിൽഉയരത്തിൽ കിളിവാതിൽ തുറന്നിരിപ്പൂപറന്നാൽ നിൻ ഗിരിതന്നിൽ മറഞ്ഞിരിക്കാംഭൂമി മലിനമായ് അതിലുള്ള നിവാസികളാൽഅവർ മറിച്ചു എൻ നിയമങ്ങൾ പ്രമാണങ്ങളുംഅനർത്ഥത്തിൻ ദിവസങ്ങൾ വരുമ്മുന്നാലെധരയിലെ വിശുദ്ധന്മാർ കടന്നുപോകുംഅവർ വസിക്കുമെൻ നവീനമാം ഭവനങ്ങളിൽഅതിൻ മഹിമയിൻ പ്രമോദങ്ങളനന്തങ്ങളാംഇനി നിന്‍റെ അരുണൻ അസ്തമിക്കില്ലഇനി നിന്‍റെ ശശിയും മറഞ്ഞുപോകില്ലനിന്‍റെ യഹോവാ നിനക്കു നിത്യ പ്രകാശമാകുംനിന്‍റെ മതിലുകൾ രക്ഷയും സ്തുതികൾ […]
Read Moreഎന്‍റെ ദൈവത്തെപോൽ ആരുമില്ലാ
എന്‍റെ ദൈവത്തെപോൽ ആരുമില്ലാ(2)ആരുമേ ആരുമേ (2)എൻ യേശുപോൽ ആരുമില്ലാ(2)എന്നെ സ്നേഹിക്കുവാൻ എന്നെ കരുതിടുവാൻഎൻ യേശുപോൽ ആരുമില്ലാ(2)മന്നാ നൽകീടുവാൻ മാറാ മധുരമാക്കാൻഎൻ യേശുപോൽ ആരുമില്ലാ(2);- (എന്‍റെ ദൈവത്തെപോൽ )എന്‍റെ പാപം നീക്കാൻ എൻ ഭാരം മാറ്റാൻഎൻ യേശുപോൽ ആരുമില്ലാ (2)നിന്ദ ചുമന്നിടുവാൻ ദുഃഖം മാറ്റിടുവാൻഎൻ യേശുപോൽ ആരുമില്ലാ (2);-(എന്‍റെ ദൈവത്തെപോൽ )എന്നെ അനുഗ്രഹിപ്പാൻ എന്നെ ഉയർത്തിടുവാൻഎൻ യേശുവെപ്പോൽ ആരുമില്ലാ (2)കൃപകൾ ചൊരിയാൻ ദാനങ്ങൾ നൽകുവാൻഎൻ യേശുപോൽ ആരുമില്ലാ (2);-(എന്‍റെ ദൈവത്തെപോൽ )
Read Moreഎന്‍റെ ദൈവത്തെക്കൊണ്ട്
എന്‍റെ ദൈവത്തെക്കൊണ്ട്അസാദ്ധ്യമായതൊന്നുമില്ല(2)കണ്ണുനീരലിഞ്ഞു കേഴുമ്പോൾകരളാകെ അലിയുന്നവൻ(2)കരുണാമൃതമായ് കരുതീടുന്നവൻകൃപയാലെ നടത്തീടുന്നു(2);- എന്‍റെ…എന്‍റെ പ്രാണൻ വിട്ടു പോകുവാൻപരിഭ്രാന്തി തുടങ്ങിയപ്പോൾ(2)മരണാ കരങ്ങൾ തിരികെ എടുപ്പാൻസ്വർഗ്ഗീയ കരം വരുന്നു(2);- എന്‍റെ…കഷ്ടകാലങ്ങൾ വരുമ്പോൾദുഷ്ടൻ നേരെ എതിർത്തിടുമ്പോൾ(2)എളിമയിൽ നിന്നും അഭയം നല്കിആശ്വാസം അരുളുന്നവൻ;- എന്‍റെ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വന്ദനം യേശുപരാ നിനക്കെന്നും വന്ദനം
- യേശുവിൻ തിരുരക്തത്താൽ
- വാഴ്ത്തുവിൻ ക്രിസ്തുയേശുവിൻ പാദം
- കാൽവറി മലമുകളിൽ കണ്ടു ഞാൻ
- കർത്താവേ ദേവന്മാരിൽ നിനക്കു


 
    
                            
