പ്രതിസന്ധികളിൽ പ്രത്യാശയരുളി
പ്രതിസന്ധികളിൽ പ്രത്യാശയരുളിപ്രതിദിനം വഴി നടത്തുംപരിപാലകനാം പരമോന്നതനേസതതമെൻ സ്തുതി നിനക്ക്1 ഇരുളേറും മരുവിതിൽ അഴലേറി മരുവുമ്പോൾതുണയായെൻ അരികിൽ വന്നോൻവഴി കാണാതുഴറിയ വേളയിലെൻ മുമ്പിൽമാർഗ്ഗം തെളിച്ചതും നീ;- പ്രതിസ…2 കരകാണാതാഴിയിൽ കൊടുങ്കാറ്റിലുലഞ്ഞപ്പോൾഅന്തികെ അണഞ്ഞവൻ നീഎൻ ചെറു പടകതിൽ അമരത്തിലിരുന്നെന്നെശാന്തമായ് നയിച്ചതും നീ;- പ്രതിസ…3 വൈരികൾ നടുവിലെൻ ഭീതിയകറ്റി നൽമേശയൊരുക്കിയവൻചെങ്കടൽ നടുവിൽ തൻ വീഥി തുറന്നെന്നെമറുകരയണച്ചതും നീ;- പ്രതിസ…4 ആവശ്യമഖിലവും അനുദിനമറിഞ്ഞെന്നെആശ്ചര്യമായ് നയിച്ചോൻപരിമിതി വളരെയുണ്ടെന്നിലെന്നാകിലുംകുറവെന്യേ പുലർത്തുവോൻ നീ;- പ്രതിസ…
Read Moreപ്രതികൂലങ്ങൾ പ്രതിസന്ധികളും
പ്രതികൂലങ്ങൾ പ്രതിസന്ധികളുംഏറിടുമീ മരുഭൂവിൽകാറ്റുകളും വൻ തിരമാലകളുംവീശിടുമീ ചെറുപടകിൽപതറില്ല തളരില്ല അരികത്തുണ്ടെന്നേശുഭയമില്ല ഭ്രമിക്കില്ല അമരത്തുണ്ടെന്നേശുഹാലേലുയ്യ ഹാലേലുയ്യ ആരാധ്യനാം യേശുവേഹാലേലുയ്യ ഹാലേലുയ്യ ആത്മസഖി യേശുവേഇഹത്തിൽ കഷ്ടങ്ങൾ ഏറീടിലുംആശ്വാസമായ് ആരും ഇല്ലെങ്കിലും മാറാത്തവൻ മറക്കാത്തവൻനൽസഖി യേശു ഉണ്ടരികിൽഎൻ പ്രിയ യേശു ഉണ്ടരികിൽ;- ഹാലേലുയ്യ…രോഗങ്ങളോ മഹാമാരികളോക്ലേശങ്ങൾ ഓരോന്നായ് ഏറീടിലുംഓടിടുന്നു എൻ വിരുതിനായിപ്രാപിക്കുവാനെൻ കിരീടങ്ങളെവാടാത്തതാം എൻ കിരീടങ്ങളെ;- ഹാലേലുയ്യ…മണവാളൻ യേശുവേ എതിരേൽക്കുവാൻമണവാട്ടിയായിതാ ഒരുങ്ങീടുന്നെഒന്നുമാത്രം എന്നാശയതേഅങ്ങയെ കാണുവാൻ വിൻതേജസ്സിൽപൊൻ മുഖം മുത്തിടുമാദിനത്തിൽ;- ഹാലേലുയ്യ…
Read Moreപ്രതികൂലത്തിൽ നമ്മുടെ
പ്രതികൂലത്തിൽ നമ്മുടെ യേശു ദൂരത്തല്ലചാരത്തെത്തും അൻപോടെന്നും അതിശയം ചെയ്യാൻ (2)ദിനവും തിരയും ഏറി നടത്തും നല്ലയേശുമുങ്ങിത്താഴാതെന്നും കാക്കും നമ്മുടെ യേശു (2)കാറ്റും തിരയും കീഴടങ്ങും കർത്തൻ മുൻപിൽമതിലായി നിൽക്കും തിര അവന്റെ വാക്കിൻ മുൻപിൽ (2)കടലും നദിയും മുറിഞ്ഞു മാറും തന്റെ മുൻപിൽനമ്മുടെ യേശു എത്രയോ സർവ ശക്തൻ (2)കാറ്റ് വരുന്നു കോളു വരുന്നു പേടിക്കേണ്ടകാർമേഘം കറുത്തിരുണ്ടാൽ പേടിക്കേണ്ട (2)മുൻപേ നോക്ക് യേശു വരുന്നു ഹല്ലേലൂയാവേഗം യേശു പടകിൽ കയറും ഹല്ലേലൂയാ(2)ദൂരെ നോക്ക് യേശു വരുന്നു ഹല്ലേലൂയാവേഗം […]
Read Moreപ്രാർത്ഥനക്കായ് തിരുമുമ്പിൽ
പ്രാർത്ഥനക്കായ് തിരുമുമ്പിൽ കൈവണങ്ങുന്നടിയാർതിരുഹിതം പോൽ യാചിപ്പാൻ വരം താ പരമപിതാഅനുഗ്രഹദായകനേവിശ്വാസ സ്ഥിരതരായ് അണഞ്ഞിടും ദാസരിന്മേൽമശിഹായിൻ നാമത്തിൽകുറവെന്യേ കൃപ നൽകി വഴിനടത്തുകരുണകൾക്കുടയവനെവേദാന്ത പൊരുൾ ഗ്രഹിപ്പാൻ തവഹിതം പോൽ മരുവാൻജ്ഞാനത്തിൻ ഉറവുകളെഅടിയരിലനുദിനമരുളണമേഅറിവിൻ വല്ലഭനേതിന്മകളിൽ പതറാതെ നന്മകളിൽ ജയിപ്പാൻകന്മഷങ്ങൾ വിട്ടൊഴിയാൻവിവേചനമരുളുക പരമഗുരോആത്മഫലം വിളങ്ങാൻനിർമ്മലരാം മനമോടെ നിരന്തരം സ്തുതിച്ചിടുവാൻനിർമ്മദരായ് നിലനിൽപ്പാൻനിരുപമസ്നേഹത്തിൽ വസിച്ചിടുവാൻനിഖിലേശാ കൃപ ചൊരിയു
Read Moreപ്രാർത്ഥനകൾ കേൾക്കുന്ന ദൈവം
പ്രാർത്ഥനകൾ കേൾക്കുന്ന ദൈവംയാചനകൾ നൽകുന്ന ദൈവം ഇമ്മാനുവേലായ് നമ്മോടു കൂടെഎന്നാളുമുള്ളതിനാൽ… എന്നുള്ളിൽ ഭാരമില്ലചോദിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടുംമുട്ടുവിൻ എന്നാൽ വാതിൽ തുറക്കുംഅന്വേഷിപ്പിൻ എന്നാൽ കണ്ടെത്തിടുംവാഗ്ദത്തം തന്നവൻ താൻ… (പ്രാർത്ഥനകൾ…)വയലിലെ താമരയെ നോക്കുവിൻനൂൽക്കുന്നില്ല വസ്ത്രം നെയ്യുന്നില്ല(2)ആകാശത്തിലെ പറവകളോവിതയുമില്ല ഏതും കൊയ്യുന്നില്ല(2)എങ്കിലും നാഥൻ അവയെ ഉടുപ്പിക്കുന്നു…അവയെ പുലർത്തീടുന്നു(2);- പ്രാർത്ഥനകൾ…ആകാശം ഭൂമിക്കു മീതെഉയർന്നിരിക്കുന്നത് പോലെ(2)യാഹിൻ വിചാരങ്ങൾ ഉയർന്നതല്ലോ എൻ വിചാരങ്ങൾ തൻ മേലെ എന്നും(2)ഒരുക്കിടുന്നു നാഥൻ സ്വർഗ്ഗേ വലിയ രക്ഷഎനിക്കിനി ഭാരമില്ല(2);- പ്രാർത്ഥനകൾ…
Read Moreപ്രാർത്ഥന കേൾക്കുന്ന ദൈവമേ
പ്രാർത്ഥന കേൾക്കുന്ന ദൈവമേകേൾക്കണെ ദാസരിൻ വാക്കുകൾആശ്രയമായ് നീ മാത്രമേസാധുക്കളിൻ പ്രത്യാശയേസ്തോത്രമോടാവശ്യങ്ങൾ ഇപ്പോൾഅടിയങ്ങളോതീടുന്നേശുവേഎത്രയും താഴ്മയോടേകമായ്ഒന്നിലുമേ മനം തളരാതെകർത്താവേ നിന്നിൽ ഞാൻ ആശ്രയിപ്പാൻനിൻ കൃപയേഴകൾക്കേകുകവൻ കൃപാ സാഗരമേശുവേമാനവർക്കസാധ്യമെങ്കിലുംനാഥനു സർവ്വവും സാധ്യമല്ലോആകുലഭരങ്ങൾ ആകവേനീക്കി നിവർത്തിക്ക നിൻ ഹിതം പോൽപുത്രനിൽ വിശ്വസിച്ചപേക്ഷിക്കിൽഉത്തരം നിശ്ചയം ഏകുമവൻകാത്തിരിക്കുന്നിതാ കാണുവാൻദൈവകരുതലിൽ വൻ മഹത്വം
Read Moreപ്രാർത്ഥന ഗീതമായ് നിൻ മുൻപിൽ
പ്രാർത്ഥന ഗീതമായ് നിൻ മുൻപിൽ നിൽപ്പു ഞാൻഎന്നന്തരാത്മവിൽ ശ്രുതി നൽകണേ (2)എൻ നാവു നിൻ അപദാനം വാഴ്ത്തുവാൻ (2)ലയമായ് താളമായ് നിറയേണമേജീവിതം ശാന്തമായ് ധന്യമായ് മാറുവാൻതിരുപണിയാൽ എന്നെ ചേർത്തണക്കൂ (2)നിൻ വിരൽ തുമ്പിനാൽ ഞാൻ സൗഖ്യമാകുവാൻ എന്നാത്മാവിൽ ബലമേകൂ (2);- പ്രാർത്ഥന…ക്രൂശിലെ സ്നേഹമേ ജീവന്റെ നാഥനെനിൻ സക്ഷിയായ് നിൽപ്പാൻ കൃപയേകൂ (2)ഒരുനവഗാനമായ് (ഞാൻ ) പരിലസിച്ചിടുവാൻപരമകരുണേശ ദയയേകൂ (2);- പ്രാർത്ഥന..
Read Moreപ്രാർത്ഥന ചെയ്തീടുവാൻ
പ്രാർത്ഥന ചെയ്തീടുവാൻ പ്രാപ്തിയരുളിടുക ഏതൊരുനേരത്തിലും ഏതൊരവസ്ഥയിലും1 വറ്റാത്ത നീരുറവ കർത്തൻ തൻ സന്നിധാനെഭക്തർക്കയ് ഉള്ളതിനാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു2 നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾനാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു3 എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാംഎന്ന നിൻ വാക്കുള്ളതാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു4 കാർമേഘമേറിയാലും കൂരിരുൾ മൂടിയാലുംകർത്താവിൻ വാഗ്ദത്തങ്ങൾ മാറതെനിക്കയുണ്ട്
Read Moreപ്രാണപ്രീയ നിന്മുഖം-പ്രിയന്റെ പൊന്മുഖം
പ്രാണപ്രീയ നിന്മുഖം കാണുവാൻകണ്ണുകൾ കൊതിച്ചീടുന്നെ (2)കാത്തു കത്തീടണോ നിൻവരവിനായികണ്ണുകൾ കൊതിച്ചീടുന്നേ (2)അന്നു തീരും ദുഃഖങ്ങൾ എല്ലാംപാരിലെ ദുരിതങ്ങളും (2)പ്രത്യാശ നാടിനെ കണ്ടിടുമ്പോൾ എൻമാനസം സന്തോഷിക്കും (2)അന്നു ഞാൻ കാണും നിത്യ തുറമുഖംവ്യക്തമായി ഞാൻ കണ്ടിടും (2)മറുവിലയായി എനിക്കായ് നൽകിയയേശുവിനെ കണ്ടിടും (2)
Read Moreപ്രാണന്റെ ഉടയവനെ പ്രാണൻ
പ്രാണന്റെ ഉടയവനെ പ്രാണൻ നിൻ കയ്യിലല്ലേ സന്ദേഹമെന്തിന് സോദരനേ നീ നിനക്കുള്ളതല്ലലോ 1 . രോഗമേ എന്നുള്ളിലേശുവുണ്ട് നിൻ മുട്ട് മടക്കുവാൻ കൽപ്പിക്കുന്നു കടഭാരമേ നീയെന്നെ തൊടുകയില്ല യേശുവിൻ രക്തമെന്നാശ്രയം രക്തമെൻ മറവിടമേ രക്തമെൻ കോട്ടയുമെ തിരുനിണത്താല്ലെന്നേ വാങ്ങിയവൻ എൻ ഹൃദയത്തിൽ വസിക്കുന്നതാൽ (പ്രാണന്റെ….)2 . നദി നിന്നെ കവിയില്ല സോദരനേ എരിതീ അണഞ്ഞീടും വൻ ശകതീയാൽ അലറുന്ന സിംഹങ്ങൾ മിണ്ടാതെയായ് തീർന്നിടും അതി ബലം നിന്നുള്ളിലെ ചുഴലി കൊടുകാറ്റത്തോ വൻ തിരമാലകളോ പടിക്കിനോടടുക്കുവാന് കഴിവതില്ലാ എൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ പടകിൽ യേശുവുണ്ടേ
- സ്വർഗ്ഗസീയോനെ നിന്റെ പൗരനായി
- എന്തൊരു സ്നേഹമിത് എന്തൊരു
- സഡുഗുഡു ആർത്തുലച്ചു ഇളകി
- കാണും ഞാൻ എൻ യേശുവിൻ രൂപം

