എന്നെ കരുതുന്നവൻ എന്നെ
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻഎന്‍റെ മരുഭൂമി യാത്രയിൽ തണലായവൻഅവൻ എന്നെന്നും മതിയായവൻഎന്‍റെ യേശു എന്നും മതിയായവൻ(2)ഭാരങ്ങൾ ഏറിയയനേരത്തു താതനെൻചാരത്തണഞ്ഞുവല്ലോസന്താപം നീക്കി സന്തോഷമേകി കൃപയാൽ നടത്തുന്നെന്നെ(2)വൻ തിരമാലകൾ ഓരോന്നെൻ ജീവിതേഅടിച്ചുയർന്ന നേരംയേശു എൻ രക്ഷയായി സങ്കേതം കോട്ടയുംജീവന്‍റെ ബലവും തന്നേ (2)കണ്ണുനീർ വഴിത്താരേ ഞാൻ നടന്നനേരം കണ്ണുനീർ തുടച്ചുവല്ലോമാറാത്ത വാഗ്ദത്തം ഓരോന്നും ഓർത്തു ഞാൻകർത്തനിൽ ആശ്രയിക്കും(2)കഷ്ടങ്ങളേറിയ ലോകത്തിൽ ഞാനെന്‍റെയാത്ര തുടർന്നീടുവാൻപകൽ മേഘസ്തംഭം രാത്രി അഗ്നിസ്തംഭം കർത്തൻ കാവലുണ്ട്(2)
Read Moreഎന്നെ കരുതുന്ന വിധങ്ങളോർത്താ
എന്നെ കരുതുന്ന വിധങ്ങളോർത്താൽനന്ദിയാലുള്ളം നിറഞ്ഞിടുന്നേഎന്നെ നടത്തുന്ന വഴികളോർത്താൽആനന്ദത്തിൻ അശ്രു പൊഴിഞ്ഞിടുമേയേശുവേ രക്ഷകാ നിന്നെ ഞാൻ സ്നേഹിക്കുംആയുസ്സിൻ നാളെല്ലാം നന്ദിയാൽ പാടിടുംപാപക്കുഴിയിൽ ഞാൻ താണിടാതെൻപാദം ഉറപ്പുള്ള പാറമേൽ നിർത്തിപാടാൻ പുതുഗീതം നാവിൽ തന്നുപാടും സ്തുതികൾ എന്നേശുവിന്ന്;- യേശുവേ…ഉള്ളം കലങ്ങിടും വേളയിലെൻഉള്ളിൽ വന്നേശു ചൊല്ലിടുന്നുതെല്ലും ഭയം വേണ്ടാഎൻമകനേഎല്ലാനാളും ഞാൻ കൂടെയുണ്ട്;- യേശുവേ…ഓരോ ദിവസവും വേണ്ടതെല്ലാംവേണ്ടുംപോൽ നാഥൻ നൽകിടുന്നുതിന്നു തൃപ്തനായി തീർന്നശേഷംനന്ദിയാൽ സ്തോത്രം പാടുമെന്നും;- യേശുവേ…ദേഹം ക്ഷയിച്ചാലും യേശുവെനിൻസ്നേഹം ഘോഷിക്കും ലോകമെങ്ങുംകാണ്മാൻ കൊതിക്കുന്നേ നിൻമുഖം ഞാൻകാന്താ വേഗം നീ വന്നിടണേ;- യേശുവേ…
Read Moreഎന്നെ കരുതുന്ന കരമാണെൻ യേശു
എന്നെ കരുതുന്ന കരമാണെൻ യേശുഎന്നെ കാക്കുന്ന ഭുജമാണെൻ യേശു(2)മാറോടു ചേർക്കുന്ന സ്നേഹമാണ്ഒരു നാളും പിരിയാത്ത പ്രിയനേ(2)തളരുന്ന നിമിഷങ്ങളെല്ലാംഅങ്ങെന്‍റെ ചാരെ വന്നു(2)എന്നിൽ പുതുബലം നൽകിഎന്നിൽ പുതുശക്തി ഏകി(2);- എന്നെ…ലോകത്തിൻ സ്നേഹിതരെല്ലാംമാറുന്ന നിമിഷങ്ങളിൽ(2)ഒരു അമ്മ സ്നേഹിക്കുംപോലെഒരു താതൻ കാക്കുന്ന പോലെ(2);- എന്നെ…
Read Moreഎന്നെ കരുതും എന്നും പുലർത്തും
എന്നെ കരുതും എന്നും പുലർത്തുംഎന്‍റെ ആവശ്യങ്ങളെല്ലാം അറിയുംദുഃഖ നാളിൽ കൈവിടാതെതന്‍റെ ചിറകിൻ നിഴലിൽ മറയ്ക്കുംആശ്രയിപ്പാൻ എനിക്കെന്നുംസർവ്വശക്തൻ കൂടെയുണ്ട്തളരാതെ മരുഭൂവിൽ യാത്ര ചെയ്യും പ്രത്യാശയോടെ(2)അനർഥങ്ങൾ ഭവിക്കയില്ലബാധയോ എന്നെ തെടുകയില്ലപാതകളിൽ ദൈവത്തിന്‍റെദൂതന്മാർ കരങ്ങളിൽ വഹിക്കും:-രാത്രയിലെ ഭയത്തെയുംപകലിൽ പറക്കും അസ്ത്രത്തെയുംഇരുളതിലെ മഹാമാരിസംഹാരത്തെയും ഞാൻ പേടിക്കയില്ല;-
Read Moreഎന്നെ കാണും എൻ യേശുവേ
എന്നെ കാണും എൻ യേശുവേ എന്നെ അറിയും എൻ പ്രിയ കർത്താവേ എന്നിൽ നിറയും നിൻ സ്നേഹത്താൽഎന്നെ നിൻ പൈതലക്കിയല്ലോ പൈതലാലേക്കിയല്ലോനിൻ മഹത്വം ദർശിക്കുമ്പോൾഎൻ താഴ്ചയെ ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-നിൻ പൂർണ്ണത ദർശിക്കുമ്പോൾഎൻ ശൂന്യത ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-നിൻ വിശുദ്ധി ദർശിക്കുമ്പോൾഎൻ അശുദ്ധി ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-
Read Moreഎന്നെ കാണുന്നവനെന്നു വിളിക്കട്ടെ
എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ നിന്നെബേർ-ലാഹായി-റോയ് എന്നു പേരായല്ലോനിലവിളിയിൻ ശബ്ദം കേട്ട് അരികിൽ വരുന്നവനെഹാഗാറിൻ ദൈവമെ നീയെൻ സ്വന്തമെലോകം തരും അപ്പവും തീർന്നു പോകുംഅത് നൽകും വെള്ളവും വറ്റിപ്പോകുംബാലന്‍റെ നിലവിളി കേട്ട് നീരുറവ ഒരുക്കിയെതുളുമ്പും ജലധാരയാൽ ദാഹം തീർത്തല്ലോ;-ഏകനായി എന്നു നീ കലങ്ങുന്നുവോഅമ്മതൻ സ്നേഹത്തേക്കാൾ കരുതുന്നവൻകൂരിരുളിൽ ദീപമായ് കാനനത്തിൽ നൽ സഖിയായികഠിനമാം പാതകളിൽ തൻ കരങ്ങൾ താങ്ങുമെ;-
Read Moreഎന്നെ കൈപിടിച്ചു നടത്തുന്ന
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹംഎന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹംഎന്നെ തോളിറ്റി താരാട്ടുപാടുംമേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹംആ സ്നേഹം ആ സ്നേഹംആ ദിവ്യസ്നേഹമാണ് ദൈവംഎന്‍റെ കഷ്ടങ്ങൾ നീക്കിടുന്ന ദൈവംഎന്‍റെ ദു:ഖങ്ങൾ ഏറ്റുവാങ്ങും സ്നേഹംഎന്‍റെ മുറിവുകളിൽ ആശ്വാസമേകിഎന്‍റെ മിഴിനീര് മായ്ക്കുന്ന സ്നേഹം;-എന്‍റെ പാപങ്ങൾ നീക്കിടുന്ന സ്നേഹംഎന്‍റെ ഭാരങ്ങൾ താങ്ങിടുന്ന സ്നേഹംഎന്‍റെ ആത്മാവിനാമോദമേകിഎന്നെ മാർവ്വോടു ചേർക്കുന്ന സ്നേഹം;-
Read Moreഎന്നെ ജയാളി ആക്കീടുവാൻ
എന്നെ ജയാളി ആക്കീടുവാൻ മന്നിതിൽ വന്നവനെ നിൻ ദയയാണെല്ലോ എൻ ജീവിതം നന്ദി നന്ദി നാഥാനന്ദി നന്ദി നാഥാ നന്ദി നന്ദി ദേവ നിൻ ദാനം എന്നെന്നും ഓർത്തിടും ഞാൻ നന്ദി നന്ദി നാഥാപാപത്തിൻ ശക്തിയിൽ നിന്നും വീണ്ടെടുപ്പാൻ പാവന നിണം ഒഴുക്കി പാപിയെ രക്ഷിപ്പാൻ പ്രാണനെ അർപ്പിച്ച സ്നേഹവാൻ യേശുവേ നിൻ ആ സ്നേഹം മഹൽ സ്നേഹമേമൃത്യുവെ വെന്നവൻ നൽകുന്ന ജയമേ പാരിതിൽ എന്നുടെ ജയമേ ഉയര്പ്പിൻ ജീവനെ തന്നവനേശു ജയജീവിതം നൽകുന്നു ജീവിതം ജയ […]
Read Moreഎന്നെ ചേർപ്പാൻ വന്നവനേ നിന്‍റെ
എന്നെ ചേർപ്പാൻ വന്നവനേനിന്‍റെ സ്നേഹത്തെ വിട്ടോടി ഞാൻനന്നിലാശ്വാസമുണ്ടാകിലുംവിരഞ്ഞോടി ഞാനീദ്ധരിയിൽഈലോക സുഖജീവിതമേശാശ്വതമല്ലെന്നോതീട്ടുംകല്ലുപോലുള്ളയെൻ ഹൃദയംപാപലോകത്തിൽ സഞ്ചരിച്ചു;-ചങ്കുപോലും തുറെന്നെനിക്കായ്രക്തം ധാരയായ് ചിന്തിയോനെഎന്‍റെ പാപം ചുമന്നൊഴിച്ചപൊന്നുനാഥനെ വാഴ്ത്തിടുന്നു;-കണ്ടില്ലെങ്ങുമൊരാശ്വാസമേവെന്തുനീറുന്നെൻ മാനസമേഅന്ത്യനാളിതാ സമീപമായിസ്വർഗ്ഗരാജ്യത്തിലെത്തീടുവാൻ;-
Read Moreഎന്നെ അറിയുന്നവൻ എന്നെ
എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻഎന്നെ കാക്കുന്നവൻ എന്‍റെ യേശുവത്രേവഴിയറിയാതെ ഞാൻ അലഞ്ഞിടുമ്പോൾവഴികാട്ടുന്നവൻ യേശുവഴിയും സത്യവും ജീവനും നീയേസഹയാത്രികനും നീയേ;- എന്നെ…നീതി ലഭിക്കാതെ തളർന്നീടുമ്പോൾശാന്തി നൽകുന്നവൻ യേശുപുനരുത്ഥാനവും ജീവനും നീയേപുതുശക്തിയതും നീയേ;- എന്നെ…ആശ്രയമില്ലാതെ വലഞ്ഞീടുമ്പോൾആശ്രിതവത്സലൻ യേശുനല്ലിടയനും വാതിലും നീയേചേർത്തിടും നിത്യതയിങ്കൽ;- എന്നെ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി
- ഞാൻ നിന്നെയൊരു നാളുമനാഥനായി
- നന്മയ്ക്കായ് എല്ലാം ചെയ്യും നല്ല
- പാപത്തിൻ അടിമ അല്ല ഞാൻ
- എന്തു മനോഹരമേ സിയോൻ വാസം

