Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എടുക്ക എൻജീവനെ നിനക്കായെൻ

എടുക്ക എൻജീവനെ നിനക്കായെൻ യേശുവേ അന്ത്യശ്വാസത്തോളം താനെഞ്ചതിൽ ഹല്ലേലുയ്യാഎടുക്ക എൻ കൈകളെ ചെയ്‌വാൻ സ്നേഹവേലയെ കാലുകളും ഓടണം നീ വിളിച്ചാൽ തത്ക്ഷണം എടുക്ക എൻ നാവിനെ സ്തുതിപ്പാൻ പിതാവിനെ സ്വരം അധരങ്ങൾ വായ്നിൽക്കുന്നു നിൻ ദൂതരായ്എടുക്ക എൻ കർണ്ണങ്ങൾ കേൾക്കുവാൻ നിൻ മർമ്മങ്ങൾ കണ്ണിനും പ്രകാശം താനിന്നെ കാണ്മാൻ സർവ്വദാഎടുക്ക എൻ ബുദ്ധിയെ ഗ്രഹിപ്പാൻ നിൻ ശുദ്ധിയെ മനശ്ശക്തി കേവലം നിനക്കായെരിയണംഎടുക്ക എൻ ഹൃദയം അതു നിൻ സിംഹാസനം ഞാൻ അല്ല എൻ രാജാവേ നീ അതിൽ […]

Read More 

ദൂതർ പാടും ആറ്റിൻ തീരെ

ദൂതർ പാടും ആറ്റിൻ തീരെനാമും ചെന്നു കൂടുവോം ദൈവ സിംഹാസനത്തിൻ മുമ്പിൽനാമും ഗീതം പാടുവോംകൂടും ആറ്റിൻ തീരെ കൂടും മനോഹരമാം ആറ്റിൻ തീരെ കൂടും ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽനാമും കീർത്തനം പാടും എന്നുംശോഭയേറും ആറ്റിൻ തീരെ മോദമായ് വസിക്കുമേഭാഗ്യ സ്വർണ്ണ കാലമെല്ലാം വണങ്ങും ക്രിസ്തേശുവേ(2);-വേഗം ആറ്റിൻ തീരെ കൂടുംവേഗം യാത്ര തീരുമേ വേഗം പാടും നാം സംഗീതം ഇമ്പ കീർത്തനം പാടുമേ(2);-

Read More 

ദൂത സഞ്ചയത്തിൻ നടുവിൽ

ദൂതസഞ്ചയത്തിൻ നടുവിൽ വസിക്കുംആരാധനക്ക് യോഗ്യൻ യേശുവേആദ്യനും അന്ത്യനും ആയവനെഅടിയങ്ങൾ അങ്ങയെ ആരാധിക്കുന്നുനീ പരിശുദ്ധൻ പരമോന്നതൻഅറുക്കപ്പെട്ടു മറുവിലയായിദൈവ കുഞ്ഞാടെ മഹത്വം നിനക്ക്സ്തുതിയും സ്‌തോത്രവും നിനക്ക്തത്വത്തിൻ മുദ്രയും ദൈവ സ്വരൂപനുംസർവ്വ സൃഷ്ടിക്കും ആദ്യ ജാതനെസിംഹാസനത്തിനും വാഴ്ചകൾക്കുംഅധിപനായവനെ വണങ്ങുന്നു;-ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻപാപങ്ങൾ കഴുകി മകനാക്കിരക്ഷയിൻ സന്തോഷം തന്നവനെആരാധിക്കുന്നു അങ്ങയെ ഞാൻ;-

Read More 

ദുഷ്ടന്മാരിൻ ആലോചന കേട്ടു

ദുഷ്ടന്മാരിൻ ആലോചന കേട്ടു തെല്ലും നടക്കാതെഭ്രഷ്ടന്മാരാം പാപികളിൻ വഴി നിൽക്കാതെ!പരിഹാസം ചൊല്ലീടുന്ന മർത്യർ കൂടെ ഇരിക്കാതെയാഹിൻ വചനത്തിൽ എന്നും മോദിച്ചീടുന്നോൻ!ദൈവത്തിൻ പ്രമാണങ്ങളെ രാപ്പകൽ ധ്യാനിച്ചീടുന്നദൈവഭയം ഉള്ള മർത്യൻ അതി ഭാഗ്യവാൻ!ആറ്റിന്നരികത്തു നട്ട തൽസമയേ ഫലം നൽകുംഇലയൊട്ടും വാടിടാത്ത വൃക്ഷങ്ങൾ പോലെ!അവൻ ചെയ്യും കാര്യമെല്ലാം സഫലമായ് തീർന്നിടുമേദൈവം അവൻ കൂടെയുണ്ട് സഹായമായി!ദുഷ്ടന്മാരോ നീങ്ങിപ്പോകും കാറ്റു-പാറ്റും പതിർപോലെപിന്നീടാരും അവർ സ്ഥലം കാണുകയില്ല!ദുഷ്ടന്മാരോ ന്യായാസനേ നിവർന്നു നിൽക്കുമോ ഇല്ലപാപികളോ നീതിമാന്മാർ സഭയിൽ വരാ!ദൈവം നീതിമാന്മാരുടെ വഴികളെ അറിയുന്നുദുഷ്ടന്മാരിൻ വഴികളോ നാശകരമേ!ജീവന്‍റെ പുസ്തകമതിൽ […]

Read More 

ദൂരെയാ ശോഭിത ദേശത്തു

ദൂരെയാ ശോഭിത ദേശത്തുഎത്തും ഞാൻ യേശുവിൻ ചാരത്തുനീങ്ങുമാനേരമെൻ ഖേദങ്ങൾയേശുവിൻ മാർവ്വതിൽസ്വർഗ്ഗ സീയോനിലെ വാസത്തെഓർക്കുമ്പോൾ ഇദ്ധരെ ക്ലേശങ്ങൾസാരമില്ലെന്നെണ്ണി ജീവിതപാതയിൽലോടും ഞാൻകാണുന്നെൻ താതന്‍റെ പൊന്മുഖംസൂര്യ പ്രഭയേക്കാൾ ഉന്നതംആ മഹാതേജസ്സിൽ സന്തതംആത്മാവിൽ ഘോഷിക്കും;- സ്വർഗ്ഗ…എന്മുമ്പേ പോയ വിശുദ്ധരെകാണും ഞാൻ അന്നാളിൽ അമ്പരെമോദമായി പാടും ഞാൻ കൂടവേആ മഹൽ സന്നിധേ;- സ്വർഗ്ഗ…വാഴും യുഗായുഗേ സ്വർഗ്ഗത്തിൽകോടാകോടി ദൂതസംഘത്തിൽനിത്യ തുറമുഖ തീരത്തിൽപ്രിയന്‍റെ നാടതിൽ;- സ്വർഗ്ഗ…

Read More 

ദൂരെയാ കുന്നതിൽ കാണുന്നു

ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്നിന്ദ പീഡ തൻ പ്രതിരൂപംപ്രിയമാം ക്രൂശത് എൻ പ്രിയൻ അന്നതിൽലോകപാപത്തിനായ് യാഗമായ്ഞാൻ സ്നേഹിക്കുമാ ക്രൂശിനെസർവ്വം കാഴ്ച വെയ്ക്കും നാൾ വരെചേർത്തണച്ചിടുമാം ക്രൂശിനെതാൻ കിരീടങ്ങൾ നൽകും വരെകാണുന്നാ ക്രൂശിനെ ലോകത്തിൽ നിന്ദ്യമാംഎന്നാലെന്നുടെ പ്രമോദമാംദൈവ കുഞ്ഞാടതിൽ വീണ്ൻ പ്രഭ വെടിഞ്ഞുപാപം പേറി കാൽവരി ഇരുളിൽകാണുന്നാ ക്രൂശതിൽ തിരു ചോരപ്പാടിൽവിളങ്ങിടും മഹൽ സൗന്ദര്യംഹീനമാം ക്രൂശതിൽ യേശു കഷ്ട മൃത്യുഏറ്റു എൻ ക്ഷമ ശുദ്ധിക്കായി -ഞാൻ കാണുമാ ക്രൂശതിൽ ദാസിയാം (ദാസനാം) ഏഴ ഞാൻഅതിൽ നിന്ദ പേറിടും മോദാൽവിളിച്ചീടുമവൻ […]

Read More 

ദൂരെ വാനിൽ സൂര്യ ചന്ദ്രഗോളവും

ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻപോയിടും പ്രിയന്‍റെ കൂടെ നിത്യമായ് വാഴുവാൻഇന്നലെ ഞാൻ ഒന്നുമല്ലീ മണ്ണിലെന്‍റെ പ്രീയരെഎങ്കിലും കരുതിയെന്നെ കണ്മണിപോൽ കാത്തവൻകഷ്ടമുണ്ട് രോഗമുണ്ട് ദു:ഖമുണ്ടീഭൂമിയിൽഎത്രയോകൊടിയ ദുഷ്ടവൈരിയുണ്ടീ യാത്രയിൽഭയമില്ലതെല്ലുമതിൽ പതറുകില്ല ഞാനിനിപ്രിയനോടു ചേരുവാൻ പറന്നുയരും വാനതിൽ;-വയൽപൂപോലെ വാടും ജീവിതമോ നിശ്ചയംമദ്ധ്യവാനിൽ പ്രീയൻ കൂടെ വാഴുവതോ ശാശ്വതംഅന്നു കോടാകോടിഗണം തേജസ്സിൽ എൻ കാന്തനെകണ്ടു നിത്യവാസകാലം സ്തോത്രഗാനം പാടിടും;-ആകാശം മാറിപോകും സൂര്യനോ ഇരുണ്ടീടുംഅന്ത്യകാലബാധയോ ഭൂമിയെ ഭരിച്ചിടുംശുദ്ധരന്ന് നീതിയോടെ വാഴുവാനുണര്ർത്തിടുംസ്വർഗ്ഗസിംഹാസനത്തിൽ രാജനൊത്ത് വാണിടും;-

Read More 

ദുർബലതയിൽ ബലമേ കാംക്ഷി

ദുർബലതയിൽ ബലമേകാംക്ഷിച്ചീടും ധനം നീയേ സർവ്വവും നീ തന്നേഅതുല്യ നീതി നിന്നെ ഞാൻനേടിടുമ്പോൾ പിന്മാറിയാൽ ഭോഷനായ് മാറുമേയേശു ദൈവകുഞ്ഞാടേ യോഗ്യനാമമേ (2)പാപം അപമാനം ക്രൂശ് ഏറ്റതാൽ സ്തുതിച്ചിടും ഞാൻസർവ്വവും നീ തന്നേതളർന്നീടുമ്പോൾ ആശ്വാസം വരണ്ടീടുമ്പോൾ അഭിഷേകംനൽകിടും പ്രീയനേയേശു ദൈവകുഞ്ഞാടേയോഗ്യനാമമേ (2)

Read More 

ദൂരത്തായ് നില്ക്കല്ലേ യേശുവേ

ദൂരത്തായ് നില്ക്കല്ലേ യേശുവേ എൻ രക്ഷകാ ചാരത്തായണഞ്ഞെന്‍റെ ദുഃഖമെല്ലാമകറ്റണേദൂതരിൻ സാന്നിദ്ധ്യത്തിൽ ദൂതുമായ് ഇറങ്ങണേ വൈരിയിൻ നടുവിലായ് മേശ നീയൊരുക്കണേമോശമാമെൻ ജീവിതം നാശമാം ചേറ്റിൽ നിന്നും പാശമാം നിൻ സ്നേഹത്താൽ ക്രൂശിലെന്നെ മറക്കണേ എൻ ജഡത്തിൻ ബന്ധനം വിടുതലായി തീരുവാൻ നിന്നാത്മാവിൻ തൈലമായ് നിന്നീടണമേയെനിക്കായ്കൂട്ടിനാരും ഇല്ലേലും ലോകധനമില്ലേലും ബുദ്ധിക്കൊത്ത വൻ കാര്യം ചിത്തത്തിൽ വരാതെന്നെ നിൻ സാന്നിദ്ധ്യം എന്നിലേക്കന്നന്നു നിറക്കണേ ഇല്ലെങ്കിൽ ഞാൻ വിന്നനായ് തീർന്നിടും ഈ ഊഴിയിൽദൂരത്തായ് പോകല്ലേ ദൂതെനിക്കു തരാതിന്ന് ദൂതന്മാരെ കാവലായ് ദോഷിയെന്നെ കാക്കണേ […]

Read More 

ദുഃഖത്തിന്‍റെ പാനപാത്രം കർത്താവെ

ദുഃഖത്തിന്‍റെ പാനപാത്രം കർത്താവെന്‍റെ കൈയ്യിൽ തന്നാൽസന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ;-ദോഷമായിട്ടെന്നോടൊന്നും എന്‍റെ താതൻ ചെയ്കയില്ലഎന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു;-കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻകഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ;-ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിൻ ഫലംസൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു;-ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാകൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി;-ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾകൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ;-ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്;-പ്രാകാരത്തിലെന്‍റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻയാഗപീഠമവനത്രേ എന്നുമെന്‍റെ രക്ഷയവൻ;-ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ […]

Read More