Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നേശുനാഥൻ വരുമെ

എന്നേശുനാഥൻ വരുമെരാജാധിരാജനായ് ഒരുനാൾന്യായാധിപാലകൻ താൻ(2)പ്രഭാവമോടെ വരുമേഅവൻ അധിപതിയായിനി വരുമ്പോൾതരും പ്രതിഫലം തൻ നീതിപോലെവരും പുതുമയിൻ പുലരീനാദം(2)തിരുജനങ്ങളിൽ പ്രത്യാശഗാനംഭൂവിൻ അധിപതിയായോൻവാണിടും പാലകനായികാലത്തിൻ തികവിൽ വരുവാൻലോകത്തെ ഭരണം ചെയ്യും;- എന്നേശു… മാനവജാതിയെ സർവ്വംമാറ്റം വരാതുള്ള വചനംമാറ്റും ഇരുപക്ഷത്തേക്കുംഇടയൻ തൻ ആടിനെപ്പോൽ;- എന്നേശു…കാലങ്ങൾ തീർന്നിടും മുന്നേവേലകൾ തീർത്തു നാം വേഗംശുദ്ധസിംഹാസന മുന്നിൽശുദ്ധമായ് നിന്നിടാനൊരുങ്ങാം;- എന്നേശു…

Read More 

എന്നേശു നാഥനെ നിൻ മുഖം നോക്കി

എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻനിത്യതയോളവും നടന്നിടും(2)ജീവിത യാത്രയിൽ കൂടെയുണ്ടെന്ന് വാക്ക് പറഞ്ഞവൻ വിശ്വസ്തൻ നീ (2)എന്നേശു നാഥനെ നിൻ മുഖം നോക്കിഞാൻ നിത്യതയോളവും നടന്നിടുംഅന്നന്ന് വേണ്ടുന്നതെല്ലാം തന്നെന്നെ അതിശയകരമായി പുലർത്തുന്നവൻ (2)ഭയപ്പെടേണ്ടെന്നരുളിയ നാഥാനിൻ മുഖം നോക്കി ഞാൻ യാത്ര ചെയ്യും (2)ഈശാനമൂലൻ ആഞ്ഞടിച്ചിടുമ്പോൾആശയറ്റവനായി തീർന്നിടുമ്പോൾ (2)കടലിൻ മീതെ നടന്നവനെന്നെഅത്ഭുത തീരത്ത് ചേർത്തണച്ചിടും (2)മാറാത്ത നാഥാ വിശ്വസ്തൻ നീയേഎന്നാളും എന്നോട് കൂടെയുള്ളോൻ(2)അന്ത്യം വരെയും പിരിയാതെയെന്നെനടത്തും വല്ലഭാ യേശു നാഥാ(2)

Read More 

എന്നേശു നാഥനെ എന്നാശ നീയേ

എന്നേശു നാഥനെ എന്നാശ നീയേഎന്നാളും മന്നിൽ നീ മതിയേആരും സഹായമില്ലാതെ പാരിൽപാരം നിരാശയിൽ നീറും നേരംകൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻകർത്താവേ നീയല്ലാതാരുമില്ല;-അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽഅലയാതെ ഹൃദയം തകരാതെ ഞാൻഅന്ത്യം വരെയും നിനക്കായി നിൽപ്പാൻഅനുദിനം നിൻകൃപ നൽകണമേ;-ഉറ്റവർ സ്നേഹം അറ്റുപോയാലുംഏറ്റം പ്രിയർ വിട്ടുമാറിയാലുംമാറ്റമില്ലാത്ത മിത്രം നീ മാത്രംമറ്റാരുമില്ല പ്രാണപ്രിയാ;-നിൻമുഖം നേരിൽ എന്നു ഞാൻ കാണുംഎന്മനമാശയാൽ കാത്തിടുന്നുനീ വരാതെന്‍റെ കണ്ണുനീരെല്ലാംതുവരുകയില്ല ഹല്ലേലുയ്യാ;-

Read More 

എന്നെന്നും പാടി ഞാൻ വാഴ്ത്തിടും

എന്നെന്നും പാടി ഞാൻ വാഴ്ത്തിടുംഎൻ രക്ഷകനാം യേശുവിനെതന്നുടെ നാമത്തെ കീർത്തിക്കും ഞാൻഎന്‍റെ ആയുസ്സിൻ നാളെല്ലാംഎന്നെത്തൻ തങ്കച്ചോരയാൽവീണ്ടെടുത്തെന്തൊരത്ഭുതംഎന്നെ നിത്യവും കാത്തിടും തന്നുടെ സ്നേഹം ഹാ വർണ്ണ്യമോകൂരിരുളേറും പാതയിൽ തൻ മുഖത്തിൻ ശോഭ കാണും ഞാൻഈ മരുയാത്രയിൽ ചാരുവാൻ കർത്തനല്ലാതെയിന്നാരുള്ളുഅല്ലലേറിടുമ്പോൾ താങ്ങുവാൻനല്ലൊരു കൂട്ടാളി യേശു താൻഞാൻ സദാ തന്നുടെ ചാരത്തുമേവിടും നാളകലമല്ലമഴവില്ലും സൂര്യചന്ദ്രനും : എന്ന രീതി

Read More 

എന്നെന്നും ഞാൻ നിന്നടിമ നിൻ

എന്നെന്നും ഞാൻ നിന്നടിമ നിൻ വകയാംഎന്നാളും നീ എൻ നാഥനാംഎന്നുടെ ഏക ആശ്രയവുംശ്രേഷ്ട ഇടയൻ വിശ്വസ്ത മിത്രംജീവനെ നല്കിയൊരുറ്റ സഖിനല്ല ഇടയനവൻ(2)തന്നുടെ പ്രാണൻ എൻപേർക്കായ് തന്നപ്രാണസ്നേഹിതനവൻ;-ഈ ലോകലാഭം ചേതമെന്നെണ്ണിലാക്കിലേക്കേകമായ് വന്നീടുന്നേവിശ്വത്തിൻ നായകനേ(2)നീയല്ലാതൊന്നും വേണ്ട ഇപ്പാരിൽവേണം നിൻ കാഴ്ചശബ്ദം;-ജീവന്‍റെ മാർഗ്ഗം ലോകത്തിനേകാൻജീവജോതിസ്സയിത്തീരേണം ഞാൻഒന്നേയെൻ ആശയിതേ(2)തന്നീടുന്നേ ഞാൻ എന്നെ ഇന്നേരംനിൻഹിതം നിറവേറ്റിടാൻ;-

Read More 

എന്നെന്നും ആശ്രയിക്കാൻ യോഗ്യനാ

എന്നെന്നും ആശ്രയിക്കാൻ യോഗ്യനായ് യേശു മാത്രംമണ്ണിലും വിണ്ണിലും ഈ സർവ്വലോകത്തും(2)ദുഃഖങ്ങൾ എല്ലാം തീർക്കും ആനന്ദത്താലെ നിറയ്ക്കുംതൻ തിരു സന്നിധെ ഞാൻ ആരാധിക്കുമ്പോൾ(2)കൈകൾ കൊട്ടി പാടും ഞാൻ മോദാൽ നൃത്തം ചെയ്യും ഞാൻഎൻ നാഥന്‍റെ സന്നിധിയിൽആർത്തുഘോഷിച്ചീടും ഞാൻ ഹല്ലേലൂയ്യാ പാടും ഞാൻഎൻ നാഥന്‍റെ സന്നിധിയിൽനീ മാത്രമല്ലോ നാഥാ എന്നാളും എൻ സന്തോഷംഅങ്ങേ ഞാൻ ആരാധിച്ചീടും ഹല്ലേലൂയ്യാ (നീ മാത്രമല്ലോ)ഇനി എന്തെന്നോർത്തു നിൽക്കും നേരത്തെൻ ചാരത്തെത്താൻഒരുനാളും കൈവിടാത്ത കർത്തനുണ്ടല്ലോ(2)ഒന്നുമില്ലായ്കയിലും സർവ്വവും സൃഷ്ടിച്ചവൻഎന്നോടു കൂടെയുണ്ട് അത്ഭുതം ചെയ്വാൻ(2);- കൈകൾ…തൻ തിരു സന്നിധിയിൽ […]

Read More 

എന്നെനിക്കെൻ ദുഃഖം തീരുമോ

എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻസന്നിധിയിലെന്നു വന്നുചേരും ഞാൻനിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും ആത്മ-ക്ലേശവുമെന്നു ശലോമോൻനിനച്ച വാസ്തവമറഞ്ഞീസാധു ഞാൻ പരമസീയോന്നോടിപ്പോകുന്നുകോഴി തന്‍റെ കുഞ്ഞുകോഴിയെ-എൻ കാന്തനേ!തൻ കീഴിൽവച്ചു പുലർത്തും മോദമായ്ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ്വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്‍റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ;-തനിച്ചു നടപ്പാൻ ത്രാണിപോരാത്ത-കുഞ്ഞിനെതാൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ!അനച്ചപറ്റി വസിപ്പാൻ മാർവുമിതിന്നുവേണ്ട സമസ്ത വഴിയുംതനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തുപോറ്റുന്നതിന്‍റെ തള്ളയും;-പറക്കശീലം വരുത്താൻ മക്കളെ-കഴുകൻ തൻ പുരമറിച്ചു വീണ്ടും കനിവുകൊണ്ടതിൽപറന്നു താഴെപ്പതിച്ചെന്നുതോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരംപറന്നുതാണിട്ടതിനെ ചിറകിൽ വഹിച്ചു […]

Read More 

എന്നെ യാഗമായ് നൽകുന്നു

എന്നെ യാഗമായ്നൽകുന്നു പൂർണമായ് (2)നിന്നിഷ്ടം പോൽ നയിക്കുകേഎൻ പ്രാണനാഥനേ (2)എന്നെ അർപ്പിക്കുന്നേ സമ്പൂർണമായ്എന്‍റെ ദേഹം ദേഹി ആത്മവിനേം (2)ആ വൻ കരത്താൽ താങ്ങി നിത്യംനീ നയിക്കണേ (2)എന്തു തുമ്പം വന്നാലും ഞാൻ പിന്മാറില്ലയേശുവിന്‍റെ സ്നേഹം ഞാൻ വിട്ടുമാറില്ല(2)സ്വന്ത രക്തം നൽകി വീണ്ടെടുത്ത ദിവ്യസ്നേഹമേ (2)എന്തു കഷ്ടനഷ്ടമോ സങ്കടങ്ങളോഏതുപദ്രവങ്ങളോ പട്ടിണിയതോ (2)ക്രിസ്തുവിന്‍റെ സ്നേഹം വേർപിരിപ്പാൻ ആവില്ലൊന്നിനും (2)

Read More 

എന്നെ വീണ്ടെടുപ്പാനായി എന്തൊരാ

എന്നെ വീണ്ടെടുപ്പാനായി എന്തൊരാശ്ചര്യസ്നേഹം കർത്തൻഘോരമരണം മൂലമായ് വീരനായ് കാണിച്ചുഅഗാധമാമവൻ സ്നേഹം നാവിനാൽ വർണ്ണിച്ചുകൂടായേശു എന്നെ സ്നേഹിച്ചതോ അസാദ്ധ്യം വർണ്ണിപ്പാൻമുൾക്കിരീടം ധരിച്ചവൻ ഏറെ കഷ്ടവും ഏറ്റവൻഎന്നും ഞാൻ ജീവിപ്പാനവൻ തൻജീവനെ വിട്ടുസമാധാനമറ്റവനായ് സമാധാനം ഞാൻ അവനിൽകണ്ടെത്തിയതു വർണ്ണിപ്പാൻ എന്നാൽ അസാദ്ധ്യമേക്രിസ്തുവിൽ കണ്ടെത്തിയേ ഞാൻ വാസ്തവാം സന്തോഷത്തെമന്നിലെ സന്തോഷമപ്പോൾ ഹീനമെന്നെണ്ണുന്നു The love that Jesus had for me,To suffer on the cruel tree,That I a ransomed soul might be,Is more than tongue […]

Read More 

എന്നെ വീണ്ടെടുത്തു ലോക

എന്നെ വീണ്ടെടുത്തു ലോകരക്ഷകൻ എൻ യേശുലോക സ്നേഹം വേണ്ട നിത്യസ്നേഹം തേടി വന്നു(2)പാടാം ആനന്ദത്തോടെ ആരാധിച്ചീടാംരക്ഷകൻ യേശുവിനെഉയർത്താം കൈത്താളത്തോടെസ്തുതികളൊടെ രാജാധി രാജവിനെഹാലേലൂയ്യാ ഹാലേലൂയ്യാഹാലേലൂയ്യാ ഹാലേലൂയ്യാ (2)കരുതും കർത്തൻ എന്നും തൻഅൽഭുത വഴികളാലെസർവ്വം എനിക്കു നൽകിടും സ്നേഹംഏങ്ങനെ വർണ്ണിച്ചീടും(2);-വിലാപം നൃത്തമാക്കിയോൻ എൻ നഷ്ടം ലാഭമക്കിയോൻവിടുതലിൻ നായകനായ് യേശു ഇന്നും ജീവിക്കുന്നേ(2);-

Read More