എന്നെ സ്നേഹിക്കും എന്നേശുവേ
എന്നെ സ്നേഹിക്കും എന്നേശുവേഎന്നെന്നും നീ മാത്രം മതിഹാലേലൂയ്യാ ഹാലേലൂയ്യാ (2)അന്ധകാരവേളയിൽ പ്രകാശമായിടണേമരണനിഴലിൻ താഴ്വരയിൽജീവൻ പകരേണമേഹാലേലൂയ്യാ ഹാലേലൂയ്യാ (2)വചനത്തിന്‍റെ വെളിച്ചമെന്നിൽഅധികം നൽകിടേണേപ്രാർത്ഥനയിൽ ഉത്തരമായ്കൂടെ വന്നിടേണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)ദുഃഖത്താൽ ഞാൻ തളൽന്നിടുമ്പോൾസാന്ത്വനമേകീടണേഏകനായ് ഞാൻ മാറിടുമ്പോൾതാതനായിടണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾസൗഖ്യമേകീടണേശത്രുവെന്നോടെതിർത്തീടുമ്പോൾകാവലായി വരണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)
Read Moreഎന്നെ സ്നേഹിച്ച യേശുവേ
എന്നെ സ്നേഹിച്ച യേശുവേനിൻ പ്രാണൻ എനിക്കായ് നൽകി(2)ഞാൻ നിന്നെ തേടിയതല്ലനീ എന്നെ തേടിവന്നു(2)യേശുവേ… നീ നല്ലവൻയേശുവേ… നീ സ്നേഹവാൻയേശുവേ… നീ എൻ ദൈവംയേശുവേ… എന്നിൽ വാഴണേകുശവൻ കൈയ്യിൽ കളിമൺപോൽനിൻ മുമ്പിൽ ഞാനിതാ തന്നീടുന്നുമാനപാത്രമായ് പണികയെന്നെനിൻ കൃപ ദിനം തോറും നിറഞ്ഞിടുവാൻ;-നല്ലൊലിവോടെന്നെ ചേർത്തു നീനൽ ഫലങ്ങൾ കായിപ്പാൻനിന്നോട് ചേർന്നു ജീവിപ്പാൻനിന്നോട് ചേർന്നു വാഴുവാൻ;-ഇരുളിൽ വെളിച്ചമായ് മാറുവാൻമാറയിൽ മധുരം പകരുവാൻമഴപോലെ നിൻ കൃപ പെയ്യട്ടേനിൻ മഹത്വം എന്നിൽ നിറഞ്ഞിടട്ടെ;-
Read Moreഎന്നെ ശക്തനാക്കീ ടുന്നവൻ മൂലം
എന്നെ ശക്തനാക്കീടുന്നവൻ മൂലംഞാൻ എല്ലാറ്റിനും മതിയായോൻഎന്‍റെ ബലഹീനതയിൽ തന്‍റെബലമണിയിക്കുന്നവൻ യേശു മാത്രമല്ലോതന്‍റെ കൈകളിൽ കളിമണ്ണായ് ഇരിക്കുമ്പോൾ പോലുംഞാൻ തിരുഹിതം വെടിഞ്ഞുപോയികൃപയാൽ കൃപയാലവൻ കരങ്ങളിലണച്ചെന്നെഅഴകേകി മെനഞ്ഞിടുന്നു;- എന്നെ…ഈ ലോകത്തിൻ തിരകളിൽ കരകാണാതുഴലുമ്പോൾകരം തരുമവൻ കരുതുംഅഴലേറിടും മരുവിലും നാഥനെ സ്തുതിച്ചിടാൻബലമേകി നടത്തിടുന്നു;- എന്നെ…കരം കുഴയുമ്പോൾ പാദങ്ങൾ തളരുമ്പോളാഴത്തിൽമറയുവാൻ തുടങ്ങിടുമ്പോൾഎന്‍റെ പാറയാം യേശു തൻ കരങ്ങളാലെന്നെവിടുവിച്ചു നടത്തിടുന്നു;- എന്നെ…
Read Moreഎന്നെ ശക്തനാക്കുന്നവൻ
എന്നെ ശക്തനാ..ക്കുന്നവൻസകലത്തിനും മതിയായവൻ(2)അവനിൻ വിടുതൽ അവനിൻ രക്ഷഅവനിൻ അത്ഭുതം അവനിൻ സൗഖ്യം(2)നിന്നിൽ പ്രത്യാശിക്കുന്നോർ ലജ്ജിക്കുകില്ലനിന്നിൽ ആശ്രയിക്കുന്നോൻ ഭ്രമിക്കുകില്ല(2)ഞാനോ എപ്പോഴും പ്രത്യാശ വർദ്ധിപ്പിക്കുംമേൽക്കുമേൽ… നിന്നെ സ്തുതിക്കും(2)എന്നെ ശക്തനാ..ക്കുന്നവൻസകലത്തിനും മതിയായവൻ(2)വാർദ്ധക്യകാലത്തും എന്നെ കൈവിടാതെബലം ക്ഷയിക്കുമ്പോൾ തള്ളിക്കളായത്തവൻ(2)ദൈവം നീ എന്‍റെ ദൈവം എന്നുംവാർദ്ധക്യകാലത്തും നിന്നെ സേവിക്കും(2)
Read Moreഎന്നെ രക്ഷിപ്പാൻ ഉന്നതം വിട്ടു
എന്നെ രക്ഷിപ്പാൻ ഉന്നതം വിട്ടുമന്നിൽ വന്ന കർത്താവേനിന്നെ സ്വർഗ്ഗത്തിൽ നിന്നിഹെ കൊണ്ടുവന്നതു നിൻ സ്നേഹമേ;- ആകർഷി…ആകർഷിക്ക എന്നെ പ്രിയ രക്ഷകാനീ മരിച്ച ക്രൂശിങ്കൽആകർഷിക്ക എന്നെ പ്രിയ രക്ഷകാനിൻ മുറിഞ്ഞ മാർവ്വിങ്കൽനാവുകൊണ്ടു ചൊല്ലാവതിന്മേൽ നീനോവെൻ പേർക്കായേറ്റല്ലോഈ വിധം സ്നേഹം ജീവനാഥാ ഈഭുവിലാർക്കുമില്ലഹോ;- ആകർഷി…നിങ്കലേക്കെന്നെ അകർഷിപ്പാനായിരോഗമാം നിൻ ദൂതനെ നിൻ കരത്താൽ നീ എങ്കൽ അയച്ച നിൻ കൃപയ്ക്കായ് സ്തോത്രമേ;- ആകർഷി…നിൻ സ്വരൂപത്തോടനുരുപമായ് വരുവാൻ നാളിൽ നാളിൽ ചൊരികാത്മാവിൻ വരങ്ങൾ എന്നും നിറവായ് നീയെന്നുള്ളിൽ;- ആകർഷി…ജീവനുള്ളതാം ദൈവ വചനംസർവ്വനേരവുമെന്‍റെപാവനാഹാരമാവതിന്നെന്നുംദിവ്യകൃപ നൽകുക;- […]
Read Moreഎന്നെ രക്ഷിച്ചുന്നതൻ തൻകൂടെ
എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും പാർക്കുവാൻതന്‍റെ സഹ ജീവിതം ദാനംചെയ്തിതാമന്നിടം ചമച്ചവൻ മന്നിടെ ചരിച്ചവൻ എന്നെ എന്നും നടത്തുന്നതെന്തോരത്ഭുതംതന്‍റെ ക്രൂശിൽ കാണുന്ന സ്നേഹത്തിന്‍റെ പൂർണ്ണതഎന്‍റെ രക്ഷയായതിൽ താൻ നിവർത്തിച്ചുബന്ധനവും ചെയ്തു താൻ അന്ത്യമായ യാതനസ്വാന്തന ജീവിതത്തെ ബന്ധമായ് നൽകി;- എന്നെ…ഏതുംഭീതിയെന്നിയേ താതനോടു കൂടെ ഞാൻപ്രീതനായ് ജീവിക്കുന്നു തന്‍റെയാവിയാൽഏതനർത്ഥം കഷ്ടങ്ങൾ സാധുവിനുണ്ടായെന്നാൽആധിയുടൻ നീക്കിടുമെൻ രാജരാജൻ താൻ;- എന്നെ…എന്‍റെ രക്ഷ ദാനമേ എന്നുമുള്ളാശ്വാസമേഒന്നും ചെയ്യിതിട്ടല്ലെ ഞാൻ തന്നുടെ കൃപമന്നിടത്തിൻ ക്രൂശതിൽ നിന്നുമുയർന്നുയർന്നുഉന്നതാമാം സ്വർഗ്ഗത്തിൽ വാസവും നൽകി;- എന്നെ…ഭൂവിൽ സ്വർഗ്ഗജീവിതം ആരംഭിച്ചീടുന്നിതാആവിയുടെ […]
Read Moreഎന്നെ പോറ്റി പുലർത്തുന്നോൻ
എന്നെ പോറ്റി പുലർത്തുന്നോൻ-എന്‍റെഈ മരുവാസത്തിൽ ഓരോ ദിവസവുംപോറ്റി പുലർത്തുന്നോൻ;- എന്നെ…ബാലസിംഹങ്ങളും ഇര കിട്ടാതെവിശന്നിരിക്കുമ്പോൾ എനി-ക്കന്നന്നു വേണ്ടുന്നതൊക്കെയും നല്കിപോറ്റി പുലർത്തുന്നോൻ;- എന്നെ…നീതിമാൻ സന്തതി അപ്പമിരപ്പതുകാണുവാൻ സാദ്ധ്യമല്ല-ദൈവംകെരുത്തു തോട്ടിലും സാരെപ്ത നാട്ടിലുംപോറ്റി പുലർത്തുന്നോൻ;- എന്നെ…മരുപ്രയാണത്തിൽ മാറായിൽക്കൂടെപോകേണ്ടിവന്നാലും-എന്‍റെക്ലേശങ്ങൾ നീക്കി മാധുര്യം നല്കിപോറ്റി പുലർത്തുന്നോൻ;- എന്നെ…ജീവന്‍റെ അപ്പമായ് അർപ്പണം ചെയ്തോൻജീവിച്ചിരിക്കയാൽ-ഞാനുംജീവന്‍റെ പാതയിൽ ജീവന്‍റെ നാഥനാൽജീവിച്ചു മുന്നേറും;- എന്നെ…
Read Moreഎന്നെ ഒന്നു തൊടുമോ എൻ നാഥാ
എന്നെ ഒന്നു തൊടുമോ എൻ നാഥാആ പൊൻകരത്തിൻ ശോഭയെന്നിൽ അറിവാൻഎന്‍റെ കണ്ണീർ കാണുന്നില്ലെ നാഥാആ പൊന്നു പാദം മുത്തിടാൻ ഞാൻ വരുന്നുഞാൻ വരുന്നു ഞാൻ തരുന്നുഎന്‍റെ ജീവൻ യേശുവിനായ് തരുന്നുപ്രിയനേ എന്നാശ നിന്നിൽ മാത്രംഇന്നു മുതൽ യേശുവിനായ് മാത്രംഎന്നെ ഒന്നു തൊടുമോ എൻ നാഥാഈ വാരിധിയിൽ വൻതിരയിൽ താഴാതെആ വൻ കരത്തിൻ ശക്തി എന്നിൽ അറിവാൻആ പൊൻകരം ഒന്നെനിക്കായ് നീട്ടുമോ;- ഞാൻ…എന്നെ ഒന്നു തൊടുമോ എൻ നാഥാഎന്നെ ഞാൻ പൂർണ്ണമായ് നൽകുന്നുഞാനിതാ എന്നേശുവേ നിനക്കായ്എൻ ആയുസ്സെല്ലാം യേശുവിനായ് […]
Read Moreഎന്നെ നിത്യതയോടു അടുപ്പിക്കുന്ന
എന്നെ നിത്യതയോടു അടുപ്പിക്കുന്നഎല്ലാ അനുഭവങ്ങൾക്കും നന്ദിഎന്നെ നല്ല ശിഷ്യനാക്കിടുന്നഎല്ലാ കുരിശുകൾക്കും നാഥാ നന്ദിഎല്ലാ തോൽവികൾക്കും നാഥാ നന്ദിനിന്‍റെ മുഖം കാണുവാൻഅതു നിമിത്തമായിഎല്ലാ കണ്ണുനീരിനും നാഥാ നന്ദിനിന്‍റെ സാന്നിദ്ധ്യമറിയാൻ ഇടയായിതാഴ്വരയിൽ മുള്ളുകളിൽ പനിനീർ പൂപോൽശോധനയിൻ ചൂളയതിൽ പൊന്നു പോലെഉയര്ർച്ചയിലും താഴ്ച്ചയിലുംമരണത്തിലും ജീവനിലുംനിൻ സാന്നിദ്ധ്യം മതിനാഥാ നിൻ സാന്നിദ്ധ്യം മതി
Read Moreഎന്നെ നിൻ കൈയ്യിലെടുത്തു
എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണംപാപങ്ങൾ പോക്കിയെന്നെ വെൺമയാക്കേണംശുദ്ധാത്മാവിനെ എന്‍റെ ഉള്ളിൽ എന്നും നിറയ്ക്കേണംഎന്നെ നിൻ ഓമനയാക്കി മാറിലണയ്ക്കണംദിനം ദിനം തോറുമുള്ള എന്‍റെ ചില ചിന്തകൾഎന്‍റെ പല വാക്കുകൾ നിനക്കരുതാത്തതാകയാൽ നാഥാ(2);- എന്നെഅനുദിനം അൻപോടെന്നെ നടത്തുന്ന കൃപയ്ക്കായിആയിരം ആയിരം സ്തോത്രഗീതം അർപ്പിക്കുന്നിതാ നാഥാ(2);- എന്നെമലിനത നിറഞ്ഞോരി മരുഭൂയാത്രയിൽജീവിതമാകവെ മലിനത ഏശിടാതിഹെ നാഥാ (2);- എന്നെവിശ്വാസത്തിൽ ഉറപ്പിക്കെൻ വിശ്വാസത്തിൻ നായകാആശ്വാസത്തിൻ ദായകാ സ്നേഹം ദയ എന്നിലേകൂ നാഥാ (2);- എന്നെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഈ ധരിത്രിയിൽ എന്നെ
- ഉന്നതനു പാടാം സ്തോത്ര ഗീതം പാടാം
- ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം
- ശുദ്ധാത്മാവേ അണയൂ
- സ്നേഹച്ചരടു കളാലെന്നെ യേശു

