Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എൻ ആത്മാവ് സ്നേഹിക്കുന്നെൻ

എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ എൻഉള്ളത്തിൻ ഇമ്പം ഇന്നും എന്നുമേ ഞാൻ സ്നേഹിച്ചെന്നാകിൽ….. ഇപ്പോൾ യേശുവേനിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ മുൻ സ്നേഹിച്ചതേശുവേ നീയല്ലയോ?എൻപേർക്കു സ്വരക്തം ചൊരിഞ്ഞവനേ ഞാൻ സ്നേഹിച്ചെന്നാകിൽ…. ഇപ്പോൾ യേശുവേ നിൻ നെറ്റി മുൾമുടിക്കും കൈ അണിക്കും വിരോധിച്ചിട്ടില്ല നീ ഈ എനിക്കും സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ ഞാൻ സ്നേഹിച്ചെന്നാകിൽ….. ഇപ്പോൾ യേശുവേ ഇപ്പോൾ നീ പിതാവിന്‍റെ മഹത്ത്വത്തിൽ പ്രവേശിച്ചു വേഗമോ മേഘങ്ങളിൽ ഇറങ്ങീട്ടു നിന്നോടു ചേർക്കും എന്നെ ഞാൻ […]

Read More 

എൻ ആത്മാവു സ്നേഹിക്കുന്നെൻ

എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേമറ്റെല്ലാം പൊയ്പോയാലും നീ മാത്രമേഎന്നുള്ളത്തിൽ ഇമ്പം ഇന്നും എന്നുമേഞാൻ സ്നേഹിച്ചെന്നാകിൽ;- ഇപ്പോൾ യേശുവേനിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോമുൻ സ്നേഹിച്ചതേശുവേ നീ അല്ലയോഎൻ പേർക്കു സ്വരക്തം ചൊരിഞ്ഞവനെഞാൻ സ്നേഹിച്ചെന്നാകിൽ;- ഇപ്പോൾ യേശുവേനിൻ നെറ്റി മുൾമുടിക്കും കൈ ആണിക്കുംവിരോധിച്ചിട്ടില്ല നീ ഈ എനിക്കുംസമ്പാദിപ്പാൻ സൗജന്യമാം രക്ഷയെഞാൻ സ്നേഹിച്ചെന്നാകിൽ:- ഇപ്പോൾ യേശുവേനീ നൽകുന്നാശ്വാസവും സർവവും ഞാൻനിൻ നാമ മഹത്വത്തിന്നായ് കഴിപ്പാൻസ്നേഹാഗ്നിയാൽ എന്നെ നിറയ്ക്കേണമേഞാൻ സ്നേഹിച്ചെന്നാകിൽ:- ഇപ്പോൾ യേശുവേഞാൻ സ്നേഹിക്കും നിന്നെ ഞാൻ ജീവിക്കും നാൾവേർപെടുത്താമോ നമ്മെ മൃത്യുവിൻ വാൾനിൻ […]

Read More 

എൻ ആത്മാവേ ചിന്തിക്കുക നിൻ

എൻ ആത്മാവേ! ചിന്തിക്കുക നിൻ മണവാളൻ വരവെ നിൻ രക്ഷകൻ പ്രത്യക്ഷത ഉള്ളിൽ പ്രത്യാശ ആക്കുകേഎൻപ്രിയൻ മുഖം കാണും ഞാൻ തൻകീർത്തി നിത്യം പാടുവാൻധ്വനിക്കുമേ തൻ കാഹളം ഉയിർക്കും എല്ലാ ശുദ്ധരും മിന്നിടും മേഘവാഹനം ലക്ഷോലക്ഷങ്ങൾ ദൂതരുംഞാൻ ക്രിസ്തൻ ക്രൂശിൻ രക്തത്താൽ തൻമുമ്പിൽ നിഷ്കളങ്കനായ് സ്നേഹത്തിൽ വാഴും കൃപയാൽ സർവ്വവിശുദ്ധന്മാരുമായ്എനിക്കായ് കണ്ണീർ ഒഴിച്ച തൃക്കണ്ണിൻ സ്നേഹശോഭയും ആണികളാലെ തുളച്ച തൃക്കൈകളെയും കണ്ടിടുംഎൻകാന്തനേ! എൻഹൃദയം നിൻസ്നേഹത്താലെ കാക്കുകേ പ്രപഞ്ചത്തിൻ ആകർഷണം എന്നിൽ നിന്നകറ്റിടുകനിൻ സന്നിധാനബോധത്തിൽ എൻ സ്ഥിരവാസം ആക്കുകേ […]

Read More 

എൻ ആശ്രയം എൻ യേശു മാത്രമേ

എൻ ആശ്രയം എൻ യേശു മാത്രമേഎന്നാനന്ദം എൻ നാഥൻ മാത്രമേനീയില്ലാതെ ഞാനൊന്നുമില്ലേഎന്നുമെന്നും നീ ആശ്രയമാംആരാധന യേശുവേആരാധന നാഥനെനീറിടുമ്പോൾ നൽസഖിയായ്ചാരെവരും യേശുമാത്രം(2)ബലമില്ലാതെ ഞാൻ കുഴഞ്ഞിടുമ്പോൾവചനത്താലെന്നെ സൗഖ്യമാക്കുംരോഗത്താലെ ഞാൻ ക്ഷീണിതനായാലുംഅടിപ്പിണരാൽ സൗഖ്യം തരും ആത്മാവതിൽ ഞാൻ അനുഭവിക്കുംആശ്വാസവും ആനന്ദവും

Read More 

എൻ ആശകൾ തരുന്നിതാ

എൻ ആശകൾ തരുന്നിതാഎൻ ഇഷ്ടവും നൽകിടാംഅങ്ങേ ഹിതമെന്നിൽ നിറവേറുവാൻസമർപ്പിച്ചീടുന്നേശുവേഎന്നുള്ളം തിരയുന്ന നാഥാഎൻ ഗമനവും അറിയുന്നു നീപൂർണ്ണമായ് സമ്പൂർണ്ണമായ്ജീവിതം നൽകുന്നു നിൻ കൈകളിൽഎൻ നോവുകൾ നീക്കുന്നവൻമനസ്സലിവുള്ള നാഥനും നീഏകിടാം ഞാനേകിടാംനിൻ നാമം എന്നിൽ ഉയരേണമേമാനങ്ങൾ ഓർക്കുന്നു ഞാൻഎത്ര സ്ഥാനങ്ങൾ നൽകിയെന്നിൽവേണ്ടിനി ഒന്നും വേണ്ടിനിനിന്നിഷ്ടം മാത്രം നിവേറണം

Read More 

എൻ ആശ യേശുവിൽ തന്നെ തൻ

എൻ ആശ യേശുവിൽ തന്നെതൻ നീതിരക്തത്തിൽ മാത്രംഞാൻ നമ്പില്ലാ മറ്റൊന്നിനെഎൻ യേശു മാത്രം ശരണംപാറയാം ക്രിസ്തുവിൻമേൽ നിൽപ്പോൻവെറും മണൽ മറ്റുള്ളേടംകാർമേഘങ്ങൾ അന്ധകാരംമറയ്ക്കുമ്പോൾ തിരുമുഖംമാറാത്തതാം തൻ കൃപയിൽഉറപ്പോടെൻ ആശ്രയമെ;- പാറ…കല്ലോലജാലം പൊങ്ങട്ടെനല്ലാശ എന്ന നങ്കൂരംഇട്ടിട്ടുണ്ടു മറയ്ക്കുള്ളിൽഒട്ടും ഭയപ്പെടുന്നില്ല;- പാറ…തൻ രക്തം വാക്കുടമ്പടിഎൻ താങ്ങായുണ്ടു പ്രളയെഎന്നാത്മനും താനേ തുണഅന്യാശ്രയങ്ങൾ പോയാലും;- പാറ…കാഹളത്തോടെ താൻ വന്നുസിംഹാസനത്തിൽ ഇരിക്കെതൻ നീതിമാത്രം ധരിച്ചുമുൻ നിൽക്കും ഞാൻ കുറ്റമെന്യേ;- പാറ…

Read More 

എൻ ആശ ഒന്നേ നിൻ കൂടെ

എൻ ആശ ഒന്നേ നിൻ കൂടെ പാർക്കേണംഎൻ ജീവ നാളെല്ലാം നിന്നെ കാണേണംഎൻ യേശുവേ എൻ പ്രിയനേനിൻ മാർവ്വിൽ ഞാൻ ചാരുന്നപ്പാനിൻ കൈകൾ എന്നെ പുണരുന്നല്ലോഒഴുകുന്നു നിൻ സ്നേഹമെന്നിൽനീ മാത്രമേ എന്‍റെ ദൈവംഇന്നും എന്നും എന്‍റെ ദൈവംനിൻ ഹൃത്തിൻ തുടിപ്പെന്‍റെനെഞ്ചിൽ കേൾക്കുന്നുകരയേണ്ട ഇനി എന്നെൻകാതിൽ ചൊല്ലുന്നു;-നിന്നോടു ചേർന്ന്കുറേക്കൂടി ചേർന്ന്നിൻ കാൽപ്പാടുകളിൽനടക്കും ഞാൻ എന്നും;-

Read More 

എല്ലാവരും യേശുനാമത്തെ

എല്ലാവരും യേശുനാമത്തെഎന്നേക്കും വാഴ്ത്തീടിൻ!(2)മന്നനായ് വാഴിപ്പീൻ, ദൂതർനാം വാഴ്ത്തീൻ വാഴ്ത്തീൻ വാഴ്ത്തീൻ നാം വാഴ്ത്തീൻ യേശുവേ!യാഗപീഠത്തിൻ കീഴുള്ള- തൻ രക്തസാക്ഷികൾ(2)പുകഴ്ത്തീശായിൻ മുളയെ- നാം വാഴ്ത്തീൻവീണ്ടെടുത്ത യിസ്രായേലിൻ- ശേഷിച്ചോർ ജനമേ(2)വാഴ്ത്തീടിൻ രക്ഷിതാവിനെ- നാം വാഴ്ത്തീടിൻഭൂജാതിഗോത്രം ഏവരും- ഭൂപനേ കീർത്തിപ്പിൻ(2)ബഹുല പ്രഭാവൻ തന്നെ- നാം വാഴ്ത്തിൻസ്വർഗ്ഗസൈന്യത്തോടൊന്നായ് നാം- സാഷ്ടാംഗം വീണിടാം(2)നിത്യഗീതത്തിൽ യോജിച്ചു- നാം വാഴ്ത്തിൻ

Read More 

എല്ലാറ്റിനും സ്തോത്രം എപ്പോഴും

എല്ലാറ്റിനും സ്തോത്രം എപ്പോഴും സന്തോഷംഎല്ലാ നാവും ചേർന്നുപാടാം ദൈവമക്കളേഎല്ലാ നാമത്തിലും മേലായ-തൻ നാമംഎല്ലാ നാളും വാഴ്ത്തിപ്പാടാം ദൈവമക്കളേഹല്ലേലുയ്യാ പാടാം ദൈവത്തിൻ പൈതലേഅല്ലലെല്ലാം മറന്നാർത്തു പാടാംഎല്ലാ നാവും ചേർന്ന് ഏറ്റുപാടാംവല്ലഭന്‍റെ നാമം വാഴ്ത്തിപ്പാടാംകഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംകർത്താവിന്‍റെ കാലടികൾ പിൻതുടർന്നീടാംഭാരമേറിയാലും പ്രയാസമേറിയാലുംഭക്തിയോടെ കർത്താവിന്‍റെ പാതേ പോയിടാംഭാരങ്ങൾ എല്ലാം ചുമക്കും ദൈവംകഷ്ടങ്ങൾ എല്ലാം തീർത്തിടും ദൈവം;- ഹല്ലേ…നിന്ദകൾ കേട്ടാലും നിരാശ തോന്നിയാലുംനന്മയ്ക്കായി ചെയ്തിടുന്ന ദൈവത്തെ വാഴ്ത്താംരോഗങ്ങൾ വന്നാലും ദേഹം ക്ഷയിച്ചാലുംലോകത്തെ ജയിച്ച ദൈവനാമം ഓർത്തിടാംനിന്ദ നീക്കിടും നിരാശ മാറ്റിടുംരോഗശയ്യയിൽ സൗഖ്യം […]

Read More 

എല്ലാറ്റിനും സ്തോത്രം ചെയ്യാം

എല്ലാറ്റിനും സ്തോത്രം ചെയ്യാംഎപ്പോഴും സന്തോഷിക്കാംമന്നവൻ ചെയ്തിടും നന്മകൾ ചൊല്ലി നാംഎപ്പോഴും സന്തോഷിക്കാംദൈവമേ നിൻ ദാനങ്ങൾ എത്ര നല്ലത്കർത്തനെ നിൻ കരുതലോ എത്ര വലിയത്കാന്തനേ നിൻ കരുണയും ശുദ്ധനേ നിൻ ശക്തിയുംദേവനേ നിൻ സ്നേഹവും എന്നുമുള്ളത്;-അനുഗ്രഹത്തിൻ മാരിയെ അധികം നല്കിടുംഅദൃശ്യമാം കരങ്ങളിൽ എന്നും കാത്തിടുംആനന്ദിക്കുവാൻ ആശ്വസിക്കുവാൻഉണ്ണുവാൻ ഉടുക്കുവാൻ ദൈവം നല്കിടും;-പരിശുദ്ധാത്മ ശക്തിയെ അധികം നൽകിടുംപാപബോധം നൽകി നമ്മെ ശുദ്ധരാക്കിടുംരോഗം നീക്കിടും ശോകം മാറ്റിടുംലോകജീവിതത്തിൽ സൗഭാഗ്യം നൽകിടും;-

Read More