Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എനിക്കു വേറില്ലാശ ഒന്നുമെൻ

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെപൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻമനസ്സലിവോടു നിൻ കരുണകളോരോന്നുംഎനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേപരമപിതാവെ നിന്നരികിൽ വരാനെനി-ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ?എൻ കിരീടം വേറെ ആരും എടുക്കായ് വാൻനിൻ ഹിതംപോലെ ഞാൻ ഓടുമാറാകണംനല്ലപോർ ചെയ്തെന്‍റെ വേല തികയ്ക്കുവാൻവല്ലഭനേ എന്നിൽ ശക്തി നീ നൽകണംഈ വനലോകത്തിൽ നീ എനിക്കാശ്രയംദൈവമേ നീ എനിക്കപ്പനും അമ്മയുംഎൻ പ്രിയനെ എന്‍റെ കണ്ണുനീർ നിന്നുടെപൊന്നുകരം കൊണ്ടു എന്നു തുടച്ചീടും

Read More 

എനിക്കു തണലും താങ്ങുമായെൻ

എനിക്കു തണലും താങ്ങുമായെൻ യേശുനായകാമനസ്സിന്നാധികൾ നീക്കിയെന്നെ നടത്തും നായകാഎനിക്കു നീ മതി പാരിലെങ്ങും എൻ പരാപരാമനസ്സിൻ വേദന നീക്കിയെന്നെ അണയ്ക്കും നായകാതനിച്ചു നടക്കാൻ പ്രാപ്തില്ലാത്തേഴ ഞാനയ്യോഎനിക്കു തണലും താങ്ങുമായെൻ ജീവനായകാനിനച്ചിടാത്തതാം ദുരിതക്ലേശങ്ങൾ നടുവിലായീടിൽഅനർത്ഥവേളകളേറി എന്നെ അമർത്തി നടുക്കീടിൽവിരക്തി തോന്നിടും ജീവിതത്തിൻ വേള ഏറീടിൽശരിക്കു സൽപ്രബോധനങ്ങൾ നൽകി അണച്ചീടുംഅരിയാം സാത്താൻ അടിമനുകത്തിൽ അമർത്താനടുത്തീടിൽഅരികിൽ വന്നെന്നെ അരുമസുതനായ് അണയ്ക്കും നായകാ

Read More 

എനിക്കു നിൻ കൃപ മതിയേ പ്രിയനേ

എനിക്കു നിൻ കൃപ മതിയേ പ്രിയനേഎനിക്കു നിൻ കൃപ മതിയേ (2)ദുരിതം നിറയും മരുവിലെ വാസത്തിൽഎനിക്കു നിൻ കൃപമതിയേ-പ്രിയനേഎനിക്കു നിൻ കൃപ മതിയേ (2)ഇണയില്ലാ കുറുപ്രാവുപോൽഞരങ്ങുന്നു പ്രിയനെ ചേരുവാൻനാഥാവരുവാൻ താമസമെങ്കിൽവീഴാതെ നിർത്തേണമേ-എന്നെവീഴാതെ നിർത്തേണമേ;- എനിക്കു…സിംഹത്തിൻ ഗുഹ എനിക്കേകിയാലുംഅഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലുംഉള്ളം കലങ്ങും പ്രതിസന്ധികളിൽവീഴാതെ നിർത്തേണമേ-എന്നെവീഴാതെ നിർത്തേണമേ;- എനിക്കു…ആശ്രയിപ്പാനൊരു ദേഹിയുമില്ലആശ്വസിപ്പാനൊരു ഇടവുമില്ലഒന്നേമാത്രം നിൻ ജീവമൊഴികൾമന്നിലെന്നാശ്വാസമായ് പ്രിയനേമന്നിലെന്നാശ്വാസമായ്;- എനിക്കു…

Read More 

എനിക്കൊത്താശ വരും പർവ്വതം

എനിക്കൊത്താശ വരും പർവ്വതം കർത്താവേ! നീ മാത്രമെന്നാളുമേആകാശ ഭൂമികൾക്കെല്ലാംആദിഹേതുവതായവൻ നീയേആശ്രയം നിന്നിലായതുമുതലെൻആധികളകന്നു പരാ;-എൻ കൺകളുയർത്തി ഞാൻ നോക്കുംഎൻകർത്താവേ നിൻദയക്കായിഎണ്ണിയാൽ തീരാ നന്മകൾ തന്നുഎന്നെയനുഗ്രഹിക്കും;-എൻ കാൽകൾ വഴുതാതനിശംഎന്നെ കാത്തിടുന്നവൻ നീയേകൃപകൾ തന്നും തുണയായ് വന്നുംനടത്തുന്നത്ഭുതമായ്;-എൻദേഹം മണ്ണിൽ മറഞ്ഞാലുംഞാൻ ജീവനോടിരുന്നാലുംനീ വരും നാളിൽ നിന്നോടണഞ്ഞ-ന്നാനന്ദിച്ചാർത്തിടും ഞാൻ;-

Read More 

എനിക്കൊരു ഉത്തമഗീതം

എനിക്കൊരു ഉത്തമഗീതം എന്‍റെ പ്രിയനോട് പാടുവാനുണ്ട്എന്‍റെ യേശുവിന്നായെഴുതിയ ഗീതം ഒരു പനിനീർ പൂ പോലെ മൃദുലം;എന്‍റെ ഹൃദയത്തെ തൊടുവാൻ, മുറിവിൽ തലോടുവാൻ യേശുവേ പോലാരെയും ഞാൻ കണ്ടതില്ലഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന് യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല;പതിനായിരത്തിലതി ശ്രേഷ്ഠൻ; എനിക്കേറ്റം പ്രിയമുള്ള നാഥൻഎന്‍റെ ഹൃദയം കവർന്ന പ്രേമകാന്തൻസർവ്വാംഗസുന്ദരനേശു;- എനിക്കൊരു…മരുഭൂമിയിൽ അർദ്ധപ്രാണനായ് ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾസ്നേഹക്കൊടിയിൽ എന്നേ മറച്ചു; ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു;- എന്‍റെ..സ്വർഗ്ഗഭവനം ഒരുക്കിയതിൽ വേഗമെന്നെ ചേർപ്പാൻ എന്‍റെ പ്രിയൻ വന്നിടുംആ നല്ല നാളിനായ് കാത്തിരുന്നെൻസ്നേഹമെന്നിൽ ദിനം […]

Read More 

എനിക്കൊരു തുണ നീയെ എൻ

എനിക്കൊരു തുണ നീയെ എൻ പ്രിയനെഎനിക്കൊരു തുണ നീയെദുരിതം നിറയും മരുവിലെ വാസത്തിൽഇണയില്ലാ കുറുപ്രാവുപോൽഞരങ്ങുന്നു പ്രിയനിൽ ചേരുവാൻ(2)നാഥാ വരുവാൻ താമസമെങ്കിൽവീഴാതെ നിർത്തേണമേ-എന്നെ(2)സിംഹത്തിൻ ഗുഹ എനിക്കേകിയാലുംഅഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലുംഉള്ളം കലങ്ങും പ്രതിസന്ധികളിൽവീഴാതെ നിർത്തേണമേ-എന്നെ (2)ആശ്രയിപ്പാനൊരു ദേഹിയുമില്ലആശ്വസിപ്പാനൊരു ഇടവുമില്ലഒന്നേ മാത്രം നിൻ ജീവമൊഴികൾമന്നിലെൻ ആശ്വാസമായ്-എന്നും (2)

Read More 

എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന

എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന കേൾക്കാൻഎനിക്കൊരു താതനുണ്ട് താങ്ങി നടത്താൻ(2)പതറില്ല ഞാൻ കരയില്ല ഞാൻപരിഭവിക്കില്ലിനിം ഒരുനാളിലും(2)സ്വന്ത പുത്രനെ ആദരിയാതെപാതകർക്കായി ഏൽപ്പിച്ചുവല്ലോ(2)തന്നോടു കൂടെ എല്ലാം തന്നോടുകൂടെനൽകാതിരുന്നീടുമോ(2);- എനിക്കൊരു…അനർത്ഥങ്ങളുണ്ട് അപമാനമുണ്ട്എന്നിനി ഞാൻ ഭയപ്പെടില്ല(2)കാൽവറിയോടെ എല്ലാം കാൽവറിയോടെപൂർണ്ണമായി തീർത്തുതന്നല്ലോ(2);- എനിക്കൊരു…വാഗദത്തനാട് എന്‍റെ താതെന്‍റെ നാട്ഏറ്റം അടുത്തുവല്ലോ(2)നിത്യതയോളം ഇനിം നിത്യതയോളംതാതനോടൊത്തു വാണിടാം;- എനിക്കൊരു…

Read More 

എനിക്കിനിയും എല്ലാമായ് നീ മതി

എനിക്കിനിയും എല്ലാമായ്നീ മതി ഊഴിയിൽ എൻ യേശുവേ (2)മാൻ നീർതോടുകളിലേക്കുചെല്ലാൻ കാംഷിക്കും പോലെഎൻ മാനസം നിന്നോടു ചേരാൻകാംഷിക്കുന്നു മൽ പ്രിയ;- എനി…ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ്കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ ഉറ്റ സഖിയാമവൻ;- എനി…പകലിലും രാവിലും എൻപരിപാലകനായിമയങ്ങാതെ ഉറങ്ങാതെകാക്കുന്നതാൽ സ്തോത്രം;- എനി…

Read More 

എനിക്കിനിയു മെല്ലാമായ് നീമതി

എനിക്കിനിയുമെല്ലാമായ്നീ മതിയൂഴിയിൽ എന്നേശുവേ(4)മാൻ നീർത്തോടുകളിലേക്കുചെല്ലുവാൻ കാംക്ഷിക്കും പോലെഎന്മാനസ്സം നിന്നോടു ചേരാൻകാംക്ഷിക്കും മൽപ്രിയാദുഃഖത്തിലും രോഗത്തിലുംആശ്വാസദായകനായ്കഷ്ടങ്ങളിൽ നഷ്ടങ്ങളിൽഉറ്റ സഖിയാണു നീപകലിലും രാവിലുമെൻപരിപാലകനായ്മയങ്ങാതെ ഉറങ്ങാതെകാക്കുന്നതാൽ സ്തോത്രം

Read More 

എനിക്കിനി ജീവൻ ക്രിസ്തുവത്രേ

എനിക്കിനി ജീവൻ ക്രിസ്തുവത്രേമരിക്കിലുമെനിക്കതു ലാഭമത്രേമനമേ യേശു മതി ദിനവും തൻചരണം ഗതിപലവിധ ശോധന നേരിടുകിൽ ­ഇനിമലപോൽ തിരനിരയുയർന്നിടുകിൽകലങ്ങുകയില്ല ഞാനവനരികിൽഅലകളിൻ മീതെ വന്നിടുകിൽ;- മനമേ..ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കും­ഞാൻമരിക്കുകിൽ തന്നരികിൽ വിശ്രമിക്കുംഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻഭാഗ്യത്തിനിണയില്ല;- മനമേ..പരത്തിലാണെന്നുടെ പൗരത്വം­ഇനിവരുമവിടന്നെൻ പ്രാണപ്രിയൻമൺമയമാമെന്നുടലന്നു വിൺമയമാം, എൻ വിന തീരും;- മനമേ..

Read More