എണ്ണമില്ലാ നന്മകൾ എന്നിൽ
എണ്ണമില്ലാ നന്മകൾ എന്നിൽചൊരിയും വൻ ദയയെ ഓർക്കുമ്പോൾനന്ദിയല്ലാതൊന്നുമില്ലപ്പാ എന്‍റെ നാവാൽ ചൊല്ലിടുവാനായ്സ്തോത്രമല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്നിത്യ സ്നേഹമോർക്കുമ്പോൾ വൻ കൃപകളോർക്കുമ്പോൾഎങ്ങനെ സ്തുതിക്കാതിരുന്നിടുംആ കരുണ ഒർക്കുമ്പോൾവൻ ത്യാഗമോർക്കുമ്പോൾഎങ്ങനെ വാഴ്ത്താതിരുന്നിടും-യേശുവേ…സാധുവാകും എന്നെ സ്നേഹിച്ചുസ്വന്ത ജീവൻ തന്ന സ്നേഹമേനന്ദിയല്ലാതൊന്നുമില്ലപ്പാ എന്‍റെ നാവാൽ ചൊല്ലിടുവാനായ്സ്തോത്രമല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ…കാൽവറിയിൻ സ്നേഹമോർക്കുമ്പോൾകൺകൾ നിറയുന്നെന്‍റെ പ്രിയനെനന്ദിയല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്സ്തോത്രമല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ…
Read Moreഎന്നാളും സ്തുതിക്കണം നാം നാഥനെ
എന്നാളും സ്തുതിക്കണം നാം നാഥനെ എന്നാളും സ്തുതിക്കണം നാം വന്ദനം പാടി മന്നൻ മുൻകൂടി മന്ദതയകന്നു തിരുമുന്നിലഭയമിരന്നുമോദമായ് കൂടുക നാംപരന്നു ബഹുനാദമായ് പാടുക നാംഗീതഗണം തേടി നാഥന്നു നാം പാടി നാഥനാമവന്‍റെ തിരുനാമമേ ഗതിയായ് തേടി;-ശ്രേഷ്ഠഗുണദായകൻ അവൻ നിനയ്ക്കിൽ ശിഷ്ടജനനായകൻ സ്പഷ്ടം തിരുദാസർക്കിഷ്ടമരുളുവോൻകഷ്ടതയിൽ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവൻ;-തന്നെ സ്തുതിച്ചിടുന്നു ജനങ്ങൾപദം തന്നിൽ പതിച്ചിടുന്നു മന്നവമന്നർ പ്രസന്നരായ് വാഴ്ത്തുന്നുനന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു;-ദേവകളിൻ നാഥനെ സമസ്തലോക ജീവികളിൻ താതനെ ജീവന്നുറവായി മേവും പരേശനെജീവനുലകിന്നുദിപ്പാൻ സൂനുവെക്കൊടുത്തവനെ;-തൻനാമകീർത്തനം നാം തുടർന്നുചെയ്കിലെന്നും ദിവ്യാനന്ദമാം ഉന്നതൻ തന്നുടെ സന്നിധൗ […]
Read Moreഎന്നാളും സ്തുതിച്ചീടുമെ ഞാൻ
എന്നാളും സ്തുതിച്ചീടുമെ ഞാൻഎൻ പ്രിയ രക്ഷകനെഎന്നെ രക്ഷിച്ച സ്നേഹത്തെഓർത്തു ഞാൻ എന്നെന്നും പാടിടുമെ(2)ഏകനാം പുത്രനെ തന്നെയവൻഏഴയ്ക്കായ് ക്രൂശിൽ ഏല്പ്പിച്ചുവല്ലോഅവർണ്ണനീയമിതു അഗാധമിത്ദൈവസ്നേഹത്തെ ധ്യാനിക്കുമ്പോൾ;-നാൾതോറും അവനെന്നെ കാത്തിടുമെതൻ ബലമേറും ചിറകടിയിൽനല്ലോരിടയനെന്നെ നടത്തിടും കൃപയിൽഎന്നായുസ്സിൻ അന്ത്യം വരെ;-
Read Moreഎന്നാളും ആശ്രയമാം കർത്താവിനെ
എന്നാളും ആശ്രയമാം കർത്താവിനെ എന്നും ഞാൻ വാഴ്ത്തിപ്പാടും കർത്താവിനെ എന്നും ഞാൻ വാഴ്ത്തിപ്പാടുംഎന്നെയുമെന്‍റെ നിരൂപണമൊക്കെയും നന്നായറിയുന്നോനാംപരമോന്നതനാമെന്‍റെ പൊന്നു കർത്താവിനെഎന്നും ഞാൻ സ്തോത്രം ചെയ്യും;-തീജ്വാല പോലുള്ള കണ്ണിനുടമയാം കർത്താവറിയാതൊന്നും തന്നേമർത്ത്യരാം നമ്മൾക്കു സാധിക്കയില്ലെന്ന തോർത്തിതാ ഭക്തിയോടെ;-നമ്മുടെ ചിന്തകൾ ക്രിയകളൊക്കെയും തൻതിരു സന്നിധിയിൽവെറും നഗ്നവും മലർന്നതുമായ് തന്നെ കാണുമേഏതും മറവില്ലാതെ;-കർത്താവു നമ്മോടു കാര്യം തീർക്കും നാളിൽ ധൈര്യത്തോടെ നിൽക്കുമോഅന്നുനമ്മുടെ കൈകൾ ബലപ്പെട്ടിരിക്കുമോചിന്തിച്ചിടാം പ്രിയേര;-രീതി: എൻപേർക്കായ് ജീവൻ വയ്ക്കും
Read Moreഎന്നാത്മാവേ വാഴ്ത്തുക നീ
എന്നാത്മാവേ വാഴ്ത്തുക നീനിന്നുടെ കർത്താവിനെതൻ ഉപകാരങ്ങൾ ഒന്നുംഎന്നുമേ മറക്കൊലാനിൻ അകൃത്യങ്ങൾ ഒക്കെയുംസന്തതം മോചിച്ചു നിൻരോഗമെല്ലാം മാറ്റി നിന്നെസൗഖ്യമാക്കീടുന്നു താൻജീവനെ നാശത്തിൽനിന്നുവീണ്ടെടുത്തു നിന്നെ തൻകാരുണ്യങ്ങളാൽ കിരീടധാരണം ചെയ്യുന്നവൻനന്മയാൽ നാൾതോറുമേ നീഉൺമയിൽ ത്യപ്തനായ് നിൻയൗവ്വനം കഴുകനെപോൽനവമാക്കുന്നു നിത്യംസർവ്വത്തിന്നുമായ് സ്തുതിക്കദൈവമാം പിതാവിനെകർത്തൻ നല്ലോൻ തൻ കരുണ നിത്യമായുള്ളതത്രെതന്നുടെ വഴികളെല്ലാം ഉന്നതം എന്നാകിലുംതൻ പ്രിയ മക്കൾക്കു സർവ്വംനന്മയായ് വന്നീടുമെ
Read Moreഎന്നാത്മനാഥ എന്നെശുവേ
എന്നാത്മനാഥ എന്നെശുവേ എൻ മോക്ഷവീട്ടിൽ ഞാൻ ചേർന്നിടുവാൻ നിൻ മുഖം ഒന്ന് കണ്ടിടുവാൻ എന്നുള്ളം വാഞ്ചിക്കുന്നു ഈലോകത്തിൽ ഞാൻ അന്ന്യനല്ലോ എങ്കിലുംഞാൻ പതറുകില്ല എന്നാത്മനാഥ ശക്തി പകരൂ നിന്നിൽ വസിച്ചീടുവാൻ കഷ്ടം പ്രയാസങ്ങൾ വന്നിടുമ്പോൾ എന്നാശ്രയം നിന്നിൽ മാത്രം എന്നാത്മനാഥാ ശക്തി പകരൂ നിന്നിൽ ആശ്രയിപ്പാൻ എൻ ജീവിതം ഞാൻ തിരുമുൻപിൽ നിൻ സേവക്കായിതാ അർപ്പിക്കുന്നെ എന്നാത്മനാഥാ ശക്തി പകരൂ നിൻനാമം ഘോക്ഷിച്ചീടാൻ
Read Moreഎന്നാത്മ നാഥനാം എൻ പ്രിയൻ
എന്നാത്മ നാഥനാം എൻ പ്രിയൻ യേശുവേആരാധിക്കും ഞാൻ സ്തുതിച്ചിടും(2)എന്നാത്മ ദേഹിയും എന്നുടെ സർവ്വവുംഎല്ലാം ഞാനേകുന്നെൻ യേശുവിനായ്(2)യേശുവേ എൻ കർത്താവേ നിന്നുടെ രക്തത്താൽകഴുകേണമേ എന്നെ പൂർണ്ണമായിഞാനൊരു മൺപാത്രം നിൻതിരു കരങ്ങളിൽഉടച്ചെന്നെ പണിയണേ തിരുഹിതം പോൽ(2)ആദിയിൽ നടന്നതാം അത്ഭുതത്താൽ എന്നെദിനംതോറും നടത്തണേ യേശുനാഥാ(2)പാപത്തിൽ നിന്നെന്നെ വിടുവിച്ച നാഥനാംയേശുവേ സാക്ഷിക്കും അന്ത്യംവരെ(2);- യേശുവേ…നിന്നുടെ സാക്ഷ്യത്താൽ ലോകത്തെ നേടിടാൻവിടുവിച്ച നാഥനെ സ്തുതിച്ചിടാം(2)അന്ത്യംവരെ എന്നും ഓടീടും ലാക്കിനായ്ജീവകിരീടം ഞാൻ പ്രാപിച്ചിടും(2);- എന്നാത്മ…
Read Moreഎന്നാശ്രയമെൻ യേശുവിലാകയാൽ
എന്നാശ്രയം എൻ യേശുവിലാകയാൽ ഭയമില്ല ലവലേശവും-എന്നിൽ ഭയമില്ല ലവലേശവുംആഴ്ചയിൻ ആദ്യദിനെ ദിവ്യ ഉയിർപ്പിന്‍റെ ഈ സുദിനെ എനിക്കാരാധിപ്പാൻ ദയ നല്കിയതാൽ ദേവാ പുകഴ്ത്തിടും നിൻ നാമത്തെപോയ ദിനങ്ങളെല്ലാം ദൈവം കാത്തെന്നെ പരിപാലിച്ചു തന്‍റെ കരുണയിൻ ചിറകിൽ മറച്ചെന്നെ നടത്തിപുതുബലം കല്പിച്ചതാൽശത്രുവിൻ സൈന്യങ്ങളെന്നെ വളഞ്ഞാലും ഭയമില്ലഹെ അതിവല്ലഭൻ കൃപ എനിക്കുള്ളതിനാൽ സ്തോത്രം ഹല്ലേലൂയാ പാടും ഞാൻപകയ്ക്കട്ടെ ലോകരെല്ലാം എന്നെ പഴിക്കട്ടെ സ്നേഹിതരും ഏറെ പഴികളും ദുഷികളും കേട്ടവാനാം ക്രിസ്തു എന്നോടു കൂടെയുണ്ട്‌ഏതൊരു ആപത്തിലുംദാനിയേലിൻ മഹനാം ദൈവംതന്‍റെ ദൂതനെ അയച്ചെന്നെ […]
Read Moreഎന്നാശ്രയം എന്നേശുവിൽ മാത്രം
എന്നാശ്രയം എന്നേശുവിൽ മാത്രം എൻ വിശ്രമം തൻ മാർവിൽ മാത്രം സ്വന്തമായവർ തളളിയെന്നാലും മാതാപിതാക്കൾ കൈവെടിഞ്ഞാലും എന്നെ രക്ഷിച്ച എന്നാത്മനാഥൻ മാറാത്തവനായ് എൻ കൂടെയുണ്ട് ആരും സഹായം ഇല്ലാതായാലും പാരിൽ ഏകനായ് ഞാൻ തീർന്നാലും എന്നും എന്നുടെ സഹായമായി എന്നാത്മനാഥൻ എൻ കൂടെയുണ്ട്
Read Moreഎനിക്കുണ്ടൊരു പുത്തൻ പാട്ടു
എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻഎനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാൻഎനിക്കുണ്ടൊരു സ്വന്ത നാടു പോകാൻഎനിക്കുണ്ടൊരു നല്ല വീടു പാർക്കാൻഅല്ലല്ല ഞാനിന്നനാഥനല്ലഅല്ലലിൽ വലയുന്നഗതിയല്ല വല്ലഭൻ ദൈവം എൻപിതാവായ്നല്ലവനായുണ്ടു നിത്യം;-മന്നവ മന്നൻ മനുസുതനായ്മന്നിതിൽ പാപിയെ തേടി വന്നു ഉന്നത വിണ്ണിന്നനുഗ്രഹങ്ങൾഒന്നും കുറയാതെനിക്കു തന്നു;-ബുദ്ധിമുട്ടിന്നിനി കാര്യമില്ലനിത്യപിതാ തൻ കരണയിനാൽഉത്തമ സമ്പത്തെനിക്കു നൽകിക്രിസ്തുവിലെന്നെ ധനികനാക്കി;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്താവാണെൻ നല്ലിടയൻ
- അഭിഷേകം അഭിഷേകം പരിശുദ്ധാ
- മഹൽ സ്നേഹം മഹൽ സ്നേഹം
- അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം
- കർത്താവിൻ കരുതൽ ഞാൻ

