എല്ലാം നന്മെക്കു എനിക്കെല്ലാം
എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക്എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2)ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്‍റെ ദാസന്മാർതീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2)സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾസിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2)സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചുകല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2)പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾകർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2)
Read Moreഎല്ലാം നന്മക്കായി മാറുന്നു നാഥാ
എല്ലാം നന്മക്കായി മാറുന്നു നാഥാ നിന്നെ സ്നേഹിക്കുന്ന മക്കൾക്കു കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല ഒരു മനവും അറിഞ്ഞില്ല നിൻ കരുതൽ എൻ പേർക്കായി കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും ഏറിയും തീച്ചൂളയിൽ വീണിടിലും എൻ കൂടെന്നും തുണയായുള്ളോനെ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ ബന്ധുമിത്രാതികൾ കൈവിട്ടാലും കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും നിൻ കൃപ എന്നാലും മതിയെൻ നാഥാ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ
Read Moreഎല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ
എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾഎന്തിനു ഞാൻ ആകുലനായ്തീർന്നിടണം ഈ ഉലകിൽപേർ ചൊല്ലി എന്നെ വിളിച്ചവൻ നീവേർ പിരിയുമോ നടുവഴിയിൽതീർന്നു പോയിടുമോ കൃപയിൻ കരുതലുംആഴിയിൽ കൂടെക്കടന്നിടുമ്പോൾഅവയെന്നെ കവിയില്ലാആഗ്നിയിൽ നടന്നാലും വെന്തുപോകില്ല
Read Moreഎല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ
എല്ലാം നന്മയ്ക്കായിസ്വർഗ്ഗതാതൻ ചെയ്തിടുന്നുനിർണ്ണയമാം വിളികേട്ടവർക്കുംദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കുംഭാരങ്ങളും പ്രയാസങ്ങളുംരോഗങ്ങളും എല്ലാ ദുഖങ്ങളുംഎന്‍റെ താതൻ തന്നീടുമ്പോൾഎന്നെയവൻ സ്നേഹിക്കുന്നു;-പ്രതികൂലങ്ങൾ ഏറിയെന്നാൽഅനുകൂലമായ് യേശുവുണ്ട്പതറുകില്ല തളരുകില്ലസ്വർഗ്ഗസീയേനിൽ എത്തും വരെ;-കഷ്ടതയോ സങ്കടമോപട്ടിണിയോ പരിഹാസങ്ങളോയേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻഇവയൊന്നിനും സാദ്ധ്യമല്ല;-
Read Moreഎല്ലാം കാണുന്ന ദൈവം
എല്ലാം കാണുന്ന ദൈവംഎല്ലാം അറിയുന്ന ദൈവംഎന്നെ പോറ്റുന്ന ദൈവംഎന്നെ നടത്തുന്ന ദൈവംആഴക്കടലിൽ ഞാൻ താഴാതെവലംകൈ പിടിച്ചെന്നെ നടത്തിടുന്നുജീവിതമാം പടകിൽ നാഥനോ-ടൊത്തു ഞാൻ യാത്ര ചെയ്യും;-ഉറ്റവർ സ്നേഹിതർ ബന്ധുക്കൾഏവരും കൈവിടും സമയത്ത്അമ്മ തൻ കുഞ്ഞിനെ മറന്നാലുംമറക്കാത്ത പൊന്നേശു കൂടെയുണ്ട്;-
Read Moreഎല്ലാമെല്ലാം നിന്‍റെ ദാനം
എല്ലാം എല്ലാം നിന്‍റെ ദാനം എല്ലാം എല്ലാം നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ രക്ഷയതോ നിന്‍റെ ദാനംപുത്രനെ തന്നല്ലോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ ദർശനമോ നിന്‍റെ ദാനംഎൻ ലക്ഷ്യമതോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ പുത്രാത്വമോ നിന്‍റെ ദാനംഎൻ നീതിയതോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ നേട്ടങ്ങളോ നിന്‍റെ ദാനംഎൻ നഷ്ടങ്ങളോ നിന്‍റെ ദാനംനേടിയതൊന്നുമില്ലാ […]
Read Moreഎല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും
എല്ലാം എല്ലാം ദാനമല്ലേഇതൊന്നും എന്റേതല്ലഎല്ലാം എല്ലാം തന്നതല്ലേഇതൊന്നും ഞാൻ നേടിയതല്ലജീവനും ജീവനിയോഗങ്ങളുംപ്രാണനും പ്രാണപ്രതാപങ്ങളുംനാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേഇതൊന്നും എന്‍റെതല്ലനിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽഎന്നെപൊതിയുന്ന നിൻ ജീവ കിരണങ്ങളുംഒരുമാത്ര പോലും പിരിയാതെ എന്നെകരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തുകരുണാർദ്ര സവിധത്തിൽ കരയുന്നേരംകുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാഅരുളും സഹായവും ദാനമല്ലേ;- എല്ലാം… ബന്ധങ്ങളിൽ എന്‍റെ കർമ്മങ്ങളിൽ-എന്നെനിൻ ജീവസാക്ഷിയായ് നിർത്തിടുവാൻപരിപാവനാത്മാവിൻ വരദാനമെന്നിൽപകരുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…
Read Moreഎല്ലാം ദൈവം നന്മയായ് ചെയ്തു
എല്ലാം ദൈവം നന്മയായ് ചെയ്തുഎത്രയോ അൽഭുതമേഎണ്ണിയാൽ തീരാത്ത നന്മകൾ തന്നത്എത്രയോ ആശ്ചര്യമേ (2)കൺകൾ നിറഞ്ഞപ്പോൾഹൃദയം തകർന്നപ്പോൾകൂട്ടിനായ് വന്നേശുവേഅങ്ങേ മറന്നെങ്ങും പോകില്ലമാറില്ലെൻ ജീവൻ പോകും വരെകാന്തൻ വരവോർത്തു നാളുകളേറയായ് കാത്തിരിന്നീടുന്നു ഞാൻപാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണികാതോർത്തിരിക്കുന്നു ഞാൻ;- കൺകൾ-എല്ലാംവാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾപുതു വഴി തുറന്നവനെദോഷമായൊന്നും ചെയ്യാത്ത യേശുവേക്ലേശിപ്പാനൊന്നുമില്ല;- കൺകൾ-എല്ലാം
Read Moreഎല്ലാം അറിയുന്ന ഉന്നതൻ നീയേ
എല്ലാം അറിയുന്ന ഉന്നതൻ നീയേഎന്നെയും നന്നായ് അറിയുന്നു നീഎന്നാകുലങ്ങൾ എൻ വ്യാകുലങ്ങൾഎല്ലാം അറിയുന്ന സർവ്വേശ്വരാആശയറ്റു ഞാൻ അലഞ്ഞനേരംആശ്വാസമായ് എൻ അരികിലെത്തിനീ മതി എനിക്കിനി ആശ്രയമായ്നീ എന്‍റെ സങ്കേതം എന്നാളുമേവീഴാതെ താങ്ങിടും പൊൻ കരത്താൽവിണ്ണിലെ വീട്ടിൽ ചെല്ലുവേളംവന്നിടും വേഗം വാനമേഘത്തിൽവാനവിതാനത്തിൽ ചേർത്തിടുവാൻ
Read Moreഎല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ മഹത്ത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ് തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ എല്ലാം അങ്ങേ മഹത്ത്വത്തിനായ്സ്നേഹത്തിലൂടെയെല്ലാം കാണുവാൻ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻഎന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ തേജസ്സാലെന്നെ നിറയ്ക്കണമേ;-ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻആത്മദായകാ! നിരന്തരമായെന്നി-ലാത്മദാനങ്ങൾ പകരണമേ;-നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾഭൂവിൽ ഞങ്ങൾക്കല്ല വാനവനേഅങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ;-വക്രത നിറഞ്ഞ പാപലോകത്തിൽ നീ വിളിച്ചു വേർതിരിച്ച നിൻ ജനംനിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്ദിനം ശോഭിപ്പാൻ കൃപ നൽകേണമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നാണുദയം ഇരുളാണുലകിൽ
- എന്നെ വീണ്ടെടുത്ത രക്ഷകനാം
- ഘോരമായൊരു നാളുണ്ട് ഭീകരം
- എന്‍റെ ദൈവം സങ്കേതമായ് ബലമായ്
- ആരാധ്യനേ ആരാധി ക്കുന്നിതാ

