Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്‍റെ ദൈവം മഹത്വത്തിൽ

എന്‍റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് ജീവിക്കുമ്പോൾസാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻഏതുംകാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നുവൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊൾവാൻരക്ഷകനെൻ കാലുകൾക്കു വേഗമായ്തീർന്നെൻപാതയിൽ ഞാൻ മാനിനെപ്പോലോടിടുംആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോമാനസത്തിലാധിപൂണ്ടുഖേദിപ്പാൻസാധുഅന്ധനായി തീർന്നിടല്ലേ ദൈവമേ!എന്‍റെ നിത്യസ്നേഹിതന്മാർ ദൈവദൂതസംഘമത്രേഇപ്പോളവർ ദൈവമുമ്പിൽ സേവയാംഎന്നെകാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടുംദുഃഖിതനായോടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലുംഎന്നെ ഓർത്തു ദൈവദൂതർ വന്നിടുംഏറ്റംസ്നേഹ ചൂടോടപ്പവുമായ് വന്നിടുംനാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ലഓരോ നാളും ദൈവമെന്നെ പോറ്റുന്നു തന്‍റെകൈകളിൽ ഞാൻ ദിനംതോറും ചാരുന്നുകാക്കകളെ വിചാരിപ്പിൻ വിതയില്ല കൊയ്ത്തുമില്ലദൈവം അവയ്ക്കായി വേണ്ടതേകുന്നു ലില്ലിപുഷ്പങ്ങൾക്കുമവൻ ശോഭ നൽകുന്നുപത്മോസ് ദ്വീപിൽ […]

Read More 

എന്‍റെ ദൈവം എന്നെ പോറ്റുന്നു

എന്‍റെ ദൈവം എന്നെ പോറ്റുന്നുഎന്നെ കാക്കുന്നു തന്‍റെ ചിറകടിയിൽഅനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽഅതിശയമായെന്നെ പുലർത്തിടുന്നുഇടയനെപ്പോലെ കരുതിടുന്നുഅമ്മയെപ്പോലെ വളർത്തിടുന്നുഓരോ ദിവസമതും ഓരോ നിമിഷമതുംഅവനെനിക്കായ് കരുതിടുന്നു;- എന്‍റെ…കഴുകൻ തൻ കുഞ്ഞിനെ കാക്കും പോലെകോഴി തൻ കുഞ്ഞിനെ നോക്കുംപോലെആ ചിറകടിയിൽ ആ മറവിടത്തിൽഅവനെന്നെ സൂക്ഷിക്കുന്നു;- എന്‍റെ…

Read More 

എന്‍റെ ദൈവം എന്നെ പാലിക്കും

എന്‍റെ ദൈവം എന്നെ പാലിക്കുംഎന്‍റെ ദൈവം എന്നെ നടത്തിടുംദഃഖവേളയിൽ ആശ്വാസമായ്വേദനകളിൽ സൗഖ്യമായ്ആകുലചിന്തകൾ മനസ്സിലുയർന്നപ്പോൾആശ്വാസമായ് നാഥൻ ചാരെയെത്തിസാന്ത്വന വചനങ്ങൾ തന്നു തലോടിനിത്യതക്കായെന്നെ ഒരുക്കിയല്ലോഈ ലോക കഷ്ടങ്ങൾ സാരമില്ലെനിക്ക്തേജസ്സിൻ നിത്യഘനം ഓർത്തിടുമ്പോൾആ പൊന്മുഖം ഒന്നു കണ്ടിടുവാനായ്ആവലോടെ ഞാൻ കാത്തിടുന്നെ

Read More 

എന്‍റെ ദൈവം എല്ലാനാളും അനന്യൻ

എന്‍റെ ദൈവം എല്ലാനാളും അനന്യൻ തന്നെഅണച്ചിടും അനുദിനം ചിറകടിയിൽഏഴകളിൻ ഭാരം നിത്യം ചുമക്കുന്നതാൽഏതുനേരത്തും ഞാൻ നിന്നെ സ്തുതിച്ചിടുമെനാവു പോരാ വർണ്ണിച്ചിടാൻ നന്മ ഓരോന്നുംനന്ദികൊണ്ടെന്‍റെ ഉള്ളം നിറയുന്നപ്പാ;-കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരംഇഷ്ടനായകനാം യേശു ആശ്വാസമേകുംകഷ്ടത ഏറ്റ പ്രിയൻ കൂടെയുള്ളതാൽപോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ;-എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽഅന്നുമാറുമെന്‍റെ കണ്ണീർ സമ്പൂർണ്ണമായിമണിയറവാസം ഭൂവിൽ ആനന്ദിച്ചീടാൻവാഞ്ചിക്കുന്നെന്‍റെ ഉള്ളം ദിനം ദിനമായ്;-

Read More 

എന്‍റെ ദൈവം അറിയാതെ എനി

എന്‍റെ ദൈവം അറിയാതെഎനിക്കൊന്നും വരികയില്ലഎന്‍റെ ദൈവം അരുളാതെഎനിക്കൊന്നും ലഭിക്കയില്ലഎന്‍റെ കൺകൾ നിറയുമ്പോൾഎന്നെ കടന്നു പോയിടാതെ;എന്‍റെ നിലവിളി കേൾക്കുന്നവൻയേശു എന്നെന്നും എൻ രക്ഷകൻ(2);-എന്‍റെ…പെറ്റ അമ്മ മറന്നാലുംകുറ്റം എന്തു പറഞ്ഞാലും;കറ്റയെല്ലാം വണങ്ങീടുംസ്വപ്നമെല്ലാം നടന്നീടും(2);-എന്‍റെ…ക്ഷാമം ക്ഷീണം ക്ഷോണിയതിൽക്ഷണനേരം മാത്രമത്;ക്ഷീണം മാറ്റും യേശു മതിക്ഷാമം തീരും നാളുവരെ(2);-എന്‍റെ…

Read More 

എന്‍റെ ദൈവം അറിയാതെ

എന്‍റെ ദൈവം അറിയാതെഎനിക്കൊന്നും ഭവിക്കയില്ലദോഷങ്ങളാലെന്ന പരീക്ഷിക്കില്ലനന്മയ്ക്കായെല്ലാം നൽകിടുന്നുകഷ്ടതകൾ പെരുകിടുമ്പോൾഎനിക്കാശ്വാസം അധികം തരുംമനസ്സലിവുള്ളവനെൻ മനുവേലൻമനം തകർന്ന എന്നെ സൗഖ്യമാക്കി;- എന്‍റെ…വിശ്വാസത്തിൻ പരിശോധനവിലയേറിടും കർത്തൃസവിധേവിജയം നൽകീടുമെന്‍റെ ജീവനാഥൻവിലകൊടുത്തു എന്നെ വാങ്ങിയതാൽ;- എന്‍റെ…മാനവർക്കു നേരിടാത്തൊരുപരിശോധന തരികില്ലവൻപരീക്ഷവരുമെന്നാലും നീക്കുപോക്കുംനൽകും നാഥനെന്‍റെ നല്ലിടയൻ;- എന്‍റെ…

Read More 

എന്‍റെ ബുദ്ധിമുട്ടുകൾ തീർത്തിടും

എന്‍റെ ബുദ്ധിമുട്ടുകൾ തീർത്തിടുംതൻ ധനത്തിനൊത്തവണ്ണംമഹത്വത്തോടെ തൻ മഹിമയ്ക്കായ്പൂർണ്ണമായ് തീർത്തു തന്നീടും(2)പരമ സമ്പന്നനാം ദൈവംദരിദ്രനായി ഭൂവിൽ വന്നു(2)ദരിദ്രനായ എന്നെ നിത്യംസമ്പന്നനാക്കീടുവാൻ(2)ദൈവത്തിൻ ധനമഹിമാഹാ എത്ര ശ്രേഷ്ഠമഹോ(2)ആവശ്യമറിഞ്ഞു ദിനംഉന്നതമായ് നടത്തും (2)കൊടുപ്പിൻ നൽകിത്തരുംസന്തോഷമായ് കൊടുപ്പിൻ(2)ധാരാളമായ് വിതപ്പിൻമേൻമയായ് ഫലം തരുമേ(2)ധനവും മാനവും സമ്പത്തുംതന്‍റെ പക്കൽ സമൃദ്ധിയായുണ്ട്(2)തന്നെ സ്നഹിക്കുന്ന മക്കൾക്ക്വേണ്ടതെല്ലാം നൽകി തരും(2)

Read More 

എന്‍റെ ഭാവിയെല്ലാമെന്റ ദൈവ

എന്‍റെ ഭാവിയെല്ലാമെന്‍റെ ദൈവമറിയുന്നുവെന്നു പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻമുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതംലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടുംഎന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻഅടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻതളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടുംകാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻവിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻതനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാംദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻവിരുതിനായ് […]

Read More 

എന്‍റെ ഭാരങ്ങൾ നീങ്ങിപ്പോയ്

എന്‍റെ ഭാരങ്ങൾ നീങ്ങിപ്പോയ്കർത്തൻ വചനമെന്നെ തൊട്ടപ്പോൾഎന്‍റെ വേദനകൾ മാറിപ്പോയ്കർത്തൻ കരമന്നെ തഴുകിയപ്പോൾപാടി സ്തുതിച്ചിടും ഞാൻആർത്തു ഘോഷിച്ചിടും ഞാൻഎന്‍റെ യേശു എന്നും കൂടെയുള്ളതാൽമനം കലങ്ങിടും നേരമെല്ലാംഎന്നെ തലോടിയതേശുവല്ലൊഞാൻ രോഗത്താൽ വലഞ്ഞ നേരംസൗഖ്യം തന്നതുമേശുവല്ലൊ;-കണ്ണുനീരിൽ ഞാൻ നീന്തിയപ്പോൾകൺമണിപോലെ കാത്തവനെഉള്ളം പിടഞ്ഞു ഞാൻ നീറിയപ്പോൾഉള്ളം കരത്തിൽ വഹിച്ചവനെ;-

Read More 

എന്‍റെ ഭാരമിറക്കി വെയ്ക്കുവാൻ

എന്‍റെ ഭാരമിറക്കി വെയ്ക്കുവാൻഒരു നല്ല സങ്കേതമാംആ മാർവ്വിൽ ഞാൻ ചാരിടുംഎന്‍റെ യേശു എത്ര നല്ലവൻഈ ലോകേ ക്ലേശങ്ങളേറിടിലുംതളരാതെന്നെ താൻ കരുതീടുന്നുഉറ്റവർ ബന്ധുക്കൾ മാറീടിലുംഎന്നെ താൻ കരങ്ങളിൽ വഹിച്ചിടുന്നുഈ മരുയാത്രയിൽ ചൂടേറിലുംതൻ കൃപ നമുക്ക് തണലായുണ്ട്ആരും സഹായമായില്ലെങ്കിലുംനമ്മെ താൻ നടത്തീടും ജയോത്സവമായ്സ്നേഹമാം തൻ മുഖം കണ്ടീടുവാൻവെമ്പുന്നു എൻ മനമെന്നുമെന്നുംഭാരം പ്രയാസങ്ങൾ തീരുന്ന നാൾവന്നീടുവാനുള്ളം വാഞ്ചിക്കുന്നു

Read More